ഇതര സമര പോരാളികൾക്ക് ഇല്ലാത്ത പരിവേഷം ചമച്ച് ആയിശ റെന്നയെയും ലദീദയും മാത്രമായി ആഘോഷിക്കുന്നതിനോട് തീരെ താല്പര്യമില്ല. ജാമിയയിലെ സമരത്തിൽ സ്വാഭാവിക പങ്കാളിത്തത്തിന് അപ്പുറം അവർ അതിലെ ഐക്കണുകൾ ആകാൻ മാത്രമൊന്നും ചെയ്തവരുമല്ല. ഇവരെക്കാളൊക്കെ മുന്നേ സമരത്തിൽ ഇറങ്ങുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത മലയാളികൾ തന്നെ വേറെ ഇഷ്ടം പോലെയുണ്ട്. അവർ ഒരു പക്ഷേ ക്യാമറയിൽ പെട്ടിട്ടില്ലായിരിക്കാം/ അല്ലെങ്കിൽ അവരെ ആഘോഷിക്കാൻ പ്രത്യേക അജണ്ടകൾ ഉള്ള ഗ്രൂപ്പുകൾ ഇല്ലായിരിക്കാം.
'മുസ്ലിം' എന്ന സ്വത്വം തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം. സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് സമരങ്ങൾ നടക്കേണ്ടത്. സ്വത്വം ഉയർത്തി പിടിക്കാത്ത മുസ്ലിം ആർഎസ്എസിനും പ്രശ്നമല്ലല്ലോ.
അത് പോലെ ജമാഅത്തെ ഇസ്ലാമിയോടും കൃത്യമായ വിയോജിപ്പുകളുണ്ട്. അതേ സമയം റന്ന പറഞ്ഞത് കൊണ്ട്/ ജമാഅത്തുകാർ ചെയ്തത് കൊണ്ട് സമരങ്ങളിലെ തക്ബീറുകളെ പാടെ എതിർക്കുക എന്നത് ന്യായമല്ല. 'മുസ്ലിം' എന്ന സ്വത്വം തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം. സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് സമരങ്ങൾ നടക്കേണ്ടത്. സ്വത്വം ഉയർത്തി പിടിക്കാത്ത മുസ്ലിം ആർഎസ്എസിനും പ്രശ്നമല്ലല്ലോ. കമ്മ്യൂണിസ്റ്റുകളുടെ തക്ബീർ വിരുദ്ധതയെ നമുക്ക് മനസ്സിലാക്കാം. (മുസ്ലിം സ്വത്വം ഉപേക്ഷിക്കാതെ മെമ്പർഷിപ്പ് കൊടുക്കാത്ത പാർട്ടിയല്ലേ). പക്ഷെ എപി-ഇകെ സുന്നികളിൽ പെട്ട ചിലരൊക്കെ എന്ത് കണ്ടിട്ടാണ്? സെക്യുലർ ആണെന്ന് തെളിയിക്കാൻ ഇങ്ങനെയൊക്കെ ആത്മഹത്യ ചെയ്യേണ്ടതുണ്ടോ?
കുറച്ച് ദിവസം മുമ്പ് മലപ്പുറം ജില്ലയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ സുന്നികളുടെ ഒരു പ്രതിഷേധ പരിപാടി കണ്ടു. നല്ല തീപ്പൊരി പ്രസംഗമായത് കൊണ്ട് കുറച്ചുനേരം കേട്ടിരുന്നു. സമരങ്ങളിൽ തക്ബീർ വിളിച്ച് അവസാനത്തെ ഹിന്ദുവിനെയും ആർഎസ്എസ് ആക്കുന്നതിനെതിരെ പ്രഭാഷകൻ കത്തിക്കയറുകയാണ്. (അത് ഇല്ലെങ്കിൽ മതേതരൻ ആകില്ലല്ലോ). പ്രസംഗത്തിന്റെ അവസാന ഭാഗത്ത് സംഘപരിവാറിനെതിരെ കിടിലോത്സുകമായ ഡയലോഗ് ആയിരുന്നു; " ഞങ്ങൾ ....ന്റെ പ്രവർത്തകർ ഈ മണ്ണിലുള്ള കാലത്തോളം സി.എ.എയുടെ സ്ഥാനം അറബിക്കടലിലാണെന്ന്..." ആവേശം കൊണ്ട പ്രവർത്തകർ കൂട്ടത്തോടെ 'അല്ലാഹു അക്ബർ' എന്നും. ഫലത്തിൽ എന്തായി!?
അപ്പോൾ കാര്യങ്ങൾ ഇത്രയൊക്കെയേ ഉള്ളൂ. ജമാഅത്തുകാർ എഴുതി കൊണ്ട് വന്ന തക്ബീർ മുദ്രാവാക്യം വിളിക്കുന്നു, സുന്നികൾ തക്ബീറിനെത്തിരെ പ്രസംഗിക്കുമ്പോൾ പോലും അറിയാതെ തക്ബീർ മുഴക്കി പോകുന്നു. അഥവാ ജമാഅത്തുകാരെക്കാൾ സത്യസന്ധമായി സ്വത്വം ഉയർത്തിപ്പിടിക്കുന്നവരാണ് സുന്നി സമുദായങ്ങൾ. അഷ്റഫ് ഒളവട്ടൂർ പോസ്റ്റിൽ സൂചിപ്പിക്കുന്നതു പോലെ, സമീപ കാലങ്ങളിൽ ഉണ്ടായ ഘടകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പേരുകൾ പോലും മുസ്‌ലിം സ്വത്വത്തെ പ്രതിനിധാനം ചെയ്യാത്തതാവാൻ ജാഗ്രത കാണിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാർ.
ജമാഅത്തുകാർ എഴുതി കൊണ്ട് വന്ന തക്ബീർ മുദ്രാവാക്യം വിളിക്കുന്നു, സുന്നികൾ തക്ബീറിനെത്തിരെ പ്രസംഗിക്കുമ്പോൾ പോലും അറിയാതെ തക്ബീർ മുഴക്കി പോകുന്നു.
എന്നാൽ തലയിൽ തലപ്പാവും തൊപ്പിയും വെച്ച് സാമൂഹ്യ പ്രവർത്തനം നടത്തിയും, അറബി പേരിൽ ദിനപത്രം പോലും പ്രസിദ്ധീകരിച്ചും, ഫാത്തിഹ വിളിച്ച് സാദാത്തീങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ച് സമരം തുടങ്ങിയും, പൗരത്വ ബില്ലിനെതിരെ ഖത്മുൽ ഖുർആനും നാരിയത്ത് സ്വലാത്തും ഓതാൻ പരസ്യമായി ആഹ്വാനം ചെയ്തും, എന്തിനേറെ; ഇലക്ഷനുകളിൽ തങ്ങളെ സഹായിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി ഖുതുബിയ്യത്തും കൂട്ടപ്രാർത്ഥനയും പോലും ചെയ്തും സത്യസന്ധമായ സുന്ദരമായ സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ സുന്നി സമുദായങ്ങളാണ്. ജമാഅത്തിന്റെ പല തക്ബീറുകളും ഉണങ്ങി വരണ്ടതാണ്. ജീവനില്ലാത്തതാണ്. അലോസരമാണ്. നമ്മളിൽ പലരുടെയും തക്ബീർ വിരുദ്ധ അധിക പ്രസംഗങ്ങൾ പോലെ തന്നെ.

0 Comments