സാദിഖ് ചെട്ടിയാംകിണർ 

അന്വേഷണങ്ങൾക്കു മുമ്പേ സഞ്ചരിക്കുന്ന ഒന്നാണ് അതിനു പ്രേരകമായഘടകം അതു രൂപപ്പെടുമ്പോഴാണ് അന്വേഷണമെന്ന സംജ്ഞ ചലനാത്മകമാവുക. ഈ പ്രക്രിയ എന്ന് തുടങ്ങി എന്നു ചോദിച്ചാൽ ആ പ്രേരക വസ്തു ഉണ്ടായ കാലം മുതൽ എന്നാണുത്തരം. ആ വൃത്തി ഒരു ധർമത്തിനെതിരാവുമ്പോഴാണ് അതൊരു കുറ്റം (Crime) ആകുന്നത്. അതിനോട് തുടർന്നു വരുന്ന ഒന്നാണ് കുറ്റാന്വേഷണം. പുരാണങ്ങളിൽ പോലും കുറ്റാന്വേഷണ കഥകൾ നമുക്ക് വായിക്കാം. കുറ്റാന്വേഷണത്തെ വളർത്തിയെടുക്കുന്നതിൽ കുറ്റാന്വേഷണ സാഹിത്യങ്ങൾക്ക് വലിയ പങ്കുണ്ട്. അതിലെ കാൽപനിക കഥാപാത്രങ്ങൾ മനുഷ്യ മനസുകളിൽ കുറ്റാന്വേഷണ പ്രതിരൂപങ്ങളായി വരച്ചിടപ്പെട്ടതും അതിനാലാണ്.
കുറ്റാന്വേഷണ ചരിത്രത്തിൽ നിന്ന് വേണം അതിലെ സാഹിതീയ പരിണാമം വായിച്ചെടുക്കാൻ. പുരാതനകാലത്തെ കുറ്റാന്വേഷണ രീതികൾ ഇന്ന് മനസിലാക്കുമ്പോൾ കൗതുകമായി തോന്നും. പ്രധാനമായും മൂന്ന് രീതികളാണ് കുറ്റം തെളിയിക്കാൻ പ്രാചീന കാലത്ത് അവലംഭിച്ചിരുന്നത്. അഗ്നിപരീക്ഷ,ജല പരീക്ഷ, വിഷപരീക്ഷ എന്നിവയായിരുന്നു അവ. ഇത്തരത്തിലുള്ള അശാസ്ത്രീയ പരീക്ഷണങ്ങൾ ഒരുപാട് നിരപരാധികളെ കുറ്റവാളികളാക്കി ചിത്രീകരിക്കപ്പെട്ടു. പലരും വധശിക്ഷ ഏറ്റുവാങ്ങി. ലോകത്തെമ്പാടും വളർന്നു വന്ന മനുഷ്യവകാശ പോരാട്ടങ്ങൾ ഇത്തരത്തിലുള്ള അധാർമികമായ കുറ്റാന്വേഷണ രീതികളെ ഇല്ലാതാക്കി.
എന്നാൻ ഒരു നൂറ്റാണ്ടു മുമ്പുവരെ തിരുവിതാംകൂറിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തപ്പെട്ടിരുന്നു. ഉച്ച നീചത്തങ്ങൾ കുറ്റവും ശിക്ഷയും നിർണയിക്കുന്നതിൽ പ്രധാന ഘടകമായിരുന്നു. കുറ്റം തെളിയിക്കുന്നതിനായി അഗ്നിപരീക്ഷ ക്ഷത്രിയർക്കം ജലപരീക്ഷ വൈശ്യർക്കും വിഷപരീക്ഷ ശൂദ്രർക്കുമായിരുന്നു. ബ്രഹ്മണർക്കു തൂക്കുപരീക്ഷ എന്നൊരു സംവിധാനമായിരുന്നു. കുറ്റം ആരോപിക്കപെടുന്ന വ്യക്തിയെ ഒരു ത്രാസിലിരുത്തി തൂക്കം കണക്കാക്കുകയും ശേഷം അയാളുടെ ദേഹത്ത് കുറ്റകൃത്യത്തിന്റെ വിശദ വിവരങ്ങൾ എഴുതപ്പെട്ട ഓല കെട്ടി വീണ്ടും തൂക്കുകയും ആദ്യത്തേതിനേക്കാൾ തൂക്കം കൂടുതലാണങ്കിൽ അയാൾ കുറ്റക്കാരനായി കരുതപ്പെടുന്ന രീതിയാണ് ബ്രഹ്മണരുടെ മേൽ നിലനിന്നിരുന്നത്. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഇത്തരത്തിലുള്ള അശാസത്രീയ കുറ്റാന്വേഷണ, ശിക്ഷാരീതിയെ നിർത്തലാക്കിയത് സ്വാതി തിരുനാൾ മഹാരാജാവാണ്.

ആധുനിക വർത്തമാനങ്ങൾ
ആധുനികതയുടെ സ്ഥിരാ കേന്ദ്രത്തിൽ നിന്ന് തന്നെയാണ് അന്വേഷണ ശാസത്രത്തിന്റെ ആധുനിക ഭാവം നിർമിക്കപെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ശാസ്ത്രീയ കുറ്റാന്വേഷണത്തിന് തുടക്കം കുറിച്ചത്. കുറ്റാന്വേഷണ പ്രക്രിയയിൽ വിവിധ ശാസ്ത്ര ശാഖകളെ പ്രയോജനപ്പെടുത്താൻ തുടങ്ങിയതും അവിടെ നിന്നാണ്.

പ്രധാനമന്ത്രിയായിരുന്ന റോബർട്ട് പീൽ ആധുനിക കുറ്റാന്വേഷകരുടെ ഒരു സംഘത്തിന് രൂപം നൽകി. ഇതിന്റെ ആസ്ഥാനമാണ് സകോർട്ട്ലൻഡ് യാർഡ് എന്ന പേരിൽ അറിയപ്പെട്ട ലോകപ്രശസ്തമായ കുറ്റാന്വേഷണ കേന്ദ്രം. ഇതേ കാലയളവിൽ അമേരിക്കയിലും കുറ്റാന്വേഷണ പരമായി ചില മാറ്റങ്ങൾ സംഭവിച്ചു
വ്യാവസായ സമൃദ്ധിയുടെ നവോദയത്തിൽ നഗരവും വളർന്നു. വൻകിട വ്യാവസായിക മുതലാളിമാരോടപ്പം ഇടത്തര മുതലാളിമാരും വളർന്നു.അതോടപ്പം ദരിദ്രരുടെ മനോരോഗ്യം മോഷണത്തിലേക്കും പിടിച്ചുപറിയിലേക്കും പ്രേരിപ്പിക്കപ്പെട്ടു. ദിവസേന ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുസജ്ജമായൊരു പോലീസ് സേനയുടെ അവശ്യകത ഉയർന്നു വന്നത്. ഇതേ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന റോബർട്ട് പീൽ ആധുനിക കുറ്റാന്വേഷകരുടെ ഒരു സംഘത്തിന് രൂപം നൽകി. ഇതിന്റെ ആസ്ഥാനമാണ് സകോർട്ട്ലൻഡ് യാർഡ് എന്ന പേരിൽ അറിയപ്പെട്ട ലോകപ്രശസ്തമായ കുറ്റാന്വേഷണ കേന്ദ്രം. ഇതേ കാലയളവിൽ അമേരിക്കയിലും കുറ്റാന്വേഷണ പരമായി ചില മാറ്റങ്ങൾ സംഭവിച്ചു. 1833ൽ ഫിലാഡെൽഫിയ സംസ്ഥാനത്ത് ആദ്യ പോലീസ് സേനയും പോലീസ് ആസ്ഥാനവും രൂപീകരിക്കപ്പെട്ടു. 1908ലാണ് ഒരു കേന്ദ്രീകൃത കറ്റാന്വേഷണ ഏജൻസി സ്ഥാപിക്കപ്പെടുന്നത്. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (BOl) എന്ന പേരിലായിരുന്നു അതിന്റെ തുടക്കം. ചാൾസ് ജോസഫ് ബോണപാർട്ട് എന്ന അമേരിക്കയിലെ ന്യായാധിപനാണ് സൈനികരടക്കം മുപ്പത്തിനാല് ഉദ്യോഗസ്ഥരുള്ള ഈ കേന്ദ്രീകൃത കുറ്റാന്വേഷണ ഏജൻസിക്കു പ്രാഥമിക രൂപം നൽകിയത്. അതിന്റെ ആദ്യ ഡയറക്ടറായി സ്റ്റാലിൻ ഫിഞ്ച് എന്ന അമേരിക്കൻ നിയമജ്ഞനെ നിയമിക്കപ്പെട്ടു. 1910 ജൂൺ 25 ന് പാസാക്കപ്പെട്ട White slave Traffic Act അഥവാ മാൻ ആക്റ്റ് നടപ്പാക്കുക എന്നതായിരുന്നു സ്ഥാപനത്തിനു മേൽ ഏൽപ്പിക്കപ്പെട്ട പ്രാഥമിക ദൗത്യം. ദൗത്യ നിർവഹണത്തിൽ ജനങ്ങൾക്കിടയിൽ സ്ഥാപനം പേരെടുത്തു. ഈ സ്ഥാപനമാണ് പിന്നീട് എഫ് ബി ഐ എന്ന പ്രശസ്ത കുറ്റാന്വേഷണ സേനയായി മാറിയത്.

സാഹിതീയ വിശേഷങ്ങൾ
കുറ്റാന്വേഷണ ചരിത്രത്തിൽ നിന്ന് അതിന്റെ സാഹിതീയ വഷങ്ങൾ വായിക്കുമ്പോൾ വിചിത്രമായ ചില മാറ്റങ്ങൾ കാണാൻ സാധിക്കും. കാൽപനികത എന്ന സാഹിതീയ അഭിരുചിയിൽ നിന്ന് കുറ്റാന്വേഷണമെന്ന പ്രായോഗിക തലത്തിലേക്കുള്ള മാറ്റമാണ് അതിലൊന്ന്, കുറ്റാന്വേഷണമെന്ന പ്രായോഗിക വൃത്തിയിൽ നിന്ന് സാഹിതീയ ഭാഷയിലേക്കുള്ള മാറ്റമാണ് മറ്റൊന്ന്. ഈ വ്യതിയാനങ്ങൾ കുറ്റാന്വേഷണ ചരിത്രത്തെ വലിയ രീതിയിൽ സ്വാധീനിക്കപ്പെട്ടു. പുതിയ സൃഷ്ട്ടികൾ ജനിക്കുന്നതോടപ്പം ശാസ്ത്രീയമായ ചില കുറ്റാന്വേഷണ രീതികളും അവകൾ പരാജയപ്പെടുത്തി. അതിലെ കഥാപാത്രങ്ങളിലൂടെ ജിജ്ഞാസ (Curiosity) എന്ന മാനവിക സ്വഭാവം ഒരു വിൽപന ചരക്ക് ആക്കാമെന്ന ബോധം സൃഷ്ടിക്കപ്പെട്ടു.
ഫ്രഞ്ച് വിപ്ലവത്തിന് ഊർജം നൽകിയ വോൾട്ടെയർ ആണ് ആദ്യമായി കുറ്റാന്വേഷണ സംബന്ധിയായി ഒരു കഥ എഴുതിയത് "ഒരു തത്ത്വജ്ഞാനിയുടെ കഥ" എന്ന പേരിൽ ഇത് 1747 ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് 1794ൽ ഫ്രഞ്ച് ഭാഷയിൽ വില്യം ഗോൾഡ്വിൻ "കാലി ബ് വില്യം" എന്ന നോവൽ മൂന്ന് ഭാഗങ്ങളായി എഴുതി ഇവിടെ നിന്നാണ് കുറ്റാന്വേഷണ സാഹിത്യമെന്ന സംജ്ഞ പിറക്കുന്നതുതന്നെ.
ഉപര്യൂക്ത വിശേഷ മാറ്റമാണ് കുറ്റവാളിയും കുറ്റാന്വേഷകനുമായ യൂജിൻ ഫ്രാൻസ്വേ വിഡോക് (Eugene francois vidocq) അപസർപ്പക സാഹിത്യത്തിന്റെ പിതാവായി അറിയപ്പെട്ടത്. മെമ്മറീസ് എന്ന പേരിൽ നാല് പുസ്തകങ്ങളായി അദ്ദേഹമെഴുതിയ ആത്മകഥയാണ് ആദ്യ അപസർപ്പക സാഹിത്യ സൃഷ്ട്ടിയായി കരുതപ്പെടുന്നത്. അതോടപ്പം ലോകത്തിലെ ആദ്യത്തെ ശാസ്ത്രീയ കുറ്റാന്വേഷകനായും വിഡോക് അറിയപ്പെട്ടു.


ഇത് സർക്കാറിന്റെ കുറ്റാന്വേഷണ വ്യവഹാരങ്ങൾക്കുവരെ ഭീഷണിയാവുമെന്ന് കണ്ട് അത് നിരോധിക്കപ്പെട്ടു. ഒരു കുറ്റവാളിയിൽനിന്നുള്ള വേശപകർച്ച വിഡോക്കിന്റെ ജീവിതത്തെ അത്രമേൽ മൂല്യമുള്ളതാക്കി എന്ന് അർത്ഥം.

ഒരു കുറ്റവാളിയിൽ നിന്ന് കുറ്റാന്വേഷകനിലേക്കുള്ള യാത്രയായാരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ദാരിദ്ര്യത്തിൽ പിറന്ന വിഡോക്കിനു മോഷണം അതിജീവന മാർഗമായിരുന്നു. പണസമ്പാദനത്തിനിടയിൽ പലരെയും കൊന്നു ഒരുപാട് കുറ്റകൃത്യങ്ങളിലേർപ്പെട്ടു. കുറ്റവാളിയായ വിഡോക്ക് കിടക്കാത്ത ജയിലുകൾ പാരീസിൽ കുറവായിരുന്നു. അവിടെ നിന്നെല്ലാം സാഹസികമായി രക്ഷപ്പെട്ടു. പിന്നെയും കവർച്ചകൾ വീണ്ടും ജയിൽ ജീവിതം. അവസാനമായി ജയിൽ ചാടിയത് 150 അടി ഉയരത്തിൽ നിന്ന് നദിയിലേക്കായിരുന്നു. ഒടുവിൽ മനസാന്ധരം സംഭവിച്ച് അദ്ദേഹം പോലീസിനു കീഴടങ്ങി. വിഡോക്കിന്റെ അതി ബുദ്ധി തിരിച്ചറിഞ്ഞ് പോലീസ് മേധാവി അദ്ദേഹത്തെ പോലിസിലെടുത്തു. മൂന്നാം വർഷം അദ്ദേഹം പോലീസ് ചീഫായി മാറി. കുറ്റവാളിയായ വിഡോക്ക് കുറ്റാന്വേഷകനായതോടെ പല അദ്ഭുതങ്ങളും സൃഷട്ടിച്ചു. പക്ഷേ ജനതാത്പര്യം എതിരായിരുന്നതിനാൽ അദ്ദേഹത്തെ പോലീസിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് വിഡോക്ക് സ്വതന്ത്ര്യമായൊരു ഡിറ്റക്ടീവ് ഏജൻസി തുടങ്ങി. ഇത് സർക്കാറിന്റെ കുറ്റാന്വേഷണ വ്യവഹാരങ്ങൾക്കുവരെ ഭീഷണിയാവുമെന്ന് കണ്ട് അത് നിരോധിക്കപ്പെട്ടു. ഒരു കുറ്റവാളിയിൽനിന്നുള്ള വേശപകർച്ച വിഡോക്കിന്റെ ജീവിതത്തെ അത്രമേൽ മൂല്യമുള്ളതാക്കി എന്ന് അർത്ഥം.

അപസർപ്പക കഥകളുടെ തുടക്കക്കാരൻ
അമേരിക്കൻ സാഹിത്യകാരനായ എഡ്ഗാർ അലൻ പോ യാണ്. അദ്ദേഹം സൃഷടിച്ച ഡിറ്റക്ടീവ് കഥാപാത്രമാണ് അഗസ്റ്റെ ഡ്യൂപിൻ. ഇതു സാഹിത്യത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് എന്നു പറയാം. വിഡോക്കിന്റെ ജീവിതവും അലൻ പോയുടെ ജീവിതവും വെത്യാസങ്ങളേറെയുണ്ടായിരുന്നില്ല. അലൻ പോ ചെയ്യാത്ത കുറ്റക്രത്യങ്ങൾ കുറവായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ ഒരു തെരുവ് പെൺകുട്ടിയെ വിവാഹം ചെയ്തു. ഇത് അലൻ പോ യുടെ ജീവിതം മാറ്റിമറിച്ചു. മോഷണവും മറ്റു കുറ്റക്രത്യങ്ങളും അതോടെ അവസാനിപ്പിച്ചു. പിന്നീടുള്ള ജീവിതം സ്വകാര്യ ഡിറ്റക്ടീവായി അലൻ പോ മാറി. അലൻ പോയുടെ സേവനം ആവശ്യപ്പെട്ട് പല സർക്കാർ സ്ഥാപനങ്ങളും അലൻ പോയെ സമീപിച്ചു. ഈ അവസരം മുതലടുത്ത് അലൻ പോ പിൻ കർട്ടൻ എന്ന സ്വകാര്യ സിറ്റകടീവ് ഏജൻസി തുടങ്ങി. പ്രസ്ഥുത സ്ഥാപനം അമേരിക്കയിൽ അതിവേഗം ശാഖകൾ തുന്നു. സർക്കാറിനും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്ന പല കേസുകളും കമ്പനി ഏറ്റെടുക്കുകയും പ്രതികളെ നിയമത്തിനു മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഇത് സ്ഥാപനത്തിനു ജനപ്രീതി വർദ്ധിക്കാൻ കാരണമായി.

സാഹിത്യകാരൻ കുറ്റാന്വേഷകനാക്കുന്ന വിചിത്ര പല്ലവിയും കുറ്റാന്വേഷണ ചരിത്രത്തിൽ കാണാൻ സാധിക്കും. ഇംഗ്ലണ്ടുകാരനായ ആർതർ കോനൻ ഡോയലിനെ നമുക്ക് പരിചയം കാണില്ല. പക്ഷെ അദ്ദേഹം സൃഷടിച്ച ഷർലക് ഹോംസ് എന്ന കഥാപാത്രത്തെ നമുക്കെല്ലാം സുപരിചിതമാണ്. ഇംഗ്ലണ്ടിലെ ഒരു ദന്ത ഡോക്ടറായിരുന്നു ഡോയൽ. തന്റെ ക്ലിനിക്കിൽ അവശ്യത്തിനു രോഗികളില്ലാതെ വന്നപ്പോഴാണ് കഥായെഴുത്തിലേക്ക് കടക്കുന്നത്. ഇതിനിടയിൽ
ഒരിക്കൽ ലണ്ടനിലെ ജയിലിൽ നിന്ന് ജോർജ് എന്ന വ്യക്തിയുടെ കത്ത് ലഭിക്കാനിടയായി. താൻ നിരപരാധിയാണന്നും മൂന്നു വർഷമായി താൻ ജയിലിൽ കഴിയുന്നു എന്നതായിരുന്നു കത്തിലെ സാരം. അതിലെ നിരപരാധിത്വം തെളിയിക്കാനാണ് ഡോയൽ ആദ്യമായി അന്വേഷക വേഷം ധരിച്ച്ത്. നീണ്ട പതിനൊന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ യഥാർത്ഥ പ്രതിയെ കണ്ടത്താൻ ഡോയലിനായി. ഇത് നഗരത്തിൽ വലിയ വിവാദം സൃഷ്ടിക്കുകയും പോലീസ് പുനരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജോർജ് എന്ന വ്യക്തി നിരപരാധിയാണെന്നും നിർദ്ദിഷ്ട വ്യക്തിയാണ് കുറ്റകാരനെന്നും സംഘം കണ്ടത്തി.ഇത് സാഹിത്യകാരനായ ഡോയലിനു അന്വേഷക പരിവേഷം നൽകി. തുടർന്ന്, തനിക്ക് ബോധ്യമുള്ള പല കേസുകളിലും ഡോയൽ ഇടപെടുകയും അന്വേഷണത്തിലൂടെ നിരപരാധികളെ രക്ഷപെടുത്തുകയും ചെയ്തു.

ഡോയലിന്റെ ജീവിതത്തെ അനശ്വരമാക്കിയ ഒന്നാണ് ഷർലക്ഹോംസ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രം. ഷർലക് ഹോംസ് എന്ന കഥാപാത്രത്തിലൂടെയാണ് ഡോയൽ എന്ന സാഹിത്യകാരനെ ലോകം. തിരിച്ചറിയുന്നത്. ആ സാങ്കൽപിക കഥാപാത്രത്തെ ഒരു സിറ്റക്ടീവായാണ് ഡോയൽ പരിജയപെടുത്തുന്നത്. ഹോംസ് കേസുകൾ പരിഹരിക്കുന്നതിന് യുക്തിയും വിദഗധ നിരീക്ഷണവും കഴിവും കൊണ്ട് പ്രശസ്തവാനായി. അതിലൂടെ ഹോംസ് ഒരു ആരാധക വൃത്തത്തെ സൃഷിടിച്ചെടുത്തു. അവസാനം "ഫൈനൽ പ്രോബ്ലം" എന്ന കഥയിൽ ഡോയൽ ഹോസിനെ വധിച്ചു. ഇത് ലണ്ടൻ നഗരത്തെ പ്രക്ഷുഭതമാക്കി. നെഞ്ചിൽ കറുത്ത ബാഡ്ജ് ധരിച്ച് ജനം തെരുവിലിറങ്ങി. ഒരു വീര പുരുഷന്റെ മരണത്തിന്റെ ദുഃഖാചരണം പോലയായിരുന്നു അത്. ഈ പ്രതിഷേധം ഡോയലിന് ഹോസിനെ പുനർജീവിപ്പിക്കേണ്ടി വന്നു.

ഹോസിനെ പോലെ സാർവത്രികമായി തിരിച്ചറിയാവുന്ന ഡിറ്റകടീവ് കഥാപാത്രങ്ങളിൽ പ്രശസ്തമാണ് ഇംഗ്ലീഷ് എഴുത്തുകാരൻ ഇയാൻ ഫളെമിങ് ആ വിഷ്കരിച്ച ജയിംസ് ബോണ്ട് എന്ന കഥാപാത്രം. സാഹസിക ഭാവനയും ഔദ്യോഗിക കാലം നൽകിയ ആനുഭവസമ്പത്തുമായിരുന്നു ഫളെമിങിന് ഇത്തരത്തിലുള്ള വിസമയ കഥാപാത്രത്തെ നിർമിചെടുക്കാൻ പ്രേരകമായത്.
ജയിംസ് ബോഡി എന്ന ഡിറ്റകടീവിന് നൽകപ്പെട്ട കോഡാണ് 007എന്നത്.ഇതിലെ 00 എന്നത് Licence to Kill അഥവാ ചോദ്യങ്ങളോ വിശദീകരണമോ ഇല്ലാതെ ഒരു മനുഷ്യനെ കൊല്ലാനുള്ള അനുമതി എന്നർത്ഥം. ഇതിലെ ഏഴാമത്തെ ഏജന്റായാണ് ജയിംസ് ബോണ്ടിനെ കർത്താവ് അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് രഹസ്യ പോലീസിൽ ജോലി ചെയ്തിരുന്ന ഇയാൻ ഫളെമിങിനെ ജയിംസ് ബോണ്ടിന്റെ പ്രതിരൂപമായി വായിക്കാറുണ്ട്