സലീം ദേളി
പൗരത്വ പ്രക്ഷോഭ സമയത്ത് ആരാക്കെ എങ്ങനെ പങ്കെടുക്കണമെന്നാണ് സുന്നീ സെക്ടറിലെ ചര്‍ച്ച. ലാ ഇലാഹ ഇല്ലല്ലാഹ് ലെജിറ്റിമൈസ് ചെയ്യാനാണ് ജമാഅത്ത് സെക്ടര്‍ പൗരത്വ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. മുസ്ലിം മുന്നേറ്റങ്ങളുടെ കര്‍തൃത്വത്തെ തങ്ങളുടെ അധികാര പരിധിയില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് ഇടത് ലിബറല്‍ സെക്ടര്‍ സമരങ്ങള്‍ അവസാനിപ്പിച്ചു. അപ്പോഴും പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം കേവല പൗരത്വ നിയമത്തിനെതിരെയുള്ള സമരമായി മാത്രം കണ്ടു എന്നതാണ് സമുദായ നേതൃത്വത്തിന്റെ പ്രശ്‌നം.
പ്രക്ഷോഭ കാലം സേഫ് സോണ്‍ സമരമല്ല. ഭരണകൂടത്തെ അലോസരപ്പെടുത്താത്തതൊന്നും സമരമല്ല. ദയവായി പ്രക്ഷോഭം
നയിക്കുന്നവരെ പങ്കെടുക്കുന്നവരെ അലോസരപ്പെടുത്താതിരിക്കൂ.
പ്രക്ഷോഭത്തിന്റെ സ്ട്രാറ്റജികള്‍ സെറ്റ് ചെയ്യുന്നതില്‍ മുസ്ലിം രാഷ്ട്രീയ മത സംഘടനകള്‍ പിന്നോട്ടാണ്. സാമൂഹിക പൗരത്വമാണ് പ്രഥമ ആവശ്യം. കാരണം സമൂഹത്തിന്റെ അടിത്തട്ടില്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍, വിദ്യഭ്യാസം, ആനുകൂല്യങ്ങള്‍) നിലനില്‍പ്പില്ലാത്തവരായ മനഷ്യരുടെ ജീവനുകള്‍ അപഹരിക്കുന്നത് സംഘ്പരിവാര്‍ ആശയ കൊലപാതകങ്ങളിലൂടെയാണ് (അവസാനം ഡല്‍ഹി മുസ്ലിം വംശഹത്യ). ഇന്ത്യന്‍ സമൂഹത്തിനകത്ത് ജീവിക്കാനുള്ള അവകാശം സുരക്ഷിതമായി ലഭിക്കാത്ത മുസ്ലിമിന്റെ പ്രതിനിധാനം കൂടി പ്രക്ഷോഭത്തിന്റെ ആഖ്യാനത്തില്‍ വേണം. എന്നാല്‍ മാത്രമേ പ്രക്ഷോഭം വിജയിക്കുകയുള്ളൂ. കമ്യൂണിറ്റിക്ക് സാമൂഹികമായ പൗരത്വം ലഭിക്കുന്നത് പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ്, മണ്ഡല്‍ കാലം ഓര്‍ത്തെടുത്താല്‍ മതി. (ഉദാ: ട്രാന്‍സ് കമ്യൂണിറ്റിക്ക് ലഭിച്ച ഭരണഘടനാവകാശങ്ങള്‍)
ഇതിന്റെ തുടര്‍ച്ച തന്നെയാണ് പരിവര്‍ത്തനപരമായ ഭരണഘടനയെ ഉപയോഗിക്കല്‍. ഇന്ത്യന്‍ ഭരണഘടന ഫിനിഷ്ഡ് ഡോക്യുമെന്റല്ല. സംഘപരിവാരങ്ങള്‍ പരിവര്‍ത്തനപരമായ ഭരണഘടനയെ ഉപയോഗിച്ച് കൊണ്ട് കാശ്മീരിന്റെ പ്രത്യേകവകാശം എടുത്തു കളഞ്ഞു. സി.എ.എ നിലവില്‍ വരുത്തി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി. ബദല്‍ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സമുദായത്തിന്റെ സുരക്ഷ (പാരമ്പര്യ, ജൈവീക) ഭരണഘടനയില്‍ നിന്ന് നഷ്ടപ്പെടാതെ ഒപ്പം ഭരണഘടനയിലെ അവകാശങ്ങള്‍ നിലനിര്‍ത്താനും ചേര്‍ക്കാനും സാധ്യമാവാകയുള്ളൂ.
മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി പൊളിറ്റിക്‌സ് ചരിത്രവും സമുദായത്തിന്റെ സാമൂഹീക, സ്വാതന്ത്ര്യ ചരിത്രവും നിലനില്‍ക്കേ ഇത്തരം മുന്നേറ്റങ്ങളെ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളായും ആഖ്യാനങ്ങളായും പരിവര്‍ത്തിപ്പിക്കാനാകാത്തത് സി.എ.എ കാലത്തെ നമ്മുടെ പരിമിതിയായി ചരിത്രം കരുതും.
എങ്ങനെ ആടണം എന്തിന് പാടണം എപ്പോള്‍ പുറത്തിറങ്ങണം ആരൊക്കൊ വരണം എന്നത് കൂലങ്കശമായി ചര്‍ച്ച ചെയ്യുന്ന നേതൃത്വമേ, സമുദായത്തിന്റെ അടിസ്ഥാന അവകാശങ്ങളെ സമരത്തിനകത്ത് ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തി, സമുദായിക മുന്നേറ്റത്തിന് ഇറങ്ങി വരണം. ഇവന്റ് സമരപരിപാടികളിലിരുന്നാല്‍ ഉള്ള സമുദായിക അവകാശവും സംഘപരിവാര്‍ പിച്ചിച്ചീന്തും. അതിന് മുന്നേ തെരുവില്‍, അധികാരയിടങ്ങളില്‍ പ്രക്ഷോഭം നയിക്കൂ.
NB: പ്രക്ഷോഭ കാലം സേഫ് സോണ്‍ സമരമല്ല. ഭരണകൂടത്തെ അലോസരപ്പെടുത്താത്തതൊന്നും സമരമല്ല. ദയവായി പ്രക്ഷോഭ നയിക്കുന്നവരെ പങ്കെടുക്കുന്നവരെ അലോസരപ്പെടുത്താതിരിക്കൂ.

0 Comments