റാസി തെരുവത്ത്
ഡിറ്റൻഷൻ ക്യാമ്പുകളെ കുറിച്ച വാർത്തകൾ സജീവമാകുന്ന കാലത്ത് ഏറെ വായനയർഹിക്കുന്ന രചനയാണ് Heather Morris ന്റെ The tattooist of Auschwitz. പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി ലേബർ ക്യാമ്പിലെ നരകയാതനകൾക്കിടയിൽ തളിർത്ത ലാലി സൊകൊളോവിന്റെയും ഗീറ്റ ഫർമാന്റെയും യഥാർത്ഥ പ്രണയകഥയുടെ നോവൽ ആവിഷ്കാരമാണിത്.
വളരെ വേഗം വായിച്ച് പോകാവുന്ന മുന്നൂറ് പേജുകൾ. ഓഷ്വിറ്റ്സിന്റെ കഥ പറയുന്ന മറ്റ് രണ്ട് പ്രധാന പുസ്തകങ്ങളാണ് മോറിസിന്റെ തന്നെ Cilka's Journey യും Antonio Iturbe യുടെ The librarian of Auschwitz എന്ന പുസ്തകങ്ങളെ പ്രേമിച്ച ഒരു തടവുകാരിയുടെ കഥയും. ഓഷ്വിറ്റ്സിനെ കുറിച്ച വായനകൾ ഒരുപാടുണ്ട്. അവയിലൊന്നെങ്കിലും തീർച്ചയായും വായിച്ചിരിക്കണം.പുസ്തകത്തിന്റെ പുറംചട്ടയിൽ ഇങ്ങനെ വായിക്കാം: I etched a number in her hand. She etched her name in my heart. ഈ രണ്ടു വരികൾ മതിയാകും, ഈ നോവലിനെ എന്നെന്നും ഓർത്തിരിക്കാൻ. ഒരു ലവ് സ്റ്റോറി എന്നതിലുപരി ലേബർ ക്യാമ്പിലെ നാസി ക്രൂരകൃത്യങ്ങളുടെ ഓർത്തെടുപ്പാണ് ഈ പുസ്തകം.
അരഡസൻ യൂറോപ്യൻ ഭാഷകൾ വശമുള്ളത് കൊണ്ടാണ് ലാലിക്ക് ടാറ്റൂഇസ്റ്റായി ജോലി കിട്ടിയത്. ദിനം തോറും ലാബർ ക്യാമ്പിലേക്ക് തിങ്ങിനിറഞ്ഞ് വരുന്ന തടവുകാരുടെ കയ്യിൽ നമ്പർ ടാറ്റൂ ചെയ്യലാണ് പണി. അത്തരമൊരു നാളിൽ ലാലെ ടാറ്റൂ വരക്കവെ അവന്റെ ഹൃദയത്തിൽ ടാറ്റൂ വരച്ച തടവുകാരിയാണ് ഗീറ്റ. താരതമ്യേനെ ലാബർ ക്യാമ്പിലെ ഉയർന്ന തസ്തികയിലായത് കൊണ്ട് ലാലെയുടെ പ്രണയം അല്ലലില്ലാതെ തുടർന്നു. അതിനിടയിൽ തനിക്കാവുന്നത്ര തടവുകാരെ മരണവക്കിൽ നിന്ന് കൈപിടിച്ചുയർത്തുകയും ചെയ്തു.
ക്രൂരതകളുടെ ഏത് തരിശിടങ്ങളിലും പ്രണയം പൂക്കുകയും തളിർക്കുകയും ചെയ്യുമെന്നതിന്റെ നേർസാക്ഷ്യമാണ് ഇവരുടെ ജീവിതം. ഹിറ്റ്‌ലറിന്റെ പതനത്തോടെ മോചിതരായ ഇവർ തങ്ങളുടെ സ്വദേശമായ സ്ലോവാക്യയിൽ വെച്ച് വിവാഹിതരായി. ശേഷം 2003ൽ ഗീറ്റയുടെ മരണം വരെയുള്ള അരനൂറ്റാണ്ട് കാലം വരെ അവർ ഓസ്ട്രേലിയയിൽ പ്രണയബദ്ധരായി ജീവിച്ചു. ഗീറ്റ വിടവാങ്ങിയതിന് ശേഷമാണ് ലാലെ തങ്ങളുടെ കഥ ഹെതർ മോറിസിനോട് പറയുന്നത്. മൂന്ന് വർഷം നീണ്ട നിരന്തര സംഭാഷണങ്ങൾക്ക് ശേഷമാണ് മോറിസ് നോവൽ എഴുതിയത്. എങ്കിലും ലാലെ മരിച്ചത് ശേഷമാണ് നോവൽ പുറത്തിറങ്ങിയത്. ലാലെയുടെ മകൻ തന്റെ പിതാവിനെ ഓർക്കുന്ന ഒരു അനുബന്ധക്കുറിപ്പും, ഓഷ്വിറ്റ്സ് ക്യാമ്പിലെ രേഖകളടുങ്ങുന്ന ഒരു ഭാഗവും പുസ്തകത്തിലുണ്ട്.
വളരെ വേഗം വായിച്ച് പോകാവുന്ന മുന്നൂറ് പേജുകൾ. ഓഷ്വിറ്റ്സിന്റെ കഥ പറയുന്ന മറ്റ് രണ്ട് പ്രധാന പുസ്തകങ്ങളാണ് മോറിസിന്റെ തന്നെ Cilka's Journey യും Antonio Iturbe യുടെ The librarian of Auschwitz എന്ന പുസ്തകങ്ങളെ പ്രേമിച്ച ഒരു തടവുകാരിയുടെ കഥയും. ഓഷ്വിറ്റ്സിനെ കുറിച്ച വായനകൾ ഒരുപാടുണ്ട്. അവയിലൊന്നെങ്കിലും തീർച്ചയായും വായിച്ചിരിക്കണം.

0 Comments