ഷഫീക് കാപ്പാടന്‍ എം.സി

ദരിദ്രകോടി ജനങ്ങളാൽ സമ്പന്നമായ ഇന്ത്യ എന്ന മഹാരാജ്യത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം എത്രയെത്ര വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്നീ കാണുന്ന, അനുഭവിക്കുന്ന സുരക്ഷിതമണ്ഡലം കൈവരിച്ചിരിക്കുന്നത്. മാറി മാറി വരുന്ന സർക്കാറുകൾ ജനക്ഷേമകാര്യങ്ങളിൽ കാണിച്ച താൽപ്പര്യത്തിന്റെ പുറത്താണ്  'ഇതും അതിജീവിക്കും' എന്ന പൊതുബോധം നമുക്കിടയിൽ ശക്തിയാർജ്ജിച്ചത്.

കമ്മ്യൂണിസ്റ്റ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും പുറപ്പെട്ട കൊറോണ ( കോവിഡ് - 19 ) ലോകത്താകമാനം കാഴ്ചവെക്കുന്നത്. ആരോടും പണത്തിന്റെയോ, നിറത്തിന്റെയോ, മതത്തിന്റെയോ, ജാതിയുടെയോ ബുദ്ധിയുടെയോ, സംസ്കാരത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരിൽ മാറ്റി നിറുത്തിയല്ല കൊറോണ ഭൂലോകമാകെ മരണം വിതയ്ക്കുന്നത്.
അഴിമതിയും സ്വജനപക്ഷപാതവും ഖജനാവിൽ കയ്യിട്ടുവാരലും സർക്കാർ വകുപ്പുകളിൽ മാനദണ്ഡം പാലിക്കാതെ നിയമനവും സ്ഥാനക്കയറ്റവും നൽകുകയും ചെയ്യുന്ന, എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളാൽ സമ്പന്നമാണെങ്കിലും
അതാതു സർക്കാറുകളുടെ കാലത്ത് ആരോഗ്യ-വിദ്യഭ്യാസ-സാംസ്കാരിക മേഖലയിൽ പുതിയ കാൽവെപ്പുകൾ നടത്തിയതിന്റെ ഫലമാണ് ആയുരാരോഗ്യ- സാക്ഷരത  കൈവരിച്ച മികവുറ്റ ജനതയായി ലോകത്തിന് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുന്നത്.

നാടിന്റെ നട്ടെല്ലായ പ്രവാസികളും നാട്ടുകാരുടെ ആശ്രയമായ  പൊതുപ്രവർത്തകരും സാംസ്കാരികതയുടെ വിളനിലമായ വിദ്യാഭ്യാസവും ചേർന്ന് 'ആരോഗ്യ കേരളം സുരക്ഷിത കേരളം' എന്ന നേട്ടത്തിലേക്ക് അതിവേഗം ബഹുദൂരം പിന്നിട്ടതിന്റെ ഗുണഫലമാണ് ഈ കൊറോണക്കാലത്ത് ബഹുഭൂരിപക്ഷം പേർക്കും ആശങ്കയില്ലാതെ വീട്ടിലിരിക്കാനാവുന്നത്. സൗജന്യ റേഷനും ഭക്ഷണപ്പൊതികളും ഉറപ്പു വരുത്തുന്ന സർക്കാറിനൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്ന സന്നദ്ധസേവകരുടെ ഇടപെടലും ഉത്തരവാദിത്വബോധത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കുന്ന മാധ്യമപ്രവർത്തകരും തോളോടുതോൾ ചേരുന്നതോടു കൂടി ഓഖിയും നിപ്പയും പ്രളയവും നേരിട്ടതു പോലെ ദേ ഇപ്പോൾ കൊറോണയെയും നമ്മൾ തുരത്തിയോടിക്കുക തന്നെ ചെയ്യും. 

ഒരാപത്ത് വന്നാൽ  രാഷ്ട്രീയവും മതവും ഒന്നാവുന്ന കേരളമാണ് കൊറോണയുടെ മുൻപിൽ തലയെടുപ്പോടെ നിൽക്കുന്നത്. 
ലോകാരോഗ്യ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം മലയാള നാടിന് ലഭിച്ചതാകട്ടെ, ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ നിപുണന മേഖലയിൽ നേടിയ വളർച്ച ഒന്നുകൊണ്ടു മാത്രമാണ്.

പ്രളയത്തിലും കേരളത്തെ ഞെക്കിക്കൊല്ലാനാണ് ബി ജെ പി നിയന്ത്രിത കേന്ദ്ര സർക്കാർ ഉത്സാഹിച്ചത്. ഇവരുടെ വിനാശകാല ചിന്തകളെ പൂർണ്ണമായിട്ടല്ലെങ്കിലും ഇപ്പോഴും പുറത്തിരുത്തുന്നത് കൊണ്ടുള്ള പക പോക്കുകയാണ് സംഘപരിവാർ സർക്കാറും നമുക്കിടയിൽ ജീവിക്കുന്ന അനുയായികളും. 

നുണകളും ഭ്രാന്തമായ വംശീയധിക്ഷേപവുമല്ലാതെ ഇവരുടെ ഭാഗത്ത് നിന്ന് വിശന്നുവലഞ്ഞ ഒരു കാക്കക്ക് ഒരു തുള്ളി വെളളം ദാനം ചെയ്ത പുണ്യപ്രവൃത്തി പോലും ചൂണ്ടിക്കാണിക്കാനില്ല.

ലോകം മുഴുവൻ കോവിഡ് 19യുടെ മുൻപിൽ അന്ധാളിച്ചു നിൽക്കുമ്പോൾ, കേരളം തങ്ങളാൽ കഴിയുന്ന പ്രതിരോധവും ജനക്ഷേമവും ഉറപ്പുവരുത്താൻ രാപ്പകൽ അധ്വാനിക്കുകയാണ്. അപ്പോഴും വർഗീയത മൂത്ത് അന്ധതബാധിച്ച കർണ്ണാടകം ഉൾപ്പെടെയുള്ള സംഘ ഭരണ സംസ്ഥാനങ്ങൾ കേരളത്തെ പരമാവധി ദ്രോഹിച്ചു ശ്വാസം മുട്ടിക്കാമെന്ന മത്സരത്തിലാണ്. 

പൗരത്വനിയമഭേദഗതിക്കെതിരേ നിലപാട് കടുപ്പിച്ചതിന്റെ പേരിൽ മംഗലാപുരത്ത് മാധ്യമപ്രവർത്തകരടക്കമുള്ള മലയാളികളെ തടവിൽ വെച്ചു അധികാരമുഷ്ടി കാണിച്ച കർണ്ണാടക സർക്കാർ കൊറോണയുടെ പേരിൽ അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തി.

പ്രകൃതിദുരന്തത്തിൽ, വൈറസ് വ്യാപനത്തിൽ പരസ്പരം വൈരം മറന്ന് സഹായികളാവുന്നതിന് പകരം സാമൂഹ്യ അകലം എന്ന പേരിൽ കേരളാതിർത്തിയിലെ ആറോളം പേരെ മരണത്തിന് വിട്ടുകൊടുത്ത കർണ്ണാടക സർക്കാറിന്റെ നടപടിയെ ഏതു മനുഷ്യത്വത്തിന്റെ പേരിലാണ് മലയാളികളായ സംഘപരിവാറുകാർ ന്യായീകരിക്കുക. 

മതവും  വംശീയതയും വർഗ്ഗീയതയും ആളുകൾ ജീവിച്ചിരുന്നാലേ കാര്യമുള്ളൂ. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ സ്വപ്നം കണ്ടതു പോലെയുള്ള സോഷ്യലിസ്റ്റ് ആശയമാണ്, അതും കമ്മ്യൂണിസ്റ്റ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും പുറപ്പെട്ട കൊറോണ ( കോവിഡ് - 19 ) ലോകത്താകമാനം കാഴ്ചവെക്കുന്നത്. ആരോടും പണത്തിന്റെയോ, നിറത്തിന്റെയോ, മതത്തിന്റെയോ, ജാതിയുടെയോ ബുദ്ധിയുടെയോ, സംസ്കാരത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരിൽ മാറ്റി നിറുത്തിയല്ല കൊറോണ ഭൂലോകമാകെ മരണം വിതയ്ക്കുന്നത്. അപ്പോഴാണ് കർണ്ണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും സമ്പന്ന രാജ്യങ്ങളിലെയും  കണ്ണഞ്ചിപ്പിക്കുന്ന വികസനവും തൊഴിൽ വികാസവും ചൂണ്ടിക്കാട്ടി, കൊച്ചു കേരളത്തെ കൊച്ചാക്കി സംസാരിച്ച, ചർച്ചകളും സംവാദങ്ങളും നടത്തിയ മലയാളികളെല്ലാം കോറോണയുടെ പിടിയിൽ നിന്നും ജീവൻ രക്ഷിക്കാൻ എങ്ങനെയെങ്കിലും കേരളത്തിലെത്തിയാൽ മതിയെന്ന ചിന്തയിലാണ് അവരിപ്പോൾ എന്നതു തന്നെ മതിയാകും കേരളത്തിന്റെ റേഞ്ച് എത്രമാത്രം ശക്തമാണ് എന്നതിന്.  കേരളം ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞവരേ, ശവത്തിൽ കുത്തുകയല്ല, എന്നാലും ചോദിച്ചു പോവുകയാണ് - എവിടെ പോയി നിങ്ങളുടെ മാനത്തെക്കൊട്ടാരം? 
   
നൂറുശതമാനം പരാതിരഹിതമായി കേരള സർക്കാറിന് ഈ കൊറോണയെ പ്രതിരോധിക്കുക അസാധ്യമാണ്. അല്ലാ എന്ന് കരുതുന്നവർ നിങ്ങളുടെ സ്വപ്നഭൂമികയായ അയൽ സംസ്ഥാനങ്ങളിലേക്കോ, സമ്പന്ന രാജ്യങ്ങളിലേക്കോ പോകാൻ തയ്യാറുണ്ടോ. 

കൊറോണ എന്റെ മുറ്റത്ത് കാലുകുത്തില്ല എന്ന അഹങ്കാരത്തിൽ കഴിയുന്നവരേ വെറും എട്ടു മീറ്റർ ദൂരത്തിലാണ് നിങ്ങളുടെ ആയുസ്സിന്റെ  വിധി കൊറോണ നിർണ്ണയിക്കുക എന്ന് ഓർത്തു കൊള്ളുക.

ഓഖിയും പ്രളയവും കേരളത്തെ മാത്രം ബാധിച്ചപ്പോൾ ഉള്ളാലെ സന്തോഷിച്ചവർ, അവർ ജീവിക്കുന്ന ഇടങ്ങളിലേക്ക് കൊറോണ വിരുന്ന് വന്നപ്പോൾ നിലവിളിക്കുന്നത് കാണുന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്ന്.

മതപ്രമാണങ്ങൾ നൽകുന്ന സാഹോദര്യത്തെ, സ്നേഹത്തെ, പരസ്പര ബഹുമാനത്തെ രാഷ്ട്രീയ അധികാരത്തിന് വേണ്ടി വധിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികൾ കൊറോണക്കാലത്തും ചില മതവിശ്വാസികളെ മാത്രം കല്ലെറിയാനാണ് ഇതുവരെയുള്ള മൗനം വെടിഞ്ഞതോർക്കുമ്പോൾ സങ്കടം തോന്നുന്നു.

കേരളം സ്വീകരിച്ച നിലപാട് ആത്മാർഥമായതിനാലാണ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാധുജനങ്ങളെ പോലെ നമുക്ക് ഭയമില്ലാത്തത്. 

ഒരുവേള, നമ്മൾ കേരളത്തിലല്ല ജനിച്ചത്, അല്ലെങ്കിൽ ജീവിക്കുന്നത് എന്ന് വെറുതെ ചിന്തിക്കാൻ പോലും കഴിയാത്തവണ്ണം കാര്യങ്ങൾ പിടിപ്പെട്ടു പോയ സ്ഥിതിക്ക്, രോഗം വന്നാലും ഇല്ലെങ്കിലും ചികിത്സയിൽ പണക്കാരനും പവപ്പെട്ടവനും എന്ന വേർതിരിവില്ല കേരളത്തിന്.