മുനവ്വര്‍ എം.പി
ഇനിയും ആദിലുമാർ പുനർജനിക്കുമോ..?തീക്ഷണതയുടെ തീച്ചൂളയിലേക്ക് മനസ്സിന്റെ അന്തരംഗങ്ങളെ കടത്തിവിടുമാറ്, ചിന്തകളെ മലീമസപ്പെടുത്തുമാറ്, സംരക്ഷകരിൽ നിന്നേൽക്കേണ്ടി വരുന്ന മർദ്ദനങ്ങളും അസ്വാതന്ത്ര്യമില്ലായ്മയും ഇത്തരം ഭീകര സത്വങ്ങളുടെ സൃഷ്ടിപ്പിന് കാരണമാകുന്നില്ലേ?! പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ചെറിയൊരു നിരൂപണം നടത്തുകയാണിവിടെ
സുഭദ്രവും സുശകതവുമായ ഒരു ഭരണകൂടമാണല്ലോ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിലകൊള്ളുന്നത്.
ഓരോ പൗരന്റെയും അവകാശങ്ങളെ വകവെച്ചു കൊടുക്കുവാനും അവരുടെ നിലനില്‍പ്പിന് ഭീഷണി വരുമ്പോള്‍ സംരക്ഷണ മാര്ഗ്ഗങ്ങളൊരുക്കുവാനും ഭരണകൂടം തന്നെ നിഷ്കര്‍ശിക്കുന്നു.
വൈവിദ്ധ്യങ്ങള്‍ക്കിടയിലും മനോഹരമായ ഭരണവ്യവസ്ഥ കൊണ്ടും ഭരണഘടന ചട്ടങ്ങള്കൊണ്ടും സമ്പന്നമാണിവിടം. ഈ വൈചാത്യങ്ങള്ക്കിടയിലും സരളമായ, വ്യവസ്ഥാപിത രീതി നിലനില്ക്കുന്നുവെന്നുള്ളത് തന്നെയാണ് ഇന്ത്യയെ മറ്റിതര രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതിനുള്ള പ്രധാന ഘടകവും. ഇന്ത്യന്‍ ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അക്രമണമായിരുന്നു പുല്‍വാമയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ആക്രമണം, 43 സി.ആര്.പി.എഫ് ജവാന്മാര്ക്ക് ജീവന് നഷ്ടമായെങ്കില്‍ കൂടി, സംരക്ഷണഭിത്തി കൊണ്ട് സായുധ സജ്ജരായ ജവാന്മരുടെ മുന്നില്‍ ഉറുമ്പനക്കം പോലും കഴുകക്കണ്ണ് പോലെ ഒപ്പിയെടുക്കുമെന്നിരിക്കെ എങ്ങനെയിത് പൊട്ടിത്തെറിച്ചു എന്ന അസ്വാഭാവികത, അവശേഷിക്കുന്നുണ്ടെങ്കില്‍ കൂടി, അല്ലെങ്കില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്ക്കുന്നുവെങ്കില് കൂടി,കാവലാള്പ്പടയുടെ സംരക്ഷണമുളള സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗഭൂമിയായ കാശ്മീരില്‍ നിന്നെങ്ങനെ ഒരു ചാവേര്‍ പൊട്ടിപ്പുറപ്പെട്ടു..?
വിദ്യഭ്യാസമില്ലായ്മയാണോ?..
നേരിന്റെ വഴിയില്‍ നിന്ന് തീവ്രമായ മാര്‍ഗ്ഗത്തിലേക്ക് വഴി തിരിച്ച് വിടാന്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘങ്ങളാണോ ഇതിന് പിന്നില്‍...?അതല്ല സംരക്ഷണം നല്കേണ്ടവര് തന്നെ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതില്‍ നിസ്സംഗത പുലര്‍ത്തുന്നത് കൊണ്ടാണോ..?
അടുക്കളയില്‍ കയറി പാത്രങ്ങള്‍ പരതി 100 ഗ്രാം ഇറച്ചി ചികഞ്ഞെടുത്ത് പാവങ്ങള്‍ക്ക് വധശിക്ഷ നല്കി ഗോസുരക്ഷ ഉറപ്പാക്കുന്നവര്‍ക്കും ഭരണകൂടത്തിനും 350 കിലോ RDX കണ്ടെത്താനുള്ള സംവിധാനമില്ലാതെ പോയത് നമ്മുടെ തലവിധിയുടെ പ്രശ്നമാണെന്ന് കരുതി ആശ്വാസം കൊണ്ടാലും, തീരാ നഷ്ടം വരുത്തിവെച്ച ഈ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി പോലും എങ്ങനെ നിര്‍മിക്കപ്പെട്ടു... ?
ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആ ജനതയൊന്നാകെ സൈന്യത്തിന് നേരെ പ്രക്ഷുബ്ധമാവാനും കല്ച്ചീളുകള് കൊണ്ട് എറിയാനും കാണിച്ച ധൈര്യമെങ്ങനെ കൈവന്നു..,?കണ്ണീര് വറ്റാത്ത ഒരു പാട് കുടുംബങ്ങള്‍,.... സ്വന്തം മകനെ രാജ്യത്തിന് വേണ്ടി വിട്ട് കൊടുത്ത ഒരച്ഛന്റെ തേങ്ങല്‍......
ഒരു പാട് വറ്റാത്ത കണ്ണീരുകള്‍ ഈ താഴ്വരയിലൂടെ ഒലിച്ചിറങ്ങിയിട്ടും ചുറ്റും സംരക്ഷണം തീര്‍ത്ത ഈ ഭൂമിയില്‍ ചെഞ്ചോര പൊടിയാനുള്ള കാരണമെന്ത്...?
ആദില്‍ അഹമ്മദ് ദാര്‍ എന്ന പേരുള്ള ഒരു 19കാരന് ചാവേറാവാന്‍ മാത്രം എന്ത് തീവ്രതയാണ് 'ജെയ്ഷെ മുഹമ്മദ്' എന്ന ഭീകര സംഘടന കുത്തിവെച്ചത്.
എങ്ങനെയീ ഇളംപ്രായക്കാരന്‍ ഈ സംഘടനക്കകത്ത് എത്തിപ്പെട്ടു..?
ഏതൊരു വിദ്യാര്‍ത്ഥിയെയും പോലെ വിദ്യയഭ്യസിക്കാന് സ്കൂളില്‍ പോയിരുന്ന ആദില്‍ എന്ന വിദ്യാര്‍ത്ഥി, ഒരു ദിവസം സൈന്യത്തിന്റെ പിടിയിലകപ്പെടുകയും തന്നെ തടഞ്ഞുവെച്ച സൈന്യം,
പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയും ചെയ്ത ചരിത്രമുണ്ട് ഈ പത്തൊമ്പത്കാരന് പിന്നില്‍,..
ആ തിളക്കുന്ന മനസ്സാക്ഷിയില്‍ നിന്ന് പുറത്ത് വരുന്ന ചില ചിന്തകള്‍ ഇത്തരത്തിലുള്ള അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുവാനുള്ള കാരണമായിട്ടുണ്ടാകുമോ?....
ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആ ജനതയൊന്നാകെ സൈന്യത്തിന് നേരെ പ്രക്ഷുബ്ധമാവാനും കല്ച്ചീളുകള് കൊണ്ട് എറിയാനും കാണിച്ച ധൈര്യമെങ്ങനെ കൈവന്നു..,?
അല്ലെങ്കില്‍ ഇതിന് പിന്നിലുള്ള പ്രചോദനമെന്ത്?..
സൈന്യത്തിന് നേരെ കല്ലെറിയുന്ന ഒരാളുടെ മുന്നില്‍ പോയി ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചുവത്രെ: നിങ്ങളെ സംരക്ഷിക്കുന്ന സേനയുടെ നേര്‍ക്ക് കല്ലെറിയാന്മാത്രം ധൈര്യം നിങ്ങള്‍ക്കെങ്ങനെ കൈവന്നു ?..
'ഒന്നും നഷ്ടപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക് ഇതെങ്കിലും ചെയ്ത് ജീവത്യാഗം ചെയ്തൂടെ '.. ഇതായിരുന്നത്രെ മറുപടി..
സംരക്ഷകരില്‍ നിന്നേല്ക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും അസാതന്ത്ര്യമില്ലായ്മയും ഇതിന് ഹേതുകമാവുന്നുണ്ടോ... ? ഉണ്ടെങ്കില്‍ ഇനിയും ഇത്തരം ആദിലുമാര്‍ ഇന്ത്യയുടെ മാറിടത്തില്‍ കിടന്ന് ഇനിയും പൊട്ടിത്തെറിക്കില്ലേ...?ഈ ജനതയുടെ നഷ്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എന്തായിരുന്നു...?
അതിര്‍ത്തിയില്‍ അക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോഴും സംരക്ഷണ കവചത്തിനുള്ളില്‍ നിന്ന് എന്ത് കൊണ്ട് ഇത്തരം അസ്വാതന്ത്ര്യത്തിന്റെ വാക്കുകള്‍ പൊട്ടിപ്പുറപ്പെടുന്നു...?
സ്വര്‍ഗ്ഗഭൂമിയില്‍ കലാപത്തിന്റെ കാഴ്ചകളും വിഭ്രാന്തി പരത്തുന്ന സ്വരങ്ങളും തുടര്ക്കഥയാവുന്നതെന്ത് കൊണ്ട്? ഓരോ ഇന്ത്യന്‍ പൗരനും ഭരണകൂടം വകവെച്ച് കൊടുക്കേണ്ട അവകാശങ്ങളും ക്രമസമാധാനപാലനങ്ങളും ഇവര്‍ക്കും ലഭിക്കുന്നുണ്ടോ? തീക്ഷ്ണതയുടെ തീച്ചൂളയിലേക്ക് മനസ്സിന്റെ അന്തരംഗങ്ങളെ കടത്തിവിടുമാറ്, ചിന്തകളെ മലീമസപ്പെടുത്തുമാറ്, സംരക്ഷകരില്‍ നിന്നേല്ക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും അസാതന്ത്ര്യമില്ലായ്മയും ഇതിന് ഹേതുകമാവുന്നുണ്ടോ... ? ഉണ്ടെങ്കില്‍ ഇനിയും ഇത്തരം ആദിലുമാര്‍ ഇന്ത്യയുടെ മാറിടത്തില്‍ കിടന്ന് ഇനിയും പൊട്ടിത്തെറിക്കില്ലേ...?
സ്വര്‍ഗ്ഗഭൂമിയായ കാശ്മീരിന്റെ താഴ്വരകളെ ചെഞ്ചായമണിയിക്കില്ലേ...?
'ജെയ്ഷെ മുഹമ്മദ് 'പോലോത്ത സംഘടനകള്‍ ഇവ കാരണമായി ഇനിയും വളര്‍ച്ച പ്രാപിക്കില്ലേ..?
ഇവര്‍ക്കും വേണ്ടേ സ്വസ്ഥമായ ജീവിതം......!

2 Comments