പഞ്ചാബികൾക്ക് എത്ര വേഗമാണ് കശ്മീർ പ്രശ്നം മനസ്സിലാവുന്നതെന്ന അത്ഭുതമുണ്ടോ?
ഡൽഹി മുതൽ ഹൂസ്റ്റൺ വരെ പഞ്ചാബികൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പ്രബല ഇന്ത്യൻ ദേശീയതയുമായി പഞ്ചാബികളിൽ ചിലർ വിയോജിക്കുന്നതെന്തുകൊണ്ടാണ് ?
70- 80 കാലയളവിൽ ഇന്ത്യൻ സ്റ്റേറ്റ് പഞ്ചാബിനോട് ചെയ്തതെന്ത് അറിയുമ്പോഴാണ് അതിനുത്തരം കിട്ടുക.
ദേവിയായ ദുർഗയും പ്രധാനമന്ത്രിയായ ഇന്ദിരയും ഒന്നായ കാലത്ത് സംഘികൾ പോലും കോൺഗ്രസിന്റെ ഫാൻസായിരുന്നു. സിഖ് വിരോധം സംഘികളും കോൺഗ്രസും ഒരു പോലെ പങ്കിട്ടിരുന്നു.
സംഘികളുടെ ദുർഗാ പ്രേമം കുറക്കാനും താൻ ആ പഴയ ആംഗ്ലിസൈസ്ഡ് നെഹ്റുവിന്റെ മകൾ ഇന്ദിര മാത്രമാണെന്നും പറയാൻ കൂടിയാണ് ഭരണഘടനയുടെ ആമുഖത്തിൽ ഇന്ദിര 'സെക്കുലറിസം ' എന്നു ചേർക്കുന്നത്. ഒരു തരം ബാധയൊഴിപ്പിക്കൽ എന്നു പറയാം.
പിന്നീട് 90 കൾക്കു ശേഷം വാർ ഓൺ ടെററിന്റെ പേരിൽ മുസ് ലിംകളെപറ്റി പ്രചരിച്ച പൈശാചിക കഥകളിൽ പഞ്ചാബികളും ഒരു കൊളാറ്ററൽ ഡാമേജു പോലെ ഉൾപ്പെട്ടിരുന്നു.
അത്തരം കഥകൾ വീണ്ടും നമ്മുടെ മാധ്യമങ്ങളിൽ വീണ്ടും നിറയുമ്പോൾ പഴയ ചരിത്രത്തിന്റെ ചില ആവർത്തനങ്ങൾ ഒരു ദേജാവു കണക്കെ നമ്മെ വേട്ടയാടുന്നു.
പുതിയ കാലത്തെ അന്താരാഷ്ട്ര മുസ്ലിം പ്രശ്നത്തിൽ സിഖ് പ്രശ്നവും കുടിക്കുഴഞ്ഞിരിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിൽ ഷോപ്പിംഗ് മാളുകളുടെ പരിസരത്ത് രണ്ടു തരം "തീവ്രവാദികളുടെ" ഫോട്ടോയാണ് ഇപ്പോൾ കാണുന്നത്. മുസ്ലിംങ്ങളുടേതും സിഖുകാരുടേതും !
ഇതൊക്കെ ആലോചിച്ചത് മൻറീത് സോധി സോമേശ്വറിന്റെ പുതിയ നോവലായ The Radiance of a Thousand Sun വായിക്കുമ്പോഴാണ്.
ഇന്ദിര എന്ന ലോഡ് ദുർഗ ആദ്യ ഇലക്ഷൻ തോറ്റ അന്ന് ജനിച്ച നിക്കിയുടെ കഥയാണിത്. അവളിപ്പോൾ ന്യൂയോർക്കിലാണ്. ഈ നീണ്ട നാൽപതു കാലത്തിനിടക്ക് സിഖ് സ്വത്വരാഷ്ട്രീയത്തിനുണ്ടായ വികാസപരിണാമത്തെ നോവൽ നിക്കിയിലൂടെ വരച്ചിടുന്നു.
പഞ്ചാബിലെ നിശബ്ദ അടിയന്തിരാവസ്ഥയുടെ നാളുകളിൽ നിക്കി ഇങ്ങിനെ പറയുന്നു.
It wasn't that people didn't know right from wrong. They almost always did. Doing the right thing was what snared them. The right thing was tiresome, boring, too much work... Even that would be okay, if the objections were limited to life's tedium. But what kept people silent was the knowledge that resided in them like marrow in their bones. If you made habit of doing what was right, one day, it would kill you...
ഇന്നത്തെ മുസ്ലിം നിശബ്ദതയെ രാഷ്ട്രീയമായി വരച്ചിടാൻ ഞാൻ ഈ വാക്കുകൾ കടമെടുക്കട്ടെ