സതീശ് ഓവ്വാട്ട്

ഈ ദശകം പല ചരിത്ര സംഭവങ്ങളുടെയും വാർഷികങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്.. കാറൽ മാർക്സിന്റെ 200-ാം ജന്മവാർഷികം.. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 100ാം വാർഷികം, മൂലധനത്തിന്റെ പ്രസിദ്ധീകരണത്തിന്റെ 150-ാം വാർഷികം എന്നിവ അവയിൽ ചിലതാണ്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും പുസ്തകപ്രകാശനങ്ങളും നടക്കുകയുണ്ടായി... മാർക്സിസത്തെക്കുറിച്ച് പുതിയ ആലോചനകൾ ചിന്താലോകത്ത് നടക്കുകയും ചെയ്തിരുന്നു. കേരളത്തിലും ഇതിന്റെ ഭാഗമായി നിരവധി പരിപാടികൾ നടന്നു. സുനിൽ പി. ഇളയിടം കേരള സാഹിത്യ അക്കാഡമിയിൽ 3 ദിവസം നീണ്ടു നിന്ന ഒരു പ്രഭാഷണ പരമ്പര തന്നെ നടത്തിയിരുന്നു. പുതിയ ഒരു ഉണർവ് സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾക്ക് സാധിചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്..
മുതലാളിത്ത വിമർശനമാണ് ഈ കൃതിയുടെ ആധാരശില എന്നു ഞാൻ വിചാരിക്കുന്നു. അത്തരം പുസ്തകങ്ങൾ മലയാളിയുടെ മുമ്പിൽ അതരിപ്പിക്കുക എന്ന വലിയ സാംസ്ക്കരിക ദൗത്യമാണ് ശ്രീ. പി.എസ്. പുഴനാട് ഏറ്റെടുത്തത് എന്നു പറയാതെ വയ്യ.
പ്രിയ സുഹൃത്തും എഴുത്തുകാരനുമായ പി. എസ്. പൂഴനാടും ഈ സംരംഭത്തിൽ തന്റെതായ സാന്നിധ്യം അറിയിക്കുകയാണ് ഈ പുസ്തകത്തിലൂടെ ....
2000 ത്തിനുശേഷം ലോകത്ത് മാർക്സിസ്റ്റ് തത്വശാസ്ത്രത്തിൽ ഉണ്ടായ പ്രധാനപ്പെട്ട ചിന്തകളെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന സാഹസീക ദൗത്യമാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം നിർവഹിക്കുന്നത്. ഇതിൽ പരിചയപ്പെടുത്തുന്ന മിക്കവാറും പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചവയാണ്.. സാധാരാണ വായനക്കാർക്ക് ഇത്തരം പുസ്തകങ്ങൾ ഇംഗ്ല ഷിൽ വായിച്ചു മനസിലാക്കുക അല്പം ബുദ്ധിമുട്ടേറിയ സംഗതിത്തന്നെയാണ്.. 

അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി... ഇതിൽ പരാമർശിക്കുന്ന പുസ്തകങ്ങളുടെ Content ഏറെക്കൂറെ പരിചയപ്പെടുത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.... ആ പുസ്തകങ്ങളെ ഒട്ടൊക്കെ വിമർശനാത്മകമായി സമീപിക്കുവാനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. 

ലൂയി അൽത്തൂസറിന്റെ "Lenin and Philosophy and other Essays ", 
ബ്രിട്ടീഷ് മാർക്സിസ്റ്റ് ചിന്തകനായ ടെറി ഈഗിൾട്ടന്റെ "Why Marx was right ", 
ലോക പ്രശസ്ത മാർക്സിസ്റ്റ് പാരിസ്ഥിതിക ചിന്തകനായ ജേൺ ബെല്ലാമി ഫോസ്റ്ററിന്റെ "Marx's Ecology: Materialism and Nature ",
In Defence of History "( എലൻ മിക്സിൻസ് വുഡുമായി ചേർന്ന്),
Sexuality and Socialism, 
അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനും ആക്ടിവിസ്റ്റുമായ കെവിൻ ബി ആൺഡേഴ്സന്റെ "Marx at the Margins: On Nationalism , Ethnicity and Non Western societies ", 
ഈജീപ്ത്യൻ മാർക്സിസ്റ്റ് ചിന്തകൻ സമീർ അമിന്റെ "Eurocentrism", (അദ്ദേഹം അടുത്തിടെ അന്തരിച്ചു )
ഫ്രഞ്ച് ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞൻ തോമാസ് പിക്കെറ്റിയുടെ "Capital in the Twenty-First century ", 
റാൾഫ് മിലിബാന്റ്, ജോൺ സാവിൽ എന്നിവർ ചേർന്ന് പുറത്തിറക്കിയ "Socialist Register ",
(ഈ പുസ്തകത്തെപ്പറ്റി ആദ്യമായാണ് ഞാൻ കേൾക്കുന്നത്. 1964 മുതൽ ഇത് ഓരോ വർഷവും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. 2014 ൽ അതിന്റെ 50-ാം പതിപ്പായിരുന്നു എന്നും ഈ പുസ്തകത്തിൽ വിശദമാക്കുന്നു. ഇതിന്റെ മലയാളം വേർഷൻ ലഭ്യമാണോ എന്നറിയില്ല.)
ആന്റോണിയോ നെഗ്രിയും മിഷേൽ ഹാർത്തും ചേർന്ന് രചിച്ച "Empire",
 "Multitude", 
"Common Wealth ", 
അമേരിക്കൻ ഇടതു ചിന്തകനായ പോൾ ലി ബ്ലാങ്കിന്റെ " Unfinished Leninism: The Rise and Return of a Revolutionary Doctrine", 
മീരാ നന്ദയുടെ "Science in Saffron ", 
ഗെയ്ൽ ട്രെഡ് വെൽ എഴുതിയ "Holy Hell ", 
ലിയോ പാനിച്ചും ഗ്രെക്ക് അൽബോയും എഡിറ്റ് ചെയ്ത "The Politics of Right", 
റൊമീലാ ഥാപ്പറിന്റെ "Indian Society and the Secular ", 
ജോൺ ബെല്ലാമി ഫോസ്റ്ററിന്റെ "What every environmentalist Needs to Know about Capitalism", 
അമേരിക്കൻ ഇടതുപക്ഷ ചിന്തകനും ആക്ടിവിസ്റ്റും റോസാ ലെക്സംബർഗ്ഗിന്റെ സമ്പൂർണ്ണകൃതികളുടെ ജനറൽ എഡിറ്ററുമായ പീറ്റർ ഹ്യൂഡിസ് രചിച്ച "Marx's Concept of the Alternative to Capitalism", ,
ഹംഗേറിയൻ വംശജനും പിന്നീട് ബ്രിട്ടനിലേക്കും കുടിയേറുകയും  വെനിസുലൻ നേതാവായ ഹ്യൂഗോ ഷാവേസിന്റെ വലിയ ആരാധകനുമായ ഇസ്വാൻ മെസാറോസ് "Beyond Capital ", "Marx's theory of Alienation ", 
"Socialism or Barbarism", 
"The Necessity of Social Control ", 
2016 ൽ പ്രശസ്ത പ്രസാധകരായ പോളിറ്റാ പ്രസ് പുറത്തിറക്കിയ "Foucault and Neoliberalism", 
ജോൺ ബെല്ലാമി ഫോസ്റ്ററും പോൾ ബർക്കറ്റും ചേർന്നെഴുതിയ " Marx and the Earth: An Anti Critique" 
തുടങ്ങിയ പുസ്തകങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. 
മുലധനത്തിന്റെ 150-ാം വർഷത്തിലിറങ്ങിയ Reading Capital Today എന്ന പുസ്തകത്തെയും പരിചയപ്പെടുത്താനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്.

സി.പി.ഐ.എം നേതാവ് സി.പി നാരായണന്റെ "അതിവിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ " ജി.വിജയകുമാറിന്റെ "കെട്ടുകഥകളുടെ നിർമിതി ", വേണുഗോപാലൻ ,കെ.എ യുടെ "നവ ലിബറൽ ഹിന്ദുത്വം " എന്നീ മലയാള പുസ്തകങ്ങൾ മുന്നോട്ടു വെക്കുന്ന രാഷ്ടിയ സാസ്കാരിക പരിസരങ്ങളെയും ഈ പുസ്തകം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പരിചയപ്പെടുത്താൻ ശ്രമിക്കുന്ന പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിൽ ഗ്രന്ഥകാരൻ പുലർത്തുന്ന ജാഗ്രത പ്രശംസിക്കപ്പെടേണ്ടതാണ്.

മുതലാളിത്ത വിമർശനമാണ് ഈ കൃതിയുടെ ആധാരശില എന്നു ഞാൻ വിചാരിക്കുന്നു. അത്തരം പുസ്തകങ്ങൾ മലയാളിയുടെ മുമ്പിൽ അതരിപ്പിക്കുക എന്ന വലിയ സാംസ്ക്കരിക ദൗത്യമാണ് ശ്രീ. പി.എസ്. പുഴനാട് ഏറ്റെടുത്തത് എന്നു പറയാതെ വയ്യ. മാർക്സിസത്തിന്റെ സമകാലിക വായനകൾ ലോകത്തെമ്പാടും നടക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ ഈ കൊച്ചു പുസ്തകം സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. മുതലാളിത്ത രാഷ്ട്രീയ സാംസ്കാരിക ചിന്തകളോട് സൈദ്ധാന്തികമായി സംവാദത്തിൽ ഏർപ്പെടുക എന്ന ചരിത്ര ദൗത്യവും ഈ പുസ്തകം നിർവഹിക്കുന്നു. മുതലാളിത്തവുമായി നിരന്തരം ഇടയാനും ഈ പുസ്തകം കാരണമായേക്കും..മുതലാളിത്ത വിമർശകർക്കും മാർക്സിസ്റ്റ് പഠിതാക്കൾക്കും ഏറെ പ്രയോജകരമാണ് ഈ പുസ്തകം എന്നു ഞാൻ കരുതുന്നു. തങ്ങളുടെ നിലപാടുകളെ നവീകരിക്കുവാനും ഉറപ്പിക്കാനും ഈ പുസ്തകം അവരെ പ്രാപ്തമാക്കും..

ഉത്തരാധുനിക വാദങ്ങളെ സമർത്ഥമായ ഖണ്ഡിക്കാനുള്ള ശ്രമങ്ങൾക്കും ഈ പുസ്തകം കരുത്തുപകരും എന്നു തന്നെയാണ് എന്റെ വിശ്വാസം.. ഈ ചരിത്രസന്ധി ആവശ്യപ്പെടുന്ന ഒരു പുസ്തകം തന്നെയാണിത് എന്നാണ് ഞാൻ കരുതുന്നത്.

ഈ  പുസ്തകത്തിൽ പരിചയപ്പെടുത്തുന്ന മിക്കവാറും പുസ്തകങ്ങൾ മലയാളത്തിലേക്കു വന്നിട്ടില്ല എന്നത് ഖേദകരമാണ്. കേരളം പോലുള്ള ഇടതു ചിന്താധാരക്ക് മേൽക്കൈയുള്ള ഒരു സമുഹത്തിൽ ഈ പുസ്തകങ്ങൾ ഏറെ വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ടെന്നും  ഞാൻ വിചാരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകങ്ങൾ എത്രയു വേഗം മലയാളത്തിൽ ലഭ്യമാകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഗ്രന്ഥകാരൻ തന്നെ അതിനു മുൻ കൈയെടുക്കും എന്നു ഞാൻ പ്രത്യാശിക്കുകയാണ്.
എന്തായാലും മികച്ച ഒരു പുസ്തകം മലയാളത്തിനു സമ്മാനിച്ച ഗ്രന്ഥകാരൻ പി.എസ്. പൂഴനാടിനും പ്രസാധകരായ മൈത്രി ബുക്സിനും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കട്ടെ..