ഷാഹിൻ അഫ്നാസ്. പി









യൂറോപ്യന്‍ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ് ലിം ലോകം സര്‍ഗാത്മകതയെയും കണ്ടുപിടുത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കല്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.

ട്ടമത്സരത്തിന് തയ്യാറെടുക്കുന്ന അത്‌ലറ്റുകളും, തന്റെ ഇരയെ വേട്ടയാടാൻ ഒരുങ്ങുന്ന പിടി മൃഗങ്ങളുമെല്ലാം മുന്നോട്ടു കുതിക്കുന്നതിന് മുമ്പ്  രണ്ടടി പിറകോട്ടു നീങ്ങാറുണ്ട് ഉജ്ജ്വലമായ കുതിപ്പിന് ഇത് സഹായിക്കും എന്നതാണ് ശാസ്ത്രമതം. 
മുൻകാല സുവർണ ചരിത്രങ്ങളെ സംബന്ധിച്ചുള്ള നമ്മുടെ ബോധത്തിനും അത്തരം ഒരു മാന്ത്രിക ശേഷിയുണ്ടെന്നതാണ്‌ സത്യം. മാസ്മരികമായ മുൻകാല സുവർണ പ്രതാപത്തെ കുറിച്ചറിയുമ്പോൾ എന്തെന്നില്ലാത്ത ഒരാവേശം മനസ്സിലേക്ക് കടന്നുവരാറുണ്ട്.
പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻമൈക്കൽ ഹാമിൽട്ടൻ മോർഗന്റെ 'ലോസ്റ്റ് ഹിസ്റ്ററി' ആ യാഥാർഥ്യം വലിയൊരളവിൽ  പങ്കുവെക്കുന്ന കൃതിയാണ്. 2008ൽ നാഷനൽ ജിയോഗ്രാഫിക് പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥം അറബിക്, കൊറിയൻ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വി.ടി സന്തോഷ് കുമാർ IPH ന് കീഴിൽ 'നഷ്ട്ടപ്പെട്ട ചരിത്രം' എന്ന പേരിൽ 2018ലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറക്കുന്നത്.

അമേരിക്കയിലെ പ്രസിദ്ധ രാഷ്ട്രീയ വിചക്ഷണനും നോവലിസ്റ്റും എഴുത്തുകാരനുമാണ് ഹമിൽട്ടൻ മോർഗൻ.
2007 വരെ ബ്രിട്ടീഷ് പാർലിമെന്റ്, world economic forrum, US Treasury എന്നിവയുടെയും മറ്റനേകം യൂനിവേഴ്സിറ്റി കളുടേയും വക്താവായിരുന്ന അദ്ദേഹം അൽ ജസീറ, ബി.ബി.സി അടക്കമുള്ള ലോകപ്രസിദ്ധ മാധ്യങ്ങളിലും പെൻഗ്വിൻ, weidenfeld&nicolson തുടങ്ങി പ്രസാധകരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ലോസ്റ്റ് ഹിസ്റ്ററിക്ക് പുറമെ 'Arabia: In Search of the Golden Ages', 'The Twlight War' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികൾ.

ലോകത്തെ മുഴുവൻ ശാസ്ത്ര സാങ്കേതിക കണ്ടെത്തലുകളുടെയും പിതൃത്വം യൂറോപ്പിന് ചാർത്തി നൽകുന്ന ചരിത്രവക്രീകരണത്തേയും അതുവഴി പൂഴ്ത്തിവെക്കപ്പെട്ട മുസ്ലിം  ശാസ്ത്ര പ്രതിഭകളുടെ സംഭാവനകളെയും ഏറെ മനോഹരവും വെത്യസ്തവുമായി ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. മുഴുവൻ  ശാസ്ത്ര കണ്ടുപിടുത്തങ്ങളുടേയും ഉറവിടം പടിഞ്ഞാറാണെന്നും ഇസ്ലാമിനോ അതിന്റെ കാഴ്ചപ്പാടുകൾക്കോ ശാസ്ത്രവുമായി പുല ബന്ധം പോലുമില്ലെന്ന് വിടുവായിത്തം വിളമ്പുന്നരോട്  നൂറ്റാണ്ടുകളോളം  വിവിധങ്ങളായ ഇസ്ലാമിക നാഗരികതകൾ ശാസ്ത്ര രംഗത്ത് അസൂയാവഹമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടി കാട്ടുന്നു. ആ കാലങ്ങളിൽ ഇസ്ലാമിൽ ഉണ്ടായ പല ശാസ്ത്രീയ സാംസ്കാരിക   ഉന്നതികളുടെയും അടിത്തറകളിലാണ്  വളഞ്ഞവഴികളിലൂടെ യൂറോപ്യർ തങ്ങളുടെ നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടേയും ആധുനിക സൗധങ്ങൾ പണിതെതന്ന സത്യം മോർഗൻ തുറന്നു സമ്മതിക്കുന്നു.
ഈ ഗ്രന്ഥത്തിന്റെ രചനാശൈലിയും  പ്രത്യേകം പരാമർശിക്കേണ്ട ഒന്നാണ്. ഇസ്ലാമിന്റെ സുവർണ്ണ കാലങ്ങളിൽ തിളങ്ങി നിന്നിരുന്ന നഗരങ്ങൾ, ഗണിത ശാസ്ത്രവും  ജോതിശാസ്ത്രവും വൈദ്യശാസ്ത്രവും അടങ്ങുന്ന ശാസ്ത്ര ശാഘകളിൽ മുസ്ലിം പണ്ഡിതരുടെ ഇടപെടലുകൾ, കാവ്യ ലോകത്തെ മുസ്ലിം പണ്ഡിതർ തുടങ്ങിയ വിഷയങ്ങൾ വെത്യസ്ത അധ്യായങ്ങളിലായി മനോഹരമായ ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഉദാഹരണത്തിന് വികസിതമായ  നഗരത്തിലെ മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഗണിത ശാസ്ത്രത്തിൽ അഭ്യസ്ത വിദ്യയായ  ഒരു യുവതി ഗണിതത്തിന്റെ വേരുകൾ തേടി സഞ്ചരിക്കുകയും ഒടുവിൽ ആ അന്വേഷണം അവരെ കൊണ്ടെത്തിക്കുന്ന് ഒരു വയോധികന്റെ ഛായാചിത്രത്തിലാണ്; അത് 850കളിൽ ബാഗ്ദാദിൽ ജീവിച്ച   മുഹമ്മദ് ഇബ്നു മൂസാ അൽ ഖവാരിസ്മിയായിരുന്നു. ഇവിടെയാണ് 'അക്കങ്ങളുടെ നാഥൻ' എന്ന ശീർഷകത്തിൽ ഗണിതശാസ്ത്രം ചർച്ച ചെയ്യുന്ന അധ്യായം ആരംഭിക്കുന്നത്. ഇങ്ങനെ  ഓരോ അധ്യായങ്ങളുടേയും തുടക്കം ഇത്തരം സാങ്കല്പിക കഥകൾ കൊണ്ടാണെന്നത് ഈ രചനയുടെ  മാറ്റ് കൂട്ടുന്നുണ്ട്.
ഇസ്ലാമിന്റെ ലോക വ്യാപനത്തിന് വിഘ്നം സൃഷ്ടിച്ച ചില സൈനിക നീക്കങ്ങളുടെ ഉള്ളറകൾ ഗണിത ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും തുടങ്ങി ശാസ്ത്രത്തിന്റെ നിഖില മേഖലകളിലേക്കും അടിച്ചു വീശിയ മുസ്ലിം ചിന്താധാരകൾ.....
ഇന്നലെ ഞാൻകണ്ട ഒരു കാഴ്ചയുണ്ട്
മണ്ണ് അടിച്ചുകുഴക്കുകയാണ് കളിമൺപണിക്കാരൻ
മണ്ണ് ചോദിച്ചു-എന്തിനാണെന്നെയിങ്ങനെ മർദ്ദിക്കുന്നത്?,
ഒരുപോലെ പിറന്നവരല്ലേ നമ്മൾ രണ്ടുപേരും
ചിലർ ഉയരങ്ങളിലേക്കു പൊങ്ങിപ്പടരും ചിലർ മുങ്ങിപ്പോകും
എങ്കിലും വെറും മണ്ണു മാത്രമാണ് നമ്മൾ, വെറും മണ്ണ് 
ബാഗ്ദാദും കൈറോയും സമർഖന്തും ഇസ്‌താൻബൂളും അടങ്ങുന്ന ഇസ്ലാമിക ചരിത്രനഗരികളുടെ സുവർണകാലങ്ങൾ.....
ബീജഗണിതത്തിന്റെ പിതാവായ അൽ ഖവാരിസ്മി....
ഫാർഗാനിയും മജ്‌രിതിയും സർഖാലിയും അടങ്ങുന്ന ഗോളശാസ്ത്ര പ്രതിഭകൾ.... രസതന്ത്രത്തിന്റെ പിതാവായ ഇബ്നു ഹയ്യാൻ.....
വൈദ്യ ശാസ്ത്രത്തിൽ അപ്പോസ്തലന്മാരായ അൽ റാസിയേയും ഇബ്‌നു സീനയേയും സഹറാവിയേയും പോലുള്ളവർ...... 
അങ്ങനെ നീണ്ടുപോകുന്ന മുസ്ലിം ശാസ്ത്ര പ്രതിഭകളുടെ വിസ്മരിക്കാനാകാത്ത ജീവിതവും സാമർഥ്യവും.....
അങ്ങനെ പലതും സുന്തരമായി കോർത്തിണക്കിയിരിക്കുകയാണ് ഹാമിൽട്ടൻ മോർഗന്റെ ഈ ഉദ്യമം. മൂലകൃതിയുടെ ആശയങ്ങൾ അധികവും ചോരാതെയുള്ള വി.ടി സന്തോഷ് കുമാറിന്റെ വിവർത്തനവും ഏറെ പ്രശംസ അർഹിക്കുന്നതാണ്.
"Mathematics, astronomy and medicine; those are three of the many disciplines that would not exist in their present form without the contributions of Muslim scholars and thinkers throughout the centuries. We in the West don’t often remember that."
"മുസ്ലിം പണ്ഡിതരുടെ സംഭാവനകൾ ഇല്ലായിരുന്നെങ്കിൽ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്ര, വൈദ്യശാസ്ത്രം എന്നിവ മറ്റനേകം വിഞ്ജാന ശാഘകളെ പോലെ തന്നെ നൂറ്റാണ്ടുകൾ താണ്ടി ഇന്നീ കാണുന്ന പോലെ നിലനിൽക്കില്ലായിരുന്നു.

എന്നാൽ നാം പാശ്ചാത്യർ പലപ്പോഴും ഇത് വിസ്മരിക്കുന്നു."  
 ബി.ബി.സി യിൽ The worldന്റെ അവതാരകനായ ആരോൺ ഷാച്ചറുടെ വാക്കുകൾ ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.
ഇസ്ലാമിക സുവർണ യുഗങ്ങളുടെ ആദ്യഘട്ടങ്ങൾ മറഞ്ഞുപോയെങ്കിലും പുതിയ സുവർണകാലത്തിന് ബീജാവാഹം നൽപ്പെട്ടുകഴിഞ്ഞു എന്ന ശുഭചിന്തയിലാണ് ഈ പുസ്തകം അവസാനിക്കുന്നത്. 
900 വർഷങ്ങൾക്കു മുമ്പ് പേർഷ്യൻ നഗരമായ നിഷാപൂരിൽ ജനിച്ച ഗണിതജ്ഞനായ കവി ഉമർ ഖയ്യാമിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട് അതു തന്നെയാണ് നഷ്ടചരിത്രത്തിന്റെ ഒടുവിലത്തെ വാചകവും,
അതിങ്ങനെയാണ്.....

"ഇന്നലെ ഞാൻകണ്ട ഒരു കാഴ്ചയുണ്ട്
മണ്ണ് അടിച്ചുകുഴക്കുകയാണ് കളിമൺപണിക്കാരൻ
മണ്ണ് ചോദിച്ചു-എന്തിനാണെന്നെയിങ്ങനെ മർദ്ദിക്കുന്നത്?,
ഒരുപോലെ പിറന്നവരല്ലേ നമ്മൾ രണ്ടുപേരും
ചിലർ ഉയരങ്ങളിലേക്കു പൊങ്ങിപ്പടരും ചിലർ മുങ്ങിപ്പോകും
എങ്കിലും വെറും മണ്ണു മാത്രമാണ് നമ്മൾ, വെറും മണ്ണ് "