യൂനുസ് ഖാന്‍

വൈറസ് ഇറങ്ങിയ സമയത്ത് 'അതില്‍ അസ്സലാമുഅലൈക്കും ധാരാളമായി പറയുന്നു. സിനിമയിലെ വില്ലന്‍ മുസ്ലിമല്ല.  പ്രധാന ഡോക്ടര്‍ ഹിന്ദു അല്ല.' എന്നു തുടങ്ങി വളരെ ബലിശമായ പരാതികള്‍ പറഞ്ഞ ചില ആളുകളാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ കുടവയറന്‍ കഥാപാത്രത്തിനെ പരിഹസിക്കുന്നവരെ എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതാണു വൈരുദ്ധ്യം.

വൈറസ് വിരോധികള്‍ അന്നു പറഞ്ഞ ഒരു ന്യായം ഇതായിരുന്നു
'ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് വൈറസ്. അതുകൊണ്ട് അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം പൂര്‍ണമായും യഥാര്‍ത്ഥം ആയിരിക്കണം. പേരോ മതമോ മാറിയാല്‍ അത് മുഹ്‌സിന്‍ പെരാരി  ആഷിക് അബു ടീമിന്റെ ഉള്ളിലെ മൗദൂദിസുഡാപ്പിസമാണു!'

ആണല്ലെ?. എങ്കില്‍ അതുതന്നെയാണു ഫാന്‍സുകളേ ഇപ്പോ പ്രിയദര്‍ശനോടും നമുക്ക് പറയാനുള്ളത്:

'കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാര്‍. 1498ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിന്‍!ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്ത സര്‍ക്കീല്‍ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീര്‍ത്തിരുന്നു. കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ് കുഞ്ഞാലി മരയ്ക്കാര്‍.'

ഒന്ന് കൊച്ചിക്കാരനായ കുഞ്ഞാലിമരയ്ക്കാര്‍ കിളിച്ചുണ്ടന്‍ മാമ്പഴം സ്ലാങ്ങില്‍ സംസാരിയ്ക്കില്ല. അതാണു സിനിമയില്‍ പ്രിയദര്‍ശന്‍ കാണിച്ച ആദ്യത്തെ അശ്ലീലം.
രണ്ട്  നാവികയോദ്ധാവായ ശത്രുക്കളുടെ പേടിസ്വപ്നമായ കരുത്തനായ കുഞ്ഞാലിമരയ്ക്കാര്‍ക്ക് അഞ്ചുമാസം ഗര്‍ഭമുള്ള കുടവയറും വേഷഭൂഷാധികളും നല്‍കിയതാണു രണ്ടാമത്തെ അശ്ലീലം. ഒരു ചരിത്രപുരുഷനെ പ്രിയന്‍ അപഹസിയ്ക്കുന്നത് കാണുമ്പോള്‍ ചരിത്രബോധമുള്ളവര്‍ക്ക് പ്രയാസമുണ്ടാകും. പ്രിയന്റെ മുന്‍കാലസിനിമകളില്‍ അയാള്‍ തന്റെ രോഗലക്ഷണം പലവുരു കാണിച്ചിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ചും.

പാന്‍സ്, എഫ് ബിയില്‍ നാലു പോസ്റ്റ് വന്നാല്‍ പൊളിയാന്‍ മാത്രം ദുര്‍ബലനല്ല പ്രിയനും ലാലുമെന്ന് ഏത് കൊച്ചുകുട്ടിയ്ക്കുമറിയാം. പാന്‍സ് മാത്രം കണ്ടാലും നിര്‍മ്മാതാവ് കാശുമുതലാക്കും.

പക്ഷെ ചരിത്രത്തെ തിരുത്തിയെഴുതി പരസ്യമായി വക്രീകരിക്കുന്നത് കാണുമ്പോള്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് എതിര്‍ക്കും. അതിനെ 'ബോഡി ഷെയ്മിംഗ്' എന്നൊക്കെ ഇരവാദമുന്നയിച്ച് കരയുന്നത് ലാലിനു തന്നെ കമ്പ്‌ലീറ്റ് നാണക്കേടാണെന്ന് പറയാതെ വയ്യ.

 ഗ്രോ അപ് പാന്‍സ്