ഉമ്മുല്‍ ഫായിസ
ന്ത്യയിലെ സർവകലാശാലകളിൽ മുസ് ലിം വിദ്യാർഥികൾ സ്വയം സംഘടിച്ചുണ്ടാക്കിയ എത്ര വിദ്യാർഥി സംഘടനകൾ സാധ്യമായിരുന്നു? അവർ ഇലക്ഷനിൽ മൽസരിച്ചിരുന്നോ? അധികമൊന്നും ഇല്ല.
ഈ വർഷം എച് സി യു, ജെ എൻ യു, ഇഫ്ലു, ഡി യു തുടങ്ങിയ പ്രധാന കാമ്പസുകളിൽ മുസ് ലിം വിദ്യാർഥി സംഘടനകൾ പല സീറ്റുകളും വിജയിച്ചിരിക്കുന്നു. പല കേന്ദ്ര സർവകലാശാലകളിലും മുസ്ലിം വിദ്യാർഥി സംഘടനകൾ യൂണിറ്റ് രൂപീകരിക്കുന്നു. പുതിയൊരു മാറ്റമാണിത്.
പുതിയ മുസ് ലിം വിദ്യാർഥി രാഷ്ട്രീയത്തിന്റെ ശബ്ദവും ചലനവും ദൃശ്യതയും സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിലെ ഒരു ചെറിയ എന്നാൽ ചരിത്രപരമായ വലിയ ചുവടുവെപ്പാണ്
2006-നു ശേഷം രണ്ടാം മണ്ടലിനു ശേഷമാണ് വിവിധ മുസ് ലിം വിദ്യാർഥി സംഘടനകൾ ഒരു ദൃശ്യതയുള്ള രാഷ്ട്രീയ ശക്തി എന്ന നിലയിൽ കാമ്പസിൽ സാധ്യമായത്. ഒ. ബി. സി. സംവരണമാണ് കാരണം.
അതിനു മുമ്പ് ആൾബലം ഇല്ലാത്തതിനാൽ ഇലക്ഷൻ അടക്കമുള്ള കാര്യങളിൽ മുസ് ലിം വിദ്യാർഥി സംഘടനകൾ ഇടപെടാറില്ലായിരുന്നു. ദൃശ്യസാനിധ്യം തന്നെ അപൂർവമായിരുന്നു.
വ്യക്തികളായി അനേകം മുസ് ലിംകൾ കേന്ദ്ര സർവകലാശാലകളിൽ പഠിച്ചിട്ടുണ്ട്. അവർക്കു ചരിത്രമുണ്ട്. അത് മറ്റൊരു കാര്യം. അവരോടാണ് ഇടതു / മതേതര / സവർണ രാഷ്ട്രീയത്തിനു പൊതുവെ പ്രിയം.
പുതിയ മുസ് ലിം വിദ്യാർഥി രാഷ്ട്രീയത്തിന്റെ ശബ്ദവും ചലനവും ദൃശ്യതയും സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിലെ ഒരു ചെറിയ എന്നാൽ ചരിത്രപരമായ വലിയ ചുവടുവെപ്പാണ്.
ലിംഗം, ജാതി, പ്രദേശം, വർഗം തുടങ്ങിയ ഘടനകളുടെ പ്രശ്നം ഇല്ലാത്ത ശുദ്ധ രാഷ്ട്രീയമല്ല പുതിയ മുസ് ലിം വിദ്യാർഥി രാഷ്ട്രീയം. എന്നാൽ മുസ് ലിം എന്ന സൂചകത്തിന്റെ പ്രാധാന്യം മറ്റു അധികാര ഘടനകളുടെ സാന്നിധ്യം ഒട്ടും കുറക്കില്ല. ചുരുങ്ങിയത് മുസ് ലിം എന്ന പേര് പ്രധാനമായിക്കാണുന്ന ഒരു കലക്ടീവിന് അവരുടെ തിരഞ്ഞെടുപ്പും നിർണയവും രാഷ്ട്രീയപരമാണ്.
ആ അർഥത്തിൽ പുതിയ മുസ് ലിം വിദ്യാർഥി രാഷ്ട്രീയം തരുന്ന ബ്രേക്ക് അങ്ങിനെത്തന്നെ ഉൾകൊള്ളണം. അതിന്റെ വ്യത്യസ്തകൾ മനസ്സിലാക്കാൻ സവിശേഷ സമീപനം ആവശ്യമാണ്.