അബ്ദുള്ള സികെ കോട്ടപ്പള്ളി
എൻ ആർ സിയും കാബും വന്നാൽ എന്ത് സംഭവിക്കാനാണ്?
ഇതൊക്കെ വെറും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമല്ലെ?
എന്നൊക്ക സംശയിക്കുന്ന ഒരുപാട് നിഷ്കളങ്കരെ കണ്ടത് കൊണ്ട് ഓർമിപ്പിക്കുകയാണ്.
ഈ നിഷ്കളങ്കർ ഏതെങ്കിലും റോഹിങ്ക്യൻ മുസ്ലിങ്ങളെ കാണുകയാണെങ്കിൽ അവർക്ക് എന്താണ് അവരുടെ നാട്ടിൽ സംഭവിച്ചത് എന്ന് നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ഭാഷയിൽ ഒന്ന് ചോദിക്കുന്നത് നല്ലതാണ്.
അവരുടെ വംശഹത്യയുടെ ചുരുക്കിയ ചരിത്രം ഇതാണ്.
1982 ലാണ് റോഹിങ്ക്യൻ മുസ്ലിങ്ങളെ ഉൾപെടുത്താതെ മ്യാന്മറിലെ 'തദ്ദേശീയ' വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന അവരുടെ കാബ് (Myanmar nationality law) അവിടെ കൊണ്ട് വരുന്നത്.
അതോടു കൂടിയാണ് റോഹിങ്ക്യൻ മുസ്ലിങ്ങളുടെ ദുരിതങ്ങളുടെ പ്രളയം ആരംഭിക്കുന്നത്.
അതിന് തുടർച്ചയായി മ്യാന്മാർ സ്റ്റേറ്റ് കൊണ്ട് വന്നത് എൻ ആർ സി ആണ്. എൻ ആർ സി എന്ന ഇവിടെയുള്ള അതേ പേരിൽ തന്നെയാണ് മ്യാന്മറിലും വന്നത്.
എൻ ആർ സിയിൽ നിന്ന് പുറത്തായ/മതിയായ രേഖകളുടെ പിൻബലമില്ലാത്ത 'തദ്ദേശീയ' വിഭാഗങ്ങളെ അവരുടെ കാബ് പ്രകാരം മ്യാന്മർ പൗരരാക്കി പ്രഖ്യാപിച്ചു. അതോടെ റോഹിങ്ക്യൻ മുസ്ലിങ്ങൾ പൗരന്മാരല്ലാത്ത അപരന്മാരായി മാറി.
പിന്നീട് വന്നത് എഫ് ആർ സി ആണ്. അതായത് Forien Registrar of Citizens.
പൗരത്വ പട്ടികയിൽപെടാത്ത റോഹിങ്ക്യൻ മുസ്ലിങ്ങളെ അതിലാണ് ഉൾപ്പെടുത്തിയത്.
എഫ് ആർ സി യിൽ ഉൾപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും വോട്ടവകാശവും ക്രമത്തിൽ പിന്നീട് എടുത്ത് കളഞ്ഞു.
അങ്ങനെ രാഷ്ട്രീയ അവകാശങ്ങളില്ലാത്ത/രാജ്യമില്ലാത്ത ഒരു ജനതയായി റോഹിൻഗ്യൻ മുസ്ലിങ്ങളെ മാറ്റിയതിന്റെ അനിവാര്യമായ പര്യവസാനമായിരുന്നു അവിടെ നടന്ന വംശഹത്യ.
ഐക്യ രാഷ്ട്ര സഭ റോഹിങ്ക്യൻ വംശഹത്യയെ വിളിച്ചത് Crime against Humanity (മനുഷ്യത്യത്തിന് എതിരായ കുറ്റം )എന്നാണ്.
ലോകസമാധാനത്തിന് നോബൽ കരസ്ഥമാക്കിയ 'ലിബറൽ ' ഓങ് സാങ്ങ് സൂചി ഒക്കെ വംശഹത്യക്ക് മൗനാനുവാദം കൊടുക്കുകയായിരുന്നു മ്യാന്മറിൽ.
അതിനാൽ നിസ്സംഗത നിർമിക്കുന്ന ശുഭാപ്തി വിശ്വാസം നല്ലതല്ല. അത് നമ്മളെ Auschwitz ( ജൂതന്മാരെ കൊല്ലാൻ നിർമിച്ച നാസി ഗ്യാസ് ചേമ്പറുകൾ) ലേക്കാണ് നയിക്കുന്നത്.

0 Comments