മുഹമ്മദ് ഇഹ്‌സാന്‍ വി.എം
ഭാരതീയ സംസ്കാരത്തിൽ സ്ത്രീ സമൂഹം നേരിടുന്ന ദുരിതപൂർണ്ണ ജീവിതം, സ്വാതന്ത്ര്യരാഹിത്യം എന്നിവ കൃത്യമായി തുറന്ന് കാണിക്കുന്ന ശ്രദ്ധേയ കൃതിയാണ് " ആമിന ഒന്നും മിണ്ടാത്തവൾ". സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നുവെന്ന് വിളിച്ച് പറയുന്ന കൃതി ജനനം മുതൽ മരണം വരെ സ്ത്രീ സമൂഹത്തിന് സ്വാതന്ത്ര്യം ഇല്ലാ എന്ന് മനുസ്മൃതിയിലും പുരാണ ഗ്രന്ഥങ്ങളിലും പറയുന്നതായി ഭാരത ദർശനത്തിൽ കാണാമെന്നും സമർത്ഥിക്കുന്നുണ്ട്. ശിഥിലവും അത്യധികം നിന്ദ്യവുമായ ജീവിതാവസ്ഥകളും ദാരിദ്ര്യവും അപമാനങ്ങളും നേരിട്ടാണ് ഭാരത സ്ത്രീ സമൂഹം ജീവിക്കുന്നത് എന്ന് പറയുന്ന നോവൽ യുവ നോവലിസ്റ്റും, കവിയത്രിയും,എഴുത്തുകാരിയുമായ ഫിസ പഠാൻ എഴുതിയ ഹ്യദയസ്പൃയക്കായ നോവൽ മീര രമേഷാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.മതമാണ് ഒരു സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കുന്നത് എന്ന ആശയത്തെ പൊളിച്ചടുക്കുകയാണ് നോവലിസ്റ്റ്.
"പടച്ചവനേ...വയ്യ! ഇനിയും ഒരു പെണ്ണും കൂടി....!
ജാഫിർ, റാഹത് എന്ന ദമ്പതികൾക്ക് മൂന്നാമത്തെ പെൺകുഞ്ഞ് ജനിച്ചപ്പോൾ മുത്തശ്ശിയിൽ നിന്നുള്ള പ്രതികരണമാണിത്. തങ്ങൾക്കുണ്ടായ മകളെ എന്തുചെയ്യണമെന്ന് അറിയാൻ വേണ്ടി കുടുംബ ഡോക്ടറായ റഹീം ശൈയ്ഖുമായി കൂടി ആലോചന നടത്തി. പെൺകുട്ടി ആയതു കൊണ്ട് ചിലവുകളെ ഉണ്ടാകൂ. കാര്യമായ നേട്ടങ്ങൾ ഉണ്ടാവില്ല എന്ന കാഴ്ചപ്പാടാണ് ജാഫറിനും റാഹത്തിനും ഉള്ളത്. തങ്ങളുടെ മൂന്നാമത്തെ മകൾക്ക് "ആമിന" എന്ന് റഹീം ശൈയ്ഖിന്റെ വളർത്തു പുത്രനാൽ നാമകണം ചെയ്യപ്പെട്ടു. വളരെ സുന്ദരിയും ബുദ്ധിമതിയും സംഗീതത്തോട് ഏറ്റവും പ്രിയം വെക്കുകയും ചെയ്തവളായിരുന്നു ആമിന. തന്റെ മൂത്ത ജേഷ്ടത്തി സൽമ പക്വത നിറഞ്ഞവളായിരുന്നു. ഏതൊരു കാര്യത്തെയും ഗൗരവ്വ പൂർവ്വം കാണുന്നവളും കുടുംബത്തോട് സ്നേഹവും വാത്സല്യവും നിറഞ്ഞവളുമായിരുന്നു അവൾ. ആമിനക്ക് മുകളിൽ രണ്ട് ഇത്താത്തമാരും രണ്ട് അനിയത്തിമാരും ഉണ്ടായിരുന്നു. സംഗീതത്തോട് ഇഷ്ടം കൂടുതലായ കാരണം ആമിന ഒരു പുല്ലാങ്കുഴലും മൗത്ത് ഓർഗ്ഗനും പിടിച്ചായിരുന്നു നടപ്പ്. പട്ടണത്തിലെ വേസ്റ്റുകൾ നിക്ഷേപിക്കുന്നിടത്ത് വെച്ചായിരുന്നു അവളുടെ കച്ചേരി നടത്താറ്. അവളുടെ അമ്മി പറയുമായിരുന്നത്രെ എന്റെ" ആമിന ലോകം അറിയപ്പെട്ടുന്ന ഒരു മ്യൂസിഷ്യൻ ആകും".
ജീവിതത്തിന്റെ നീക്കുപോക്കുകൾക്കിടയിൽ പെട്ടന്നായിരുന്നു ആ സംഭവം. സൽമയുടെ നിർദേശ പ്രകാരം അവർ എല്ലാവരും സിനിമക്ക് പേകാൻ തയ്യാറായി. ആമിനക്ക് വേണ്ടിയിട്ടായിരുന്നു ആ സിനിമ കാണാൻ പോകാമെന്നു പറഞ്ഞത്. പോകാൻ നേരമായപ്പോൾ ആമിനയെ കാണുന്നില്ല. ഒരു പാട് തിരഞ്ഞതിനു ശേഷം റാഹത്തും നാലു മക്കളും കൂടി സിനിമാ ഹാൾ ലക്ഷ്യം വെച്ചു. ടൗണിൽ ഒരു സ്ഫോടനം നടക്കുകയും റാഹത്തും നാല് പിള്ളേരും മരിക്കുകയും ചെയ്തു. വീട്ടിൽ ജാഫറും, ആമിനയും,മുത്തശ്ശിയും ബാക്കി ആയി. സംഗീതത്തെ അവൾ മാറോട് ചേർത്ത് വെച്ചു. ആമിനയുടെ അടുത്ത കൂട്ടുകാരി ആയിരുന്നു താരാബായിയുടെ പുത്രി നിർമ്മല. നിർമ്മലയുടെ കാലിൽ എന്തോ കടിച്ചതു കാരണം തന്റെ മാതാപിതാക്കൾ നിർമ്മലയെ ശകാരിച്ചു കൊണ്ടിരുന്നു. "നാശം പിടിച്ച പിശാച്" "ഇനിയിപ്പോ ഈ നശിച്ച പെണ്ണു കാരണം ആശുപ്രത്രിയിൽ കുറേ പൈസ തുലക്കണം". ഇതായിരുന്നു താരാബായിയുടെ പ്രതികരണം. നിർമ്മല തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിക്കുകയായിരുന്നു. തന്റെ വീട്ടിൽ നിന്നും പഠിക്കാൻ സമ്മതിക്കാതിരുന്ന സന്ദർഭത്തിലാണ് അവൾ ആ സ്ഥലം തെരെഞ്ഞെടുത്തത്.
ആമിനക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ വിവാഹാലോചന തുടങ്ങി. ജാഫർ തന്റെ റഹീം ശൈയ്ഖിനോട് കാര്യങ്ങൾ പറഞ്ഞു തരപ്പെടുത്തി. റഹീം ജാഫറിനെ ശകാരിച്ചു. "കേവലം13 വയസ്സ് മാത്രമുള്ള ഒരു കൊച്ചു കുട്ടിയെ ഇപ്പോൾ തന്നെ വിവാഹം ചെയ്തു വിടുകയോ ജാഫർ". എന്തു വിഢിത്തമാണ് താങ്കൾ പറയുന്നത്. അവൾ നല്ല കഴിവുള്ള കുട്ടിയല്ലേ... റഹീം ശൈഖിന്റെ വാക്കുകൾ കേൾക്കാതെ ആമിനയെ വിവാഹം ചെയ്യാൻ തിടുക്കം കാണിക്കുക ആയിരുന്നു മുത്തശ്ശി ഖദീജയും ബ്രോക്കർ ശാന്താറാമും. പതിമൂന്ന് വയസ്സുള്ള സംഗീതം കൊണ്ട് അമ്മാനമാടുന്ന ഈ കൊച്ചു മിടുക്കിയെ 34 വയസ്സുള്ള സുന്ദരനായ ഒരുത്തനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. ഭർത്താവിന്റെ ഉദ്യോഗം കൂട്ടികൊടുപ്പും സെക്സ് റാക്കറ്റിങ്ങുമായിരുന്നു.

വിവാഹ ശേഷം തന്റെ ഭാര്യയെ കൂട്ടിക്കൊടുക്കുകയും കാമവെറിയന്മാർ അവരുടെ തൃഷ്ണ തീർക്കുകയും പിച്ചിചീന്തുകയും ചെയ്തു. വിവാഹത്തിന് മുമ്പ് അവളുടെ ആഗ്രഹം തന്റെ ഭർത്താവ് തന്നെ സംഗീതംപഠിക്കാൻ വിടുകയും കൂടെ ആടുകയും പാടുകയും ചെയ്യുന്നവനായിരിക്കണമെന്ന ആശ ഉണ്ടായിരുന്നു അവൾക്ക്. ഇതെല്ലാം കാറ്റിൽ മറഞ്ഞു പോയ ഓർമ്മകളായി മാറി. എങ്കിലും അവളുടെ ഇൻസ്ട്രമെന്റ്സ് അവൾ ഒരു തകരപ്പെട്ടിയിൽ കരുതിയിരുന്നു. രതി വേദനയുടെ കാഠിന്യത്താൽ തന്റെ പുല്ലാങ്കുഴൽ അവളൊന്നു വായിച്ചു.
സ്വരമാധുര്യത്താൽ തന്റെ ഭർത്താവ് റൂമിലേക്ക് വരുകയും മ്യദുലമായ ആമിനയുടെ ശരീരം രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നതും വെളുത്തുതുടുത്ത അവളുടെ മുഖവും ചുമന്നുതുടുത്ത അവളുടെ ചുണ്ടും കടിച്ചു പൊട്ടിച്ചിരിക്കുന്നത് അവൻ കണ്ടു. അവളെ കണ്ട് അലിവ് തോന്നിയ അവൻ അവളെ ആശ്വസിപ്പിച്ചു. ഇനി മിണ്ടരുത്. നീ എനിക്കു വേണ്ടിയിട്ട് ആ പുല്ലാങ്കുഴൽ വായിക്കോ...അവൾ അത്ഭുതത്തോടെ നോക്കി നിന്നു. നിന്നെ വേണമെങ്കിൽ ഒരു സംഗീത അക്കാഡമിയിൽ ചേർക്കാമെന്നൊക്കെ പറഞ്ഞ് സമാധാനപ്പെടുത്തി. ഒരു വൈദ്യനെ കൊണ്ട് മുറിവുകൾക്കുള്ള മരുന്നുവെച്ചു കെട്ടി. അവിടെയും അവളെ മുതലെടുത്തു. അവളുടെ നഗ്നമായ ശരീരത്തെ വൈദ്യൻ ഒന്നു രുചിച്ചു നോക്കി. ഇവളെ ഇനി കുറച്ച് ദിവസത്തേക്ക് ഒന്നിനും പറ്റില്ല. ഭർത്താവി(ഇഖ്ബാൽ)ന്റെ വളർത്തമ്മ(മുന്നി) അവളെശകാരിച്ചു ഈ നശിച്ച പെണ്ണ്. നിന്നെ വെച്ച് എത്ര പൈസ ഉണ്ടാക്കണമെന്ന് കരുതിയതാണ്. ഇപ്പോൾ തന്നെ നിന്നെ ഭോഗിച്ച ആൾ തന്നെ നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട് 500 രൂപയാണ് കിട്ടുന്നത്. അയാളുടെ കൂട്ടുകാരനേയും കൂട്ടിവരാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം തുലച്ചില്ലെ ഈ വൃത്തികെട്ടവൾ.
ശകാരം കൊണ്ട് അവൾ വിശപ്പടക്കി. വൈദ്യൻ അവളെ കണ്ണെടുക്കാതെ നോക്കികൊണ്ടിക്കുന്നു. വൈദ്യൻ പറഞ്ഞു ഞാനും എന്റെ ശിഷ്യന്മാരും ദിവസവും ഇവിടെ വരാം. നിങ്ങൾക്ക് കിട്ടുന്നതിന്റെ കുറച്ച് തുക ഞങ്ങൾ തരാൻ തയ്യാറാണ്. ഞങ്ങൾക്ക് ഇവളെ കുറച്ച് നേരം സേവിക്കാൻ തന്നാൽ മതി. അവിടെയും ആമിന കൂട്ടിലിട്ട തത്തെയെ പോലെയായി. സ്വതന്ത്രമായി ഒന്നു മിണ്ടാൻ പോലും കഴിയാതെ, ഇഖ്ബാലിന് അവളുടെ കിടപ്പ് കണ്ടിട്ട് സംങ്കടം തോന്നി, മുന്നിയോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഞാൻ വേറെ കല്യാണം കഴിച്ചു കൊള്ളാം ഇവളെ നമുക്ക് ഇതിൽ നിന്നും ഒഴിവാക്കാം. മുന്നി സമ്മതിച്ചു.

അവൻ നൂറ എന്ന സുന്ദരിയായ പെൺകുട്ടിയെ വിവാഹം ചെയ്തു. അവളെയും ഒരു വിൽപ്പന ചരക്കാക്കി വിറ്റു. അവളിൽ അവർ ലാഭം കണ്ടെത്തി. ഇഖ്ബാൽ മുന്നിയോട് ആമിനയുടെ സംഗീത കലയെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. മുന്നി അതിനെ എതിർത്തു. നൂറയിൽ അവർ ആനന്ദം കണ്ടെത്തി. വർഷങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം നൂറയെ അതിധാരുണമായി പീഢിപ്പിക്കപ്പെട്ടു. വീട്ടുകാർ എല്ലാവരും പുറത്ത് പോയ സമയത്ത് ആമിന നൂറയേയും കൂട്ടി വീട് വിട്ടറങ്ങി. ഒരു പാട് നേരം ചുറ്റിക്കാങ്ങിയ ശേഷം ജമ്മാൻ ശൈയ്ഖിന്റെ(റഹീം ശൈയ്ഖിന്റെ വളർത്തുപുത്രൻ) വീട്ടിൽ എത്തി. ആമിനയുടെ സംഗീതത്തോടുള്ള അടങ്ങാത്ത താൽപര്യം ജമ്മാനോട് പറഞ്ഞു. ജമ്മാൻ സംഗീതത്തിലായിരുന്നു PhDഎടുത്തത്. ജമ്മാൻ ആമിനയോട് എന്തെങ്കിലുമൊന്ന് വായിക്കാൻ പറഞ്ഞു. അവൾ ജമ്മാനെ അത്ഭുതപ്പെടുത്തി. അവളിൽ ഉന്നതിയുടെ ഉത്തമ സംഗീതം കുടികൊള്ളുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. സംഗീത അക്കാദമിയിൽ ചേർക്കുകയും സംഗീതത്തിലെ തലതൊട്ടപ്പന്മാരെ പോലും കവച്ചുവെക്കുന്ന രീതിയിൽ ആമിന ഉയരുകയും ചെയ്തു.
പത്ത് വർഷത്തിന് ശേഷം ലോകം ഇന്നേവരെ കാണാത്ത സംഗീത പരിപാടിക്ക് സാക്ഷിയാവാൻ പോവുകയാണ്. പ്രമുഖ സംഗീതജ്ഞരോടു കൂടെ ആമിനയും പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആമിനയുടെ മനസ്സിൽ തന്റെ അമ്മിയും സഹോദരിമാരും ഈ പരിപാടിയൊന്ന് വീക്ഷിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു പോയി. അതിനിടക്കാണ് അന്ത്യാഭിലാഷമുമായി തന്റെ ഭർത്താവ് വിലങ്ങുകളുമായി പോലീസിന്റെ കൂടെ വരുന്നത്. തൊട്ടടുത്ത ദിവസമാണ് ഇഖ്ബാലിന്റെ തലയിൽ കൊലക്കയർ വീഴുന്നത്. തന്റെ ഭാര്യ തനിക്ക് പാടിത്തരാറുള്ള ആ പാട്ടിന്റെ നാദം അവസാനമായി കേൾക്കാൻ വന്നതാണവൻ. തന്റെ അബ്ബു ജാഫറും, മുത്തശ്ശി ഖദീജയും, താരാബായിയും എല്ലാവരും ആ സംഗീത വിരുന്ന് ആസ്വദിക്കാൻ എത്തിയിരുന്നു. ആമിനയുടെ പുല്ലാങ്കുഴലിൽ നിന്നും വരുന്ന ശ്രുതിയുടെ ലയത്തിൽ ജനങ്ങൾ ആർത്തുല്ലസിച്ചു. ഈ സുന്ദരിയുടെ കഴിവിനെ ലോകം തന്നെ അംഗീകരിച്ചു.
ഈ നോവലിന്റെ നാമം പോലെതന്നെ "ആമിന ഒന്നും മിണ്ടാത്തവൾ" തന്നെയാണ്. മൂകയായിട്ടുള്ള ഒരു പിഞ്ചു ബാലികയുടെ കദന കഥകൾ. അവളെ സമൂഹത്തിന്റെയും സമുദായത്തിന്റെയും ജീവിതത്തിന്റെയും മുഖ്യധാരയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നും അകറ്റി മാറ്റി ലൈംഗികമായ അടിമത്വത്തിൽ ചവിട്ടിമെതിക്കുന്ന സ്ത്രീകളുടെ ജീവിതത്തെ വരച്ചു കാണിക്കുകയാണ്ഒരു " ആമിന ഒന്നും മിണ്ടാത്തവൾ".ആമിന എന്ന സ്ത്രീയും അവൾക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവുമാണ് ഈ പുസ്തകത്തിലെ ഉൾക്കാമ്പെന്ന് പേര് വായിച്ച ഒരാൾക്ക് ലാഘവത്തോടെ പറയാൻ കഴിയും... സ്വാഭാവികത എന്ന നിലയിൽ അതിന്റെ കാരണം ഇസ്ലാമിലേക്കും അതിന്റെ നിയമങ്ങളിലേക്കും പ്രവേശിച്ച് മതമാണ് അവൾക്കെല്ലാം നിഷേധിക്കുന്നതെന്ന് എഴുതും. എന്നാൽ ഇവിടെ കാരണമായി ഗ്രന്ഥകാരി വരച്ച് കാണിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ സംസ്കാരത്തെയാണ്.
വായനക്കാരുടെ മനസ്സില്‍ നാളുകളോളം തങ്ങി നില്‍ക്കും. വായിച്ചു തുടങ്ങിയപ്പോൾ സാധാരണ പോലെയൊരു സഞ്ചാരമായാണ് അനുഭവപ്പെട്ടത്. എന്നാൽ വായിച്ചു കഴിഞ്ഞപ്പോൾ ഇതൊരു നവ്യാനുഭവമായി.
പതിനഞ്ചോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ' ആമിന-ഒന്നും മിണ്ടാത്തവൾ' എന്ന ഈ കൃതിയുടെ മലയാള പരിഭാഷയെ എടുത്തു പറയേണ്ടത് തന്നെയാണ്. മീരടീച്ചർക്കത് സരളമായി പറഞ്ഞു തരാൻ കഴിഞ്ഞു. ടീച്ചർക്ക് ഒരായിരം നന്ദി...
നൂറ്റി അറുപതിൽപരം പേജുകളുള്ള ഈ ഗ്രന്ഥം മലയാളത്തിന് സംഭാവന നൽകിയത് സൈകതം ബുക്സ് ആണ്.

0 Comments