ഇ. കെ. റശീദ് വാഫി
അല്പം യുക്തിയും ആരും കണ്ടു കേള്‍ക്കാത്ത കുറെ ചിന്തകളെയും ചിന്തകരെയും പരാമര്‍ശിക്കുന്ന ഏതാനും പുസ്തകങ്ങൾ രചിക്കുക കൂടി ചെയ്തതോടെ അവർ ലോകം കണ്ട മഹാ സൂഫികളും ജ്ഞാനികളുമായിരിക്കുകയാണ്ശൈഖ് ബൂത്വിയുടെ വാക്കുകൾ മനസ്സുറച്ച് ഒരാവര്‍ത്തി വായിച്ചാൽ തന്നെ സൂഫിയെ കുറിച്ചുള്ള തെറ്റായ ധാരണകളെല്ലാം അസ്തമിക്കും. ഇസ്ലാമിക ശരീഅത്തിൽ അഗാധ ജ്ഞാനം യാഥാര്‍ത്ഥ സൂഫിയുടെ അടയാളമാണ്. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തന്റെ പ്രസിദ്ധ ഗ്രന്ഥം 'അദ്ക്കിയ' യിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശരീഅത്ത് പൂർണ്ണമായും പഠിച്ചവരാണ് ത്വരീഖത്തിൽ പ്രവേശിക്കേണ്ടതെന്ന് മഖ്ദൂം പ്രഖ്യാപിക്കുന്നത് കാണാം. കാരണം ത്വരീഖത്ത് കടലാണത്രെ. ശരീഅത്ത് കപ്പലും. കപ്പലോട്ടാൻ അറിയാത്തവൻ കടലില്‍ പ്രവേശിക്കുന്നത് അപകടമല്ലേ...!!!!
إن الطريق شريعة وطريقة
وحقيقة فاسمع لها ما مثلا
فشريعة كسفينة وطريقة
كالبحر ثم حقيقة در غلا
فشريعة أخذ بدين الخالق
وقيامه بالأمر والنهي انجلا
وطريقة أخذ بأحوط كالورع
وعزيمة كرياضة متبتلا
وحقيقة لوصوله للمقصد
ومشاهد نور التجلي بانجلى
من رام درا للسفينة يركب
ويغوص بحرا ثم درا حصلا
وكذا الطريقة والحقيقة يا أخي
من غير فعل شريعة لن تحصلا.
പുതിയ ഇനം സൂഫികളും രംഗത്ത് വന്നിട്ടുണ്ട്.
വെസ്റ്റേൺ ഇസ്ലാമിക് ഫിലോസഫിയുടെ അങ്ങേയറ്റത്തെ തുരുത്തുകൾ പോലും എത്തിപ്പിടിക്കുന്ന ചില അതിബുദ്ധിമാന്മാർ. അവര്‍ ധരിച്ചിരിക്കുന്നത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഏതാനും ചില ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചാൽ ലോക പണ്ഡിതനാവാമെന്നാണ്. അല്പം യുക്തിയും ആരും കണ്ടു കേള്‍ക്കാത്ത കുറെ ചിന്തകളെയും ചിന്തകരെയും പരാമര്‍ശിക്കുന്ന ഏതാനും പുസ്തകങ്ങൾ രചിക്കുകകൂടി ചെയ്തതോടെ അവർ ലോകം കണ്ട മഹാ സൂഫികളും ജ്ഞാനികളുമായിരിക്കുകയാണ്.ഇസ്ലാമിക ശരീഅത്തിലെ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത് അറബിയിലാണ്. വിവര്‍ത്തനം വഴി ഇസ്ലാമിക ശരീഅത്ത് ശരിയായ രീതിയില്‍ പഠിക്കാൻ സാധ്യമല്ല. ചുരുക്കത്തില്‍ ശരീഅത്ത് പഠിക്കുകയും പകർത്തുകയും ചെയ്യലോടൊപ്പം ദുനിയാവിനെ ത്യജിച്ച് അല്ലാഹുവിന്റെ ദിക്ക്റിലും ഫിക്ക്റിലുമായി കഴിയുന്നവരാണ് യാഥാര്‍ത്ഥ സൂഫികള്‍.
