അര്‍ശഖ് സഹല്‍ പി

പുരാതന കെട്ടിടങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും മിത്തും യാഥാര്‍ത്യങ്ങളും ഒളിപ്പിച്ചുവെക്കുന്ന മിഠായിതെരുവുകളും കൂടാതെ വിത്യസ്തരായ ജനങ്ങള്‍ കാലങ്ങളോളം വിചിത്രങ്ങളായ കഥകളും നിഗൂഡതകളും ജീവിതത്തിലും ചരിത്രത്തിലും ചാര്‍ത്തി പോന്ന നഗരമാണ് എക്കാലത്തേയും സാമ്രാജ്യങ്ങളുടെ ഭരണ സിരാ കേന്ദ്രമായ ഡല്‍ഹി. വാസ്തുകലാ വിസ്മയങ്ങളുടേയും ഭരണപുരോഗമനങ്ങള്‍ക്കിടയിലും മൂടിവെക്കപ്പെടുന്ന ഡല്‍ഹി ജീവിതങ്ങളേയും പ്രൗഢമായ സംസ്‌കാരത്തേയും കണ്ടെത്താന്‍ സാഹസികത നിറഞ്ഞ ഗവേഷണങ്ങളിലൂടെ ബ്രിട്ടീഷ് ചരിത്രകാരനും ഇന്ത്യയില്‍ കാലങ്ങളോളം സ്ഥിരതാമസക്കാരനുമായ വില്യം ഡല്‍റീപിള്‍ നടത്തുന്ന അന്വേഷണങ്ങളാണ് ' സിറ്റി ഓഫ് ജിന്നി' ല്‍ അവതരിപ്പിക്കുന്നത്.
ചരിത്രങ്ങളിലെല്ലാം ഒരുപാട് തവണ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഡല്‍ഹി തെരുവുകളുടെ പൊതുവായ കലാപ സ്വഭാവത്തെ അദ്ദേഹം '1984' ന്റ വിശദീകരണങ്ങളിലൂടെ സഞ്ചരിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. പൗരത്വഭേദഗതിയെ തുടര്‍ന്നുണ്ടായ കലാപത്തേയും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്
യാത്രാനുഭവത്തിന്റെയും അന്വേഷണങ്ങളുടേയും രൂപത്തില്‍ വിത്യസ്തമായ അഭിമുഖങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും കൂടി ചേരലുകളിലൂടെയുമാണ് ലേഖകന്‍ ഡല്‍ഹിയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. പ്രശസ്ത സൂഫിവര്യനും ജിന്നുകളുമായി വളരെ അടുപ്പമുള്ള ആളെന്നും പറയപ്പെടുന്ന മുല്ല പീര്‍ സദ്‌റുദ്ദീനുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. ജിന്നുകളെ കുറിച്ച് അദ്ദേഹം വില്യമിന്‍ ഹൃദ്യമായി തന്നെ അവതരിപ്പിച്ച് കൊടുക്കുകയും ഒരോ തകര്‍ച്ചകള്‍ക്കു ശേഷവും ഡല്‍ഹി നഗരം ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്  ഡല്‍ഹിയെ അഗാതമായി പ്രേമിക്കുന്ന ജിന്നുകള്‍ തങ്ങളുടെ പ്രിയ നഗരത്തെ ഒഴിഞ്ഞുകിടക്കുന്നത് കാണാനാഗ്രഹമില്ലാത്തത് കൊണ്ടാണെന്ന്  വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നുമുണ്ട്. അങ്ങനെയാണ് അദ്ദേഹം പുസ്തകത്തിന്‍ ജിന്നുകളുടെ നഗരമെന്ന് പേരിടുന്നത്.

ഗവേഷകനെപ്പോലെ വെറും വീക്ഷിക്കുന്നതിനു പരി ഡല്‍ഹിയുടെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ജീവിതങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഡെല്‍റിംപള്‍. സിഖ് കുടുംബം നോക്കിപ്പോരുന്ന ഡല്‍ഹിയിലെ ഒരു കെട്ടിടത്തിലാണ് ഭാര്യ ഒലീവിയയുമായി അദ്ദേഹം താമസിക്കുന്നത്. വിഭജനാനന്തരമുള്ള സിഖുകാരുടെ കുടിയേറ്റത്തെ പറ്റിയും 1984 ലെ സിഖ് കൂട്ടക്കൊലയേയും കുറിച്ചെല്ലാം അവരുമായുള്ള അടുപ്പത്തിനിടയില്‍ അദ്ദേഹം അന്വേഷിച്ചറിയുന്നുണ്ട്.

ചരിത്രങ്ങളിലെല്ലാം ഒരുപാട് തവണ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഡല്‍ഹി തെരുവുകളുടെ പൊതുവായ കലാപ സ്വഭാവത്തെ അദ്ദേഹം '1984' ന്റ വിശദീകരണങ്ങളിലൂടെ സഞ്ചരിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. പൗരത്വഭേദഗതിയെ തുടര്‍ന്നുണ്ടായ കലാപത്തേയും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

പിന്നീട് ഡല്‍ഹിയുടെ സാംസ്‌കാരിക സാമൂഹിക ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചിരുന്ന എന്നാല്‍ കാലത്തിന്റ ശക്തമായ അടിഴൊയുക്കില്‍ അപ്രത്യക്ഷരായ ഹിജഡ സമൂഹ മടക്കുള്ള ന്യൂനപക്ഷ സമൂഹങ്ങളുടെ നിലനില്‍പിനെ കുറിച്ചന്വേഷിച്ച് അവരുമായി അഭിമുഖം നടത്തുകയും വിശദമായി സമൂഹത്തിലെ അവരുടെ പങ്കിനെ കുറിച്ചും ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഡല്‍ഹിയിലെ ഒരോ കെട്ടിടങ്ങളിലും അടങ്ങിയിട്ടുള്ള മുഗള്‍ വാസ്തുകലയെ ഇഴകീറി പരിശോധിക്കാന്‍  വില്യം ഡല്‍റിംപ്‌ളെടുക്കുന്ന അതിയായ താത്പര്യം പുസ്തകത്തിലുടെനീളം പ്രത്യക്ഷമായി ദര്‍ശിക്കാന്‍ സാധിക്കും. കിഴക്കന്‍ ശില്‍പകലയെയും പടിഞ്ഞാറാന്‍ ശില്‍പകലയേയും ഒരുമിപ്പിച്ച് നൂതനമായ ആര്‍ക്കിടെക്കച്ചറല്‍ വിസ്മയത്തിലൂടെഡല്‍ഹിയുടെ മുഖഛായ മാറ്റിയ ലൂട്ടെന്‍സിന്റ മനോഹരമായ ഡല്‍ഹിക്ക് വന്ന അപ്രിയ മാറ്റങ്ങള്‍ ദാരിദ്രം നിറഞ്ഞ തെരുവുകളിലൂടെയും ചേരികളിലൂടെയും സഞ്ചരിച്ച് ഗ്രന്ഥകാരന്‍ സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ടേ ഇരുന്നു.

തുടര്‍ന്ന്  ഡല്‍ഹിയുടെ മാഞ്ഞു പോയ സംസ്‌കാരത്തിന്റ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്ര സ്വാഭാവികമായും വില്യമിനെ   ഒരുപാട് ചടങ്ങളിലേക്കും അജ്മീര്‍, നിസാമുദ്ദീന്‍ ദര്‍ഗകളടക്കമുള്ള നൂറ്  കണക്കിന് സൂഫി ദര്‍ഗകളിലേക്കുമാണെതിക്കുന്നത്. അവിടങ്ങളിലെ സംഗീത ചടങ്ങുകള്‍ നല്‍കുന്ന അനുഭൂതിയെ കുറിച്ച് അദ്ദേഹം വാചാലനാവുന്നുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ സേവനമനുഷ്ടിച്ചിരുന്ന ബ്രിട്ടീഷ് ബ്യുറോക്രാറ്റുകളുടെ വിശ്വാസയോഗ്യമല്ലാത്ത ചരിത്ര ഗ്രന്ഥങ്ങളിലെ വാക്കുകളെ ഇതര ചരിത്ര ഗ്രന്ഥങ്ങളിലെ വസ്തുതകളോട് താരതമ്യപ്പെടുത്തി വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകാരന്‍ എടുക്കുന്ന സമീപനം അല്‍പം വിമര്‍ശനാത്മകമാണെങ്കിലും വസ്തുതകളെ തിരിച്ചറിയുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി പോരുന്നുണ്ട്
കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒരു സംസ്‌കാരത്തോടുള്ള അടങ്ങാത്ത പ്രണയമാണ് ഗ്രന്ഥകാരനെ ഡല്‍ഹിയെ അതിന്റെ യഥാര്‍ത്ഥ മുഖങ്ങളിലൂടെ അന്വഷ്‌ക്കാന്‍ പ്രാപ്തനാക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ശിലായുഗ കാലഘട്ടം മുതല്‍ മധ്യകാലഘട്ടം തുടങ്ങി ആധുനിക കാലഘട്ടം വരെ ഡല്‍ഹിയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളേയും അതിന്റെ സംസ്‌കാരത്തെ നട്ടുവളര്‍ത്തിയവരയെല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം നടത്തുന്ന രസകരമായ അഭിമുഖങ്ങളാണ് എന്നെ ഏറെ സ്വാധീനിച്ച ഘടകം. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറി പാര്‍പ്പിക്കപ്പെട്ട ഡല്‍ഹി നിവാസികളിലെ 'ഡല്‍ഹി'യെ കുറിച്ചറിയാനും അവരുമായി അഭിമുഖം നടത്താനും ലാഹോര്‍ വരെ സഞ്ചരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.

എന്നാല്‍ ഇന്ത്യയില്‍ സേവനമനുഷ്ടിച്ചിരുന്ന ബ്രിട്ടീഷ് ബ്യുറോക്രാറ്റുകളുടെ വിശ്വാസയോഗ്യമല്ലാത്ത ചരിത്ര ഗ്രന്ഥങ്ങളിലെ വാക്കുകളെ ഇതര ചരിത്ര ഗ്രന്ഥങ്ങളിലെ വസ്തുതകളോട് താരതമ്യപ്പെടുത്തി വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകാരന്‍ എടുക്കുന്ന സമീപനം അല്‍പം വിമര്‍ശനാത്മകമാണെങ്കിലും വസ്തുതകളെ തിരിച്ചറിയുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി പോരുന്നുണ്ട്.

മഹാഭാരത കാലഘട്ടം മുതലേ നാനാവിധ സാമ്രാജ്യങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഡല്‍ഹിയുടെ സമ്പന്നമായ സംസ്‌കാരത്തേയും എന്നാല്‍ വികസനങ്ങളുടേയും നാനാവിധ സാമൂഹികവും സാംസ്‌കാരികവും സാമ്പതികവുമായ പുരോഗതികള്‍ക്കിടയിലും അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളേയും പ്രശ്‌നങ്ങളേയും കൃത്യമായി അടിവരയിടുന്ന ഈ കൃതി ഒരേ സമയം തന്നെ യാത്രവിവരണമായും ചരിത്രമായും അന്വേഷണങ്ങളായും മാറുന്നു എന്നതാണ് ഈ കൃതിയെ വിത്യസ്തമാക്കുന്നത്.

വില്യം ഡല്‍ റീ പിളിന്റ 'സിറ്റി ഓഫ് ജിന്ന് ' ചരിത്രാന്വേഷകര്‍ക്കും ഡല്‍ഹിയുടെ സമ്പന്ന സംസ്‌കാരത്തേയും ജീവിതങ്ങളേയും അതിന്റ യഥാര്‍ത്ഥ മിടിപ്പുകളോടെ തന്നെ അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ത്തും രസകരവും ഉപകാരപ്രദവുമായ ഒരു വായനയാവുമെന്ന് തീര്‍ച്ച.