സലീം ദേളി
പൈതൃകം, പാരമ്പര്യം, ആര്‍ഷസംസ്കാരം, ദേശീയബോധം, ഭാരതീയം തുടങ്ങിയ മലയാള സംജ്ഞകള്‍ നിലനിർത്തുന്ന അധീശത്വവും അധികാര ബോധവും ഒരിക്കലെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ഓണം മലയാളി സ്വത്വത്തിന്റെ ഭാഗമായും സംസ്കാരത്തിന്റെ പ്രതീകമായും സൃഷ്ടിച്ചെടുത്തവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് കൈയ്യടിക്കുന്നവർ എത്ര ബോറായാണ് പെരുമാറുന്നത്. സമകാലിക സാഹചര്യത്തില്‍ ഇത്തരം പദങ്ങളുടെയും ആഘോഷങ്ങളുടെയും പ്രയോഗത്തെ വിയോജിപ്പ് കൊണ്ട് നേരിട്ടാൽ ക്യാപിറ്റല്‍ പണിഷ്മെന്റോളം ശിക്ഷ വിധിക്കാന്‍ ഇടയാക്കുന്ന ഭീകരക്കുറ്റമാണെന്ന സവര്‍ണബോധത്തെ ഉൾക്കൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്.
ഓണത്തെ മലയാളി സമൂഹത്തില്‍ നിര്‍ത്തുന്നതിൽ ചില ഘടകങ്ങളുണ്ട്. ദേശീയത എന്നത് തങ്ങളുടെ വീട്ടുമുറ്റമാണെന്നും വിശാലമായ വീടുറ്റത്ത് പൂക്കളമിട്ട് മാത്രമേ ആഘോഷിക്കാനും ആചരിക്കാനും പാടുള്ളൂ എന്നും അതല്ലാതെ മറ്റൊരു രീതി കൊണ്ടു വരരുതെന്നും, അതിനപ്പുറം തിരിഞ്ഞു നില്‍ക്കുന്നവരെല്ലാം മതേതരന്മാരല്ലെന്ന് വിശ്വസിക്കുന്ന വരേണ്യബോധമാണ് ഒന്നാമത്തേ ഘടകം.
പരസ്യം കൊണ്ട് പത്രത്താൾ അവസാനം വരെ ലാഭം കൊയ്യുന്ന കമ്പോള കേന്ദ്രീകൃതമായ മാധ്യമവ്യവസ്ഥിതിയാണ് മറ്റൊരു ഘടകം. ഓണത്തെ സവർണ്ണചിഹ്നങ്ങളുടേതാക്കി നില നിർത്തിക്കൊണ്ടിരിക്കുന്നു.
ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ശാസ്ത്രീയത കണ്ടെത്താനാവില്ല.എന്നാൽ ഐതിഹ്യമായാലും സാമാന്യയുക്തിയെ പൊരുത്തക്കേടുകള്‍ക്കും വൈരുധ്യങ്ങള്‍ക്കും നയിക്കുന്നതിന് നേരെ കണ്ണടിച്ചിരിക്കാനാവില്ല.
മഹാബലിയെ തിരസ്കൃതനാക്കാന്‍ കൂട്ടുനിന്ന വാമനനെ വാഴ്ത്തുന്ന 'വാമനോല്‍സവ'ത്തെ ദേശീയോത്സവമാക്കി മാറ്റിയതില്‍ പ്രതിഷേധിക്കുകയില്ല ഇവിടെ ആരും. സവർണ്ണരുടെ കളിപ്പാട്ടങ്ങളായി തുള്ളിക്കളിക്കുന്നവർ അറിയുന്നുണ്ടോ ആവോ? അതേസമയം ഓണമാഘോഷിക്കാത്തവരെല്ലാം സെക്കുലറിസത്ത് നിന്ന് പുറത്തു പോവുന്നതും നാനാത്വത്തില്‍ ഏകത്വത്തിലെ തല തിരിഞ്ഞവരായും വിലയിരുത്തപ്പെടുമ്പോള്‍ അത്തരമൊരു ആഘോഷത്തിന്റെ ഐതിഹ്യത്തെ കുറിച്ചും അതിലെ രാഷ്ട്രീയക്കളികളെ കുറിച്ചും സസൂക്ഷ്മം വിലയിരുത്തേണ്ടി വരും.
കേവലം രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗവും അളന്ന് തന്റേതാക്കിയ വാമനന്‍ മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലമന്വേഷിക്കുകയും, കൊടുക്കാന്‍ കഴിയാതെ വന്ന് സുതലത്തില്‍ പ്രവേശിക്കേണ്ടി വരികയും ചെയ്യുന്ന സംഭവങ്ങളാണ് തുടര്‍ന്ന് ഭാഗവതത്തില്‍ കാണുന്നത്.
ശുക്രാചാര്യരുടെ വിലക്ക് വകവെക്കാതെ ശിരസ്സ് കുനിച്ച മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും പ്രജാതല്‍പരനായ മാവേലി ആണ്ടുതോറും അദൃശ്യനായി കേരളം സന്ദര്‍ശിക്കുമെന്നും മറ്റ് ഐതിഹ്യങ്ങള്‍ പറയുന്നുണ്ട്.
ഇതു കൂടാതെ വാമനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുന്ന ചടങ്ങായും(വി.വി.കെ വാലത്ത്: സ്ഥലനാമ ചരിത്രങ്ങള്‍, എറണാകുളം ജില്ല, കേരള സാഹിത്യ അക്കാദമി) സിദ്ധാര്‍ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ച ശ്രാവണമാസത്തിലെ തിരുവോണ നാളായും(വേലായുധന്‍ പണിക്കശ്ശേരി: അന്വേഷണം, ആസ്വാദനം-ലേഖനങ്ങള്‍, കറന്റ് ബുക്സ്) ചേരമാന്‍ പെരുമാളിന്റെ ഇസ്ലാം മതാശ്ളേഷണവുമായി ബന്ധപ്പെട്ട് ചിങ്ങ മാസത്തിലെ ഉത്സവമായും(പി.ഒ പുരുഷോത്തമന്‍: ബുദ്ധന്റെ കാല്‍പാടുകള്‍) ഭൂമിയില്‍ ആഴ്ന്ന് കിടന്ന് വര്‍ഷത്തിലൊരിക്കല്‍ മുളക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമായുമെല്ലാം(ഡോ: പി. രഞ്ജിത്ത്: പ്രാചീന കേരളത്തിന്റെ കാര്‍ഷികസംസ്കാരം ഒരു മുഖവുര) ഓണത്തെ പരിചയപ്പെടുത്തുന്ന പഠനങ്ങള്‍ നടന്നിട്ടുണ്ട്.
ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ശാസ്ത്രീയത കണ്ടെത്താനാവില്ല.എന്നാൽ ഐതിഹ്യമായാലും സാമാന്യയുക്തിയെ പൊരുത്തക്കേടുകള്‍ക്കും വൈരുധ്യങ്ങള്‍ക്കും നയിക്കുന്നതിന് നേരെ കണ്ണടിച്ചിരിക്കാനാവില്ല.
ത്രേതായുഗത്തിലെ വിഷ്ണുവിന്റെ മൂന്ന് അവതാരങ്ങളില്‍ ഒന്നാമത്തേത് വാമനനും രണ്ടാമത്തേത് പരശുരാമനും, മൂന്നാമത്തേത് ശ്രീരാമനുമാണ്. ഇതില്‍ രണ്ടാമത്തെ അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന കേരളത്തിലെ രാജാവായ മഹാബലിയെയാണ് അദ്യാവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്ന് പറയുന്നത്! 3600 ദേവവര്‍ഷങ്ങളടങ്ങിയ ത്രേതായുഗത്തിനെ മൂന്ന് ഭാഗമായി തിരിച്ചാല്‍ വാമനാവതാരം പൂര്‍ത്തിയായതിന് ശേഷം പിറവിയെടുത്ത പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് വിശ്വസിക്കാന്‍ കഴിയുക?
ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളുടെ ജ്ഞാനവ്യവഹാരങ്ങളെ തന്നെയാണ്. ചുമലിൽ മര്യാദയോടെ തുണിയുടുക്കാന്‍ അനുവാദമില്ലാത്ത കാലത്ത് ഓണം ആഘോഷിക്കപ്പെട്ടിരുന്നില്ലെ. അവര്‍ ഓണക്കോടി ഉടുത്തിരുന്നെന്നോ?കൂട്ടം കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? ഉണ്ടിരുന്നെങ്കിൽ മേൽജാതിക്കാർ താഴ്ന്ന ജാതിക്കാർക്കൊപ്പം ഉണ്ടിരുന്നോ? മാവേലിത്തമ്പുരാന്റെ വരവ് കേരളത്തിലെ നമ്പൂതിരിമാര്‍ ആഘോഷിക്കാറുണ്ടോ?. അവര്‍ക്കത് വാമനദിനമല്ലെ. മാവേലിയെ തോല്‍പ്പിച്ചതിന്റെ വിജയദിനമായല്ലെ അവർ കരുതുന്നത്.
വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും ഈ അധിനിവേശതന്ത്രം കാണാം. സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും ഓണസദ്യ സസ്യേതരമാക്കുകയില്ല. സസ്യഭക്ഷണം ഒരു സവര്‍ണരീതിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

അപ്പോള്‍ പിന്നെ ആരാണ് ഓണത്തിന്റെ പ്രചാരകരും പ്രയോക്താക്കളും? നായര്‍ കുടുംബങ്ങളില്‍ നിലനിന്ന ഓണാഘോഷമാണ് പില്‍ക്കാലത്ത് മറ്റുള്ളവരിലേക്ക് പടർന്നതും സമന്വയിച്ചതും. ഓണാഘോഷത്തിന്റെ ബിംബങ്ങള്‍ നമുക്ക് നോക്കാം.
ഓണാഘോഷത്തിന്റെ ഡ്രസ്‌കോഡ് കസവുസെറ്റും മുണ്ടും കസവുസാരിയും. ഓണക്കാലത്തെ മലയാളിയുടെ ഡ്രസ്‌കോഡ് ആരുടേതായിരുന്നു? കീഴാളന്റേതല്ല, ക്രിസ്ത്യാനിയുടേതോ, മുസ്‌ലിമിന്റേതോ അല്ല.
കേരളീയ ആഘോഷങ്ങളിലെല്ലാം കസവുവസ്ത്രങ്ങളുടെ സവര്‍ണതയണിഞ്ഞെത്തുന്ന ബഹുഭൂരിപക്ഷജനങ്ങള്‍ അനുകരണനോപകരണങ്ങൾ മാത്രമാണ്.
സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ് അനുകരണ പ്രവണത.
വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും ഈ അധിനിവേശതന്ത്രം കാണാം. സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും ഓണസദ്യ സസ്യേതരമാക്കുകയില്ല. സസ്യഭക്ഷണം ഒരു സവര്‍ണരീതിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
ദേശീയമാനമുള്ള ഉത്സവങ്ങളുടെ ഗണത്തിലേക്ക് ഓണത്തെ 1960ലെ പട്ടം താണുപിള്ളയുടെ സര്‍ക്കാറാണ്. അതിന് മുൻപ് ആരുടെ ആഘോഷമായിരുന്നു?
മുസ്ലിംകളിലെ പൊളറ്റിക്കൽ കറക്റ്റ്നസ് ചരിത്ര വായനകളിൽസവർണ്ണത കടക്കാത്ത ഇടങ്ങളെ പരിശോധിച്ചാൽ തിരിച്ചറിയും.
ഉത്സവത്തിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചപ്പോൾ താഴ്ന്ന ജാതിക്കാരനെ സ്വന്തമായി ഉത്സവം തുടങ്ങി കൊടുത്ത മമ്പുറം തങ്ങളുടെ പാരമ്പര്യക്കാരാണ് കേരളീയ മുസ്ലിംകൾ.
ഇസ്‌ലാം ഏകദൈവ വിശ്വാസമാണ്മുസ്‌ലിംകൾക്ക് പ്രമാണങ്ങളും വിശ്വാസങ്ങളുമുണ്ട്. ആദർശപരമായ ചേർത്തു വെക്കൽ മറ്റേത് വിശ്വാസത്തോടയാലും ഇസ്ലാമിലില്ല. കാരണം ഇസ്ലാമിക തത്വം ആദ്യവും അവസാനവും തൗഹീദിലധിഷ്ഠിതമാണ്.
ആദർശപരമായ ഐക്യപ്പെടൽ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൽ നിന്ന് വേർപിരിയലാണ്. അത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സാധ്യവുമല്ല.
സമൂഹങ്ങൾ നിലനിൽക്കുന്ന സൗഹൃദ അന്തരീക്ഷത്തിന് ബലം നൽകിയ കൂടുതൽ സന്ദർഭങ്ങൾ മമ്പുറം തങ്ങളിൽ നിന്നും ഉമർ ഖാളിയിൽ നിന്നും കണ്ടെത്താൻ സാധിക്കും. മനുഷ്യത്വ സമീപനങ്ങളിൽ നിന്ന് ഇസ്ലാം ഒരിക്കലും പിന്നോട്ടു പോയിട്ടില്ലെന്ന് കൃത്യമായ ചരിത്ര പാരമ്പര്യ വായനകളിൽ നിന്ന് ഗ്രഹിക്കച്ചടുക്കാം