ആധുനിക കാലത്തെ പോലെയായിരുന്നില്ല അന്നുള്ള സമുദ്ര- വ്യാപാര യാത്രകള്‍. കച്ചവടാവശ്യത്തിനായി മാത്രം കേരളത്തിലെത്തിയ അറബികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊ മറ്റൊ ഉണ്ടായിരുന്നില്ല.
ഭാഷ അറിയാനും അറിയിക്കാനുമുള്ള ഏറ്റവും വലിയ ആയുധമാണ്. ഒരു സമൂഹത്തിന്റെ സാംസ്ക്കാരികവും സാമൂഹികവുമായ ഘടന രൂപപ്പെടുത്തുന്നതില്‍ ഭാഷക്കുള്ള പങ്ക് നിസ്ത്തുലമാണ്. വെള്ളവും വായുവും പോലെ ഭാഷയും സാമൂഹ്യഘടനയുടെ ഭാഗമാണ്. ഭാഷയുടെ പലായന കാലത്തും അധിനിവേശകാലതത്തും വ്യത്യസ്ഥമായിരുന്നു ലോകഘടന. പണ്ട് കാലത്ത് കടല്‍ വഴിയാണ് ആളുകള്‍ അന്യ നാട്ടില്‍ നിന്നെത്തിയിരുന്നത്. കച്ചവടം മാത്രം ലക്ഷ്യം വെച്ചിരുന്ന അവരുടെ സംസ്ക്കാരവും ഭാഷയും ജീവിതവും കൂടെ കൊണ്ട് പോയിരുന്നു. നല്ലതെന്തിനേയും സ്വീകരിക്കാന്‍ തയ്യാറായവയായിരുന്നു കേരളീയര്‍.
കേരളത്തിന്റെ കടല്‍ ബന്ധങ്ങള്‍ക്ക് 3000 കൊല്ലത്തേക്കാള്‍ പഴക്കമുണ്ടെന്നാണ് ചരിത്രം. ഏത്യോപ്പ്യയിലെ സബഅ് രാജ്ഞി സോളമന് (സുലൈമാന്‍) രാജാവിനെ സന്ദര്‍ശിച്ചപ്പോള്‍ കൊടുത്ത സമ്മാനങ്ങളില്‍ ധാരാളം സുഖന്ധദ്രവ്യങ്ങളുണ്ടായുരുന്നുവെന്ന് പഴയ നിയമം വിവരിക്കുന്നുണ്ട്. അക്കാലത്ത് കുരുമുളക്, ഏലം,കറുവപ്പെട്ട, എന്നിവ കേരളത്തില്‍ മാത്രമായിരുന്നു സുലഭം. സോളമന്റെ കാലത്ത് നാവികര്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണ്ണം,വെള്ളി,ആനകൊമ്പ്,കുരങ്ങുകള്‍,മയിലുകള്‍ എന്നിവ കൊണ്ട് വന്നിരുന്നതായി പഴയ നിയമത്തിലുണ്ട്.
ചെങ്കടല്‍ തീരത്ത് തകര്‍ന്ന് കിടന്നിരുന്ന ഒരു കപ്പലില്‍ നിന്ന് പട്ടാളക്കാര്‍ വൃദ്ധനായ ഇന്ത്യക്കാരനെ കണ്ടെത്തുകയും അന്നത്തെ ഈജീപ്ത്ത് രാജാവായിരുന്ന എര്ഗട്ടസ് രണ്ടാമന്റെ (ബി.സി 146-117) മുമ്പില്‍ ഹാജറാക്കുകയും രാജാവ് ആ ഇന്ത്യക്കാരന് ഗ്രീക്ക് ഭാഷ പഠിപ്പിക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമായി തോന്നിയ രാജാവ് അദ്ദേഹത്തോട് ഇന്ത്യയിലേക്ക് കപ്പല്‍ നയിക്കാനാവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് അദ്ദേഹത്തോടൊപ്പം പുറപ്പെട്ട കപ്പലിന്റെ നാവികനായിരുന്നു ഹിപ്പോലസ്. അദ്ദേഹം മണ്‍സൂണ്‍ കാറ്റിനെ കുറിച്ചും മനസ്സിലാക്കുകയും എഴുതി വെക്കുകയും ചെയ്തു. ഭൂമി ശാസ്ത്രജ്ഞനായിരുന്ന സ്ട്രോബോ (മരണം എ.ഡി 25) കപ്പല്‍ യാത്രയിലെ സഹായിയായ കാറ്റിന് ഹിപ്പോലസ് കാറ്റ് എന്ന് പേരിടുകയും ചെയ്തു. അറേബ്യന്‍ സമുദ്രത്തിന് കുറുകെയുള്ള ഈ സഞ്ചാര സാധ്യത ഒന്നാം നൂറ്റാണ്ടിലെ കപ്പല്‍ യാത്രകള്‍ എളുപ്പമാക്കി. ക്രിസ്താബ്ദം 19ല്‍ മൗസ് ഹോര് മോസില്‍ നിന്നും 120 കപ്പലുകള്‍ ഇന്ത്യയിലേക്ക് പോകുന്നത് ഞാന്‍ കണ്ടു എന്ന് സ്ട്രോബോ എഴുതുന്നു. ഒന്നാം നൂറ്റാണ്ടിലെ ചക്രവര്‍ത്തിമാരുടെ ഭരണ കാലത്ത് റോമന്‍ നാണയങ്ങള്‍ കേരളത്തിന്റെ പാശ്ചാത്യ തീരത്തെ പലയിടങ്ങളില്‍ നിന്നും ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളവും വിദേശികളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനമായത് അറബികളോടുള്ള കേരളത്തിന്റെ വ്യാപാര ബന്ധമാണ്. കേരളീയ സാമൂഹിക സ്ഥിതിയുമായി തട്ടിച്ച് നോക്കുമ്പോള്‍ കേരള- അറബ് ബന്ധത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. വളരെ കാലം മുമ്പ് തന്നെ കേരളത്തിന് അറേബ്യന്‍ തീരദേശങ്ങളുമായി ബന്ധമുണ്ടായിരുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യാപാരികള്‍ മലബാര്‍ തുറമുഖങ്ങള്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് സര്‍ദാര്‍ കെ.എം പണിക്കരുടെ ''എ ഹിസ്റ്റോറി ഓഫ് കേരള'' യില്‍ രേഖപ്പെടുത്തുന്നുണ്ട്. അറബികള്‍ കേരളത്തെ '' ബിലാദുല്‍ ഫുല്‍ഫുല്‍ '' (കരുമുളകുകളുടെ നാട്) എന്ന് വിളിച്ചു.
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പുള്ള അറേബ്യന്‍ ബന്ധവും അതിന് ശേഷമുള്ള ബന്ധവും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് കച്ചവടത്തില്‍ മാത്രം കേന്ദ്രീകൃതമായിരുന്നു കേരളവും -അറേബ്യയും തമ്മില്‍. എന്നാല്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷം ഈ ബന്ധം മഹത്തരമായ ഒരു സാംസാക്കാരിക മാറ്റത്തിന് കൂടി വഴിയൊരിക്കി. കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ ഭരണം രാജാക്കന്മാരുമായുള്ള ബന്ധം അവര്‍ക്കിടയില്‍ ബന്ധം ഉഷ്മളമാക്കാന്‍ സഹായിച്ചു.
കേരളവും വിദേശികളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനമായത് അറബികളോടുള്ള കേരളത്തിന്റെ വ്യാപാര ബന്ധമാണ്. കേരളീയ സാമൂഹിക സ്ഥിതിയുമായി തട്ടിച്ച് നോക്കുമ്പോള്‍ കേരള- അറബ് ബന്ധത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. വളരെ കാലം മുമ്പ് തന്നെ കേരളത്തിന് അറേബ്യന്‍ തീരദേശങ്ങളുമായി ബന്ധമുണ്ടായിരുന്നു.പൗരാണിക കാലം മുതല്‍ക്ക് തന്നെ ആഗോള കമ്പോളങ്ങളില്‍ കേരളീയ ഉത്പന്നങ്ങള്‍ പ്രിയമേറിയതും ആകര്ഷകമുള്ളതുമായിരുന്നു. അറബികളും യൂറോപ്യരും ഈജിപ്ത്ത്കാരും ചൈനക്കാരുമെല്ലാം കച്ചവടത്തിനായ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിട്ടുണ്ട്. കപ്പലില്‍ പുറപ്പെടുന്നവര്‍ക്ക് കാറ്റിന്റെ ദിശക്കനുസരിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ആധുനിക കാലത്തെ പോലെയായിരുന്നില്ല അന്നുള്ള സമുദ്ര- വ്യാപാര യാത്രകള്‍. കച്ചവടാവശ്യത്തിനായി മാത്രം കേരളത്തിലെത്തിയ അറബികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊ മറ്റൊ ഉണ്ടായിരുന്നില്ല. വ്യാപാര ലക്ഷ്യാര്‍ത്ഥം വന്ന അവര്‍ക്ക് ഇവിടെ ആഴ്ചകളോളവും മാസങ്ങളോളവും താമസിക്കേണ്ടതായി വന്നു. അതിലൂടെ പ്രാദേശിക ജനങ്ങളുമായി വ്യാഭാര ബന്ധം നടത്തുന്നതിലൂടെ കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമായിരുന്നു. ആ ഇടപെടലുകള്‍ കേരളീയ സ്ത്രീകളുമായി വൈവാഹിക ബന്ധങ്ങളായി തുടര്‍ന്നു. പിന്നീടത് ഇന്ത്യ- അറബ് വ്യാപാര ശൃംഖലയുടെ വികസനത്തിനുള്ള പച്ച കൊടിയായിരുന്നു. കേരളത്തില്‍ പലരും വ്യാപാരത്തിനും മറ്റും കേരളത്തില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ പോര്‍ച്ചുഗീസ് രാജാവ് ഗാമ വശം നമ്പൂതിരിക്ക് കൊടുത്തയച്ച സന്ദേശം അറബിയിലായിരുന്നുവെന്ന് ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലുണ്ട്. സാമൂതിരിയുമായി അക്കാലത്ത് സുദൃഢ ബന്ധം പുലര്‍ത്തി പോന്നിരുന്ന കോഴിക്കോട്ടെ മുസ്ലിം പ്രവര്‍ത്തകരാണ് സന്ദേശം വിവര്‍ത്തനം ചെയ്ത് കൊടുത്തത്. ലോകത്തിന്റെ പല ഭാഗത്തും അക്കാലത്ത് ഔദ്യോഗിക മാധ്യമം എന്ന നിലയില്‍ അറബി ഭാഷ പ്രചാരത്തിലുണ്ടായിരുന്നു.
മുസ്ലിം വ്യാപാരികളുമായുള്ള ബന്ധം അറബികളെ കൂടുതല്‍ കേരളത്തിലേക്ക് ആകര്‍ഷിച്ചു. കേരളത്തില്‍ അറബികളുമായുള്ള ബന്ധം വെറും വ്യാപരത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അക്കാലത്ത് കേരളത്തിന്റെ സാമൂഹിക സാഹചര്യം ചാതുര്‍വര്‍ണ്യത്തിന്റെ നാല് കെട്ടുകള്‍ക്കകത്ത് തളച്ചിടപ്പെട്ടത് കാരണം ഇസ് ലാമിന് കേരളത്തില്‍ അതി വേഗത്തില്‍ വളരാനായി. പ്രാദേശികമായി ഇസ്ലാമിന് കൂടുതല്‍ വേരോട്ടമുണ്ടായി. മുസ്ലിംകളായ ഒരു കൂട്ടം സമൂഹത്തിന് വിദ്യഭ്യാസപരമായും സാംസ്ക്കാരിക പരമായും ഏറെ മുന്നേറാനുണ്ടായിരുന്നു. അന്ന് വരമൊഴിയായി രൂപാന്തരം പ്രാപിച്ചിട്ടില്ലാത്ത മാലയാള ഭാഷയും അറബി ചേര്‍ത്ത് മുസ് ലിംകള്‍ അറബി മലയാളം എന്ന പുതിയ ഭാഷക്ക് രൂപം നല്‍കിയത്.
അറബി ഭാഷ അറിയുക എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ച് വിശ്വാസപരമായി നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം അവന്റെ വിശ്വാസാപരമായും കര്മ്മപരമായുമുള്ള കാര്യങ്ങളെല്ലാം അറബി ഭാഷയിലാണ് നിര്വ്വഹിക്കപെടേണ്ടത്. അറബി ഭാഷ മുസ്ലിംകള്ക്കിടയില് വേരോട്ടം പിടിക്കാന്‍ ഇങ്ങനെ വിശ്വാസപരമായി ഒരു കാരണം കണ്ടെത്താന്‍ കഴിയും.
മുസ്ലിംകളായ ഒരു കൂട്ടം സമൂഹത്തിന് വിദ്യഭ്യാസപരമായും സാംസ്ക്കാരിക പരമായും ഏറെ മുന്നേറാനുണ്ടായിരുന്നു. അന്ന് വരമൊഴിയായി രൂപാന്തരം പ്രാപിച്ചിട്ടില്ലാത്ത മാലയാള ഭാഷയും അറബി ചേര്‍ത്ത് മുസ് ലിംകള്‍ അറബി മലയാളം എന്ന പുതിയ ഭാഷക്ക് രൂപം നല്‍കിയത്.അറബി സ്വാര്‍ഗീയ ഭാഷയാണെന്ന തിരുനബി വചനവും തിരിച്ചറിവും അവരെ അറബി ഭാഷയിലേക്ക് ആകൃഷ്ടരാക്കി. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അറബിയിലാണ് അവതീര്‍ണ്ണമായതും പാരായണം ചെയ്യപ്പെടേണ്ടതും. ഇതെല്ലാം മുസ്ലിമിന്റെ വിശ്വാസപരമായും കര്മ്മപരമായും ഉള്ള കാര്യങ്ങളില്‍ പെടുന്നു.
വിശുദ്ധ ഖുര്‍ആന്റെ അവതരണത്തോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷക്ക് ആഗോള തലത്തില്‍ വ്യാപക പ്രശസ്ത്തിയും പ്രചാരവും ലഭിച്ചെങ്കിലും മുസ്ലിം കള്‍ അല്ലാത്ത ക്രൈസ്ത്തവരും, യഹൂദരും തുടങ്ങിയ ഇതര മതസ്ഥകര്ക്കും, മതേതര വിശ്വാസികള്‍ക്കുമിടയില്‍ മാതൃഭാഷ എന്ന നിലയില്‍ പ്രധാന സ്ഥാനമായിരുന്നു.
മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇസ്ലാം പ്രാചരിച്ചു. മാലിക് ബ്നു ദീനാറും അനുചരന്മാര് വന്നത് മുതല്‍ ഇവിടെ മുഴുവന്‍ ഇസ്ലാമിക പ്രബോധകര്‍ക്കും അറേബ്യന്‍ വ്യാപാര സമൂഹത്തിനും അതത് കാലത്തെ ഹൈന്ദവ രാജാക്കന്മാരില് നിന്നും പ്രാദേശിക ഭരണകര്ത്ഥാക്കളില് നിന്നും അറബി ഭാഷക്ക് ആത്മാര്‍ത്ഥമായ പ്രേത്സാഹനവും ആദരവും അംഗീകാരവും ലഭിച്ചു. 13ാം നൂറ്റാണ്ടില്‍ കോഴിക്കോട് ആസ്ഥാനമായി ഭരണം തുടങ്ങിയ സാമൂതിരി മുസ്ലിംകള്ക്കും അറബി ഭാഷ അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്കി. തുറമുഖാധിപനായിരുന്ന ഷാഹ് ബന്ദര്‍ കോയക്ക് നായര്‍ മാടമ്പിമാര്‍ക്ക് നല്‍കിയിരുന്നത് പോലെ എല്ലാ പദവികളും നല്കി ആദരിച്ചിരുന്നു.
എഡി.712 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച മുസ്ലിം ഭരണം അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫര്നെ 1857 ല്‍ മ്യന്‍മറിലേക്ക് നാടുകടത്തുന്ന കാലഘട്ടത്തില്‍ തന്നെ പേര്‍ഷ്യ-അറബി ഭാഷകളില്‍ നിന്നുള്ള ധാരാളം പദങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
അറേബ്യന്‍- മുസ്ലിം രാഷ്ട്രങ്ങള്ക്കുപുറമെ അറബി വ്യാപാര പ്രചരണം നേടിയ സംസ്ഥാനമാണ് കേരളം. അഞ്ചുപതിറ്റാണ്ടിനിടയില് ഭാരതവും ഗള്‍ഫ് മേഘലയും തമ്മിലുണ്ടായ പ്രവാസ- നയതന്ത്ര വളര്‍ച്ചയില്‍ മുഖ്യമായ പങ്ക് വഹിച്ച കേരളത്തില്‍ മറ്റുഭാഷകളെ അപേക്ഷിച്ച് ഗണ്യമായ അളവില്‍ പണ്ഡിതരും സ്ഥാപനങ്ങളും അറബിയില്‍ എണ്ണമറ്റ രചനകളും നടക്കുകയുണ്ടായി.
വ്യാപാര സമൂഹമായും ഇസ്ലാം മത പ്രചരാണാര്‍ത്ഥം അല്ലാതെയും ചെന്നെത്തിയ രാജ്യങ്ങളിലെല്ലാം തദ്ദേശിയ ഭാഷകള്‍ അറബി ലിപിയില്‍ ആശയവിനിമയം നടത്തുന്ന സമ്പ്രദായം അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍ നിന്നാണ് മാപ്പിളമാരുടെ മൂല ഭാഷയായ അറബി മലയാളത്തിന് തുടക്കം കുറിക്കുന്നത്.
അറബി മലയാളം
അറേബ്യന്‍ വ്യാപരത്തിന്റെ ബന്ധങ്ങള്‍ക്ക് കേരളവുമായി അതിപുരാതന ബന്ധമുണ്ടായിരുന്നു. വ്യാപാരാര്‍ത്ഥം ബന്ധപ്പെടുന്ന സകല മനുഷ്യസമൂഹത്തിനും ആവശ്യമായ ഒന്നായിരുന്നു ഭാഷ. എന്നാല്‍ ഭാഷക്കുപുറമെ സംസ്ക്കാരവും ഭൂമിയും അറബിയും അറബി ഭാഷക്കും അതീതമായി. മലയാള ഭാഷക്ക് അറബിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാലൊ അറബി ഭാഷ മലയാളത്തിന് ഉള്‍കൊള്ളാന്‍ സാധിക്കാത്തതിന്റെയൊ ഫലമായാണ് അറബി മലയാളം രൂപപ്പെട്ടത്. ഈ അറബി മലയാളത്തെ മാപ്പിളമലയാളം എന്ന് വിശേഷിപ്പുക്കുന്ന ചരിത്രകാരന്മാരും കുറവല്ല. അറബികള്‍ കേരളീയ സമൂഹത്തിലേക്ക് ഇറങ്ങി വന്ന് കേരളത്തിലെ തരുണികളെ വിവാഹം കഴിച്ചതിലൂടെ ഉയര്‍ന്ന് വന്ന സമൂഹമാണ് മാപ്പിള എന്ന സമര്ത്ഥിക്കുന്നവരുമുണ്ട്. ഈ നവ സമൂഹത്തിന്റെ ഭാഷയായിരുന്നു അറബി മലയാളം എന്ന നിലയിലാണ് ഇത്തരമൊരു നാമകരണം നടന്നത്.
ഒരു ജനവിഭാഗത്തെ വര്‍ഷങ്ങളോളം സമ്പൂര്‍ണ്ണ സാക്ഷരരാക്കി നില നിര്‍ത്താനും ജ്ഞാന പ്രസരണത്തിനും ആത്മീയതയെ ഉയര്‍ത്താനും സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കുകയും അവകള്‍ക്ക് ലിഖിത മേഖലകളില്‍ വിപ്ലവാത്മക മുന്നേറ്റം കാഴ്ചവെക്കാനും അഭിമാനകരമായ ലിഖിത പൈതൃകത്തിന്റെ സൂക്ഷിപ്പുക്കാരനാവാനും സാഹചര്യമൊരുക്കിയ ഭാഷയാണ് അറബി മലയാളം.
അറബി ഭാഷ ദൈവത്തമാണെന്നും മതകാര്യങ്ങള്‍ അറബിയില്‍ തന്നെയായിരിക്കണമെന്നുള്ള വിശ്വാസമായിരിക്കാം ഒരു പക്ഷേ അറബിയെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം. ഇത്തരുണത്തില്‍ പൂര്‍ണ്ണമായും അറബിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മടിച്ച മലയാളിമുസ്ലിം രൂപപെടുത്തിയ പുതിയ രൂപമായിരുന്നു അറബി മലയാളം.
അറബി അക്ഷരങ്ങളെ ആധാരമാക്കി അറബി അക്ഷരങ്ങള്‍ സകലതും ഉള്‍കൊള്ളിച്ച് മലയാള ഭാഷ ഒരു ലിപി നിര്‍മ്മിച്ച് പുതിയൊരു ഭാഷ നിര്‍മ്മിച്ചതാണ്. മലയാളത്തിലില്ലാത്ത പല അക്ഷരങ്ങളും അറബി മലയാളത്തില്‍ ഉള്കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ, മലയാളത്തില്‍ മറ്റൊരു ലിപി മാത്രമായി അറബി മലയാളത്തെ കാണാനാവില്ല. കേരളീയര്‍ക്ക് അറബികളുമായും തിരിച്ചും ആശയവനിമയം നടത്തുന്നതിനനുസരിച്ച് വേണ്ടി രൂപപെട്ടതാണ് അറബി മലയാളമെന്ന് ചുരുക്കം.
പാശ്ചാത്യ വിദ്യഭ്യാസത്തോട് ചിലര്‍ക്കുണ്ടായ അഭിനിവേശം കാരണം അറബി മലയാളം അരുകുവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതിലൂടെ സ്വന്തം ഭാഷ സംസ്ക്കാരത്തെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.
അറബി മലയാളത്തെ ഉപേക്ഷിച്ച് കഴിഞ്ഞാല്‍ ഭാവി തലമുറക്ക് മുന്‍കാല നേതാക്കളുടെ സംഭാവനകളെ കുറിച്ചുള്ള അവബോധം ഉണ്ടാകില്ല എന്നുറപ്പാണ്.
ഒരു ജനവിഭാഗത്തെ വര്‍ഷങ്ങളോളം സമ്പൂര്‍ണ്ണ സാക്ഷരരാക്കി നില നിര്‍ത്താനും ജ്ഞാന പ്രസരണത്തിനും ആത്മീയതയെ ഉയര്‍ത്താനും സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കുകയും അവകള്‍ക്ക് ലിഖിത മേഖലകളില്‍ വിപ്ലവാത്മക മുന്നേറ്റം കാഴ്ചവെക്കാനും അഭിമാനകരമായ ലിഖിത പൈതൃകത്തിന്റെ സൂക്ഷിപ്പുക്കാരനാവാനും സാഹചര്യമൊരുക്കിയ ഭാഷയാണ് അറബി മലയാളം.
അറബി മലയാള സാഹിത്യം മാറ്റി നിര്‍ത്തപ്പെടേണ്ടതല്ല. ഏതൊരു ഭാഷക്കും സംസ്ക്കാരത്തിനും സാഹിത്യവും പ്രചരിപ്പിക്കേണ്ടതും മറ്റുള്ളവരിലേക്ക് അതിനെ കൈമാറേണ്ടതും അതിനെ കൂടുതല്‍ മനസ്സിലാക്കുകയും ഉള്കൊള്ളുകയും ചെയ്തവരാണ്. ഇസ് ലാമിക പാരമ്പര്യമനുസരിച്ച് മുന്‍കാല നേതാക്കളുടെ മാതൃക നാം കൈവിടാതെ അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടതുണ്ട്.

4 Comments