ഫാത്തിമ ശബാന ചെറുമുക്ക്
പെൺപക്ഷ വായനയുടെ മതകീയതയെ തേടുമ്പോൾ വ്യക്തമാവുന്ന ഒരു കാര്യം ഇസ്‌ലാം പെണ്ണിന് നൽകുന്ന ആദരവിന്റെ അടയാള വാക്യങ്ങളാണ്. ഗൂഗിളിൽ നോക്കി മതം പഠിച്ചവർ കീബോഡിൽ കൈവെച്ച് മത വിഷയങ്ങൾ ചർച്ചക്കെടുക്കുന്നതാണ് നമ്മുടെ കാലം നേരിടുന്ന വലിയ വെല്ലുവിളി. മറയില്ലാതെ പെണ്ണിന് നടുറോഡിൽ ഇറങ്ങിയാലന്താ എന്ന് ചോദിക്കുന്ന ഓൺലൈൻ മുഫ്തിമാർ അപ്പണി നിർത്തി ചേരുന്ന പണിക്ക് പോവുകയാണ് വേണ്ടത്. വിമർശനങ്ങളിൽ ഇസ്ലാമിനെ മാത്രം ഉന്നമാക്കുന്നവർ മാപ്പിളപ്പെണ്ണിന്റെ പർദ്ധക്കുള്ളിലെ ഉൾച്ചൂടിലേക്ക് കാറ്റൂതി തണുപ്പിക്കുന്നതിൽ അതിശയപ്പെടാനൊന്നുമില്ലെങ്കിലും ചിലത് പറയാതെ വയ്യ. അതിനാണീ എഴുത്ത്. ..
സ്ത്രീത്വത്തിന് സുരക്ഷയും സമൂഹത്തിന് അച്ചടക്കവും നൽകുന്ന വസ്ത്രധാരണ രീതിയാണ് ഈ ഖുർആനിക വചനം മുന്നോട്ട് വെക്കുന്നത്...സൂറത്തുന്നൂറിലെ മുപ്പത്തിയൊന്നാം ആയത്തിൽ ഇങ്ങനെ പറയുന്നണ്ട്:
" സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നിങ്ങൾ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മേൽ അവർ താഴ്ത്തിയിട്ടു കൊള്ളട്ടെ "" ...( ഖുർആൻ)
സ്ത്രീത്വത്തിന് സുരക്ഷയും സമൂഹത്തിന് അച്ചടക്കവും നൽകുന്ന വസ്ത്രധാരണ രീതിയാണ് ഈ ഖുർആനിക വചനം മുന്നോട്ട് വെക്കുന്നത്...
സ്ത്രീകൾക്ക് ഇസ്ലാമിൽ ഉള്ള സ്ഥാനം വളരെ വലുതാണ്. അവളെ വജ്ര സമാനമായിട്ടാണ് ഇസ്ലാം നോക്കിക്കാണുന്നത് ... വജ്രം വളരെ വിലപ്പെട്ടതാണ് അത് പോലെ സ്ത്രീയും ..ഇസ്ലാമിൽ അസ്വാതന്ത്രത്തിന്റെ മതിൽക്കെട്ടുകളില്ല. മറിച്ച് സംരക്ഷണത്തിന്റെ ചേർത്തുപിടിക്കലാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഓരോ നിർദേശങ്ങളും ...സ്ത്രീ ഹിജാബിനുള്ളിൽ സുരക്ഷിതയായത് കൊണ്ട് തന്നെ അവളോട് ഹിജാബ് ധരിക്കാൻ ഇസ്ലാം കല്പിക്കുന്നു.. വസ്ത്രധാരണയിൽ കാർക്കശ്യം പാലിക്കുന്നതോടൊപ്പം പുരുഷനെപ്പോലെ സ്ത്രീ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീയെ ഇസ്ലാം വിലക്കിയത് അവളുടെ സുരക്ഷിതത്വത്തിന് ഇസ്ലാം വില നൽകിയത് കൊണ്ടാണ്.
ആണിറക്കം പോലെയല്ല പെണ്ണിറക്കം. ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം മുതലാണ് ഇസ്ലാം തുടങ്ങുന്നത്.
സ്‌ത്രീ പുറത്തിറങ്ങിയതിന്റെ പേരിൽ നടന്ന കുറ്റകൃത്യങ്ങളെ ഒന്നു വിലയിരുത്തിയാൽ ഇസ്ലാമിന്റെ വിശാലതയും പക്വമായ അഭിപ്രായങ്ങളെയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ബ്രായും പാന്റീസും വേഷമാക്കുന്നവരെക്കാളുമെത്രയോ അധികം പർദ്ധയണിയുന്ന മുസ്ലിം സ്ത്രീയിൽ കുറ്റവാസനയും പ്രേരണയും കുറവാണെന്നത് ലോക സത്യമാണ്.
ഖുർആനിൽ പലയിടങ്ങളിലും സ്ത്രീയെയും അവളുടെ സുരക്ഷിതത്ത്വത്തെയും സംരക്ഷണത്തെയും നിരവധി തവണ ചർച്ച ചെയ്തത്, ഇസ്ലാം അവൾക്ക് നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.. സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുന്നതിനെ ഇസ്ലാം നിരുപാധികം വിലക്കുന്നില്ല..വീടിനു പുറത്തിറങ്ങി തൊഴിൽ ചെയ്യുമ്പോൾ ഇസ്ലാമിന്റെ ചിഹ്നങ്ങളെയും വസ്ത്രധാരണത്തെയും കാത്തു സൂക്ഷിക്കുകയാണെങ്കിൽ ഇസ്ലാമിൽ അത് അനുവദനീയമാണ്..
സ്ത്രീ ജോലി ചെയ്യേണ്ടതില്ലെന്ന് ഇസ്ലാം പറയുന്നതിന്റെ യുക്തി, അവളുടെ ശാരീരിക പ്രകൃതം അവൾക്ക് ജോലി ചെയ്യാൻ പൂർണമായി ഇണങ്ങുന്നില്ല എന്നത് കൊണ്ടാണ്. തുടരെ മണിക്കൂറുകൾ ജോലി ചെയ്യുമ്പോൾ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുന്നു. അവിടെയും ഇസ്ലാം സ്ത്രീയെ ബഹുമാനിക്കുകയാണ്, സംരക്ഷിക്കുകയാണ്.. എന്നിട്ടും ഇസ്ലാമിൽ സ്ത്രീക്ക് സ്വാതന്ത്ര്യമില്ല, ഇസ്ലാം സ്ത്രീയെ അടിച്ചമർത്തുകയാണ് എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത് ??...
ഇവിടെയാണ് ഓറിയന്റലിസ്റ്റുകളും ഫെമിനിസ്റ്റ് വാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുപറ്റം പുതു സമൂഹവും ചോദ്യങ്ങളുടെ ഭണ്ഡാരക്കെട്ടുകൾ തുറക്കുന്നത്... ഹിജാബ് എങ്ങനെയാണ് സ്ത്രീകൾക്ക് സ്വാതന്ത്ര്യമാവുന്നത് , കറുത്ത വസ്ത്രത്തിനുള്ളിൽ അവളെ തളച്ചിട്ടിരിക്കുകയല്ലേ.. മാത്രമല്ല അത് ഒരു കള്ള ലക്ഷണമാണ് , ധരിക്കുന്നവർക്ക് എല്ലാം കാണാം. ഇങ്ങനെ നീളുന്നു ചോദ്യനിരകൾ. 'കത്തുന്ന വേനലിൽ കറുത്ത പാർദ്ധക്കുള്ളിൽ' എന്ന ഖതീജ മുംതാസിന്റെ പഴയൊരു മാതൃഭൂമി ലേഖനം ഓർമ്മ വരുന്നു. മുംതാസിന്റെ സ്ത്രീ പഥം പംക്തിയിൽ വന്ന ആ ലേഖനം ഇത്തരത്തിലുള്ള വേണ്ടാസങ്കടങ്ങളെയും ഇല്ലാത്ത വേവലാതികളെയും വാക്കുകളാൽ നിർമ്മിച്ചെടുക്കുന്ന ഒരു എഴുത്തായിരുന്നു. വേനലിൽ പർദ്ധയിടുന്ന മാപ്പിളപ്പെണ്ണ് നിന്ന് വിയർക്കുന്നു എന്ന് സങ്കടപ്പെടുന്ന ലേഖിക ശൈത്യത്തിൽ അവരാതിട്ട് നടക്കട്ടെ എന്ന് പറയുന്നുമില്ല. വിമർശകയുടെ ഉന്നം വരികൾക്കപ്പുറത്തേക്ക് ആലോചനക്കെടുക്കുമ്പോൾ എഴുത്തിന്റെ ലക്ഷ്യം താനേ തിരിയും.
ഞാൻ ഹിജാബ് ആദ്യമായി ധരിച്ചപ്പോൾ എനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ ഏറെയാണ്... സുഹൃത്തുക്കളും കുടുംബക്കാരും ഒരുപോലെ പരിഹസിക്കാൻ തുടങ്ങി.. അവിടെ പുഞ്ചിരി ആയിരുന്നു എന്റെ ആയുധം.. എനിക്ക് ഹിജാബ് തരുന്ന സന്തോഷം അത് എനിക്ക് മാത്രമല്ലേ അറിയൂ...ഇവിടെ എനിക്ക് പറയാനുള്ളത് ഇത്ര മാത്രം. "ഹിജാബ് ഒരിക്കലും സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല ..മറിച്ച് അവളുടെ അഭിമാനത്തിനും സൗന്ദര്യത്തിനും വില നൽകുകയാണ്.. .. ഒരു സുരക്ഷാകവചമാണ്.. യുദ്ധത്തിൽ പട്ടാളക്കാർ ധരിക്കുന്ന സുരക്ഷാ സ്‌കാഫ് അവരെ ശത്രുവിന്റെ വെടിയുണ്ടയിൽ നിന്നും സരക്ഷിക്കുന്ന പോലെ ഹിജാബ്, കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകളിൽ നിന്ന് അവൾക്ക് സംരക്ഷണം നൽകുകയാണ്... അവളുടെ സൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളിൽ നിന്നും അവൾക്ക് സുരക്ഷ നൽകുകയാണ്... എവിടെയും ധൈര്യപൂർവം സഞ്ചരിക്കാൻ സാധിക്കുന്നു ഇതവൾക്ക് ധൈര്യം നൽകുന്നു ...
ഏതൊന്നിനെയും കൂടുതൽ തവണ നാം കാണുമ്പോൾ അതിന്റെ ആസ്വാദനം നഷ്ടമാകുന്നു .. അത് തന്നെയാണ് ഹിജാബിന്റെ കാര്യത്തിലും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആദ്യം മുതൽക്ക് തന്നെ ഹിജാബ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അത് കൂടുതൽ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഹിജാബ് നാട്ടിൽ സുലഭമായതോടെ ചിലർക്കതിനോട് വിരക്തി തോന്നിത്തുടങ്ങി..
ഞാൻ ഹിജാബ് ആദ്യമായി ധരിച്ചപ്പോൾ എനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ ഏറെയാണ്... സുഹൃത്തുക്കളും കുടുംബക്കാരും ഒരുപോലെ പരിഹസിക്കാൻ തുടങ്ങി.. അവിടെ പുഞ്ചിരി ആയിരുന്നു എന്റെ ആയുധം.. എനിക്ക് ഹിജാബ് തരുന്ന സന്തോഷം അത് എനിക്ക് മാത്രമല്ലേ അറിയൂ...
"നിനക്ക് എല്ലാവരേയും കാണാം ഞങ്ങൾക്ക് നിന്നെ കാണാൻ പാടില്ലല്ലേ" എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ അവന് നൽകിയ മറുപടി.., " എന്റെ കണ്ണുകളെ എനിക്ക് നിയന്തിക്കാം, പക്ഷേ എന്നിലേക്ക് നോക്കുന്ന അനേകായിരം കണ്ണുകളെ ഞാൻ എങ്ങനെ നിയന്ത്രിക്കും .." ...
ആദ്യമാദ്യം മനസ്സിന് ചെറിയൊരു വേദന തോന്നിയെങ്കിലും പിന്നിട് ഓരോ പരിഹാസങ്ങളും കുത്തുവാക്കുകളും ഞാൻ ആസ്വദിക്കുകയായിരുന്നു....എന്റെ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാണല്ലോ ഇതെല്ലാം എന്ന് ഓർക്കുമ്പോൾ ഒരാനന്തമാണ്...
ചെറിയ കുട്ടികളിൽ പോലും ഇപ്പോൾ ഹിജാബിനെതിരെ ഭയപ്പെടുത്തുന്ന ചിന്താഗതിയാണ്... അവർ കണ്ടു ശീലിച്ച കാർട്ടൂണുകളിലും ടെലിവിഷൻ ഷോകളിലും മുഖം മൂടിയവർ കൊള്ളക്കാരനോ പിടിച്ചുപറിക്കാരനോ ആകും.. പിന്നിട് ഹിജാബ് ധരിച്ചവരെ കാണുമ്പോൾ ആ നിഷ്കളങ്ക മനസ്സിൽ തെളിയുന്നത് അവരുടെ മുഖമാവും ..സ്വഭാവികമായും അവർ പേടിക്കുന്നു...
ഞാൻ ക്ലാസിന് പോകുന്ന ദിവസം എന്റെ ഇത്തയുടെ മകൾ എന്നെ കണ്ട് 'കൊള്ളക്കാരി' എന്ന് വിളിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം എനിക്ക് ബോധ്യമാകുന്നത്.. മീഡിയകൾ അവരിൽ ചെലുത്തുന്ന സ്വാധിനം ഏറെയാണെന്ന് ഈ സംഭവത്തിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതെ ഉളളൂ...
ഹിജാബ് ധരിക്കുന്നവൾ നിരക്ഷരയാണെന്ന വാദം തീർത്തും വിഢിത്തമാണ് .. ഞാൻ കണ്ട ഹിജാബ് ധരിച്ച ഒരുപാട് പെണ്കുട്ടികൾ അതേ വേഷ വിധാനത്തോടെ തന്നെ അവരവരുടെ ജോലികളിൽ തൃപ്തി കണ്ടെത്തുന്നുണ്ട്. വസ്‌ത്രം എന്നത് തീർത്തും ധരിക്കുന്നവരുടെ തൃപ്തിയിലേക്ക് ഉദ്ദേശം മാറിയാൽ യാതൊരു വിധ പ്രശ്നവുമില്ല. അങ്ങനെയല്ലാതാകുമ്പോഴാണ് സമൂഹത്തിൽ പല ചോദ്യങ്ങൾ ഉയർന്ന് വരുന്നതും അതിനെല്ലാം ഉത്തരം നൽകേണ്ടി വരുന്നതും...
ഹിജാബിനെ വിശദീകരിക്കുന്ന ഖുർആൻ സൂക്ത്തിൽ പറയുന്നുണ്ട് "അതിൽ നിങ്ങൾക്ക് സുരക്ഷയുണ്ട് " ..അതെ ഹിജാബ് ഒരിക്കലും അവളുടെ ചിന്തകളെയും ആശയങ്ങളെയും കെട്ടിയിടുന്നില്ല .മറിച്ച് ഭയമേതുമില്ലാതെ സമൂഹത്തിന്റെ മുമ്പിൽ നിൽക്കാനുള്ള കരുത്ത് നൽകുകയാണ്.. അവൾ ഹിജാബിൽ കൂടുതൽ കംഫർട്ട് ആകുകയാണ്...
പിഞ്ചു കുഞ്ഞുങ്ങളെ പോലും കാമ കണ്ണുകളാൽ നോക്കി കാണുന്ന ഈ സമൂഹത്തിൽ സ്‌ത്രീക്ക് എന്ത് സുരക്ഷയാണ് വാഗ്ദാനം ചെയ്യാൻ കഴിയുക...തെറ്റിലേക്ക് പോകുന്നതിനെ സ്വയം തടയുന്നതോടൊപ്പം മറ്റുള്ളവരെ അതിലേക്ക് എത്തിക്കുന്നതിനെയും തടയുന്നു ...തന്റേതായ ലോകത്ത് അവൾ സ്വാതന്ത്യയാണ് ..ഇസ്ലാം ഒരിക്കലും ഒന്നും അടിച്ചേല്പിക്കുന്നില്ല...
ഞാൻ ഹിജാബ് ധരിച്ചതും ധരിക്കുന്നതും എന്റെ സ്വയമിഷ്ടപ്രകാരമാണ് ...അവിടെ ആരുടെയും പ്രേരണയോ നിർബന്ധബുദ്ധിയോ ഇല്ല... ഞാൻ ഹിജാബിൽ പൂർണ സന്തോഷവതിയാണ് ..അത് ഒരാളുടെ വ്യക്തിതത്തെ വളരെയധികം സ്വധിനിക്കുന്നു..
പിഞ്ചു കുഞ്ഞുങ്ങളെ പോലും കാമ കണ്ണുകളാൽ നോക്കി കാണുന്ന ഈ സമൂഹത്തിൽ സ്‌ത്രീക്ക് എന്ത് സുരക്ഷയാണ് വാഗ്ദാനം ചെയ്യാൻ കഴിയുക...
ഹിജാബിനുള്ളിൽ അവൾ പൂർണ്ണ സുരക്ഷിതയാണ് .. നല്ലതിനെ പലപ്പോഴും പലർക്കും അംഗീകരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല ..പക്ഷെ , അത് തെറ്റാണെന്ന് പറയുകയുമരുത്.
പർദ്ധ കേരളീയ വസ്ത്രമല്ല എന്ന് പർദ്ധക്കെതിര് പറയുന്നവർ കേരളത്തിന് പൊതുവായും തനതായും ഒരു വസ്ത്രരീതി ഉണ്ടോ എന്നുകൂടി പറയണം. മലയാളത്തനിമ അവകാശപ്പെടുന്ന പെൺ വസ്ത്രങ്ങളുടെ ആദ്യ മാതൃക മൂഷികവംശജരിലാണ് കാണാനാവുക. പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് സാരി വിപണി കീഴടക്കുന്നതിനു മുൻപേ തന്നെ പർദ്ധ വിപണിയിലെത്തിയിരുന്നു എന്നതാണ് വസ്തുത. ചുരുക്കത്തിൽ കുറേ കാണിക്കുന്നതല്ല, പലതും കാണിക്കാതിരിക്കുന്നതാണ് പെണ്ണഴക്. വഴികേടിന്റെ വാതിലുകളിൽ നിന്ന് മാറി നടക്കാനും, ഉടലുകൊതിക്കുന്ന പൗരുഷങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാനും മാപ്പിളപ്പെണ്ണിന് പർദ്ധതന്നെയാണുചിതം.

0 Comments