ശബീബ് കൈപ്പുറം

തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമെത്രെ രാഷ്ട്രീയം! എന്ന് ആരോ പറഞ്ഞ് വെച്ചിട്ടുണ്ട്. വിശ്വസ്ഥത, സത്യസന്ധ്യത, സേവനതത്പരത തുടങ്ങിയ സദ്ഗുണങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍ എന്തുമാവാം എന്ന പൊതുബോധം തന്നെ രാജ്യത്തെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്നു. ചിലരതിനെ കലാപരവും ലാഭകരവുമായ ഒരു പ്രൊഫഷനാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ സംഘര്‍ഷങ്ങളാല്‍ പൗരന്റെ ജീവിതസമാധാനം നിഷേധിക്കപ്പെടുന്നു. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി അര്‍ത്ഥരഹിതമായ ആരോപണങ്ങളിലൂടെ അപരനെ ഇകഴ്ത്തുന്ന ദുഷ് പ്രവണത നവരാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടുന്നു. തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് കൂടുതല്‍ ശക്തിയെന്നവകാശപ്പെടാന്‍ ചിലര്‍ മതത്തിന്റെ പേരില്‍ കൈകാലുകള്‍ വെട്ടുന്നു. ഇതൊക്കെയാകട്ടെ, രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്നും തീവ്രവാദികളാണെന്നുമുള്ള ഒരു പൊതുധാരണ സൃഷ്ടിക്കപ്പെടുന്നു. ഇതെല്ലാമാകുമ്പോള്‍ മാന്യതയുള്ളവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന ഇടമാണ് രാഷ്ട്രീയമെന്ന സന്ദേശം വ്യാഖ്യാനിക്കപ്പെടുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലേബലിലാണ് ചിലസംഘടനകളിന്ന് പ്രവര്‍ത്തിക്കുന്നത്. ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം രാഷ്ട്രീയത്തിനും മതത്തിനും എതിരായതും തീവ്രവാദപ്രവര്‍ത്തനങ്ങളുമാണ്. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്നതാണ് എസ്.ഡി.പി.ഐ എന്ന സംക്ഷിപ്ത നാമത്തില്‍ അറിയപ്പെടുന്ന സുഡാപ്പി.
  1993 മുതല്‍ പ്രവര്‍ത്തന രംഗത്ത് കടന്നുവന്ന സുഡാപ്പിയുടെ പരിസരബോധമില്ലാത്ത തീവ്രവാദ പ്രവര്‍ത്തനത്തെകുറിച്ച് ഉണ്ടായിരുന്ന ആശങ്കകള്‍ നൂറ് ശതമാനവും ശരിവെക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. അവസാനമായി,മഹാരാജാസ് കോളേജില്‍ നടന്ന അക്രമവും, കുറ്റിയാടി വേളം സ്വദേശിയും സമസ്തയുടെയും ലീഗിന്റെയും പ്രവര്‍ത്തകനുമായ നസീറുദ്ധീനെ പള്ളിയില്‍ നിന്ന് ഇശാഅ് നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാരകായുധങ്ങളുമായി വെട്ടികൊലപ്പെടുത്തിയത് ഇതിനോട് ചേര്‍ത്ത് വായിക്കണം.
ഫാസിസ്റ്റ്കളുടെ   ചുവടുപിടിച്ച് കൊണ്ട് എസ്.ഡി.പി.ഐ രംഗത്ത് വന്നപ്പോള്‍ തന്നെ സമുദായത്തിലെ കാര്യബോധമുള്ള സംഘടനകള്‍ ഇതിന്റെ ഗൗരവം സമുദായത്തെ ഉണര്‍ത്തുകയും ആശങ്കാജനകമായ ഒരവസ്ഥയിലേക്ക് ഈ സംഘടന സമുദായത്തെ എത്തിക്കുമെന്ന്  ന്യായമായും സംശയിക്കുകയും ചെയ്തിരുന്നു.

എട്ടും പൊട്ടും തിരിയാത്ത സമുദായത്തിലെ പാവപ്പെട്ട ചെറുപ്പക്കാരെ വല വീശി പ്പിടിച്ച് രൂപപ്പെടുത്തിയെടുത്ത ഈ സംഘടനക്ക് പ്രത്യേക അജണ്ടകളോ ലക്ഷ്യങ്ങളോ ഇല്ല. ഒരാവേശത്തിന് ഒന്നിച്ച് കൂടിയ ഇവരെ മുന്‍ പിന്‍നോക്കാതെ എന്തിനും പ്രതികരിക്കുന്ന ഒരവസ്ഥയിലേക്ക് രൂപപ്പെടുത്തിയിക്കകയാണ്. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്തന്നെ മുസ്‌ലിം സമുദായത്തിന് പരമാവധി ദുഷ്‌പേരുണ്ടാക്കാന്‍ മാത്രമാണ് ഈസുഡാപ്പി സംഘത്തിന് കഴിഞ്ഞത്. രാജ്യത്തെ ഇതരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശാന്തമായ അന്തരീക്ഷമാണ് കേരളത്തിനുള്ളത്. ഈ ശാന്തത തകര്‍ക്കാന്‍ പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നീക്കം ക്ലച്ച് പിടിക്കാതെ പോയത് കേരളത്തിലെ മുസ്‌ലിം സമുദായം കാത്തുസൂക്ഷിച്ച സഹിഷ്ണുതാപരമായ സമീപനം കൊണ്ടുമാത്രമാണ്. എന്ത് പ്രകോപനം ഉണ്ടായാലും അവ ശാന്തതയോടെ നേരിടാന്‍ കേരളത്തിലെ മുസ്‌ലിം നേതൃത്വവും സംഘടകളും ശ്രമിച്ചുവെന്നത് അഭിമാനത്തോടെ പറയാവുന്നതാണ്.
  ഫാസിസ്റ്റ്കളുടെ   ചുവടുപിടിച്ച് കൊണ്ട് എസ്.ഡി.പി.ഐ രംഗത്ത് വന്നപ്പോള്‍ തന്നെ സമുദായത്തിലെ കാര്യബോധമുള്ള സംഘടനകള്‍ ഇതിന്റെ ഗൗരവം സമുദായത്തെ ഉണര്‍ത്തുകയും ആശങ്കാജനകമായ ഒരവസ്ഥയിലേക്ക് ഈ സംഘടന സമുദായത്തെ എത്തിക്കുമെന്ന്  ന്യായമായും സംശയിക്കുകയും ചെയ്തിരുന്നു.
ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് പല പ്രസ്ഥാനങ്ങളുടേയും പണ്ഡിതന്മാര്‍ എന്നവകാശപ്പെടുന്നവരുടെയും പിന്തുണയുണ്ടെന്ന് നേരാണ്. എന്നാല്‍, പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളുമായ പൂര്‍വ്വസൂരികള്‍ വ്യാഖ്യാനിച്ച പോലെ തന്നെയാണ് എന്നതില്‍ യാതൊരുസംശയവുമില്ല.

തങ്ങളുടെ ഇംഗിത പ്രകാരം കാര്യങ്ങള്‍ നടക്കണമെങ്കില്‍ പതിറ്റാണ്ടുകളായി കേരളിത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന മുസ്‌ലിം മത രാഷ്ട്രീയ സംഘടനകളെ നാമാവശേഷമാക്കണമെന്ന് അവര്‍ ചിന്തിച്ചു. മത സംഘടനകളിലും മുസ്‌ലിം രാഷ്ട്രീയ സംഘടനകളിലും വിശ്വാസം നഷ്ടപ്പെടുത്താനുള്ള കരു നീക്കമായിരുന്നു ആദ്യം.  മുസ്‌ലിം പ്രശ്‌നങ്ങളില്‍ നിലവിലുള്ള മത രാഷ്ട്രീയ സംഘടകള്‍ക്ക് തീവ്രത പോര എന്ന ആരോപണമായിരുന്നു ഒന്നാം ഘട്ടം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സമുദായ നേതൃത്വം താരാട്ടുപാടി സമുദായത്തെ മയക്കികിടത്തുകയാണെന്നും ഇനി ഇത് അനുവദിച്ച് കൂടായെന്നും പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദ്യ ക്ലാസില്‍ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെയൊക്കെയായിരുന്നു ഈ സുഡാപ്പിയന്‍ സംഘത്തിന്റെ കടന്ന് വരവ്. ചുരിക്കിപറഞ്ഞാല്‍, എസ്.ഡി.പി.ഐ യുടെ മാര്‍ഗ്ഗഭ്രംശനത്തില്‍ നവത്യമൊന്നുമില്ല. കാരണം എല്ലാ സംഘത്തിന്റെ ചരിത്രവും അങ്ങിനെ തന്നെയാണ്. ഫാസിസ്റ്റുകളുടെ ക്രൂരമായ ചെയ്തികള്‍ വരച്ച് കാട്ടി അതിനെതിരെ പ്രതികരിക്കാന്‍ തീവ്രബോധം നല്‍കി വളര്‍ത്തിയെടുത്ത എസ്.ഡി.പി.ഐ ഇന്നിപ്പോള്‍ തങ്ങളുടെ നിലപാടിനെ അംഗീകരിക്കാത്ത സ്വസമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ തിരിയുകയാണ്.  ഈ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
അനീതിക്കെതിരെ പൊരുതാന്‍ ഖുര്‍ആന്‍ ആഹ്വാനം നല്‍കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്കുള്ള  ശിക്ഷ വിശദമായി കര്‍മ്മ ശാസ്ത്രങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. വ്യഭിചരിച്ചവരെ എറിഞ്ഞ് കൊല്ലാനും, കട്ടവന്റെ കൈമുറിക്കാനും, മദ്യപിച്ചവനെ അടിക്കാനും മതത്തില്‍ നിന്ന് പുറത്ത് പോയവരെ കൈകാര്യം ചെയ്യാനും മത കല്‍പ്പനയുണ്ട്. ഇതെല്ലാം ഇസ്‌ലാമിന്റെ നിയമങ്ങള്‍ തന്നെയാണ്. പക്ഷേ, ആരാണീ നിയമങ്ങള്‍ നടപ്പാക്കേണ്ടത് ?. വ്യക്തികളോ, സംഘടനകളാണോ ഇത്തരം നിയമങ്ങള്‍ നടപ്പാക്കേണ്ടത് ?
അല്ലന്നാണ് ഇസ്‌ലാമിക നിയമം. ഇസ്‌ലാമിക ഭരണാധികാരിയാണത് നടപ്പാക്കേണ്ടതെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മുസ്‌ലിമിനെ വകവെരുത്തുകയെന്നത് ഏറ്റവും വലിയ തെറ്റാണ്. അതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരം.
'' ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരഗമാവുന്നു. അവനതില്‍ ശാശ്വതവാനായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു''. (സൂറത്തുനിസാഅ്- 93)
സാഹചര്യതെളിവുകളാലും മറ്റ് തെളിവുകളാലും  ഒരാള്‍ ഇസ്‌ലാമിന്റെ ശത്രുവെന്ന് തോന്നിയാല്‍ പോലും സലാം പറയുക, ശഹാദത്ത് കലിമ ചൊല്ലുക തുടങ്ങിയ ഏതെങ്കിലും ഇസ്‌ലാമിക അടയാളമായി പ്രത്യക്ഷ്യപ്പെട്ടാല്‍  അയാളെ വധിച്ച് പോകരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
ഇസ്‌ലാമിക താത്പര്യമാണ് സുഡാപ്പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപോല്‍ബലകമായി  അവര്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്ന്.  ഇസ്‌ലാമിക നിയമങ്ങള്‍ വ്യക്തവും സ്പഷ്ടവുമാണ്. ഖുര്‍ആനിനും നബി വചനങ്ങള്‍ക്കും ദുര്‍വ്യാഖ്യാനം നല്‍കാതെ പൂര്‍വകാല പ്രാമാണിക വ്യാഖ്യാനങ്ങള്‍ മാത്രം ആധാരമാക്കി ഒരു ചര്‍ച്ച സംഘടിപ്പിച്ചാല്‍ സത്യവും അസത്യവും വേര്‍ത്തിരിക്കപ്പെടും. എസ്.ഡി.പി.ഐക്കാരുടെയും തെറ്റിദ്ധരിച്ച സാധാരണക്കാരുടെയും സംശയങ്ങള്‍ ദൂരികരിക്കാനും കഴിയും.

ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് പല പ്രസ്ഥാനങ്ങളുടേയും പണ്ഡിതന്മാര്‍ എന്നവകാശപ്പെടുന്നവരുടെയും പിന്തുണയുണ്ടെന്ന് നേരാണ്. എന്നാല്‍, പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളുമായ പൂര്‍വ്വസൂരികള്‍ വ്യാഖ്യാനിച്ച പോലെ തന്നെയാണ് എന്നതില്‍ യാതൊരുസംശയവുമില്ല. അത്തരമൊരുവ്യാഖ്യാനം നിലനില്‍ക്കുന്ന കാലമത്രയും ലോകത്ത് തീവ്രവാദ- വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സത്യവിശ്വാസികളില്‍ നിന്നും നടക്കുകയില്ല.
എന്നിരുന്നാലും, കാരണം കൂടാതെ കൊന്ന് തള്ളുന്ന ഒരു  സംഘടനക്കും പ്രമാണ പിന്തുണ അവകാശപ്പെടാന്‍ കഴിയില്ല. അതെസമയം തീവ്രവാദത്തിനായാലും അത്തരം ചിന്തകള്‍ക്കായാലും ആദര്‍ശ പിന്തുണ ലഭിക്കാന്‍ ഇന്നും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദുരവസ്ഥയുണ്ടെന്നത് ഖേദകരം തന്നെയാണ്.
ചുരുക്കത്തില്‍, സമാധാന ജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവരാണ് എസ്.ഡി.പി.ഐ. അവരുടെ രാഷ്ട്രീയ പ്രത്യാശാസ്ത്രം തന്നെ ഉന്മൂലനമാണ്.  ജനാധിപത്യത്തിന്റെ മഹിതമായ സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സംസ്ഥാനത്ത് എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ പ്രവര്‍ത്തനങ്ങള്‍  സജീവമായി നടത്തുകയും എതിര്‍പ്പുകളും വിയോജിപ്പുകളും വ്യക്തമായി തന്നെ പാര്‍ട്ടിയില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ എസ്.ഡി.പി.ഐ. പോലുള്ള സംഘടനകള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിക്കുന്നത്.
വര്‍ഗീയമയും ജാതിയമായും ജനങ്ങളെ ഭിന്നിപ്പിക്കുകയും അവര്‍ക്കിടയില്‍ വിധ്വംസക വിത്തുകള്‍ വിതറുകയും ചെയത് ക്രമസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സംഘടനകള്‍ക്കെതിരെ സര്‍ക്കാറും പോലീസും വിട്ട് വിഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കേണ്ടത്.
ലോകമിപ്പോള്‍ ഭീകര വാദത്തിന്റേയും തീവ്രവാദത്തിന്റേയും പിടിയിലകപ്പെട്ട സമയമാണ്. ഐ.സ് പോലുള്ള ഭീകര സംഘടനകള്‍ ലോകത്തിന്റെ സമാധാനം കെടുത്തുമ്പോള്‍ അതേ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ചിലര്‍ ശ്രമിക്കുന്നത് അപകടകരമായ ലക്ഷണങ്ങളാണ്. ഇതൊരിക്കലും അനുവദിക്കരുത്. സംസ്ഥാന മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ആശയ വൈജാത്യങ്ങള്‍ മാറ്റിവെച്ച്  ജനങ്ങളുടെ സൈ്വര ജീവിതം അപകടപ്പെടുത്തുന്ന വര്‍ഗീയ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായി രംഗത്ത് വരേണ്ടിയിരിക്കുന്നു.
രാഷ്ട്രീയാവരണമിട്ട തീവ്രവാദ സംഘടനകളുടെ ആയുധ പരിശീലനം നേടിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ വളര്‍ന്ന് വരേണ്ട ജാഗ്രതയില്‍ എല്ലാവരും അണി ചേരണം. ഇത് കേരളമാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ഈ നാട്ടില്‍ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വിഭാവനം ചെയ്യുന്നത് സമാധാനത്തിലൂന്നിയ സഹവര്‍ത്തിത്വത്തിലാണ്.  ഏത് സങ്കീര്‍ണ സാഹചര്യത്തിലും പ്രകോപനത്തിനും വൈകാരികതക്കും വശീകരിക്കപ്പെടാതെ പക്വമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ മൈത്രിക്കും ശാന്തിക്കും സമാധാനത്തിനും നിലകൊള്ളുന്ന മതേതര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ആയുധവുമായി വേട്ടയാടാന്‍ ശ്രമിക്കുന്ന തീവ്രവാദ സായുധ സംഘങ്ങളെ തടയിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിയണം. അവിടെയാണ് ക്രമസമാധാനം സാധ്യമാവുക.
കേവലമായ അറസ്റ്റിലും ചോദ്യം ചെയ്യലിലും മാത്രം ഒതുങ്ങുന്നതാവരുത് കുറ്റക്കാര്‍ക്കെതിരായ നടപടി. വിധ്വംസക വിത്തുകള്‍ പാകുന്നവരുടെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള ശക്തമായ നടപടിയിലേക്ക് സര്‍ക്കാരും പോലീസും നീങ്ങണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാവണം നമ്മുടെ ജീവിതവും.