മുഹ്‌സിന്‍ താഴത്തേതില്‍
കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്ടിൽ ഗുണ്ടാ നിയമം പാസാക്കുന്നത് രസകരമായി തോന്നുന്നുണ്ടോ?!
ലഹരിരഹിതമായ നാട്ടിൽ ടൂറിസത്തിന്റെ പേരിൽ മദ്യം ഒഴുക്കുന്നവരെ നിങ്ങൾ അറിഞ്ഞോ?!
ഒരു ജനത രാഷ്ട്രീയമായും സാംസ്കാരികമായും കയ്യേറ്റം ചെയ്യപ്പെടുന്നത് നാം ഇപ്പോഴും അറിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്?!
ലക്ഷദ്വീപിനെ കുറിച്ചാണ്. തനത് സംസ്കാരവും സാമൂഹ്യ ജീവിതവുമുള്ള തികച്ചും സ്വതന്ത്രരായ ജനതക്ക് മേൽ ഭരണകൂടം കൈവെച്ചു തുടങ്ങുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആണ് 2020 വരെ ലക്ഷദ്വീപിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ആയിരുന്നത്. പ്രസിഡന്റ്നാണ് നിയമന ചുമതല. കഴിഞ്ഞ വർഷം പുതിയ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ടത് സാക്ഷാൽ പ്രഫുൽ പട്ടേൽ ആണ്, ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ്.
അയാൾ ജയിലുകൾ തുറന്നാണ് പണി തുടങ്ങിയത്, 2019ൽ നടന്ന സി.എ. എ പ്രതിഷേധ ബോർഡുകൾ കണ്ട് അവക്ക് പിന്നിൽ ഉണ്ടായിരുന്നവരെ അറസ്റ് ചെയ്തുള്ള തുടക്കം. പിന്നെ വന്നത് ഗൂണ്ടാ നിയമം. വിചാരണ കൂടാതെ തടവിലിടാനുള്ള നിയമം.
ലഹരി രഹിത മേഖലയിൽ മദ്യം ഇറക്കി. ബീഫ് നിരോധിച്ചു. ഒരു പോസിറ്റിവ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രോട്ടോക്കോൾ അട്ടിമറിച്ചു. മതിയായ മെഡിക്കൽ സൗകര്യമില്ലാത്ത ദ്വീപിൽ ഇന്ന് test positivity നിരക്ക് 60 ശതമാനത്തിനടുത്താണ്.
കടൽ തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വേണ്ടി തയ്യാർ ചെയ്ത വള്ളങ്ങളും ചെറിയ കൂടാരങ്ങളും വരെ ഗവണ്മെന്റ് പ്രോപ്പർട്ടി എന്നു പറഞ്ഞു തകർത്തു കളഞ്ഞു, പിടിച്ചെടുത്തു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി സുപ്രധാനമായ എല്ലാ അധികാരങ്ങളും ജില്ലാപഞ്ചായത്തിൽ നിന്ന് വെട്ടിക്കുറച്ചു അഡ്മിനിസ്‌ട്രേറ്റർക്ക് നൽകി.
രണ്ടു കുഞ്ഞുങ്ങളിൽ കൂടുതൽ ഉള്ളവർക്ക് ഇനി അവിടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല.
ഇപ്പോൾ ഇതാ പുതിയൊരു നിയമവും, LDAR 2021.
സ്വകാര്യ ഇടങ്ങൾക്കുമേൽ വികസനത്തിന്റെയും പ്ലാനിങ്ങിന്റെയും പേരിൽ ഭരണകൂട കയ്യേറ്റങ്ങൾ ആണ് ആകെത്തുക.
നിയമത്തിലെ ചില സെക്ഷനുകളുടെ ആകെത്തുക താഴെ പറയാം:
Section 29
ഭരണകൂടത്തിന്റെ വികസന പ്ലാനിൽ ഉൾപ്പെട്ടാൽ ആ ഭൂമി പിന്നെ ഗവണ്മെന്റിന്റെ ആണ്. സെക്ഷൻ 33, 35ഉം ഇത്തരം ഭൂമികളിലെ നിർമാണ പ്രവർത്തനത്തിന് പിന്നീട് അഡ്മിനിസ്ട്രേഷൻ അനുമതി വേണമെന്ന് നിഷ്ക്കർഷിക്കുന്നു.
Sec 92, 93, 94, 95
ഇത്തരം സ്ഥലങ്ങളിൽ change of zone ചെയ്യുന്നതിനോ നിർമാണ പ്രവർത്തനം നടത്തുന്നതിനോ അനുമതി ലഭിക്കാൻ ദ്വീപ് നിവാസി അഡ്മിനിസ്ട്രേഷന് പണം നൽകണം.
Sec 106
പ്ലാനിൽ ഉൾപ്പെട്ട ഏതു സ്വകാര്യ സ്ഥലത്തും പ്ലാനിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് കേറിയിറങ്ങാം, മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്താം.
Sec 117
ഈ നിയമത്തിൽ പരാമർശിക്കുന്ന നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശങ്ങളെ പൂട്ടിക്കെട്ടുന്നു.
Sec 119
ഈ പ്ലാനിങ്ങിനെ തടസ്സപ്പെടുത്തുന്നതിന് ജയിൽ ശിക്ഷ വിധിക്കുന്നു.
ഒന്നുകൂടി പറയാം, ഒരു ജനതയെ സ്വന്തം മണ്ണിൽ അഭയാർഥികൾ ആക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. 100 ശതമാനം മുസ്ലിംകൾ ഉള്ള ഒരു മണ്ണിൽ ചിലർക്ക് ഈ നടപടി എന്തിനുമപ്പുറം വെറും ആനന്ദമാകും എന്നു നമുക്ക് അറിയാമല്ലോ...
നാം മിണ്ടതിരിക്കരുത്, ഫാഷിസം നമ്മുടെ തലയണക്കടുത്തു വരെ എത്താൻ നാം കാത്തിരിക്കരുത്, പ്രതികരിക്കുക!!
0 Comments