അജ്നാസ് വൈത്തിരി

ഈയടുത്ത് പുറത്തിറങ്ങിയ കൃതിയുടെ ഉള്ളടക്കത്തെ കൂടുതൽ വിലയിരുത്തി വർത്തമാനം പറയുന്നത് വായിക്കാനിരിക്കുന്നവരെ പ്രയാസപ്പെടുത്തുമെന്നതിനാൽ മറ്റു ചിലത് കുറിക്കാനാണീ കുറിപ്പ്
ബ്ലാക്കമേരിക്കൻ ഇസ്‌ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സണിന്റെ അന്വേഷണങ്ങളെ ആധാരപ്പെടുത്തി എൻ മുഹമ്മദ് ഖലീൽ എഴുതിയ കൃതി വായിച്ചു. വെളുത്ത വംശീയതയുടെ മുഴുവൻ നിശ്ചയങ്ങളിൽ നിന്നും നിർണ്ണയങ്ങളിൽ നിന്നും കറുത്ത ജനവിഭാഗത്തിന്റെ സ്വത്വത്തെയും സാധ്യതകളെയും മോചിപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ഷർമൺ ജാക്സൺ നയനിലപാടുകളുടെ പ്രേരകം. പാരമ്പര്യ വിശ്വാസ ശാസ്ത്രരീതികളെയും നവത്വം തേടുന്ന കാലിക വായനകളെയും തരാതരം വേർതിരിച്ച് അപഗ്രഥിക്കുന്ന മെത്തഡോളജി ശുഭകരമാണ്.
ഈയടുത്ത് പുറത്തിറങ്ങിയ കൃതിയുടെ ഉള്ളടക്കത്തെ കൂടുതൽ വിലയിരുത്തി വർത്തമാനം പറയുന്നത് വായിക്കാനിരിക്കുന്നവരെ പ്രയാസപ്പെടുത്തുമെന്നതിനാൽ മറ്റു ചിലത് കുറിക്കാനാണീ കുറിപ്പ്.
വൈവിധ്യവും വൈഭിന്ന്യവും പേറുന്ന ഇസ്‌ലാമിക ദൈവശാസ്ത്ര-കർമ്മശാസ്ത്ര രംഗങ്ങളെയൊക്കെ കൂടുതൽ പുതുവായനകൾക്കും പുനർവായനകൾക്കും വിധേയമാക്കേണ്ടതുണ്ട്. വിവിധ വിജ്ഞാനശാഖകളിൽ വിരചിതമായ ടെക്സ്റ്റുകളുടെ ഉപരിപ്ലവമായ വായനയും കേവലാർത്ഥങ്ങളിൽ മാത്രം ഒതുങ്ങുന്ന സംവാദാത്മകതയും അക്ഷന്തവ്യാപരാധമാണെന്ന് പറയാതെ വയ്യ!
സുതാര്യവും സുജ്ഞാതവുമായ പുതിയ ഇടപെടലുകൾ അക്കാദമിക ലോകത്ത് സജീവമാണ്. അതിന്റെയൊക്കെ സത്യസന്ധമായ ആഖ്യാന - വ്യാഖ്യാനങ്ങൾ മലയാളത്തിലും വായിക്കപ്പെടണം. പ്രിയ സുഹൃത്തിന്റെ കൃതി ആ വഴിയിലെ നല്ലൊരു ശ്രമമാണെന്ന് വിശ്വസിക്കുന്നു. പ്രസാധകരായ അദർ ബുക്സ് സമകാലിക ലോകത്തെ ഇസ്‌ലാമിക ചിന്താധാരകളെ പരിചയപ്പെടുത്താനുള്ള ഇൻട്രൊഡക്ഷൻ സീരീസ് ഈയൊരു കൃതിയിലൂടെ ആരംഭിച്ചത് അഭിനന്ദനാർഹമാണ്.
ഗവേഷണ മര്യാദ പുലർത്തുന്ന സത്യസന്ധമായ നല്ല പഠനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു. കൂടെ, അക്കാദമിക് വാല്യൂ ഉള്ള ഇടപെടലുകൾ സഹൃദയനായ സുഹൃത്ത് എൻ. മുഹമ്മദ് ഖലീലിൽ നിന്ന് ഇനിയുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു, പ്രത്യാശിക്കുന്നു.