മൊഴിമാറ്റം: സല്‍മാന്‍ കൂടല്ലൂര്‍

കോവിഡ് 19 ഇന്ത്യാ രാജ്യത്തെ ശക്തമായി പ്രഹരമേല്‍പ്പിക്കുകയാണെങ്കിലും അത് ബാധിക്കുന്നത് വെറും മധ്യവര്‍ഗത്തെ മാത്രമല്ല. മറിച്ച് ഇന്ത്യയിലെ ലക്ഷക്കണക്കിന് ദരിദ്രരായ ജനങ്ങളും ഈ നിലക്കാത്ത മഹാ മാരിയുടെ തീവ്ര ശല്യം പേറുന്നുണ്ട്. പ്രത്യേകം ആനുകൂല്യങ്ങളുള്ളവരിവിടെ അത്യധിക അസമത്വങ്ങളില്‍ കാലങ്ങളോളം അഭിരമിക്കുകയാണ്. പക്ഷെ ഈയൊരു പകര്‍ച്ച വ്യാധി നിതാനം ഇത്തരത്തിലുള്ള ഓരോ വിള്ളലുകളും പാവപ്പെട്ടവരുടെയും അശരണരുടെയും ഉപജീവന സാധ്യതകള്‍ കെടുത്തിക്കളയുകയാണ്.
വൈറസിന്റെ വികാസത്തിന് വിഘ്‌നം വരുത്തുന്നതിന് ഗവണ്‍മെന്റ് കൈകൊണ്ട സമീപനങ്ങളാണ് വീട്ടില്‍ നിന്ന് ജോലി ചെയ്യുക പിന്നെ ഇടക്കിടെ കൈകള്‍ കഴുകാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുക, ശാരീരികമായി അകലുക അവസാനമായി അഭുതപൂര്‍വ്വമായ 21 ദിവസത്തെ ലോക്ക് ഡൗണ്‍ എന്നിവയൊക്കെ.

ആഴമേറിയ സാമൂഹിക വിഭജനം
ഈ അഭൂതപൂര്‍വ്വമായ ലോക്ക് ഡൗണ്‍ അത്യാവശ്യമായിരുന്നോ അത് പ്രഖ്യാപിക്കേണ്ടതാണോ എന്നതിനെ ചൊല്ലി പൊതു ജനാരോഗ്യ വിദഗ്ദര്‍ക്കിടയില്‍ ഇപ്പോഴും പിളര്‍പ്പുണ്ട്. ഇത്തരത്തില്‍ സമ്പൂര്‍ണ്ണമായ ഒരു ലോക്ക് ഡൗണ്‍ സമ്പന്നര്‍ക്കും ഇക്കാലയളവില്‍ നിര്‍ണ്ണിത വേതനമുള്ള സാമൂഹിക അകല്‍ച്ചക്ക് (social distancing) സൗകര്യമുള്ള വീടുകളുള്ള, ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ള, വാട്ടര്‍ സപ്ലൈ ലഭ്യമായ മധ്യവര്‍ഗത്തിനുമായിരുന്നു സാധ്യമെന്നതില്‍ സംശയത്തിന് വകയില്ല. എന്നാല്‍ മുകളില്‍ പറഞ്ഞവയൊന്നുമില്ലാത്തവരെ പട്ടിണിക്കും അണുബാധക്കും വലിച്ചെറിയുന്ന ഒരു പ്രായോഗിക കൗശലത്തിന്റെ തിരഞ്ഞെടുപ്പിനെ നമുക്കെങ്ങെനെ ന്യായീകരിക്കാനാകും?.
ഇത്തരമൊരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അനൗദ്ധ്യോഗിക തൊഴിലാളികളെയും വീട്ടില്‍ നിന്നാല്‍ ജോലിക്ക് വകയില്ലാത്ത നിരാലംബരെയും സര്‍ക്കാര്‍ ഓര്‍ത്തില്ലേ... അവരില്‍ നൂറ് മില്ല്യണ്‍ വരുന്ന കുടിയേറ്റക്കാരുണ്ട്, ഇവരില്‍ ദൈനം ദിന വേതനക്കാരായ കച്ചറപെറുക്കികളും (rag pickers) റിക്ഷവലിക്കാരും തെരുവ് കച്ചവടക്കാരും കൂടാതെ ദാനദര്‍മത്താല്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നവരും ഉള്‍കൊള്ളുന്നുണ്ട്. അവരില്‍ പലരും തന്റെ കുടുംബത്തെ പോറ്റാനും പരിപാലിക്കാനും ദിവസവും സമ്പാദിക്കുന്ന വരുമാനം പോലും മതിയാകാത്തവരാണ്. അണുബാധ പടരാതിരിക്കാന്‍ അവര്‍ സ്വമേധയാ പട്ടിണികിടന്ന് മക്കളെ മരിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടോ...
പക്ഷെ ദശ ലക്ഷക്കണക്കിന് ജീവനുകള്‍ ജല വിതരണ സൗകര്യമില്ലാതെ ജീവിക്കുന്നവരാണെന്നും തങ്ങളുടെ ദിവസ വേതനം കൊണ്ട് ഒരു വെള്ളക്കുപ്പി വാങ്ങാന്‍ മാത്രം ഗതിയില്ലാത്തവരാണെന്നും (ക്രമരഹിതമായ അവരുടെ വരുമാനം ലോക്ക് ഡൗണ്‍ വഴി താളം തെറ്റുന്നു) നാം മറന്നുപോയി.
നമ്മുടെയെല്ലാം മൊബൈല്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങള്‍ ഇടക്കിടക്ക് കൈകള്‍ കഴുകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷെ ദശ ലക്ഷക്കണക്കിന് ജീവനുകള്‍ ജല വിതരണ സൗകര്യമില്ലാതെ ജീവിക്കുന്നവരാണെന്നും തങ്ങളുടെ ദിവസ വേതനം കൊണ്ട് ഒരു വെള്ളക്കുപ്പി വാങ്ങാന്‍ മാത്രം ഗതിയില്ലാത്തവരാണെന്നും (ക്രമരഹിതമായ അവരുടെ വരുമാനം ലോക്ക് ഡൗണ്‍ വഴി താളം തെറ്റുന്നു) നാം മറന്നുപോയി. ഒരു പക്ഷെ പതിവ് ശുചിത്വം അവരുടെ പരുതിക്കപ്പുറമുള്ള ഒരു ആഢംബര (luxurious) സ്വഭാവമായിരിക്കാം.

ഇതിനുപുറമെ സാമൂഹിക അകല്‍ച്ച  (ശാരീരിക അകല്‍ച്ച) യെയും സ്വയം ഒറ്റപ്പെട്ടലിനെയും (self-isolation) ഇക്കാലയളവില്‍ നമ്മെ ഉപദേശിക്കുന്നു. പക്ഷെ ചേരികളിലും തൊഴിലാളി വര്‍ഗ്ഗ പാര്‍പ്പിടങ്ങളിലും ഇടുങ്ങിയ ഒറ്റ മുറികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ബഹുകുടുംബങ്ങള്‍ക്ക് (extended family) ഇതെങ്ങനെ സാധ്യമാകും. അല്ലെങ്കില്‍ വീടില്ലാത്തവര്‍ക്കും വൃത്തിഹീനവും തിരക്കേറിയതുമായയ സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങളില്‍ പാര്‍ക്കുകയെല്ലാതെ വഴിയില്ലാത്ത ജനങ്ങള്‍ക്കും ഭിക്ഷക്കാരും നിരാലംബരായവര്‍ക്കും തിരക്കേറിയ (over crowded) ജയിലുകളിലെ ജയില്‍ വാസികള്‍ക്കും ഇതെങ്ങനെ പ്രായോഗികമാകും. ജയിലുകള്‍ക്കുള്ളിലെ ജയിലുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അസമിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ യാഥനയനുഭവിച്ച് ജീവിക്കുന്നവരെ എനിക്ക് സാന്ദര്‍ഭികമായി വിസ്മരിക്കാന്‍ സാധിക്കുന്നില്ല.

ഈയൊരു പകര്‍ച്ചവ്യാധി ഇന്ത്യമഹാരാജ്യത്തെ മുഴുവന്‍ മുക്കിക്കളഞ്ഞാല്‍ (അല്ലെങ്കില്‍ മുക്കുമ്പോള്‍) ആ പകര്‍ച്ച വ്യാധി കൈകാര്യം ചെയ്യാനുള്ള ആരോഗ്യ വകുപ്പിന്റെ സ്ഥിതിയെന്തായിരിക്കും. പൊതു ജനാരോഗ്യത്തിനുള്ള ഇന്ത്യയുടെ നിക്ഷേപം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്നാണ് സ്ഥിതിചെയ്യുന്നത്. എന്തിനേറെ മിക്ക നഗരങ്ങളിലും പൊതുജനാരോഗ്യ സേവനങ്ങള്‍ പോലും ലഭ്യമല്ല. രണ്ട് ദശലക്ഷം ജന സംഖ്യയുള്ള ഒരു ജില്ലാ ആശുപത്രിയില്‍ 20000 രോഗികള്‍ക്ക് സേവനം നല്‍കേണ്ടിവരുമെന്നാണ് ജന്‍ സ്വസ്ത്യ അഭിയയാന്‍ (Jan swasthya abhiyan) കണക്കാക്കുന്നത്. പക്ഷെ ഇതിനുമാത്രമുള്ള കിടക്കകളും ഉദ്യോഗസ്ഥരും വിഭവങ്ങളും അവിടെ ലഭ്യമാകാതിരിക്കുന്നു. കുറച്ച് പേര്‍ക്ക് ഒരൊറ്റ വെന്റിലേറ്റര്‍ പോലുമാണുള്ളത്. എന്തെന്നാല്‍ ഇന്ത്യയിലെ സമ്പന്നരും മധ്യവര്‍ഗവും പൊതുജനാരോഗ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കുകയും ദരിദ്രരെ നിസാരമായ തുച്ഛ സേവനങ്ങള്‍ക്ക് വിടുകയും ചെയ്യുന്നു. ഇവിടെയെല്ലാം വിരോധാഭാസമായൊരു കാര്യമെന്തെന്ന് വെച്ചാല്‍ വിമാന ടിക്കറ്റ് താങ്ങാനാകുന്നവര്‍ (പ്രവാസികളെ പഴിചാരുകയല്ല) പകര്‍ച്ചവ്യാധി ഇവിടെ കൊണ്ട് വന്നിരിക്കുന്നു. എന്നാല്‍ അവര്‍ സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ കൈകൊള്ളുമ്പോഴും പാവപ്പെട്ടവരെയും ആരോഗ്യ സംരക്ഷണം ലഭിക്കാത്തവരെയും വൈറസ് ബാധിക്കുന്നു എന്നതാണ്.
പി.ഡി.എസിന് (പബ്ലിക് ഡിസ്ട്രിബൂഷന്‍ സിസ്റ്റം) കീഴില്‍ അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 5 കിലോ അധിക ധാന്യം ഉള്‍പ്പെടെ ഒരു പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനധന്‍ യോജന അക്കൗണ്ടുകള്‍ ഉള്ള സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500രൂപയും മൂന്ന് കോടി വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൂന്ന്് മാസത്തെ പെന്‍ഷനും കൂടാതെ എം.ജി.എന്‍.ആര്‍.ജി.എ (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എമ്പളോയ്മന്റ് ഗ്യാരന്റി ആക്ട്) തൊഴിലാളികള്‍ക്ക് 2000 രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ, വെറും രണ്ട് ദിവസത്തെ ശമ്പളത്തിലും പ്രതിമാസം 5 കിലോ ധാന്യം കൊണ്ടും അതിജീവിക്കണം എന്ന് എന്നോടും നിങ്ങളോടും പറയപ്പെട്ടാല്‍ അല്ലെങ്കില്‍ കല്‍പ്പിക്കപ്പെട്ടാല്‍ പീന്നീടുള്ള ദിവസങ്ങള്‍ (ഭാവി) എങ്ങനെയായിരിക്കും കാണപ്പെടുക ? എന്തായിരിക്കും അവസ്ഥ ?.
അതിര്‍ത്തികളെല്ലാം സീല്‍ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍, പോലീസ് ഉദ്യോഗന്ഥരുടെ കണ്ണ് വെട്ടിച്ച് അന്നവും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ട ആയിരത്തോളം വരുന്ന കുടിയേറ്റക്കാരുടെ നൂറ് കണക്കിന് മൈലുകള്‍ താണ്ടിയുള്ള തങ്ങളുടെ വീടുകളിലേക്കുള്ള യാത്രയുടെ കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച തീര്‍ച്ചയായും നമുക്ക് കാണിച്ച് തരുന്നത് ഈ ലോക്ക് ഡൗണിന്റെ ഫലശൂന്യതയെയാണ്.

എന്താണ് ഇനി ചെയ്യേണ്ടത്
ഔദ്ധ്യോഗിക സിദ്ധാന്തങ്ങള്‍ പകര്‍ച്ച വ്യാധിയോട് പോരാടാനുള്ള ഉത്തരവാദിത്വം സ്‌റ്റേറ്റിനു പകരം പൗരന്റെ മേലാണ് സ്ഥാപിക്കുന്നത്. ഈ പകര്‍ച്ച വ്യാധി ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള മാസങ്ങളില്‍ പരിശോധനക്കും ചികിത്സാ സൗകര്യത്തിനുമായി ആരോഗ്യാടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി സംസ്ഥാനം അല്‍പം മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ എന്നതാണ് വാസ്തവം. ഭക്ഷണത്തിനും ജോലിക്കുമുള്ള ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പെടുന്നു. കൂടാതെ പാവങ്ങള്‍ക്കുള്ള സുരക്ഷ, അവരെ സുരക്ഷിതമായി വീടുകളിലെത്തിക്കാനുള്ള നടപടികള്‍, നിരാലംബരും അശരണരുമായ കുട്ടികള്‍ക്കും വികലാംഗര്‍ക്കും പ്രായമായവര്‍ക്കുമുള്ള പ്രത്യേക പ്രൊടക്ഷണ്‍ എന്നിവയും ഇതില്‍ ഉള്‍കൊള്ളുന്നു.
സൗജന്യവും സാര്‍വത്രികവുമായ പ്രാഥമിക (primary) ദ്വിതീയ (secondary) ആരോഗ്യ പരിരക്ഷ (health care) യില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ സേവനത്തിനുള്ള പൊതുചിലവിനായി ഇന്ത്യ അതിന്റെ ജി.ഡി.പിയുടെ മൂന്ന് ശതമാനം ഉടന്‍തന്നെ സമര്‍പ്പിക്കണം.
അനൗദ്ധ്യോഗിക സമ്പത് വ്യവസ്ഥയില്‍ പെടുന്ന ഗ്രാമീണരും നഗരവാസികളുമായ ഒരോ കുടുംബത്തിനും രണ്ട് മാസത്തേക്ക് ലോക്ക് ഡൗണ്‍ തുടരുന്നത് വരെ ഒരു മാസത്തില്‍ 25 ദിവസത്തെ മിനിമം വേതനത്തിന് തുല്യമായ തുക നല്‍കണം; പെന്‍ഷന്‍ ഇരട്ടിയാക്കുകയും വീട്ടിലേക്ക് പണമായി നല്‍കുകയും വേണം; പ്രവൃത്തി ദിവസങ്ങളിലൂടനീളം ചേരിപ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്ന സൗജന്യ വാട്ടര്‍ ടാങ്കറുകളും ഉണ്ടായിരിക്കണം; ഗവണ്‍മെന്റ് പി.ഡി.എസ് അവകാശങ്ങള്‍ ഇരട്ടിയാക്കണം, പ്രോട്ടീന്‍ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ ഇവയില്‍ ഉള്‍പെടുന്നതാണ്. കൂടാതെ ഇവയെല്ലാം വീടുകളില്‍ സൗജന്യമായി വിതരണം ചെയ്യണം; ഇതിനെല്ലാം പുറമെ ഭവനരഹിതരായ കുട്ടികള്‍ക്കും കുടയേറ്റക്കാര്‍ക്കും വൃദ്ധര്‍ക്കും വികലാംഗര്‍ക്കും വേവിച്ച ഭക്ഷണം അത്യാവശ്യമായി വരുന്ന എല്ലാവര്‍ക്കും പാക്ക് ചെയ്ത ഭക്ഷണം അടയന്തിരമായി എത്തിക്കുകയും വേണം.

ജയില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരൊഴികെ നിസാര കുറ്റ കൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെപ്പോലെ എല്ലാ ജയില്‍ തടവുകാരെയും വിട്ടയക്കണം ഒപ്പം യാചകരുടെ വീടുകള്‍, സ്ത്രീ രക്ഷാ കേന്ദ്രങ്ങള്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ താമസക്കാരെയും ഉടന്‍ തന്നെ മോചിപ്പിക്കണം.
സൗജന്യവും സാര്‍വത്രികവുമായ പ്രാഥമിക (primary) ദ്വിതീയ (secondary) ആരോഗ്യ പരിരക്ഷ (health care) യില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ സേവനത്തിനുള്ള പൊതുചിലവിനായി ഇന്ത്യ അതിന്റെ ജി.ഡി.പിയുടെ മൂന്ന് ശതമാനം ഉടന്‍തന്നെ സമര്‍പ്പിക്കണം. ആവശ്യം ആസന്നവും സത്വരവുമായതിനാല്‍ അധികൃതര്‍ സ്‌പെയിനിന്റെയും ന്യൂസ്‌ലാന്റിന്റെയും മാതൃക പിന്തുടരുകയും സ്വാകര്യ ആരോഗ്യ പരിരക്ഷ ദേശസാല്‍ക്കരിക്കുകയും വേണം. കോവിഡ് 19 രോഗലക്ഷണ ചികിത്സക്കോ രോഗ നിര്‍ണയത്തിനോ ഈ അവസ്ഥയുള്ള ഒരു രോഗിയും വിമുഖത പ്രകടിപ്പിക്കാനോ ചികിത്സക്ക് ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലില്‍ അഭയം തേടാനേ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു ഓര്‍ഡിനന്‍സ് എത്രയും പെട്ടന്ന് പാസാക്കണം. ജനസംഖ്യയുടെ ഒരു ഭാഗം ജോലിയും പോഷക സുരക്ഷയും ആരോഗ്യ ഇന്‍ഷുറന്‍സും ആസ്വദിക്കുമ്പോള്‍ മറ്റുള്ളവര്‍ സുരക്ഷിതമെല്ലാത്തതും അനിശ്ചികവുമായ ജോലിയുടെ വക്കില്‍ നില്‍ക്കുന്നു. ശുദ്ധമായ വെള്ളവും ശുചിത്വവും ഇല്ലാത്ത മോശം ഭവനവും പൊതുജനാരോഗ്യ സംരക്ഷണവും ഇല്ലാത്ത അവര്‍ മോശക്കാരായി തന്നെ നിലനില്‍ക്കുന്നു. കോവിഡാനന്തര ഇന്ത്യയില്‍ ഇതെല്ലാം ശരിയാക്കാന്‍ നമുക്കെന്ത്‌കൊണ്ട് തീരുമാനിച്ചുകൂട, നമുക്ക് രാജ്യത്തെ തുല്യ രേഖയില്‍ നയിക്കാന്‍ കഴിയില്ലേ...

കടപ്പാട്: THE HINDU