സാദിഖ് ചെട്ടിയാംകിണർ
ഇന്ത്യൻ സംസ്കാരത്തിന്റെ പുഷ്കലമായ പുരാവൃത്തം സൃഷ്ടിച്ച നാനോന്മുഖ വൈജ്ഞാനിക ശാസത്രീയ പര്യവേക്ഷണങ്ങളെ ചരിത്രം ആർത്തിയോടെയാണ് സ്വീകരിച്ചത്. കോളനീകരണ പ്രക്രിയയിലൂടെയും,അതിനു മുമ്പും വ്യാപാരികളും, വൈദേശിക അധിപരും ഇവിടുത്തെ ഭൗമ വിഭവ സമ്പത്തിനോടപ്പം ഇന്ത്യയുടെ സമൃദ്ധവും സമ്പന്നവുമായ വൈജ്ഞാനിക സമ്പത്തും അവർ കൊണ്ടുപോയി. അറബികളും യൂറോപ്യരും ഇന്ത്യയുടെ ചരിത്ര സീമകളിലെ ചിരകാല സന്ദർഷകരായി മാറിയതും അവരുടെ ഗ്രന്ഥങ്ങൾ അർത്ഥ പുഷ്ടി നൽകപ്പെട്ടതും ഇന്ത്യയുമായുള്ള വൈജ്ഞാനിക ബദ്ധങ്ങളായിരുന്നു.
പ്രാചീന സംസ്കൃത കൃതികളായ വേദങ്ങൾ, ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ , ആരാണ്യങ്ങൾ, തുടങ്ങിയ മതപരമായ ഇതിവൃത്തങ്ങൾ ഉൾകൊള്ളുന്ന ഇതിഹാസങ്ങൾക്കു പുറമേ മതേതര വിശയങ്ങൾ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ഇന്ത്യയുടെ വൈജ്ഞാനിക ചരിത്രത്തെ സമ്പന്നമാക്കുന്നുണ്ട്. ഗണിത ശാസ്ത്രം, ജ്യോതാഷം,രാഷട്രമീമാംസ, തത്ത്വചിന്ത , വ്യാകരണം തുടങ്ങിയ വിഷയങ്ങൾ പുരസ്കരിച്ച് എഴുതപ്പെട്ട കൃതികളും ഈ ഗണത്തിൽപെടുന്നു. പതഞ്ജലിയുടെ മഹാഭാഷ്യവും, കാളിദാസന്റെ രഘുവംശവും ദണ്ഡിയുടെ ദശ കുമാര ചരിതവും അതിന് ഉദാഹരണമാണ്. രാഷട്രീയതത്ത്വ സംഹിതകളെ കുറിച്ചുള്ള കൗട്യല്യന്റെ അർത്ഥശാസ്ത്രവും പ്രാചീന ഇന്ത്യയുടെ രാഷ്ട്രീയ പകത്വയെ വിസ താരമായി പ്രതിപാദിക്കുന്നുണ്ട്. രാഷട്രീയ സംഭവങ്ങളെ ഇതിവൃത്തമാക്കി രചിക്കപ്പെട്ട ബാണന്റെ ഹർഷചരിതവും കൽഹണന്റെ രാജതരംഗിണിയും ബിൽഹണന്റെ വിക്രമാംഗദേവ ചരിതവും ഇതിലെ വിഖ്യാത കൃതികളിൽപെടുന്നു.
തദ്ദേശിയരുടെ ബൃഹത്തായ രചനകൾക്കതീതമാണ്, വിദേശികൾ ഇന്ത്യയെ കുറിച്ചു പറഞ്ഞുവെച്ചത്. പുരാതന ഗ്രീസ്, റോമ എന്നിവിടങ്ങളിലെ സഞ്ചാരികളും അറബികളും ചൈനാക്കാരും ഇന്ത്യയുടെ വൈവിധ്യ സംസ്കൃതിയെയും വൈജ്ഞാനിക വിസൃത്വരത്തെയും കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. പുരാതന ഇന്ത്യയിലെ ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥവും അറബ് സഞ്ചാരിയായ അൽ ബിറൂനിയുടെ കിതാബുൽ ഹിൻഡ്, അക്ബറുടെ രാജസദസ്സിൽ ജീവിച്ചിരുന്ന അബുൽ ഫാസിൽ രചിച്ച ഏയ്നി അക്ബരി എന്ന ഗ്രന്ഥും ഇതിൽ പ്രശസ്തമാണ്. ചൈനീസ് വിവരണങ്ങളിലും പൗരാണിക ഇന്ത്യയെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൈനീസ് സഞ്ചാരികളായ ഹ്യൂൻ സാങ്, ഫാഹിയാൻ ഇരുവരുടെ ഗ്രന്ഥങ്ങളും ഇന്ത്യയുടെ വൈജ്ഞാനിക വൈദഗദ്ധ്യവും ശാസത്രീയ നൈപുണ്യവും വിശദീകരിക്കുന്നുണ്ട്. അറബി സഞ്ചാരികളായ മസൂദി (AD 10-ാം നൂറ്റാംണ്ട് ) അൽ കസ്വനി (AD 13-ാം നൂറ്റാംണ്ട് ) യൂറോപ്യൻ സഞ്ചാരികളായ കോസ്മോസ് ഇൻഡികോ പ്ലീസതുസ് (AD 6-ാം നൂറ്റാംണ്ട് ) റബ്ബി ബഞ്ചമിൻ (AD 12-ാം നൂറ്റാംണ്ട് ) മാർക്കോ പോളോ (AD 13-ാം നൂറ്റാംണ്ട് ) നിക്കോളാ കോൺടി (AD15-ാം നൂറ്റാംണ്ട് ) എന്നിവരുടെ വിവരണങ്ങളും ഈ ഗണത്തിൽ പ്രസിദ്ധമാണ്.
ഇന്ത്യയുടെ ചരിത്ര പുനർനിർമിതിയിൽ വലിയ പങ്ക് വഹിച്ച വ്യക്തികളാണ് സർവില്യം ജോൺസും ചാറൽ വിൽക്കിൻസും ഒരു ബഹുഭാഷാ പണ്ഡിതനും പ്രതിഭാ ഷാലായുമായ ജോൺസ് 1784ൽ സ്ഥാപിച്ച റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഇന്ത്യയുടെ ചരിത്ര ഗവേഷണങ്ങൾക്ക് അടിത്തറയിട്ടു. അതിലൂടെ പുരാവൃത്ത ഇതിഹാസങ്ങളായ പല കൃതികളും ആംഗലയ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. ജോൺസ്, കാളിദാസന്റെ അഭിജ്ഞാനശാകുന്തളവും (1789) ജയദേവന്റെ ഗീതാഗോവിന്ദയും (1792) മനുവിന്റെ സ്മൃതിയും( 1794) ഇംഗ്ലീഷിലേക്ക് പകർത്തി എഴുതി. വിൽക്കിൻസാണ്, ഭഗവതഗീതയും( 1794) ഹിതോപദേശവും( 1787) വിവർത്തനം ചെയ്തത്. ഫ്രഞ്ച് പണ്ഡിതനായ ആൻ ക്വിറ്റൽ ഡുപറോണും ജർമ്മൻ പണ്ഡിതനായ മർകസ് മുള്ളറും യഥാക്രമം ഉപനിഷത്തുകളുടെയും ഋഗ്വേദത്തിന്റെയും പരിഭാഷ എഴുതി.
പുരാതനേന്ത്യയും ഗണിതശാസ്ത്രവും
ഇന്ത്യയുടെ ഗണിതശാസ്ത്ര സംഭാവനകൾ അതുല്യമാണ്. ആധുനിക ബീജഗണിതം ( Algbra ) ക്ഷേത്രഗണിതം ( Geometry ) സംഖ്യാവിദ്യ ( Numerology) എന്നിവ അസ്ഥിവാരമിട്ടതു തന്നെ ഇന്ത്യയിലാണ്. മണിച്ചട്ടം ഉപയോഗിക്കുന്ന അപലക്ഷണ സമ്പ്രദായവും റോമനക്കങ്ങളുടെ ഉപയോഗവും സംഖ്യാ വിനിമയ പ്രക്രിയയെ സങ്കീർണമായി അവതരിപ്പിക്കപ്പെട്ടപ്പോഴാണ് സുന്നം (zero) ഉൾപ്പെടെയുള്ള പത്ത് ഇന്ത്യനക്കങ്ങൾ കണ്ടു പിടിക്കപ്പെട്ടത്. പിന്നീട് അത്, സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതോടെ സംഖ്യകളുടെ സാമൂഹിക ഇടപാടുകളിലെ സങ്കീർണതകളും ലഘൂകരിക്കപ്പെട്ടു.പുരാതന ഇന്ത്യയാലെ ഗണിത ശാസത്ര സംബന്ധിയായി രചിക്കപ്പെട്ട ഗ്രഥങ്ങളിൽ ഏറ്റവും പഴക്കമുളളത് BC 800നും 500നുമിടയിൽ എഴുതപ്പെട്ട ശുൽ ബസൂത്രങ്ങൾ ആണ്. ഗുരുപദേശ രൂപത്തിൽ,തലമുറകൾ കൈമാറിപ്പോന്ന ഗണിതവിജ്ഞാനത്തെ ക്രമീകരിച്ച് രേഖപ്പെടുത്തുകയാണ് കൃതി ചെയതത്. ത്രികോണം, സമാന്തരികം, സമലംബകം, എന്നിവയെ കുറിച്ചും അവയുടെ ഗുണധർമങ്ങളെ കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. √2 √3 എന്ന അപര്യമേയ സംഖ്യകളെ കുറിച്ചും ഇതിൽ ചർച്ചചെയ്യന്നുണ്ട്. BC 20-ാം ശതകത്തിൽ ഉമാസ്വാതി എന്ന ജൈന പണ്ഡിതൻ രചിച്ച കത്വാർഥാഗമസൂത്രഭാഷ്യം മറ്റൊരു ഗണിതശാസ്ത്ര ഗ്രന്ഥമാണ്. വൃത്തത്തെ കുറിച്ചും, ജ്വാവ് (Chord) ,ക്ഷേത്രഫലങ്ങൾ എന്നിവയെ സംബന്ധിച്ച് പുതിയ സൂത്രങ്ങൾ ഇതിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ട്. അനുയോഗദ്വാരസൂത്രമെന്ന മറ്റാരു ഗ്രന്ഥ ത്തിൽ ഘാതാങ്ക നിയമങ്ങൾ (Laws of Indices) പ്രതിപാദിക്കുന്നുണ്ട്. അതിനു ശേഷം രചിക്കപ്പെട്ട ഭഗവതീസൂത്രം, ക്രമചയവും സഞ്ചയവും (Permutation & combination) ദ്വിപദഗുണോത്തര (Binomial Coefficients) നിർണയത്തിനുപയോഗിച്ചു വരുന്ന പാസകൽ ത്രികോണവും അതിലെ പ്രതിപാദ്യ വിശയങ്ങളാണ്. AD 3-ാംനൂറ്റാണ്ടിൽ എഴുതപ്പെട്ട ബക്ഷാലികൈയെഴുത്തു ഗ്രന്ഥം എന്നറിയപെടുന്ന വിശേഷ ഗണിത ശാസ്ത്ര ഗ്രന്ഥത്തിൽ ഭിന്നം,വർഗ്ഗം, വർഗ്ഗമൂലം, പലിശ, സമാന്തരശ്രേഢി, ഗുണോത്തര ശ്രേഢി (arithmetic-progression & geometric-progression) എന്നിവയും ഉൾക്കൊള്ളുന്നുണ്ട്.
ഗണിതശാസ്ത്രത്തെ കൂടുതൽ വിസൃത്വരപ്പെടുത്തിയത് ആര്യഭടന്റെ മാസ്റ്റർ പീസ് ഗ്രന്ഥമായ ആര്യഭടീയമാണ്. ജന്മം കൊണ്ട് അദ്ദേഹമൊരു കേരളീയനാണന്ന് പറയപ്പെടുന്നുണ്ട്. അശ്മകം എന്ന മധ്യകേരളത്തിലെ കൊടുങ്ങല്ലൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ 23മെത്തെ വയസ്സിലാണ് ആര്യഭടീയമെന്ന വിഖ്യാത കൃതി ജനിക്കുന്നത്. 23 വർഷത്തെ വൈജ്ഞാനിക സമീക്ഷകളെ ചേർത്തുവെച്ച് രചിച്ച ക്രിതി, ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും സങ്കലിതമായി ചർച്ച ചെയ്യുന്നുണ്ട്. ആര്യഭടീയം ആധുനിക ഗണിത ശാസത്രവിദ്യകളെ പ്രതിപാതിക്കുന്ന തോടപ്പം ഗണിതശാസ്ത്രപരമായ പുതിയ സൂത്രങ്ങളും വിവരിക്കുന്നുണ്ട്. വർഗമൂലം (Square root) ഘനമൂലം,ഭിന്നക്രിയ, ത്രൈരാശികം, പ്രതിലോമനം (Inversion) കുട്ടാകാരം (Continued fraction) അനിർധാര്യ സമവാക്യങ്ങളുടെ നിർധാരണം, π യുടെ ഏകദേശ മൂല്യം,ത്രികോണം, സമാന്തരികം,വൃത്തം, തുടങ്ങിയവയുടെ ക്ഷേത്ര ഫലങ്ങളും, സുചീഘാതം, ഛായാ ഗണിതം തുടങ്ങിയ വിശയങ്ങളും അതിൽ പറയുന്നുണ്ട്.
AD 598ൽ ജനിച്ച ബ്രഹ്മഗുപതൻ,ആര്യഭടൻ തുടങ്ങി വെച്ചതിനെ കുറച്ചുകൂടി വിപുലമായി അവതരിപ്പിച്ചു. തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തമെന്ന കൃതിയിൽ ആര്യഭടൻ ചർച്ച ചെയ്ത എല്ലാ ഗണതശാസ്ത്ര വിശയങ്ങളും കൂടുതൽ വിശാലമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. ചക്രിയ ചതുർഭുജങ്ങളെ (Cyclic quadrilaterals) പറ്റിയുള്ള സിദ്ധാന്തങ്ങളും, അപര്യമേയ സംഖ്യകളായ a2 +b2 = c2 എന്ന സമവാക്യത്തിൽ a,b,c എന്നിവയുടെ മൂല്യങ്ങൾ കാണാനുള്ള സൂത്രങ്ങളും അദ്ദേഹം അതിൽ വിശദീകരിക്കുന്നുണ്ട്. ഗണിത ശാസത്രത്തിലെ അഗാതമായ പ്രാവീണ്യം മൂലം "ഗണിതചക്ര ചൂഡാമണി " എന്നും ബ്രഹ്മഗുപ്തനെ വിശേഷിപ്പിച്ചിരുന്നു.
AD 10-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ രണ്ടാമൻ,AD 9-ാം നൂറ്റാണ്ടിൽ ജീവിച്ച മഹാവീരൻ,AD 8-ാം നൂറ്റാണ്ടിൽ ജീവിച്ച ശ്രീധരനുമെല്ലാം ഭാരതീയ ഗണിത ശാസത്രത്തിനു വലിയ സംഭാവനകൾ നൽകിയവരാണ്. AD 1114 ജീവിച്ച ഭാസ് കരനാണ് ഭാരതീയ ഗണിത ശാസത്രജ്ഞരിൽ പ്രഗൽപനായി മാറിയത് തന്റെ സിദ്ധാന്തശിരോമണിയിലൂടെ അന്നോളമുണ്ടായിരുന്ന എല്ലാ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും ക്രോഡീകരിക്കപ്പെട്ടു. ത്രികോണമിതി (Trigo nometry) ക്ക് വ്യക്തമായ രൂപം നൽകിയത് ഭാസകരനാണ്. 14, 15 നൂറ്റാണ്ടുകളിൽ കേരളത്തിൽ നിന്ന് കേളല്ലൂർ നീലകണം സ്വാമിയുടെ ആര്യഭടീയഭാഷ്യ, തന്ത്രസംഗ്രഹം എന്ന രണ്ട് ഗ്രന്ഥങ്ങൾ ഭാരതീയ ഗണിത ശാസ്ത്രത്തെ ആധുനികതയിലേക്ക് ഉയർത്തി. 17, 18 നൂറ്റാണ്ടുകളിൽ പാശ്ചാത്യർ നിർമിച്ച ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ ഈ ഗ്രന്ഥങ്ങളിൽ ഉണ്ടന്നുള്ളതും ശ്രദ്ധേയമാണ്. ത്രിശൂരുകാരനായ പുതുമനചോമാതിരിയുടെ കരണപദ്ധതിയും കേരളത്തിൽ നിന്നുള്ള മറ്റൊരു ഗണിതശാസ്ത്ര ഗ്രന്ഥമാണ്.
ഭാരതീയരുടെ ജ്യോതിഷം
പുരാതനന്ത്യയുടെ അനുസ്യൂതമായ വൈജ്ഞാനിക ഇടപാടുകളിലെ മുഖ്യമായൊന്നാണ് ജ്യോതിഷം. ഭാരതീയ പണ്ഡിതർ ജോതിഷം (Astrology) എന്നാണ് ആ വൈജ്ഞാനിക ശാഖയെ വിളിക്കപ്പെട്ടിരുന്നത്. പിന്നീട്, പാശ്ചാത്യ സ്വാധീനം മൂലം ജോതിശാസ്ത്രം (Astronomy) എന്ന സംജ്ഞയിലേക്ക് അത് തിരുത്തപ്പെട്ടു. ജോതിശാസ്ത്ര വിശയങ്ങളിൽ ഭാരതീയ പണ്ഡിതർ അഗാതമായ പ്രവീണ്യം കൈവരിച്ചവരായിരുന്നു. ആര്യഭടൻ,വരാഹമിഹിരൻ എന്നിവരാണ് ജ്യോതിശാസ്ത്രത്തെ ഒരു പ്രത്യേക വൈജ്ഞാനിക ശാഖയായി വളർത്തിയെടുതതുതന്നെ.
വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സംബദ്ധവും ജാതക സംബദ്ധവുമായ പ്രക്രഷ്ടമായൊരു ഗ്രന്ഥമാണ് "പഞ്ചസിദ്ധാന്തികം " അതിൽ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളായ സൗരം, പൈതാമഹം,രോമകം, വസിഷ്ഠം എന്നിവ വിശദമായി വിവരിക്കുന്നുണ്ട്. രോമകം, പൗലിശം എന്നീ പേരുകൾക്ക് റോമിനോടും പാളസ് അലകസാൻഡ്രിനസ് (Palus Alexandrinus) എന്ന ഗ്രീക്ക് ജ്യോതിഷി യോടുള്ള സദൃശ്യത്തിൽ നിന്ന്, ഇന്ത്യയിൽ ഈ സിദ്ധാന്തം വികസിപ്പിച്ചത് വിദേശ സംസർഗ്ഗത്തിലൂടെയാണെന്ന് ഗണിക്കപെടുന്നു. ബൃഹത് സംഹിത, ബൃഹത് ജാതക എന്നിവ വരാഹമിഹിരന്റെ പ്രസിദ്ധീകൃതങ്ങളായ മറ്റു ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളാണ്.
പ്രധാനമായും ഏഴ് ഗ്രഹങ്ങളെ കുറിച്ചാണ് ഭാരതീയർക്ക് അറിവുണ്ടായിരുന്നത്. സൂര്യൻ, ചന്ദ്രൻ, ചൊവ്വ (Mars), ബുധൻ (Mercury), വ്യാഴം (Jupiter) ശുക്രൻ (venus), ശനി എന്നവയാണ് അവകൾ. സൂര്യൻ യഥാർത്ഥത്തിൽ ഒരു താരമാണങ്കിലും പ്രാചീന സങ്കൽപത്തിൽ ഒരു ഗ്രഹമായിരുന്നു. ഗ്രഹങ്ങളുടെ ചലനം തുല്യമാണന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ഭാരതീയർ.
അഞ്ചാം ശതകത്തിൽ ആര്യഭടൻ അവതരിപ്പിച്ച ന്യൂതനമായ ജ്യോതിശാസത്ര സിദ്ധാന്തങ്ങൾ ഭാരതീയ ജ്യോതിശാസത്രത്തിന് കാതലായ മാറ്റങ്ങൾ നൽകി. ഭൂമി വൃത്താകൃതിയിലുള്ളതാണന്നും അത് സൂര്യനു ചുറ്റും അതിന്റെ അക്ഷത്തിൽ ചുറ്റികൊണ്ടിരിക്കുകയാണെന്നുമുള്ള
ഭാരതീയ വിജ്ഞാനത്തിന്റെ മറ്റു മുഖങ്ങൾ
ഉപര്യുക്ത വിജ്ഞാന ശാഖകളെ മാത്രമല്ല ഭാരതീയർ വികസിപ്പിച്ചെടുത്തത്. വൈദ്യശാസ്ത്രവും രസായനവിദ്യകളും ഭാരതീയരുടെ പരീക്ഷണമുറകളായിരുന്നു. അതിലൂടെ പുതിയ ശാസത്രീയ സിദ്ധാന്തങ്ങളും സുശ്രൂശ രീതികളും കണ്ടത്തപ്പെട്ടു. വേദങ്ങളാണ് ഇന്ത്യയുടെ ചികിത്സാ ശാസ്ത്രത്തെ നിർമിച്ചെടുത്തത്. ആഥർമവേദ സൂക്തങ്ങളിൽ നിന്ന് കുറിച്ചെടുത്ത ആയുർവേദമാണ് ഇന്ത്യയുടെ പ്രഥമ ചികിത്സാ രീതിയായി കരുതപ്പെടുന്നത്. ദീർഘായുസിനെ കുറിച്ചുള്ള അറിവ് എന്നാണ് "ആയുർവേദം" എന്ന പദത്തിന്റെ അർത്ഥം. പ്രകൃത പദാർത്ഥങ്ങളെ ആശ്രയിച്ചു നിർമിക്കപ്പെട്ട ഈ ചികിത്സാരീതി ഭാരതത്തിൽ വ്യാപകമായിരുന്നു. ആയുർവേദത്തെ ചരകൻ, സുശ്രുതൻ എന്ന രണ്ട് ഭിഷഗ്വരന്മാരിലേക്കായിരുന്നു ചേർക്കപ്പെട്ടിരുന്നത്. ചരകൻ ഔഷധ പ്രയോഗത്തിലും സുശ്രുതൻ ശാസ്ത്രക്രിയ വിദഗദനുമായിരുന്നു. ചരക്സംഹിത, സുശ്രുത സംഹിത എന്ന ഇരുവരുടെ കൃതികളും ആയുർവേദത്തെ സംബന്ധിച്ചിടത്തോളം പ്രാമാണിക ഗ്രന്ഥങ്ങളാണ്. ധന്വന്തരിയുടെ നിഘണ്ടുവും വൈദ്യശാസത്രത്തെ കുറിച്ച്, ഔഷധമൂല്യമുള്ള മറ്റൊരു ഗ്രന്ഥമാണ്.
ആധുനിക സുശ്രൂശ രീതികളും, ശസ്തക്രിയ പ്രക്രിയകളും പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരന്മാർക്ക് സുപരിചിതമായിരുന്നു. വേദന അനുഭവിക്കുന്ന രോഗിക്ക് മയക്കുമരുന്ന് (Anaesthesia) നൽകി ശസ്ത്രക്രിയ നടത്തലും, പ്ലാസ്റ്റിക് സർജറി, ഗർഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്തക്രിയ (caeserian operation) തുടങ്ങിയ ന്യൂതന ക്രിയകൾ പ്രാചീന ഇന്ത്യയുടെ ഭിഷഗ്വരവിദ്യകളിൽ പെടുന്നു. ഇന്ത്യയുടെ രാസവാദ വിജ്ഞാനത്തെയും അതിന്റെ ഉപജ്ഞാതാവായ നാഗാർജുനനെയും കുറിച്ച് ഇബ്നു ബതൂത്ത തന്റെ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. രാസവിദ്യയിലും (chemistry) ബൃഹത്തായ ഗ്രന്ഥങ്ങൾ പുരാതന ഇന്ത്യയിൽ രചിക്കപ്പെട്ടിട്ടുണ്ട്. നാഗാർജുനന്റെ രസരത്നാകരം അതിൽ വിശേഷപ്പെട്ട ഒന്നാണ്. നഷകർഷണം, ശദ്ധീകരണം, നിശ്ചുർണനം തുടങ്ങിയ രാസ വിദ്യകൾ അതിൽ പറയുന്നുണ്ട്.
വൈജ്ഞാനിക വിനിമയത്തിന്റെ ഭാരതീയ ഇടങ്ങൾ
പുരാതനേന്ത്യയുടെ ഉൽപാദനങ്ങളിൽ പെട്ടതാണല്ലോ അതിന്റെ വൈജ്ഞാനിക വിഭവങ്ങൾ. സ്വദേശികളെ പോലെ വിദേശികളും അത് വേണ്ടുവോളം ആസ്വദിച്ചു. അവരിൽ പലരും ആ വിജ്ഞാനത്തെ, അതല്ലങ്കിൽ ആ വിജ്ഞാന കേന്ദ്രങ്ങളെ ലോകത്തിലെ മൂല്യമുള്ള ഇടങ്ങളായി നിരീക്ഷിക്കപ്പെട്ടു.ഗ്രീസിലെയുംഈജിപ്തിലെയും ശാസത്രീയ പുരോഗതി ഇന്ത്യയുമായി താരതമ്യപ്പെടുത്തി, അറേബ്യൻ സഞ്ചാരിയായ ഇബ്നു ബത്തുത്ത പറയുന്നത് വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അവർ ഇന്ത്യക്കാരുടെ അടുതൊന്നും എത്തുന്നില്ലന്നാണ്. പ്രശസ്ത ചൈനീസ് സഞ്ചാരിയായ ഹ്യൂങ് സാങ് ഒരു ഇന്ത്യൻ സർവകലാശാല ബിരുദധാരികൂടിയാണ്.
പുരാതന ഇന്ത്യയിലെ വിജ്ഞാന വ്യാപാരത്തിന്റെ സജീവ ഇടങ്ങളായി നിലനിന്നത് സർവകലാശാലകളാണ്. നളന്ദയും ഉജ്ജയിനിയും വിക്രമ ശിലയും കാശിയും അവകളിൽപ്പെടുന്നു. നളന്ദ സർവകലാശാലയാണ് പുരാതനേന്ത്യയിലെ പ്രമുഖ വിജ്ഞാന കേന്ദ്രമായി കരുതപ്പെടുന്നത്. ഏഷ്യയിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. 7-ാം ശതകത്തിൽ അതിന്റെ അധ്യക്ഷന്മാരായിരുന്ന ധർമ്മപാലനം, ശീല ഭദ്രനും അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്നു. ഇവരുടെ കാലത്താണ് ചൈനീസ് സഞ്ചാരിയായ ഹ്യൂങ് സാങ് അവിടെ പഠിക്കാനെത്തുന്നത്. അദ്ധേഹത്തിന്റെ യാത്രാവിവരണങ്ങളിലാണ് നളന്ദയെ കുറിച്ച് കുടുതൽ വിവരിക്കപ്പെടുന്നതും. ഗണിത ശാസത്രവും ജ്യോതിഷവും മറ്റു ഇതര ശാസ്ത്ര ശാഖകൾ അവിടെ പഠിപ്പിക്കപ്പെട്ടതായി അദ്ദേഹം അതിൽ വിവരിക്കുന്നുണ്ട്. ഏഷ്യയിലെ വിദ്യാമന്ദിരങ്ങളുടെ കൂട്ടത്തിലെ ചൂഡാരത്നം എന്ന്,പ്രസ്ഥുത സർവകലാശാല വിശേഷിപ്പിക്കപ്പെട്ടിരുന്നു.
അതുപ്പോലെ കാശി സർവകലാശാല മതതാരതമ്യ പഠനത്തിനും ഉജ്ജയിനി സർവകലാശാല ജ്യോതിശാസത്ര ഗവേശണങ്ങൾക്കു മാത്രമായി നിലകൊണ്ടു. ബി സി 2-ാം ശതകത്തിൽ പ്രശസ്ത ഗണിത ഗണിതശാസ്ത്രജ്ഞനായ ഉമാസ്വാതി കുസുമപുരത്ത് ഒരു ഗണിതവിദ്യാലയം സ്ഥാപിച്ചു.ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. എ ഡി 5-ാം നൂറ്റാണ്ടിൽ ആര്യഭടൻ ഇവിടെ പഠിച്ചതായി കരുതപ്പെടുന്നു. എ ഡി 6-ാം നൂറ്റാണ്ടുവരെ ഈ ഗണിത വിദ്യാലയം നിലനിന്നതായി രേഖപെടുത്തപ്പെട്ടിട്ടുണ്ട്.
ഭാരതവും ബഗ്ദാദും
അറബികൾ വിജ്ഞാനത്തെ സനേഹിച്ചവരാണ്. അതിനുവേണ്ടി ലോകം ചുറ്റിയവരും അവർക്കിടയിലുണ്ട്. ആ വിജ്ഞാന സ്വരൂപണത്തിന്റെ കേന്ദ്രമായി നിലകൊണ്ടത് ബഗ്ദാദാണ്. അബ്ബാസി ഖലീഫ അൽ മൻസൂർ (712-775) ആണ് ടൈഗ്രീസ് നദീ തീരത്ത് ബഗ്ദാദ് നഗരം നിർമിച്ചത്. അദ്ദേഹത്തിന്റെ ശേഷം ഭരണാധികാരികളായ ഹാറൂൻ റഷിദ്, മകൻ മഅമൂനും ബഗദാദിനെ അമൂല്യ വിജ്ഞാന കേന്ദ്രമാക്കി മാറ്റി. ബഗ്ദാദിലേക്ക് അന്യനാടുകളിൽ നിന്ന് പണ്ഡിതന്മാർ ക്ഷണിക്കപ്പെട്ടു. പല ഗ്രന്ഥങ്ങളും അറബിഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഈ വൈജ്ഞാനിക ക്രയവിക്രയങ്ങൾക്ക് അബ്ബാസി ഖലീഫ മ അമൂൻ ബൈത്തുൽ ഹിക്മ (House of wisdom) എന്നൊരു സ്ഥാപനം നിർമിക്കപ്പെട്ടു. അതിലൂടെ ഗവേഷണ പര്യവേക്ഷണങ്ങൾക്ക് പുതിയ ഇടങ്ങൾ സൃഷ്ട്ടിക്കപ്പെടുകയും ചെയ്തു.
ഇന്ത്യൻ പണ്ഡിതരും ബഗ്ദാദിന്റെ വൈജ്ഞാനിക വിപ്ലവങ്ങളുടെ ഭാഗമാണ്. അബ്ബാസി ഖലീഫമാരായ ഹാറൂൻ റഷീദും മഅമൂനും ഒരുപാട് ഇന്ത്യൻ പണ്ഡിതരെ ബഗ്ദാദിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഹാറൂൻ റഷീദിന്റെ മന്ത്രിമാർ വരെ ഇന്ത്യക്കാരായിരുന്നു. ഒരിക്കൽ ഹാറൂൻ റഷീദ് രോഗഗ്രസ്തനായപ്പോൾ മനക് എന്നു പേരുള്ള ഒരു വൈദ്യനെ വിളിക്കാൻ ഇന്ത്യയിലേക്ക് ആളെ അയച്ചു. പിന്നീട് അദ്ദേഹത്തിന് വൈദ്യവേല ചെയ്യാൻ ഖലീഫ ബഗ്ദാദിൻ ഒരിടം നൽകി. ഹി 770ൽ കങ്കൻ എന്ന ഗണിത ശാസത്രജ്ഞനെ ബഗ്ദാദിലേക്ക് ക്ഷണിക്കപ്പെട്ടു. അദ്ദേഹം അറബികളെ ഇന്ത്യയിലെ ഗണിതശാസ്ത്രവും ജ്യോതിശവും പഠിപ്പിച്ചു. അദ്ദേഹമാണ് ബ്രഹ്മസഫുടസിദ്ധാന്തമെന്ന ബ്രഹ്മഗുപതന്റെ ഗ്രന്ഥം അറബികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഖലീഫയുടെ ആജ്ഞയനുസരിച്ച് അൽഫ സാരി എന്ന അറബി പണ്ഡിതൻ അറബിയിലേക്ക് അത് വിവർത്തനം ചെയ്തു. അറബിയിൽ അതിന് സിൻധിങ് എന്നാണ് നാമകരണം ചെയ്യപ്പെട്ടത്.
1 Comments
Go ahead