Image result for child protection abuse"

ജയറാം ജനാര്‍ദനന്‍

The protection of children from sexual offences act 2012 പ്രകാരമാണ് കുട്ടികൾക്ക് എതിരെയുള്ള ലൈംഗീക അക്രമങ്ങൾ വിചാരണ ചെയ്യപ്പെടുന്നത്. നരേന്ദ്ര മോഡി ഗവർണ്മെന്റ് അതിൽ ചില ഭേദഗതികൾ വരുത്തുകയും നിയമം കൂടുതൽ കർശനം ആക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. POCSO, RTI, RTE മുതലായ നിയമങ്ങൾ വായിച്ചു മനസിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. POCSO നിയമത്തെ പറ്റി ഉണ്ടായിരുന്ന ഒരു ധാരണ , ആ നിയമപ്രകാരം ഒരു കേസ് ചാർജ് ചെയ്യപ്പെട്ടാൽ ജാമ്യം കിട്ടുക പ്രയാസമാണെന്നും കുറ്റാരോപിതർക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നതുമാണ്.
ഏത് വിധത്തിലാണ് അശാസ്ത്രീയവും നിലവാര രഹിതവുമായ കേസ് അന്വേഷണം രണ്ട് ചെറിയ കുട്ടികൾകളുടെ ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കുറച്ചു മനുഷ്യരെ രക്ഷപെടാൻ സഹായിച്ചത് എന്ന വസ്തുത പുറത്ത് കൊണ്ടു വരാനും പുനർ വിചാരണ ഉണ്ടാകാനും വേണ്ടിയുള്ള രാഷ്ട്രീയ ജാഗ്രതയാണ് ഇനി ആവശ്യം
ഈ ധാരണ ശരിയാണോ എന്നറിയാൻ ശ്രമിച്ചപ്പോൾ മനസിലായ കാര്യം ദേശീയതലത്തിൽ POCSO കേസുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. 2019 ജൂലായ് 26 ലെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം POCSO കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിക്കാൻ ബാധ്യതയുള്ള നാഷണൽ കമ്മീഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്‌സ് ന്റെ കൈവശ്യം അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ല എന്നാണ് കാണുന്നത് . കഴിഞ്ഞ 7 വർഷമായി NCPCR എന്തുചെയ്യുകയാണ് എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി ചോദിക്കുന്ന സാഹചര്യം അതുവഴി സുപ്രീം കോടതിയിൽ ഉണ്ടായി.
ഏതായാലും അന്നത്തെ കോടതി നടപടികളുടെ ഭാഗമായി സമർപ്പിച്ച കൃത്യത കുറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇപ്പോൾ ഏതാണ്ട് 1.5 ലക്ഷം പോക്സോ കേസുകൾ നിലവിലുണ്ട്. അതിൽ 44000 കേസുകൾ നിലവിലുള്ളത് ഉത്തർ പ്രദേശിൽ ആണ്. പോക്സോയുടെ കാര്യത്തിൽ കേസ് തീർപ്പാക്കൽ ദേശീയതലത്തിൽ 24 ശതമാനം ആണെന്നും ഈ റിപ്പോർട്ടിൽ ഉണ്ട്. കേരളത്തിലെ സ്ഥിതി നോക്കുകയാണെങ്കിൽ 2018 ലെ കണക്ക് പ്രകാരം 2012 ൽ നിയമം വന്നതിനു ശേഷം 11797 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
മൊത്തത്തിൽ പരിഗണിക്കുകയാണെങ്കിൽ പോക്സോ കേസുകൾ അന്വേഷിക്കുന്നതിലും സമയബന്ധിതമായി തീർക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും നമ്മുടെ നീതിന്യായ നിർവഹണ സംവിധാനം പരാജയമാണെന്ന് കാണാം. ബോധവത്കരണം, കേസുകൾ തിരിച്ചറിയൽ, റിപ്പോർട്ട് ചെയ്യൽ, ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കൽ, സമയ ബന്ധിതമായി വിചാരണ തുടങ്ങിയ കാര്യങ്ങളിൽ വലിയ പിഴവുകൾ സംഭവിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
വാളയാർ പോക്സോ കേസിലെ പ്രതികളെ വെറുതെ വിട്ടൂ എന്ന വാർത്ത ഭയപ്പെടുത്തുന്ന ഒന്നാണ്. മേൽ സൂചിപ്പിച്ചതുപോലുള്ള പല തലങ്ങളിൽ സംഭവിക്കുന്ന പിഴവുകളാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത്. ഇത്തരം കേസുകളിൽ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പ്രതികളായി വരുമ്പോൾ പലതരത്തിലുള്ള അലംഭാവങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. സോഷ്യൽ സ്റ്റിഗ്മ കാരണം നടക്കുന്ന മറച്ചു വെക്കലുകൾ, അന്വേഷണത്തിലെ മുൻവിധികൾ, മറ്റ് ഇടപെടലുകൾ എന്നിവയൊക്കെ ഒരു കേസിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ആണ്.
ഏറ്റവും ഭയപ്പെടുത്തുന്ന ഒന്ന്, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ബൈറ്റ് ആണ്. അത് കേൾക്കാൻ താല്പര്യം/ധൈര്യം ഇല്ലാത്തതിനാൽ അതിനു ശ്രമിച്ചിട്ടില്ല. പക്ഷെ പലരും എഴുതി കണ്ടതിൽ നിന്ന് മനസ്സിലാവുന്നത് ആ ഉദ്യോഗസ്ഥൻ കൻസെന്റ് ഉണ്ടായിരുന്നു ആ ബന്ധങ്ങളിൽ എന്ന് സൂചിപ്പിച്ചു എന്നാണ്. അങ്ങനെ ആ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട് എങ്കിൽ അയാൾക്ക് കൻസെന്റ് എന്താണെന്നും അറിയില്ല, പോക്സോ നിയമവും അറിയില്ല.
കേരളത്തിലെ സാമൂഹ്യ നീതി വകുപ്പ് പോലീസുകാർക്കും മറ്റ് പല ആളുകൾക്കുമായി പോക്സോ നിയമത്തെപ്പറ്റി വ്യാപകമായി ബോധവത്കരണ ക്ലാസുകൾ നടത്തിയിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആ നിയമത്തിന്റെ അന്തസത്തക്ക് കടക വിരുദ്ധമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വീഴ്ച തന്നെയാണ്.
കുറ്റവാളികൾ കുറ്റം ചെയ്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ മാത്രമേ നീതിന്യായ സംവിധാനത്തിന് ശിക്ഷ വിധിക്കാൻ കഴിയൂ. അല്ലാതെ kangaroo court നടത്തി ശിക്ഷ നൽകുക അല്ലല്ലോ ജനാതിപത്യത്തിൽ വേണ്ടത്.
കുട്ടികളുടെ സംരക്ഷണം ഒരു സാമൂഹിക ബാധ്യതയാണ്. കുട്ടികൾ അവരെ സ്വയം സരക്ഷിക്കും എന്നത് ഒരു മിഥ്യാധാരണയാണ്. നികേഷ് കുമാറിന്റെ ആത്മകഥ പോലൊന്ന് ഏതോ വാരികയിൽ വന്നിരുന്നു. അതിൽ കുട്ടിക്കാലത്ത് പാപ്പിനാശ്ശേരിയിലെ വീട്ടിൽ നിന്ന് മാറ്റ് കുട്ടികളുടെ കൂടെ പട്ടം പറത്തി വളരെ ആകലങ്ങളിലേക്ക് ഓടിപ്പോകുന്ന കാര്യം അതിൽ ഓർമ്മിക്കുന്നുണ്ട്. ഇവിടെ സവിശേഷമായ കാര്യം ഇത്തരത്തിൽ പട്ടത്തിന് പിറകെ പായുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യമായ സാമൂഹിക ബാധ്യത ആ ഗ്രാമീണ സമൂഹത്തിൽ നിലനിന്നിരുന്നു അക്കാലത്ത് എന്നതാണ്. പട്ടത്തിന്റെ പിന്നാലെ പാഞ്ഞ കുട്ടികൾ അവരവരുടെ വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു എന്ന് ആ നാട്ടിലെ ആളുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇന്ന് അത്തരം സാമൂഹിക ബാധ്യതകൾ നിറവേറ്റാൻ പല കാരണങ്ങൾ കൊണ്ടും നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികൾ വ്യാപരിക്കുന്ന ഇടങ്ങളിൽ അവരുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ നിലനിർത്തേണ്ടി വരുന്നത്. പോക്‌സോയും അനുബന്ധ നിയമങ്ങളും അതിന്റെ ഒരു അറ്റമാണ്.
വാളയാർ കേസിൽ പുനരന്വേഷണം ഉണ്ടാകുമെന്നും ആ കുട്ടികൾക്കും കുടുംബത്തിനും നീതി ലഭിക്കുമെന്നും ആഗ്രഹിക്കുന്നു. ഈ കേസിൽ നമ്മുടെ സാമൂഹ്യ ബാധ്യത അതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.

കുറ്റവാളികളുടെ വിചാരണ, അവയുടെ മാനുഷിക അവകാശങ്ങൾ എന്നീ കാര്യങ്ങളിൽ പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾ ഉണ്ട്. അത് നമ്മുടെ നീതി നിർവഹണ സംവിധാനത്തിൽ ഒഴിവാക്കാൻ പറ്റാത്തതാണ്

ചില കാര്യങ്ങൾ സാഹചര്യം അനുചിതമാണ് എന്നു തോന്നിയായും പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒരു ദാരുണ സംഭവത്തെ പൊതിഞ്ഞു നിൽക്കുന്ന വൈകാരികത നമ്മെ നീതി രഹിതമായ നിലപാടുകളിൽ കൊണ്ടെത്തിക്കരുത് എന്നത് കൊണ്ടാണത്. ന്യായികരിക്കാവുന്ന തരം വൈകാരികത മനുഷ്യത്തമുള്ള എല്ലാ മനുഷ്യർക്കും അട്ടപ്പാടി സംഭവത്തിൽ തോന്നുന്നുമുണ്ട്. പക്ഷെ അത് നമ്മെ ചില തെറ്റായ നിലപാടുകളിൽ കൊണ്ട് ചെന്ന് എത്തിക്കരുത് എന്നൊരു അഭിപ്രായമുണ്ട്.
പോക്സോ പോലുള്ള കേസിൽ ഒരു അഭിഭാഷൻ പ്രതികൾക്ക് വേണ്ടി ഹാജരാകാമോ ? ആ വക്കീലിന് പിന്നീട് ജുഡീഷ്യൽ സ്വഭാവമുള്ള പദവികൾ ഏറ്റെടുക്കാമോ ? അതിൽ മോറൽ- എത്തിക്കൽ ആയ പ്രശ്നങ്ങൾക്ക് ഉപരിയായി എന്തെങ്കിലും ഉണ്ടോ? ഒരാളുടെ പ്രൊഫെഷണൽ ഇന്റഗ്രിറ്റിയെ ഇത്തരം ജോലികൾ ഏത് വിധത്തിൽ സ്വാധീനിക്കും ?
ഒരു ഉദാഹരണം എടുത്താൽ കേരളത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു വി.ആർ. കൃഷ്ണ അയ്യർ. അദ്ദേഹം പിന്നീട് ഉന്നത കോടതികളിൽ ന്യായധിപനായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ അംഗത്വം എന്ന വസ്തുത കൃഷ്ണ അയ്യരുടെ ന്യായാധിപൻ എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് എടുത്ത നിലപാടുകളുടെ വിശ്വസ്തത ഇല്ലാതാക്കുന്നുണ്ടോ ? ഉത്തരം പറയാൻ പ്രയാസമാണ്.
അതുപോലെ തന്നെയാണ് ഏറ്റവും ഹൃദയ ഭേദകമായ, കുഞ്ഞുങ്ങൾക്ക് എതിരായ ലൈംഗിക ആക്രമണങ്ങളിൽ കുറ്റാരോപിതനായ വ്യക്തികൾക്ക് നിയമ സഹായം നൽകാമോ എന്ന ചോദ്യവും. ഓരോ വ്യക്തിയുടെയും ധാർമിക സദാചാര ബോധത്തെ അടിസ്ഥാനമാക്കി വളരെ ആത്മനിഷ്ഠമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സാധിക്കൂ എന്നാണ് എന്റെ തോന്നൽ. എന്നാൽ വളരെ മൗലികമായ ചില അവകാശങ്ങൾ ലംഘിക്കപ്പെടുന്ന വിധത്തിൽ നാം നിലപാട് സ്വീകരിക്കാൻ തുടങ്ങുന്നത് പ്രശ്നമാകും എന്നൊരു അഭിപ്രായം എനിക്കുണ്ട്.
കുറ്റവാളികളുടെ വിചാരണ, അവയുടെ മാനുഷിക അവകാശങ്ങൾ എന്നീ കാര്യങ്ങളിൽ പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾ ഉണ്ട്. അത് നമ്മുടെ നീതി നിർവഹണ സംവിധാനത്തിൽ ഒഴിവാക്കാൻ പറ്റാത്തതാണ്.
ഇത് വ്യക്തമാക്കാൻ സർവ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം പരിഗണിക്കാം. അതിൽ ആർട്ടിക്കിൾ 6 മുതൽ 11 വരെ നോക്കുക. കുറ്റാരോപിതരുടെയും തടവിൽ കിടക്കുന്നവരുടെയും മനുഷ്യാവകാശങ്ങൾ ആണ് ഇവയിൽ പ്രതിപാദിക്കുന്നത്.
ഏതൊരു നിയമ പ്രശ്നത്തിലും നീതി ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നത് ആവശ്യമായ കാര്യങ്ങൾ ആണ് നിയമത്തിന്റെ മുന്നിലെ തുല്യത, അഭിഭാഷകനെ വെക്കാനുള്ള അവകാശം, ന്യായപൂർണ്ണമായ വിചാരണ എന്നിവ. ഇത് ലംഘിച്ചുകൊണ്ട് നിർവഹിക്കപ്പെടുന്ന നീതി ഒരിക്കലും യഥാർത്ഥ നീതി ആവുകയില്ല. കാരണം due process of law എന്ന പ്രമാണം ഇവിടെ ലംഘിക്കപ്പെട്ടു . നീതി നടപ്പിലായാൽ മാത്രം പോര, അത് ഏറ്റവും നേരായ , സുതാര്യമായ രീതിയിൽ നിർവഹിക്കപ്പെട്ടു എന്ന് ഉറപ്പാക്കലും പ്രധാനമാണ്.
UDHR ന്റെ ആർട്ടിക്കിൾ 11 നാമെല്ലാവരും സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പ്രയോഗിക്കാറുണ്ട്. (Right to be considered innocent untill proven guilty). ഇത് എങ്ങനെയാണ് പാലിക്കപ്പെടുക ? അത് പാലിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് അജ്മൽ കസബിനും, രാജീവ്/ഇന്ദിര വധക്കേസിലെ ഒക്കെ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ഹാജരാവാൻ തയ്യാറാവുന്നത്. കുറ്റവാളികൾ കുറ്റം ചെയ്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ മാത്രമേ നീതിന്യായ സംവിധാനത്തിന് ശിക്ഷ വിധിക്കാൻ കഴിയൂ. അല്ലാതെ kangaroo court നടത്തി ശിക്ഷ നൽകുക അല്ലല്ലോ ജനാതിപത്യത്തിൽ വേണ്ടത്.
ഇക്കാര്യം എഴുതുന്നത് പോലീസ് അന്വേഷണത്തിൽ സംഭവിച്ചതായി പലരും ചൂണ്ടിക്കാണിച്ച കാര്യങ്ങളെ നിരാകരിക്കാനല്ല. പോലീസ് അന്വേഷണം രണ്ടു രീതിയിലും ആകാമല്ലോ. കുറ്റവാളികളെ പിടിക്കാം പിടിക്കാതിരിക്കാം. ശാസ്ത്രീയമായി കുറ്റാന്വേഷണം നടത്താം വളരെ അൻപ്രൊഫഷണൽ ആയും ചെയ്യാം. വാളയാറിലെ കേസിൽ നാം ഈ ഘടകത്തിനാണ് ഊന്നൽ കൊടുക്കേണ്ടത് എന്ന് തോന്നുന്നു. ഏത് വിധത്തിലാണ് അശാസ്ത്രീയവും നിലവാര രഹിതവുമായ കേസ് അന്വേഷണം രണ്ട് ചെറിയ കുട്ടികൾകളുടെ ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കുറച്ചു മനുഷ്യരെ രക്ഷപെടാൻ സഹായിച്ചത് എന്ന വസ്തുത പുറത്ത് കൊണ്ടു വരാനും പുനർ വിചാരണ ഉണ്ടാകാനും വേണ്ടിയുള്ള രാഷ്ട്രീയ ജാഗ്രതയാണ് ഇനി ആവശ്യം.