സിറാജ് കാഞ്ഞിരപ്പുഴ
അഭൂതപൂര്‍വ്വമായ പ്രധിഷേധ പ്രകടനങ്ങളുടെ അലയൊലികള്‍ കൊണ്ട് ഇനിയൊരിക്കലും സാധാരണത്വം വീണ്ടെടുക്കാന്‍ ആവതില്ലാത്ത പ്രക്ഷുബ്ദ ലോകമായി മാറിയിരിക്കുകയാണ് നമ്മുടെ ക്യാമ്പസുകള്‍. അവസരവാദ രാഷ്ട്രീയാഘോഷങ്ങള്‍ കൊണ്ട് കൊള്ളയും കൊലപാതകവും രംഗനാടകങ്ങളേന്നൊളം അരങ്ങ് തീര്‍ക്കുകയാണിവിടെ. വിദ്യാര്‍ത്ഥിത്വം നഷ്ടപ്പെട്ട പഠിതാക്കളും അര്‍പ്പണബോധമില്ലാത്ത അധ്യാപകരും ഉലകം ചുറ്റുന്ന പൂവാലന്മാരെ പോലെ പരിലസിക്കുകയാണിവിടെ. കൂടാതെ, അധികാര മോഹികളായ നവ ഗവണ്‍മെന്റ് ദൈവീകാമുകന്മാരുടെ ഉട്ടോപ്പ്യയാണിത്.
ഇങ്ങനെയൊക്കെയാണങ്കിലും രാഷ്ട്രത്തിന് വേണ്ടി സംസാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന കര്‍മ്മ നിരതരും സക്രിയരുമായ സാംസ്‌ക്കാരിക അതികായകന്മാരെ വാര്‍ത്തെടുക്കുന്നതില്‍ കാമ്പസുകള്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ വളര്‍ന്ന് വരുന്ന തലമുറക്ക് ശരിയായ രാഷ്ട്രീയ ബോധവും രാജ്യത്തെ നയിക്കാനുള്ള ഊര്‍ജ്ജവും സമ്മാനിക്കേണ്ടത് ക്യാമ്പസുകളാണ്. യഥാര്‍ത്ഥത്തില്‍ ക്യാമ്പസ് വിദ്യാര്‍തിത്ഥ്വം യുവത്വത്തിന്റെ കാലമാണ്, യുവത്വമൊ മാറ്റത്തിന്റെ കാലവും. ശാരീരികമായും മാനസികമായും ത്വരിത ശക്തിയുള്ള മാറ്റം ഇവരില്‍ കാണപ്പെടുന്നു. ഊര്‍ജ്ജസ്വലതയുടെ ഈ ഘട്ടത്തില്‍ സക്രിയമാകാന്‍ ശാരീരികമായും ബൗദ്ധികമായും അവര്‍ പരിപാകപ്പെടുന്നു. ആശയങ്ങളും ആദര്‍ശങ്ങളും ആദരങ്ങളും കുത്തിവെക്കപ്പെടാനും പ്രദര്‍ശിപ്പിക്കാനും ഏറ്റവും അനുയോജ്യമായ കാലഘട്ടമാണിത്. മനസ്സെത്തുന്നിടത്തോളം ശരീരമെത്താന്‍ കഴിയുമെന്നതിനാല്‍ യുവതയുടെ ഹൃദയ വിഹായസ്സില്‍ ഒരാശ്രയം നട്ടുവളര്‍ത്താന്‍ വിജയിച്ചാല്‍ തദാശയത്തിന്റെ പുഷ്പകാലമായ ഭാവി സുനിശ്ചിതമാണെന്ന് തന്നെ പറയാം. നിര്‍മ്മാണാത്മകമായ ആശയങ്ങളല്ല, ദൗര്‍ഭാഗ്യവശാല്‍ സന്നിവേഹിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹം അനുഭവിക്കേണ്ടി വരുമെന്ന് തീര്‍ച്ച തന്നെ. വിദ്യ കൊണ്ട് പ്രബുദ്ധരും സംഘടന കൊണ്ട് സുശക്തരുമാകേണ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് പകരം സാമൂഹ്യ ജീവിയും രാഷ്ട്രീയ ജീവിയുമായ മനുഷ്യകുലത്തിന്റെ മാനുഷിക മൂല്യങ്ങളെ കുറിച്ചും സമാധാന പൂര്‍ണ്ണമായ നിലപാടുകളെ കുറിച്ചും തലമുറയെ വേണ്ടവിധം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
വോട്ടുബാങ്കു ലക്ഷ്യമാക്കുന്ന രാഷ്ട്രിയക്കാരൊടൊപ്പം ക്യൂനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തില്‍ വരാനിരിക്കുന്ന മാര്‍ക്ക്‌സിയന്‍ പറുദീസകള്‍ക്ക് വേണ്ടി ചാകാനും കൊല്ലാനും തയ്യാറാകുന്ന ഏതാനും ജന്മങ്ങള്‍ നാളത്തേക്ക് കൂടി വംശനാശം സംഭവിക്കാതെ നിലനില്‍ക്കുമെന്ന കാര്യം നിസ്സംശയംപറഞ്ഞ് വരുന്നത്, ക്യാമ്പസ് തലത്തിലെ അനീതിയും അവകാശ നിഷേധവും ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ ക്യാമ്പസുകളില്‍ നിന്ന് വിഭജനം ചെയ്യണമെന്നോ സാഹിത്യ മേഖലകളില്‍ നിന്നും രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി സിലബസുകളില്‍ മാത്രം വിദ്യാര്‍ത്ഥി സമൂഹം ഒതുങ്ങി കൂടണമെന്നാണോ അല്ല, മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമനീക്കങ്ങളും കത്തിക്കുത്തും ഭീഷണിപ്പെടുത്തലും മതവിദ്വേഷവും അഴിമതി മാര്‍ഗങ്ങളും സമൂഹം മുറിച്ച് മാറ്റാന്‍ ആര്‍ജ്ജവം കാണിക്കണം. തെറ്റായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകളില്‍ അരങ്ങേറുന്നുണ്ടാകാം. ജലദോഷം പിടിച്ചത് കൊണ്ട് മൂക്ക് മുറിക്കുക എന്ന് പറയും പോലെ നിയന്ത്രണം കൊണ്ട് വരികയല്ല വേണ്ടത്, മറിച്ച് ശരിയായ രാഷ്ട്രീയ ബോധം നുകര്‍ന്ന് കൊടുക്കാനുള്ള കൃത്യവും വ്യക്തവുമായ മാര്‍ഗ്ഗരേഖകള്‍ കണ്ടത്തുകയാണ് പ്രധനം.
രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി തീവ്രവാദ നിലപാടുകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങളുമായി അവിഹിതവും അനാരോഗ്യകരവുമായ ബന്ധവും പവിത്രമായി കാത്തുസൂക്ഷിക്കുന്ന ചില രാഷ്ട്രീയ കക്ഷികള്‍ നാടിന്റെ ശാപമാണ്. നൂറ് ശതമാനം സ്വാര്‍ത്ഥതയുള്ള അധികാര മോഹികളാണ് ഇവര്‍. ഇത്തരക്കാര്‍ തിരിച്ചറിയപ്പെടുകയും മുഖ്യധാരകളില്‍ അതിജയിക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്തെങ്കിലും നിര്‍മ്മിക്കാന്‍ അവസരമൊരുക്കിയില്ലെങ്കില്‍ തകര്‍ക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും തങ്ങളുടെ ജീവശാസ്ത്രപരമായ ക്രിയാത്മകതയെ വിനിയോഗിക്കുന്ന ഇത്തരക്കാര്‍ തീര്‍ത്തും അതിജയിക്കപ്പേടേണ്ടതുണ്ട്. അതിനുള്ള സുവര്‍ണ്ണ രേഖകളാണ് നമ്മുടെ ക്യാമ്പസുകള്‍.
സ്വര്‍ഗ്ഗങ്ങളുടെ ഭൂമിയിലെ പ്രതീകങ്ങളായ ക്യാമ്പസുകളില്‍ നിന്ന് യഥാര്‍ത്ഥ രാഷ്ട്രീയ മൂല്യങ്ങളുടേയും രാഷ്ട്രീയ തന്ത്രങ്ങളുടേയും സുവ്യക്തമായ ഭൂപടങ്ങള്‍ വാര്‍ത്തെടുത്ത രാഷ്ട്ര ശില്‍പ്പികളും, രാഷ്ട്രീയ തന്ത്രങ്ങളുടേയും തീവ്രനിലപാടുകളും നയങ്ങളുമായി വര്‍ഗ്ഗീയ-ധ്രുവീകരണങ്ങള്‍ അനുവര്‍ത്തിച്ച് പോരുന്ന കുബുദ്ധികളും ലോകചരിത്രത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സുദീര്‍ഘമായ നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്രപരതയുണ്ടതിന്.
ക്യാമ്പസ് രാഷ്ട്രീയവും മാര്‍ക്‌സിസവും
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ ക്യാമ്പസ് രാഷ്ട്രീയം നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളെ നയിച്ചത് മാര്‍ക്‌സിയന്‍ ഐഡിയോളജി എന്ന ചളിക്കുഴിയിലേക്കായിരുന്നു. ചളിക്കുഴി എന്ന് പറയാന്‍ കാരണം, കാലുകുത്തിയ എല്ലാ രാജ്യങ്ങളിലും മനുഷ്യന്‍ കൂടുതല്‍ ബോധവാന്മാരായതോടെ പരാജയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സിദ്ധാന്തമാണ് മാര്‍കിസിസം. എന്നും ആ മാര്‍ഗ്ഗം പിന്തുടരുന്നത് ഒരു സമൂഹത്തിന് പുരോഗതി അസാധ്യമാണെന്നത് അവര്‍ തിരിച്ചറിയുകയും അതിനെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് ഈസ്റ്റ് ജര്‍മനി, നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങള്‍ ഇവ്വിധം പരിവെട്ടത്തിലായത്.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളിലെ രക്തഹാരരമാണിത് , നയിച്ചവരും നയിക്കുന്നവരും മാര്‍കിസിസം എന്നാല്‍ അതീവ രുചികരമായ എന്തൊ കൊക്ക്രാച്ച് ബിരിയാണിയാണെന്ന ധാരണയിലാണ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചുകൊടുക്കുന്നതും, ആ ചളിക്കുഴിയില്‍ നമ്മുടെ വിദ്യാത്ഥി തലമുറ കാല്‍വഴുതി വീഴുന്നതിന് അവരെ പഴി പറയാന്‍ പാടില്ല. മനുഷ്യനന്മ, സത്യസന്ധത, നീതിനിഷ്ടം, തുടങ്ങിയ സത്ഗുണങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും മരണം വരെ പോരാടാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന യുവരക്തത്തിന്റെ കാലഘട്ടമാണ് കോളേജ് ജീവിതം. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രണയത്തിന്റെ കാലം കൂടിയായത് കൊണ്ടാകണം സൗന്ദര്യം, സാഹിത്യം, സംഗീതം, കലകള്‍ തുടങ്ങിയവയിലെ സാധ്യമായതില്‍ ഏറ്റവും നല്ല തുവ്വലുകള്‍ കൊണ്ട് മനുഷ്യന്‍ അലങ്കരിക്കപ്പെടുന്ന ആ കാലഘട്ടത്തില്‍ വിപ്ലവം വഴി വരാനിരിക്കുന്ന സമത്വ സുന്ദര ലോകം എന്നും മറ്റുള്ള ഒറ്റവരി സമവാക്യങ്ങളില്‍ അവര്‍ വളരെ പെട്ടന്ന് വീണുപോകുന്നത്. സങ്കീര്‍ണ്ണതയുടെ ഗഹനതയേക്കാള്‍ ലാളിത്യത്തിന്റെ ഭംഗിയും സൗന്ദര്യത്തിന്റെ ലഹരിയും മനുഷനെ കൂടുതല്‍ ആകര്‍ഷിക്കുന്ന കൗമാര യൗവ്വനകാലഘട്ടം. വീരശൂര പരാക്രമികളായ വിപ്ലവകാരികളും ആ ഹീറോകളോട് ''ഇത്തിരി കോഴിച്ചാര്‍ കൂടി ഒഴിച്ചോട്ടെ'' എന്ന് ചോദിക്കുന്ന വിപ്ലവകാരികളും തോളോട് തോള്‍ ചേര്‍ന്ന് നവദാരക നിര്‍മ്മിതി പ്ലാന്‍ ചെയ്യുന്ന ക്യാമ്പസുകള്‍. ഐഡിയോളജിക്ക് വിശിഷ്യാ പുരോഗമനപരം എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് ഇത്രയും അനുലക്ഷ്യമായ ബ്രീഡിംങ് ഗ്രൗണ്ട് വെറെയെവിടെ കിട്ടും?
അവിടേക്ക് ചോര വീണ ഏതോ മണ്ണിന്റെ വീരഗാഥയുമായി കുറേ നേതാക്കള്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുയായികളും സ്വീകര്യതയും ഉണ്ടാകുന്നത് സ്വാഭാവികം.
മാര്‍കിസിസം എന്നാല്‍ അതീവ രുചികരമായ എന്തൊ കൊക്ക്രാച്ച് ബിരിയാണിയാണെന്ന ധാരണയിലാണ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചുകൊടുക്കുന്നതും, ആ ചളിക്കുഴിയില്‍ നമ്മുടെ വിദ്യാത്ഥി തലമുറ കാല്‍വഴുതി വീഴുന്നതിന് അവരെ പഴി പറയാന്‍ പാടില്ലഎന്തിനെ പറ്റിയാണ്, എത്ര ഉള്‍കാഴ്ചയോടെയാണ് തങ്ങള്‍ പറയുന്നതെന്ന് അവര്‍ക്ക് വലിയ ഗ്രാഹ്യമൊന്നുമില്ലെന്ന് അക്കാര്യങ്ങളെ പറ്റി പൂജ്യം ഗ്രാഹ്യം മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങിനെ അറിയും. അല്ലെങ്കില്‍ തന്നെ, ആവേശത്താല്‍ ഭരിക്കപ്പെടുമ്പോള്‍, വിഷാംശങ്ങളൊക്കെ ആര്‍ക്കറിയണം ? അതിന്റെ ഫലമായി ലക്ച്ചര്‍ ഭൂമികളിലും ലബോറട്ടറികളിലും ലൈബ്രറികളിലുമായി പ്രയോജനപ്പെടുത്തേണ്ട സമയം, നിഷ്പ്രയോജനമായ തെരുവ് നിരങ്ങിനായ് ചെലവഴിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ആ സമയം ഏത് സ്വപ്‌ന ലോകത്തിന് വേണ്ടിയാണോ ഇങ്ങനെ തൊണ്ട കീറുന്നത്, ആ സ്വപ്‌ന സിദ്ധാന്തം എന്തെന്നറിയാന്‍ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ കേള്‍ക്കുകയല്ലാതെ സ്വന്തമായി ശ്രവിച്ചിരുന്നെക്കില്‍, വെറുപ്പിലധിഷ്ടിതമായ ചില പ്രയോജനങ്ങള്‍ മാത്രമായിരിക്കുമതെന്നും ഒരു മാര്‍ക്‌സിനോ മറ്റാര്‍ക്കെങ്കിലുമോ പ്രവചിക്കാന്‍ കഴിയുന്നതല്ല ലോകചരിത്രമെന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞേനെ.
സൗഭാഗ്യമെന്നൊണം ഇന്റര്‍ നെറ്റിന്റെയും ഗൂഗിളിന്റെയുമൊക്കെ ഈ കാലത്ത് വേണമെന്നുള്ളവര്‍ക്ക് വസ്തുതകള്‍ മനസ്സിലാക്കാന്‍ പണ്ഡിതരുടെ വ്യാഖ്യാനങ്ങളേയൊ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളെയൊ ഒന്നും ആശ്രയിക്കേണ്ട ഗതികേട് ഇന്നില്ല. അതൊക്കെ കാരണമാകാം, മനുഷ്യര്‍ക്കിന്ന് കാര്യങ്ങളൊക്കെ ഏകദേശം ഗ്രഹിക്കാനാകുന്നത്. എങ്കിലും ആ ഗ്രഹസിദ്ധികള്‍ക്കും മോക്ഷം നേടാനുമായി ആള്‍ദൈവങ്ങളുടെ മുന്നില്‍ വിദ്യാസമ്പന്നരായ മനുഷ്യര്‍ വരെ വോട്ടുബാങ്കു ലക്ഷ്യമാക്കുന്ന രാഷ്ട്രയക്കാരൊടൊപ്പം ക്യൂനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തില്‍ വരാനിരിക്കുന്ന മാര്‍ക്ക്‌സിയന്‍ പറുദീസകള്‍ക്ക് വേണ്ടി ചാകാനും കൊല്ലാനും തയ്യാറാകുന്ന ഏതാനും ജന്മങ്ങള്‍ നാളത്തേക്ക് കൂടി വംശനാശം സംഭവിക്കാതെ നിലനില്‍ക്കുമെന്ന കാര്യം നിസ്സംശയം.
അവഗണനയുടെ രാഷ്ട്രീയം
മതഭ്രാന്തും വര്‍ഗ്ഗീയ ധ്രുവീകരണവും കലശമായ മാനസിക രോഗമായി ബാധിച്ചിരിക്കുന്നു. അധികാരികളുടെ വിഹാരകേന്ദ്രമാണ് ക്യാമ്പസുകള്‍. ഉന്നത കലാലയങ്ങളുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക തകര്‍ച്ചയാണ് ഈ അധികാര മോഹികള്‍ ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ ആശയങ്ങളും തത്വസംഹിതകളും പ്രസരണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഏതൊരു നെറികെട്ട വേലക്കും തയ്യാറാണവര്‍.
ക്യാമ്പസുകള്‍ റാഡിക്കല്‍ ആശയങ്ങളുടെ തീച്ചൂളയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ തന്നെ, അടിയന്തരാവസ്ഥ പ്രതിരോധ കാലം മുതല്‍ തെലുങ്കാന പ്രസ്ഥാനം വരെ യൂണിവേഴ്‌സിറ്റി ക്യാമ്പുകളും പ്രക്ഷ്ബുധ പ്രഖ്യാപനങ്ങളും വ്യത്യസ്ഥ വൈജാത്ത്യ രീതികളും ആശയങ്ങളും സമൂഹത്തില്‍ വേരോടിയതായി നമുക്ക് കാണാം. ആവേശഭരിതമായി ചിന്തിക്കുന്ന, ചോദ്യം ചെയ്യപ്പെടുമെന്ന ഭയം തൊട്ട് തീണ്ടിയിട്ടില്ലാത്ത അനേകം തലച്ചോറുകളുടെ സങ്കേതമെന്നോണം രാഷ്ട്രീയ സംവാദങ്ങളുടെ നൈരന്തര്യവും ആശയങ്ങളുടെ കൈമാറ്റവും നിദാനമായി രാഷ്ട്രീയ ബോധമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുന്ന തറവാടുകളാണ് നമ്മുടെ ക്യാമ്പസുകള്‍. ഈ തറവാട്ടിലെ മക്കള്‍ പോരാടേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഭരണഘടനയിലധിഷ്ടിതമായാണ്. ഭരണ നിയമ മൂല്യങ്ങളില്‍ നിന്നുകൊണ്ട് അസുഖകരമായ അനീതികള്‍ക്കെതിരെ ചോദ്യം ചെയ്യുന്ന പൗരന്മാരായാണിവര്‍ വളര്‍ന്നുവരേണ്ടത്.
രാഷ്ട്രത്തെ വളര്‍ത്താനും രാഷ്ട്രീയ മൂല്യങ്ങളെ പരിലാളിക്കാനും രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ഐഡിയോളജികളില്‍ നിന്ന് വ്യതിചലിച്ച് സമൂഹത്തിനെ സംരക്ഷിക്കുന്നതിന് പകരം, അതാതു രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയവും സമാധാനവുമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി തെറ്റിനെ പോലും ന്യായീകരിക്കുന്ന ദുരവസ്ഥ ജന്മമെടുത്തുവെന്നത് ഖേദകരമാണ്. ഒരു തെറ്റ് കണ്ടാല്‍ പോലും സ്വന്തം പാര്‍ട്ടിക്കാരനോട് ഒരു നയവും മറ്റുപാര്‍ട്ടിക്കാരോട് മറ്റൊരു നയവും സ്വീകരിക്കുന്ന ദാരുണമായ കാഴ്ചകളുടെ നൈത്യകളാണ് നടപ്പുകാല പോക്കൂത്താന്തങ്ങളും അവയുടെ ചൂടേറും പരിസരങ്ങളും.
ബ്രിട്ടീഷ് അധനിവേശത്തില്‍ നിന്നും ഒരുപാട് കഷ്ടപ്പെട്ട് നമ്മുടെ ജവാന്മാര്‍ നമ്മുടെ നാട്ടിലേക്ക് കൈമാറി തന്ന ഇന്ത്യയില്‍ സ്വാതന്ത്രം സംരക്ഷിക്കേണ്ടതും വികസനം ഉറപ്പ് വരുത്തേണ്ടതും ഒരോ പൗരന്റെയും ബാധ്യതയാണ്. അതുകൊണ്ട് തന്നെ വളര്‍ന്ന് വരുന്ന തലമുറക്ക് കൃത്യമായ രാഷ്ട്രീയ ബോധവും രാജ്യത്തെ പട നയിക്കാനുള്ള ഊര്‍ജ്ജവും കൈവരേണ്ടതുണ്ട്. ഇവിടെയാണ് സത്യത്തില്‍ ക്യാമ്പസ് രാഷ്ട്രീയം പ്രധാനമര്‍ഹിക്കുന്നത്. പഠനത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന സെമസ്റ്റര്‍ സിസ്റ്റം, സാഹിത്യ അഭിരുചികളെ കരിച്ച് കളയുന്ന അരാഷ്ട്രീയവാദം കൊണ്ട് വരികയും ചെയ്യുന്നുവെന്ന സത്യത്തെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍, മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ ശുദ്ധികലശം നടത്തി അയിത്തോച്ചാടനം ഉറപ്പ് വരുത്തല്‍ സമൂഹത്തിന്റെ കടമയാണ്. അതിനുള്ള ഉത്തരവുകളും ജനലോക്പാല്‍ പോലുള്ള ബില്ലുകളും നിലവില്‍ വരട്ടെ. അല്ലാതെ ക്യാമ്പസ് രാഷ്ട്രീയത്തെ ഉടച്ച് വാര്‍ക്കുകയൊ എടുത്ത് കളയുകയൊ ചെയ്യുന്നത് വിനാശമാണ്. ധര്‍മ്മ സംസ്‌കൃതി ലക്ഷ്യം വെക്കുന്ന സമൂഹത്തിന് ശാപമാണ്. രാഷ്ട്രീയ ബോധവും ഹേതുതാ പരിചയമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുത്ത് ഇന്ത്യയുടെ ഭാസുരമായ ഭാവിക്ക് വേണ്ടിയാകട്ടെ സര്‍ക്കാര്‍ നീക്കങ്ങളും ഉത്തരവുകളും.... ജയ്ഹിന്ദ്...

2 Comments