ബിനു കരുണാകരന്‍
മൊഴിമാറ്റം: ജുറൈസ് പൂതനാരി

രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പരം സാഹോര്യം വര്‍ദ്ധിപ്പിക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. സാഹിത്യ കൃതികളെ അന്താരാഷ്ട്ര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത് അതിലെ ഉചിതമായൊരു മാര്‍ഗമാണ്. അറബികളില്‍ നിന്ന് പാചക സംബന്ധമായ സംസ്‌കാരവും നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന വ്യവസായ ബന്ധവും സാഹോദര്യം കാരണത്താല്‍ അദൃഷ്യമായ സാഹിത്യ ഭാഷ കടമെടുക്കലും പഠനങ്ങളെ ലഭ്യമാക്കുന്ന അക്കാദമിക സ്ഥാപനങ്ങളും അറബി മലയാളം സാഹിത്യങ്ങള്‍ നേരിട്ട് കൈമാറ്റം ചെയ്യുന്നതെല്ലാം ഇന്നുവരെ ഉണ്ടായിട്ട് പോലും വളരെ തുഛം മാത്രമാണ് നിലനില്‍ക്കുന്നത്.
അറബി ഭാഷാ പഠനത്തില്‍ കേരളത്തില്‍ ഭാഷയെ ഫോക്കസ് ചെയ്യുന്ന നിരവധി ഇസ്‌ലാമിക സ്ഥാപനങ്ങളിലും കോളേജുകളിലും അറബിക്ക് ഡിപ്പാര്‍ട്ടുമെന്റുകളുടെ പെരുപ്പം ഉണ്ടായിട്ട് പോലും ഇതാണ് സ്ഥിതി.
ഈ സ്ഥിതി വിശേഷണത്തിനുള്ള കാരണമായി എണ്ണുന്നത് മതപരമായി ബാക്ഗ്രൗണ്ടുള്ള അറബിക്ക് പണ്ഡിതന്മാര്‍ അറബി ഭാഷയെ പരിശുദ്ധമായി പരിഗണിക്കുന്നതിനാല്‍ മതപരമായി യോജിപ്പില്ലാത്ത സാഹിത്യ കൃതികളെ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ കാണിക്കുന്ന പിന്നോക്കമാണ് എന്നാണ്
ഈ സംസ്‌കാരിക അസന്തുലിതാവസ്ഥ പ്രത്യക്ഷമായി തന്നെ നില്‍ക്കുന്നുണ്ട്. അറബിയില്‍ നിന്നും മലയാളത്തിലേക്കുള്ള പരിഭാഷകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ വളരെ തുഛം വരുന്ന സാഹിത്യ കൃതികള്‍ മാത്രമാണ് അറബിയിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്തത്. അറബി ഭാഷാ പഠനത്തില്‍ കേരളത്തില്‍ ഭാഷയെ ഫോക്കസ് ചെയ്യുന്ന നിരവധി ഇസ്‌ലാമിക സ്ഥാപനങ്ങളിലും കോളേജുകളിലും അറബിക്ക് ഡിപ്പാര്‍ട്ടുമെന്റുകളുടെ പെരുപ്പം ഉണ്ടായിട്ട് പോലും ഇതാണ് സ്ഥിതി.

ഈ സ്ഥിതി വിശേഷണത്തിനുള്ള കാരണമായി എണ്ണുന്നത് മതപരമായി ബാക്ഗ്രൗണ്ടുള്ള അറബിക്ക് പണ്ഡിതന്മാര്‍ അറബി ഭാഷയെ പരിശുദ്ധമായി പരിഗണിക്കുന്നതിനാല്‍ മതപരമായി യോജിപ്പില്ലാത്ത സാഹിത്യ കൃതികളെ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ കാണിക്കുന്ന പിന്നോക്കമാണ് എന്നാണ്. അറിയപ്പെട്ട പരിഭാഷകനും കേരള യുണിവേസിറ്റിയിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റെ് തലവനുമായ എന്‍.ശംനാദ് അറബിയില്‍ നിന്ന് നേരിട്ട് മലയാളത്തിലേക്ക് ഏഴോളം കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നോബിള്‍ പ്രൈസ് ജോതാവ് നജീബ് മെഹ്ഫൂസ്, മഹ്മൂദ് സഈദ്, ഹബീബ് സല്‍വി, ഖാലിദ് ഖലീഫ എന്നിവരുടേത് ഉള്‍പ്പെടെയാണ് ഈ കൃതികള്‍. ഇതിന് പുറമെ  മീക്കായില്‍ നുഐമാന്‍ എഴുതിയ ഖലീല്‍ ജിബ്രാന്റെ ജീവചരിത്രവും ജിബ്രാന്റെ അല്‍ മുസീഖിയും അഡോനിസിന്റെ കവിതകളും എന്‍.ശംനാദിന്റെ സുഹൃത്ത് കെ മുഹമ്മദ് അലി അസ്‌കര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സുഹൈല്‍ അബ്ദുല്‍ ഹകീം വാഫി, ഇബ്‌റാഹീം ബാദുഷ എന്നീ പുതുതലമുറയിലെ ഭാഷാപണ്ഡിതന്മാരുടെ വരവോടെയാണ് പരിഭാഷ-സാഹിത്യ രംഗത്തുള്ള മാറ്റം സംഭവിച്ചത്. ഇസ്‌ലാമിക കോളേജുകളുമായി കോര്‍ഡിനേഷനുള്ള വാഫി കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഇവരുടെ കോളേജുകളില്‍ സമകാലിക ഫിക്ഷനുകളും കവിതകളും പരിഭാഷപ്പെടുത്തുന്നതില്‍ ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം ട്രാന്‍സ്‌ലേറ്റ് ചെയ്തുകൊണ്ടാണ് സുഹൈല്‍ വാഫി പരിഭാഷ രംഗത്ത് വരുന്നത്
2019-ല്‍ എന്‍.ശംനാദിന് തന്റെ ട്രാന്‍സുലേഷന്‍ വര്‍ക്കുകള്‍ക്ക് ഖത്തര്‍ രാജ്യം ഖൈ് അഹ്മദ് അവാര്‍ഡ് നല്‍കി ബഹുമാനിച്ചു. ലഘു സാഹിത്യ പരിഭാഷകനായ വി എ കബീറുമായി അദ്ദേഹം ഈ ബഹുമതി പങ്ക് വെക്കുന്നുണ്ട്. കൊളോണിയാനന്തരമുള്ള ഈ പരിഭാഷതാല്‍പര്യം കാണിക്കുന്നത് പരിശുദ്ധമാക്കപ്പെട്ട ഖുര്‍ആനിന്റെ ഭാഷയിലേക്ക് മതപരമായി പരിശുദ്ധമല്ലാത്ത സാഹിത്യ രചനകള്‍ പരിഭാഷപ്പെടുത്തുന്നതിലുളള പിന്നോക്കം ഒരു തലമുറയുടെ സ്വാധീനം കൂടുതലായി നിലനിന്നില്ല എന്നാണ്. അഥവാ അത്തരം പരിഭാഷകര്‍ അറബിഭാഷയ്ക്ക് ഭംഗം വരുത്തുകയില്ല. സുഹൈല്‍ അബ്ദുല്‍ ഹകീം വാഫി, ഇബ്‌റാഹീം ബാദുഷ എന്നീ പുതുതലമുറയിലെ ഭാഷാപണ്ഡിതന്മാരുടെ വരവോടെയാണ് പരിഭാഷ-സാഹിത്യ രംഗത്തുള്ള മാറ്റം സംഭവിച്ചത്. ഇസ്‌ലാമിക കോളേജുകളുമായി കോര്‍ഡിനേഷനുള്ള വാഫി കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഇവരുടെ കോളേജുകളില്‍ സമകാലിക ഫിക്ഷനുകളും കവിതകളും പരിഭാഷപ്പെടുത്തുന്നതില്‍ ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം ട്രാന്‍സ്‌ലേറ്റ് ചെയ്തുകൊണ്ടാണ് സുഹൈല്‍ വാഫി പരിഭാഷ രംഗത്ത് വരുന്നത്. 2014-ല്‍ അയ്യാമുല്‍ മാഇസ് എന്ന പേരില്‍ അഫാഖ് ബുക്‌സ് ഇതിനെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ കേന്ദ്രീകരിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യസഘി 'റഫീകത്തുല്‍ അസ്സിവെ' എന്ന പേരില്‍ ബെയ്‌റൂത്ത് കേന്ദ്രീകരിച്ച് അറബ് സയന്റിഫിക്ക് പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തി. ബഷീര്‍ നോവലിന്റെ ആദ്യ അറബി പരിഭാഷയാണ് സുഹൈല്‍ വാഫി നടത്തിയത്. ബി എം സുഹ്‌റയുടെ 'ഇരുട്ട്' എന്ന നോവല്‍ 'തഹ്തസ്സമായില്‍ മുള്‌ലിമ'  എന്ന പേരില്‍ ഖത്തറിലെ മിനിസ്ട്രി ഓഫ് സ്‌പോര്‍ട്ട്‌സ് ആന്റ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. സുഹൈലിന്റെ ഏറ്റവും അവസാനത്തെ പരിഭാഷ കൃതിയാണിത്.

മലയാളത്തില്‍ നിന്ന് ആദ്യമായി അറബിയിലേക്ക് തകഴി ശിവശങ്കര പിള്ളയുടെ 'ചെമ്മീന്‍' എന്ന നോവല്‍ പരിഭാഷപ്പെടുത്തിയ മുഹ്‌യുദ്ദീന്‍ അല്‍വയെ എന്‍.ശംനാദ് അനുമോദിക്കുന്നുണ്ട്.
ആദ്യ കാലങ്ങളില്‍ നടന്ന കൂടുതല്‍ പരിഭാഷകളും മതപരമായ കിതാബുകളായിരുന്നു. 'മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം അറബി ഭാഷയാണ് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനം അറബി ഭാഷയിലായതിനാലാണ് അത്തരം കിതാബുകള്‍ നിര്‍ബന്ധപ്രകാരം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് 'എന്ന് സുഹൈല്‍ വാഫി അഭിപ്രായപ്പെടുന്നു. 'അധ്യാത്മ രാമായണയുടെ കാലത്ത് പ്രതീകമായ കൃതിയാണ് അറബി ഭാഷയില്‍ നിന്ന് ഉള്‍തിരിഞ്ഞ് അറബിമലയാള ഭാഷയില്‍ മുഹ്‌യുദ്ദീന്‍ മാല പ്രത്യക്ഷമായത് എന്ന് ബാദുഷ ചൂണ്ടികാണിക്കുന്നു. അമീര്‍ ഖുസ്‌റുവിന്റെ 'ചഹാര്‍ ദര്‍വേഷ് ' എന്ന നോവലും അറബിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹി ഗവേഷക വിദ്യാര്‍ത്ഥിയായ ഇബ്രാഹിം ബാദ്ഷ രണ്ട് കൃതികളാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. സഈദ് അല്‍ സനൗസിയുടെ 'ത്രീ ബാംബു സ്റ്റാള്‍ക്കും' ഈ അടുത്ത് മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ജോഘ അല്‍ ഹാര്‍ത്തിയുടെ 'സയ്യിദാത്തുല്‍ ഖമര്‍' എന്നിവയുമാണ് ആ പരിഭാഷകള്‍. ഇതിന് പുറമെ അമ്പതോളം അറബിമലയാളം നോവലുകളാണ് ഉള്ളത്.

ആടുജീവിതം പരിഭാഷപ്പെടുത്തുന്ന അവസരത്തില്‍, കൃതി മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക ചോദ്യങ്ങളെ ആഗോളതലത്തില്‍ അറിയിക്കുക എന്ന ലക്ഷ്യമായിരുന്നു സുഹൈലിനുള്ളത്. എന്തുകൊണ്ട് അറബികള്‍ 'പ്രവാസികള്‍' എന്നതിലപ്പുറം നമ്മെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.? എന്നത് ഇതില്‍ പെടുന്നു. കേരളത്തിലെ യൂനിവേഴ്‌സിറ്റികളില്‍ അറബി ഭാഷക്ക് വേണ്ടവിതത്തിലുള്ള പരിഗണന ലഭിക്കുന്നില്ല എന്നതിലും സുഹൈല്‍ വിലപിക്കുന്നുണ്ട്. 'ഞാന്‍ വാഫി കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് ആധുനിക അറബി ഭാഷയിലുള്ള കൃതികള്‍ ഞങ്ങളുടെ സിലബസിലുണ്ടായിരുന്നു. പക്ഷെ ഇന്ന് ദര്‍സ് പാരമ്പര്യത്തില്‍ ഇപ്പോഴും പഴയ കിതാബുകളാണ് ഉപയോഗിക്കന്നതെന്നും അറബി ഭാഷയില്‍ പ്രാമുഖ്യമുള്ളവരെ ഉണ്ടാക്കിയെടുക്കുന്നതില്‍ മാത്രമാണ് അവര്‍ ശ്രദ്ധ നല്‍കുന്നതെന്നും' ബാദുഷ പറയുന്നു.

മാരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ അറബിക്ക് ഫാക്കല്‍റ്റിയും അറബി ഭാഷയിലെ കവയിത്രിയുമായ മോണ കരീം അത്ഭുതപ്പെടുന്നത് 'ഇന്ത്യന്‍ രാജ്യത്തില്‍ രണ്ട് മില്ല്യണിലേറെ പ്രഭാഷകര്‍ വിത്യസ്ഥ മേഘലകളിലായിട്ട് ഉണ്ടായിട്ട് പോലും കേവലം മൂന്നോ നാലോ അറബി രചനകള്‍ മാത്രമാണ് അറബി ഭാഷയില്‍ ഫിക്ഷന്‍ രംഗത്ത് രചയിതമായത്' എന്ന വിഷയത്തിലാണ്.

അറബിക് ട്രാന്‍സ്‌ലേഷനുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍ ശംനാദ് ഒരു ചോദ്യം അവതരിപ്പിക്കുന്നുണ്ട്. അറബികള്‍ക്ക് മഹത്തായ പ്രഭാഷണ പാരമ്പര്യം ഉണ്ടായിരിക്കെ ആരാണ് ഈ പരിഭാഷകള്‍ വായിക്കുക ? എന്നതായിരുന്നു അത്. പാശ്ചാത്യരെ പോലെ സാഹിത്യ രംഗത്ത് സമൃദ്ധിയില്ല അറബികള്‍ക്കിടയില്‍. അവര്‍ ഇപ്പോള്‍ കാര്‍ കമ്പനികള്‍, ഫുട്‌ബോള്‍ തുടങ്ങിയ ബൗദ്ധിക കാര്യങ്ങളുമായാണ് ഇടപഴകുന്നത്. പക്ഷേ ഈ അടുത്തായിട്ട് സ്റ്റേറ്റ്; വായന സംസ്‌കാരത്തെ പുതുക്കിപണിയാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും പ്രസിദ്ധീകരണങ്ങളെ കണ്ടത്തുകയെന്ന ടാസ്‌ക് ഇപ്പോയും പരിഭാഷകരുടെ മുന്നിലുണ്ട് എന്ന് ബാദ്ഷ പറയുന്നു.

കടപ്പാട്  : Times of India