ജമാല്‍ മുഹമ്മദ്
കേരള മുസ്‌ലിംകളുടെ സാംസ്‌കാരികവും ധൈഷണികവുമായ ചുവടുവെപ്പുകളും ഇടപെടലുകളും കാലങ്ങളായി അക്കാദമിക രംഗങ്ങള്‍ ചര്‍ച്ച ചെയ്തുവരുന്നു. വളരെ സമ്പന്നമായ തനതായ ഒരു സാംസ്‌കാരിക ധൈഷണിക പാരമ്പര്യം മുന്‍കഴിഞ്ഞുപോയ ഒരു പണ്ഡിത തലമുറയുടെ ആദര്‍ശപരവും അടിയുറച്ചതുമായ ഇടപെടല്‍ മൂലം ഉണ്ടായതാണെന്നതില്‍ തര്‍ക്കത്തിന് സ്ഥാനമില്ല . തലമുറകളില്‍നിന്ന് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ആ ദിവ്യവെളിച്ചം ഇന്നും കെടാവിളക്കായി അവശേഷിക്കുന്നത് ആ പണ്ഡിതമഹത്തുക്കളുടെ ആത്മാര്‍ത്ഥതയുടെ പ്രതിഫലനമാണ്. ആധുനികതയുടെ പുത്തന്‍ നിര്‍വചനങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാതെ മതനിരപേക്ഷതയുടെ പരിപ്രേക്ഷ്യങ്ങള്‍ക്കകത്ത് ചുരുക്കിയൊതുക്കാന്‍കഴിയാത്ത സാംസ്‌കാരികവും ധൈഷണികവുമായ അനന്യത എക്കാലത്തും ഇസ്‌ലാമിനുമാത്രം സ്വന്തമാണ്.
അതുകൊണ്ടുതന്നെയാണ് ഓരോ കാലത്തെയും കുഫ്‌റിന്റെ സാംസ്‌കാരിക ധൈഷണിക വ്യവഹാരങ്ങളോട് താദാത്മ്യപ്പെടാനോ വിട്ടുവീഴ്ച ചെയ്യാനോ സാധിക്കാതെ മുസ്‌ലിം വ്യക്തിത്വവും ഇസ്‌ലാമിക വ്യവഹാരങ്ങളും വ്യത്യസ്തതയോടെ എന്നും വേറിട്ടുനില്‍ക്കുന്നത്. എന്നാല്‍ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിനെതിരെയുള്ള അധീശത്വ അധികാര ശക്തികള്‍ ഈയൊരു സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിനെതിരെ വിശ്വാസവും സാമുദായിക ബോധവും സമന്വയിപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ട പാരമ്പര്യമാണ് മുസ്ലിം പണ്ഡിതന്‍മാര്‍ക്കുള്ളത്.
കേരള മുസ്‌ലിം നവോത്ഥാന രംഗത്തെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളാണ് മമ്പുറം തങ്ങളും സമകാലീനനായ ഉമ്മര്‍ ഖാസിയും. കേരളത്തില്‍ ഇസ്‌ലാംമത പ്രചാരണരംഗത്ത് സജീവമായി വര്‍ത്തിക്കുകയുംമുസ്‌ലിങ്ങളെ സാമൂഹ്യ മേഖലകളിലേക്ക് ഇറക്കിക്കൊണ്ടു വരാന്‍ കാരണഭൂതരുമായവരുമാണ്ഈ രണ്ട്‌സ്മര്യ പുരുഷന്‍മാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മുസ്‌ലിം സിരകളില്‍ രാജ്യസ്‌നേഹംപടര്‍ത്തിയ പണ്ഡിതനായിരുന്ന ആലിമുസ്‌ലിയാരുടെ പങ്കും കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്കേരളത്തിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല, സ്വന്തം സമുദായത്തിന്റെ സാംസ്‌കാരിക മൂല്യച്യുതി ദര്‍ശിച്ചിരിക്കാന്‍ അവിടുത്തെ പണ്ഡിതന്‍മാരുടെ ധാര്‍മികബോധം അവരെ അനുവദിച്ചില്ല. ആധുനികവും ഉത്തരാധുനികവുമായ പ്രവണതകളും സ്ഥിതിഗതികളുമായി മുസ്‌ലിങ്ങള്‍ക്ക് ഇടപെടലുകളും ബന്ധങ്ങളും അധികരിച്ചഈ കാലഘട്ടത്തിലും ഒഴുക്കിനെതിരെ നീന്തി ആരുടെ മുന്നിലുംസ്വന്തം വ്യക്തിത്വം അടിയറവെക്കാതെ പുതിയ തലമുറക്ക് ദിശാബോധവും ധിഷണാ വൈഭവവും നല്‍കിയത് ഈ പണ്ഡിത മഹത്തുക്കളായിരുന്നു.
മുസ്‌ലിങ്ങളുടെ അനന്യ പൈതൃകത്തിന് ചരിത്രത്തില്‍ നേരിട്ട ഓരോ പ്രതിസന്ധികളിലും ഇസ്‌ലാമിന്റെ ശുദ്ധമായ പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് ഉലമാക്കള്‍ വഴിയായി സമുദായത്തെ അതിജീവന ബോധത്തോടെ നിലനിര്‍ത്താനുതകുന്ന തരത്തില്‍ സാംസ്‌കാരിക മുന്നൊരുക്കങ്ങളും ഉത്തേജനവും പണ്ടുമുതലേ കേരളത്തിലും സജീവമായി നിലനിന്നിരുന്നെന്ന് ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വാണിജ്യ വിനിമയം നടത്താനെന്ന പേരില്‍ ഇന്ത്യയിലെത്തി രാജ്യത്തിന്റെ രാഷ്ട്രീയവും വംശീയവും സാംസ്‌കാരികപരവുമായ മണ്ഡലങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയ യൂറോപ്യന്‍ ക്രിസ്ത്യാനികളെ തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ് എല്ലാ മേഖലകളിലും മുസ്‌ലിങ്ങളെ ജാഗ്രതയുള്ളവരാക്കാന്‍ആ കാലഘട്ടത്തിലെ ഉലമാക്കള്‍ പരിശ്രമിച്ചിരുന്നുവെന്ന് വ്യക്തം. ഇത് കേരളത്തിലാണ് കൂടുതല്‍ പ്രതിഫലിച്ചു കണ്ടതെന്നും വിസ്മരിക്കാനാവാത്ത സത്യമാണ്.അതിന്റെ അനുരണങ്ങളാണ് ഇന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള മുസ്‌ലിംകളെ ഉയര്‍ത്തിക്കാണിക്കുന്ന വിവിധ മേഖലകളിലെ പ്രാതിനിധ്യവും വിദ്യാഭ്യാസ രംഗങ്ങളിലെ പൂര്‍വ്വാധികം ശക്തിയോടെയുള്ള മുന്നേറ്റവും സാമ്പത്തിക നിലവാരത്തില്‍ മറ്റുള്ളവരുടെ പിന്നിലല്ലാത്ത അവസ്ഥയും ഇന്ത്യയെപോലുള്ള ബഹുമതസമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്നും ഇടപെടണമെന്നുള്ളതിന്റെ മനോഹരമായ മാതൃക,ഇതിന്റേയെല്ലാം കീര്‍ത്തിയും യശസ്സും മടങ്ങുന്നത് മുന്‍കാല പണ്ഡിതന്‍മാരിലേക്കാണന്നത് അവിതര്‍ക്കിതമാണ്.
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി
മാലിക്ബ്‌നുദീനാറും സഹപ്രവര്‍ത്തകരും ഇസ്‌ലാമന്റെ സത്യസന്ദേശം കൊളുത്തിയ കാലം മുതല്‍ കൊളോണിയല്‍ ശക്തികളുടെ ആഗമനം വരെ മുസ്‌ലിം അസ്തിത്വത്തിന് അധികം കോട്ടംതട്ടാതെ കഴിഞ്ഞുപോയി.പിന്നീട് കൊളോണിയല്‍ ശക്തികളുടെ ആഗമനകാലം മുതലാണ് മുസ്‌ലിങ്ങളുടെ ഉത്ഥാനവും ധൈഷണികമായ ഉണര്‍വും പ്രതിഫലനങ്ങളും നാം കണ്ടുതുടങ്ങിയത്. അതു വരെയുള്ള കാലഘട്ടത്തില്‍ സമുദ്രവാണിജ്യവും സാമ്പത്തികോദ്ഗ്രഥനവും നിമിത്തം കേരള മുസ്‌ലിംകളില്‍ ഒരുതരം സാംസ്‌കാരികാലസ്യം പ്രകടമായിരുന്നു. എന്നാല്‍ കുരിശു യുദ്ധ വികാരങ്ങളോടെ അറബിക്കടല്‍ വഴി നടന്നുവന്നിരുന്ന വാണിജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കണമെന്നലക്ഷ്യംവെച്ച് കടന്നുവന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ മുസ്‌ലിംകള്‍ക്കെതിരായ വംശീയോന്മൂലന നടപടികള്‍ അക്കാലത്തെപണ്ഡിതന്‍മാരുടെ അകമ്പടിയോടെഈസാംസ്‌കാരിക ആലസ്യത്തില്‍നിന്ന് മുസ്‌ലിങ്ങളെ ഉണര്‍ത്താന്‍ പ്രേരണയായത്. മുസ്‌ലിം അസ്തിത്വത്തിനും അതിജീവനത്തിനും ഭീഷണികളുളവായഈ കാലഘട്ടത്തിലാണ് അവരുടെ ഉണര്‍വിന്റെയും
ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതിഫലനം നാം കണ്ടുതുടങ്ങിയത്.ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ലോകം കണ്ട പണ്ഡിത മഹത്തുക്കളുമായി സഹവസിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത് കേരളത്തില്‍ തിരിച്ചെത്തിയ പൊന്നാനി വലിയ സൈനുദ്ധീന്‍ മഖ്ദൂം(റ)വിന്റെകാലം മുതലാണ് കേരള മുസ്‌ലിങ്ങളുടെ ധൈഷണിക ബോധമണ്ഡലം ഉണര്‍ത്താനുതുകും വിധംമൂല്യവത്തായ വലിയൊരു രചനാപാരമ്പര്യത്തിന് തുടക്കം കുറിക്കുന്നത്.കേരള മുസ്‌ലിങ്ങളുടെ ആത്മീയവും സാംസ്‌കാരികവുമായ നവജാഗരണത്തിന് സജ്ജമാക്കാന്‍കേരളത്തില്‍ അന്ന് നിലവിലിരുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെ നവീകരിക്കുകയും പുനക്രമീകരിക്കുകയും ചെയ്ത സൈനുദ്ധീന്‍ മഖ്ദൂം(റ) മുസ്‌ലിം ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ മേഖലകളില്‍ സമൂലമായ പരിവര്‍ത്തനത്തിനുതുകുന്ന ബൗദ്ധികമായ സന്നാഹങ്ങള്‍ ഒരുക്കുന്നതിനാണ് തുടക്കം കുറിച്ചത്. വിശ്വാസ രംഗത്തിനേക്കാളുപരി കര്‍മ്മരംഗത്തും മുസ്‌ലിങ്ങളെ തനിമയോടെ,ആദിമ വിശുദ്ധിയോടെ നിലനിര്‍ത്തുന്നതിനുള്ളഇത്തരത്തിലുള്ള പ്രയത്‌നങ്ങള്‍ ആരംഭിച്ച ആദ്യഘട്ടത്തില്‍തന്നെ കലുഷവും സങ്കീര്‍ണവുമായ സാമൂഹിക ഫലങ്ങളുളവാക്കികൊണ്ട് അധിനിവേശശക്തികള്‍കേരളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. എന്നാല്‍ അതിനെയെല്ലാം വകഞ്ഞുമാറ്റി മുസ്‌ലിങ്ങളെ കൂടുതല്‍ ആത്മീയ പാതയിലേക്ക് കൊണ്ടുവരികയെന്നു മാത്രമല്ല സാമൂഹികമായ ഇടപെടലുകളിലേക്കും കൂടി പ്രവേശിപ്പിക്കുന്ന തരത്തിലാണ് മഹാനവര്‍കളുടെ 'അദ്കിയാഅ് , മുര്‍ശിദുത്തുല്ലാബ്' പോലുള്ള ആത്മസംസ്‌കരണ രചനകള്‍ലക്ഷ്യംവെച്ചത്.ഇങ്ങനെ വിശ്വാസപരമായി ആര്‍ജ്ജവവും ഊര്‍ജ്ജവും സിദ്ധിച്ച മുസ്‌ലിങ്ങളോട് പില്‍ക്കാലത്ത് അക്രമികളായ യൂറോപ്പ്യന്‍ക്രിസ്ത്യാനികള്‍ക്കെതിരെ ചെറുത്തുനില്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്്'തഹ്‌രീള്'പോലുള്ള സമരകാവ്യങ്ങള്‍ ബഹുമാനപ്പെട്ടവര്‍ രചിക്കുന്നത്. ഇതിനുശേഷമാണ് കേരള മുസ്‌ലിങ്ങള്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരെ അരയുംതലയും മുറുക്കി രംഗത്തു വന്നത്.
പില്‍ക്കാലത്ത് വന്ന പണ്ഡിത മഹത്തുക്കളും ഇതേ ധാര പിന്തുടര്‍ന്നുവന്നത് മുസ്‌ലിങ്ങള്‍ക്ക് പുത്തനുണര്‍വേകി. ശാഫിഈ കര്‍മ്മശാസ്ത്ര രംഗത്തെ ലോക മുസ്‌ലിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ 'ഫത്ഹു മുഈനി'ന്റെ. രചന നിര്‍വഹിച്ചസൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരക്കാന്‍ കേരളം മുസ്‌ലിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് എഴുതിയ'തുഹ്ഫത്തുല്‍മുജാഹിദീനും'കേരള മുസ്‌ലിംകള്‍ക്ക് നവോണ്മേഷം നല്‍കി. പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥത്തിന്റെ തുടക്കത്തില്‍തന്നെ മുസ്‌ലിങ്ങള്‍ക്ക് വന്നുഭവിച്ച ആലസ്യവും മൂല്യശോഷണവും ഉയര്‍ത്തിക്കാണിച്ചാണ്് മഖ്ദൂം(റ)ന്റെ കാവ്യം തുടങ്ങുന്നത് തന്നെ.പില്‍ക്കാലത്ത് മുസ്‌ലിങ്ങള്‍ ആര്‍ജ്ജിച്ച ഉയര്‍ച്ചയ്ക്ക് വലിയൊരളവോളം സ്വാധീനം ചെലുത്താന്‍തുഹ്ഫത്തുല്‍മുജാഹിദീനായി . ഇന്ത്യ അധീനപ്പെടുത്താനാശിച്ച പോര്‍ച്ചുഗീസ് മുന്നേറ്റത്തിനെതിരെ പ്രചോദനമായ മറ്റൊരു ഗ്രന്ഥമാണ് കോഴിക്കോട് ഖാസി മുഹമ്മദ് (റ)വിന്റെ'ഫത്ഹുല്‍ മുബീന്‍'.
ഈ പറയപ്പെട്ട മഹത്തുക്കളെല്ലാം പ്രഥമമായി പരിഗണിച്ചത് മുസ്‌ലിങ്ങളുടെ ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്.
ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്
കേരള മുസ്‌ലിം നവോത്ഥാന രംഗത്തെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളാണ് മമ്പുറം തങ്ങളും സമകാലീനനായ ഉമ്മര്‍ ഖാസിയും. കേരളത്തില്‍ ഇസ്‌ലാംമത പ്രചാരണരംഗത്ത് സജീവമായി വര്‍ത്തിക്കുകയുംമുസ്‌ലിങ്ങളെ സാമൂഹ്യ മേഖലകളിലേക്ക് ഇറക്കിക്കൊണ്ടു വരാന്‍ കാരണഭൂതരുമായവരുമാണ്ഈ രണ്ട്‌സ്മര്യ പുരുഷന്‍മാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മുസ്‌ലിം സിരകളില്‍ രാജ്യസ്‌നേഹംപടര്‍ത്തിയ പണ്ഡിതനായിരുന്ന ആലിമുസ്‌ലിയാരുടെ പങ്കും കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്
തുടര്‍ന്നങ്ങോട്ടുള്ള കേരളചരിത്രത്തിലുംമുസ്ലിംസമുദായത്തിന്റെ ഉത്ഥാന പരിശ്രമങ്ങള്‍ നിലച്ചുപോയ സന്ദര്‍ഭങ്ങളില്ല. സമുദായം എപ്പോള്‍ വീണു പോകുന്നുവോ അപ്പോഴെല്ലാം അവരെ എഴുന്നേല്‍പ്പിക്കാന്‍ നവോത്ഥാന നായകന്മാരും ഉലമാക്കളും വന്നുകൊണ്ടിരുന്നു. ഓരോ നൂറ്റാണ്ടുകള്‍ പൂര്‍ത്തിയാകുമ്പോഴും മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കുന്നതിന് വേണ്ടിമുജദ്ദിദുകളെ അല്ലാഹു നിയമിക്കുമെന്ന ഹദീസ്‌ന്റെ പ്രതിഫലനമാണ് കേരളംകണ്ട അനേകം ഉലമാക്കള്‍. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അവര്‍ സമുദായത്തിന്റെഔന്നത്യത്തിന് വേണ്ടി പ്രയത്‌നിച്ചു.
ദാറുല്‍ ഹുദ ചെമ്മാട്
വാഫി പി.ജി കാമ്പസ് കാളികാവ്
പണ്ടുമുതലേ നാട്ടിന്‍പുറങ്ങളില്‍ഉലമാക്കളുടെ നേതൃത്വത്തില്‍ സജീവമായിരുന്ന ദര്‍സ് സംവിധാനം കേരളീയ മുസ്‌ലിം നവോത്ഥാനത്തില്‍ ചെലുത്തിയ സ്വാധീനം എടുത്തുപറയേണ്ടതു തന്നെയാണ്.കേരളത്തിലെ പാരമ്പര്യ മുസ്ലിം ഉമ്മത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സ്പന്ദനങ്ങളിലെല്ലാം പരാമ്പരാഗത പണ്ഡിത നേതൃത്വത്തിന്റെ സജീവ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.മഹല്ലുകളിലേയും ഉപമഹല്ലുകളിലേയും ദര്‍സ് മദ്രസകളിലെ ഉസ്താദുമാര്‍,ഖാസിമാര്‍,ഖതീബുമാര്‍,മുഅദ്ദിനികള്‍,മുതഅല്ലിമുകള്‍ എന്നിവര്‍ ഓരോ വീടുമായും ബന്ധം പുലര്‍ത്തിപോന്നു.
മുഅല്ലിമുകള്‍ക്കും മുതഅല്ലിമുകള്‍ക്കുമുള്ള 'ചെലവ്കുടി 'സമ്പ്രദായം പണ്ഡിത സമൂഹത്തെ ഓരോ വീടുമായും ഇണക്കാന്‍ സഹായിച്ചു.വീട്ടുകാര്‍ക്ക് മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള അവസരം ഇതുവഴി ലഭിച്ചു. ഇക്കാരണത്താല്‍ ഒരു കുട്ടിയെയെങ്കിലും മതപഠനത്തിനയക്കണമെന്ന് പഴയ തലമുറ താല്‍പര്യപെട്ടിരുന്നതായി കാണാം. സാധരണക്കാരുടെ ഭവനങ്ങളുമായി ഉറ്റബന്ധം പുലര്‍ത്താന്‍ കേരളത്തിലെ മതപണ്ഡിതന്‍മാര്‍ക്ക് വലിയൊരളവോളം സാധിച്ചിരുന്നുവെന്നത് ജനങ്ങളുടെ മതബോധത്തെ ഗുണകരമായി സ്വധിനിക്കാന്‍ നിമിത്തമായി.
ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്വഹിച്ചത്ആത്മസംസ്കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്
ഒരര്‍ത്ഥത്തില്‍ ഈ പള്ളിദര്‍സുകളുടെ മറ്റൊരു അനുകരണമാണ്ഉലമാക്കള്‍ മുന്‍കയ്യെടുത്ത് പടുത്തുയര്‍ത്തിയ അറബികോളേജുകളും മറ്റു സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളും. മദീന പള്ളിയില്‍ പ്രാരംഭം കുറിച്ചജ്ഞാന പ്രസരണത്തിലെ പ്രവാചക വഴിയാണ് നൂറ്റാണ്ടുകളോളം അറിവിന്റെ വ്യാപനത്തിന് ലോകമുസ്‌ലിംകള്‍ തെരഞ്ഞെടുത്തത്. അതിന്റെ പ്രതിഫലനമാണ് ഇന്നും കേരളത്തില്‍ സജീവമായി നിലനില്‍ക്കുന്ന ദര്‍സ് സംവിധാനം . ഹിജ്‌റ 670 കളില്‍ തന്നെ കേരളത്തില്‍ യമനീപണ്ഡിതനായ അബൂ അബ്ദുല്ലാഹില്‍ ഹള്വറമി (റ) താനൂരിലെ വലിയകുളങ്ങര പള്ളിയില്‍ദര്‍സ് നടത്തിയതിന് തെളിവുകളുണ്ട്. അഉ14 ലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിശ്വ വിഖ്യാതനായ സഞ്ചാരി ഇബ്‌നുബത്തൂത്ത തന്റെ 'രിഹ്‌ല'യില്‍ ഏഴിമലകടുത്ത മാടായി പള്ളിയിലും മംഗലാപുരത്തുമെല്ലാം ദര്‍സുകളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മഖ്ദൂം ഒന്നാമന്‍ പൊന്നാനി വലിയജുമുഅത്ത് പള്ളിയിലാരംഭിച്ചദര്‍സാണ് പില്‍ക്കാലത്ത്‌കേരള മുസ്‌ലിങ്ങളുടെ മതവൈജ്ഞാനിക രംഗത്തും നവോത്ഥാന ചരിത്രത്തിലും പുത്തന്‍ നാഴികക്കല്ലായി മാറിയത്. ദര്‍സ് സംവിധാനം വഴി ഒരുപാട് ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങുകയും കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വിജ്ഞാന പ്രസരണത്തിന് ഇവകാരണമാവുകയും ചെയ്തു. ഈ സംവിധാനങ്ങളെല്ലാം കാലത്തിന്റെ ചുവരെഴുത്തുകള്‍വായിച്ചറിഞ്ഞ പണ്ഡിതന്മാരുടെ സംഭാവനയാണ്.
കേരള മുസ്‌ലിം ചരിത്രത്തിലെന്നപോലെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലുംമുസ്ലിങ്ങള്‍ക്ക്ഇത്രയേറെ പണ്ഡിതന്മാരെ ലഭ്യമായിട്ടില്ല എന്നത് വ്യക്തമാണ്. ഉത്തരകേരളത്തിലെ പ്രതിഭാധനനായ പണ്ഡിതനായിരുന്ന കാസര്‍ഗോട് ഖാസി സി.എം അബ്ദുല്ല മുസ്‌ലിയാരും കോടഞ്ചേരി മമ്മൂട്ടി മുസ്‌ലിയാരുംഖാസി അബ്ദുല്ല മൗലവിയും അഹമ്മദ് ശ്ശീറാസ്സിയും ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാരും സമസ്തയുടെ ആവിര്‍ഭാവകാലത്തെ വൈസ് പ്രസിഡണ്ടും പിന്നീട് പ്രസിഡണ്ടുമായിത്തീര്‍ന്ന മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാരും മൗലാന അഹ്മദ് കോയ ശാലിയാത്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നപാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും റഈസുല്‍മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാരും സുന്നികളുടെ ആദ്യമലയാള ഖുര്‍ആന്‍ വ്യാഖ്യാനത്തിനുടമയായ കെ.വി മുഹമ്മദ് മുസ്‌ലിയാരും കേരളം കണ്ട മഹാ പണ്ഡിത പ്രതിഭ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുംകെ.ടി മാനു മുസ്‌ലിയാരും സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അടക്കമുള്ള അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായപണ്ഡിതന്‍മാര്‍ കേരള മുസ്‌ലിങ്ങളുടെ ഉത്ഥാനപാതയില്‍ സംഭാവനകളര്‍പ്പിച്ച് നിര്‍വൃതി പൂണ്ടവരാണ്.
ആത്മസംസ്‌കരണവും ഉത്ഥാനവുമായിരുന്നു. മതേതരമായ വിഭാവനകള്‍ക്കകത്തെ കേവലം മതധര്‍മ്മമായി നിര്‍വചിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ക്ക് അതീതമായി ഇസ്‌ലാമിന്റെ തനതായ ആശയ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഈ ഉലമാക്കളൊക്കെയും നിര്‍വഹിച്ചത്
ദീനെന്ന ഒരൊറ്റ കേന്ദ്രത്തില്‍ ഉറച്ചനിന്ന്‌കേരള മുസ്‌ലിംകളില്‍മതബോധവും ധാര്‍മികതയും വളര്‍ത്തിയെടുക്കാന്‍ ഈ പണ്ഡിതസഭക്കായി എന്നത് അവിതര്‍ക്കിതമാണ്. മത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ വിപ്ലവം നടത്തിയ മദ്രസ സംവിധാനം സമസ്തയുടെ എടുത്തുപറയേണ്ട ഒരു മുന്നേറ്റം തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ പിഞ്ചുബാല്യങ്ങളില്‍ മതബോധവും ധാര്‍മികതയും വളര്‍ത്തുക വഴി സദാചാരബോധവും ആദര്‍ശവും നെഞ്ചോട് ചേര്‍ക്കുന്ന ഒരു ഉത്തമ സമുദായത്തെ വളര്‍ത്താനായി എന്നസല്‍പേര് ഈ മതപണ്ഡിത സഭക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്.
മദ്രസാ സംവിധാനം വഴി ദര്‍സ് ഉപരിപഠന മേഖലകളില്‍ ഗണ്യമായ വര്‍ധനവുണ്ടായത് കേരള മുസ്‌ലിങ്ങളുടെ സാംസ്‌കാരിക ധൈഷണിക മേഖലയില്‍ ഒരുവന്‍ മുതല്‍ക്കൂട്ടായി. ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ഇത്രത്തോളം വ്യവസ്ഥാപിതമായി മുന്നോട്ടുപോകുന്ന മതപഠന സംവിധാനം ഉണ്ടോ എന്നുള്ളതില്‍ സംശയമാണ്. ഓരോ മുസ്‌ലിം പൗരനും മതവിദ്യാഭ്യാസം നിര്‍ബന്ധമാണെന്ന ഒരു അലിഖിതനിയമ ബോധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചത് മദ്രസ സംവിധാനം എത്രത്തോളം വിജയകരമായിരുന്നുവെന്ന് പറയാതെ പറയുന്നുണ്ട്.
1951ല്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പതിനാറാം വാര്‍ഷികത്തില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായതോടെയാണ് മദ്രസാ പ്രസ്ഥാനരംഗത്തെ വിപ്ലവകരമായ ചലനങ്ങളുണ്ടാകുന്നത്. നിലവില്‍ പതിനായിരത്തിലധികം മദ്രസകളാണ്‌കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ മഹാ വളര്‍ച്ചയുടെ ഹേതു മുന്‍കാല പണ്ഡിതന്‍മാര്‍ കേരള മുസ്‌ലിം സമുദായത്തിന്റെ പ്രാഥമിക മതവിദ്യാഭ്യാസ രംഗത്ത് ചെലുത്തിയ അതീവ ജാഗ്രതയോടെ പ്രതിഫലനമാണ്.
കേരള മുസ്‌ലിം നവോത്ഥാന ധാരയില്‍ മുഖ്യപങ്കുവഹിച്ച സംവിധാനമാണ് എം എം ബഷീര്‍മുസ്‌ലിയാരെ പോലെയുള്ള പണ്ഡിതന്മരുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മതപഠനത്തിന് ഭൗതിക പഠനവും ഭൗതികപഠനത്തിന് മതപഠനമോ തടസ്സമാകാത്ത രീതിയില്‍ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള സംവിധാനമാണിത്. കാലത്തിനൊപ്പം തന്റെ ധൈഷണികമായ ചിന്താധാരകളെ കൂട്ടുപിടിച്ച് മതപഠനത്തോടൊപ്പം ഭൗതികതയെയും ചേര്‍ത്തിയ ബഷീര്‍ മുസ്‌ലിയാര്‍ എന്ന മഹാപ്രതിഭ, മതവിദ്യാഭ്യാസത്തോടപ്പം ശാസ്ത്ര മേഖലകളിലും തങ്ങളുടെ കഴിവുതെളിയിച്ച പൂര്‍വ്വസൂരികളായ പണ്ഡിതന്മാരുടെ പാത അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കുകയായിരുന്നു. ഇതിന്റെ അനുരണനമെന്നോണം കേരളത്തിലെ പല സ്ഥാപനങ്ങളും ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. അതിനൊരുദാഹരണമാണ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി. ഈ സ്ഥാപനം വാര്‍ത്തെടുത്ത യുവ പണ്ഡിതന്മാര്‍ കേരളത്തിനകത്തും പുറത്തും കാഴ്ചവെച്ച മുന്നേറ്റങ്ങള്‍ കേരള മുസ്‌ലിം സമുദായത്തിന് അഭിമാനിക്കാന്‍ വക നല്‍കകുന്നു.
തുടര്‍ന്നങ്ങോട്ട് കേരളമൊട്ടാകെ അറബി കോളേജുകളും മതപഠന സമന്വയ വിദ്യാഭ്യാസത്തിലൂന്നിയ സ്ഥാപനങ്ങളും ഉയര്‍ന്നുവരികയുണ്ടായി. മതഭൗതിക സമന്വയ മേഖലയില്‍ ശീഘ്രഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു സ്ഥാപനമാണ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി സംവിധാനിച്ച വാഫി, വഫിയ്യ കോഴ്‌സ്. സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് പുറമേ പെണ്‍കുട്ടികള്‍ക്കും മതപഠനത്തിന് അവസരമൊരുക്കി കൊടുക്കാനും കൂടുതല്‍ പെണ്‍കുട്ടികളെ മതപഠനത്തിലേക്ക് ആകര്‍ഷിപിക്കുവാനും കഴിഞ്ഞുവെന്നത് സമന്വയ വിദ്യാഭ്യാസ സംവിധാനത്തിന്റെ എടുത്തുപറയത്തക്ക മേന്മതന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ചെമ്മാട് ദാറുല്‍ ഹുദക്ക് കീഴിലുള്ള ഫാത്തിമ സഹ്‌റ വനിതാകോളേജും വളാഞ്ചേരി മര്‍കസിനു കീഴിലായി പ്രവര്‍ത്തനമാരംഭിച്ച വഫിയ്യ കോഴ്‌സും പ്രതീക്ഷാനിര്‍ഭരമായ പുതിയ ചുവടുവെപ്പുകളാണ്.
സമുദായത്തിന് അര്‍ദ്ധഭാഗമായ സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിലും ശ്രദ്ധപതിപ്പിക്കാന്‍ ധിഷണാശാലികളായ പണ്ഡിതന്മാര്‍ മറന്നില്ല.പണ്ടുമുതലേ പുരുഷ പണ്ഡിത കേന്ദ്രീകൃതമായിരുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ സ്ത്രീകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്കാകുന്നു.
കേരള മുസ്‌ലിങ്ങളുടെ രാഷ്ട്രീയരംഗത്ത് ഒരുപാട് നവോത്ഥാന ഇടപെടലുകള്‍ സൃഷ്ടിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. അടിച്ചമര്‍ത്തപ്പെട്ടവരും ന്യൂനപക്ഷാവകാശങ്ങള്‍ തടയപ്പെട്ടവരുമായി കാലം കഴിക്കേണ്ടി വന്ന കേരള മുസ്‌ലിങ്ങള്‍ക്ക് ആശ്വാസമേകാനും നവ മുന്നേറ്റം നടത്താനും മുസ്‌ലിംലീഗിനായി. കേരളം കണ്ട മതപണ്ഡിതന്മാരും രാഷ്ട്രീയ മേഖലയില്‍ തങ്ങളുടേതായ മുദ്രപതിപ്പിച്ച വ്യക്തിത്വങ്ങളുമായിരുന്നുപാണക്കാട് പൂക്കോയ തങ്ങളും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേരളമുസ്ലിങ്ങളെ പ്രതിനിധീകരിച്ച് ഭരണസിരാകേന്ദ്രങ്ങളില്‍ ഒരുപാട് സേവനങ്ങള്‍ചെയ്യാന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്കായിട്ടുണ്ട്. കേരള മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ രംഗത്ത് ഒരു വൈജ്ഞനിക വിസ്‌ഫോടനം സൃഷ്ടിക്കാന്‍ ലീഗ് നേതാക്കള്‍ക്കായി. തങ്ങളുടെ ധിഷണാപരമായ വൈഭവവും സാംസ്‌കാരിക ഉയര്‍ത്തെഴുന്നേല്‍പ്പും അനുഭവിച്ചറിയാനും കേരള മുസ്‌ലിംകള്‍ക്ക് കാരണമായത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാളുപരി ആ പാര്‍ട്ടിയെ നയിച്ച പണ്ഡിത കുലപതികളായിരുന്നു.
ധൈഷണികവുമൊക്കെയായ അനന്യതയോടെ കേരള മുസ്‌ലിം ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ ചിന്താധാരകളെയും പ്രവര്‍ത്തന പഥങ്ങളെയും പുന:ക്രമീകരിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഈ പറയപ്പെട്ട പണ്ഡിതന്മാ രെല്ലാം ശ്രദ്ധ ചെലുത്തിയത്വിദ്യാഭ്യാസരംഗത്തെ മുസ്‌ലിങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിം പെണ്‍കുട്ടികളുടെ അഭാവം തെല്ലൊന്നുമല്ല ആ കാലഘട്ടത്തെ പണ്ഡിതന്മാരെ അലട്ടിയത്, അതിനൊരു പോംവഴിയായിട്ടായിരുന്നു കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ കോളേജുകളും യൂണിവേഴ്‌സിറ്റികളും സ്ഥാപിക്കുക എന്നത്. ഇതോടെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മുസ്‌ലിം പ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചത് കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലയിലെ ഒരു കുതിച്ചുചാട്ടം തന്നെയാണ്. പണ്ഡിത പ്രമുഖരായിരുന്ന ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും കൂട്ടുപിടിച്ചാണ് ഇത്തരം സംരംഭങ്ങള്‍ക്ക് മുസ്‌ലിംലീഗ് മുതിര്‍ന്നതെന്നുംഎടുത്തുപറയേണ്ടതു തന്നെയാണ്. മുസ്‌ലിങ്ങളുടെ ഉത്ഥാനത്തിന് പണ്ഡിതന്മാരുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ് എന്നതിന്റെ മകുടോദാ ഹരണമാണിത്.
ചുരുക്കത്തില്‍ ആത്മീയവും സാംസ്‌കാരികവും ധൈഷണികവുമൊക്കെയായ അനന്യതയോടെ കേരള മുസ്‌ലിം ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ ചിന്താധാരകളെയും പ്രവര്‍ത്തന പഥങ്ങളെയും പുന:ക്രമീകരിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഈ പറയപ്പെട്ട പണ്ഡിതന്മാ രെല്ലാം ശ്രദ്ധ ചെലുത്തിയത്. അന്യ സംസ്‌കാരങ്ങളുടെ കുത്തൊഴുക്കില്‍ തങ്ങളുടെ അസ്തിത്വത്തിനു കോട്ടംതട്ടുമാറ് വ്യാപിച്ചുകിടക്കുന്ന ഇസ്‌ലാംവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കാനും പൂര്‍വ്വാധികം ശക്തിയോടെ പോരാടുകവഴി ഇസ്‌ലാമിന്റെ സാംസ്‌കാരിക ബൗദ്ധിക പൈതൃകങ്ങളുടെ സംരക്ഷണമാണ് അവര്‍ ലക്ഷ്യം വെച്ചത്.
മുസ്‌ലിം ജീവിതത്തെ കലര്‍പ്പുകളില്ലാത്ത പരിശുദ്ധിയോടെ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് ഉന്മുഖമാക്കാനാണ് ഈ ഉലമാക്കളെല്ലാം പ്രയത്‌നിച്ചത്. തീര്‍ച്ചയായും ഇസ്‌ലാമിന്റെ ബാഹ്യവും ആന്തരികവുമായ വൈജ്ഞാനിക വ്യവഹാര പാരമ്പര്യങ്ങളെ അതിന്റെ സന്തുലിതത്വത്തോടെ നിലനിര്‍ത്തിയ ഉലമാക്കളുടെ അതേ പാത തന്നെ പുതിയ തലമുറയിലെപണ്ഡിതന്മാര്‍ ഏറ്റെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ മുസ്ലിംസമുദായം, നാഥന്‍ തൗഫീഖ് നല്‍കുമാറാകട്ടെ ആമീന്‍...






1 Comments