മുസ്‌ലിംകളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരേ പരാതി നല്‍കിയ പൊതുപ്രവർത്തകനെ പോലിസ് വേട്ടയാടുന്നു 
വിപിന്‍ദാസ്‌
രാതി നൽകിയതിന് പിന്നാലെ കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ്സെൻറർ പ്രവർത്തകൻ വിപിൻ ദാസിനെ പോലിസ്ര ഹസ്യാന്വേഷണ വിഭാഗം വിടാതെ പിന്തുടരുന്നത്.

സുഹൃത്തുക്കളെ,

വശീയ അധിക്ഷേപം നടത്തിയ കെ ആർ ഇന്ദിരക്കെതിരെ ഞാൻ കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയ പരാതിയിലെ പരാമർശം ചുവടെ ചേർക്കുന്നതാണ്, ‘കെ ആർ ഇന്ദിരയുടെ പാർമർശങ്ങൾ അടങ്ങിയ ഫേസ്ബുക് പോസ്റ്റും കമന്റുകളൂം ആദ്യം ഞാൻ നേരിട്ട് അവരുടെ വാളിൽ കാണുകയല്ല ഉണ്ടായത്; പകരം എന്റെ എഫ് ബി സുഹൃത്തുക്കളായ പലരുടേയും സ്റ്ററ്റസുകളിൽനിന്നുമാണ്.’

എന്റെ വാളിൽ വന്ന ഷെയർ ചെയ്യപ്പെട്ട  സ്റ്റാറ്റസുകളുടെ വിവരങ്ങൾ പോലീസ് ആവശ്യപ്രകാരം നൽകേണ്ടിവന്നിട്ടുണ്ട്.

പരാതിയുടെ തുടർനടപടികൾക്കായി കൊടുങ്ങല്ലൂർ പൊലീസ് നിങ്ങളിൽ ചിലരെ വിളിച്ചേക്കാം.
പൊലീസിന് ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കുന്നത് ഈ കേസിന്റെ മുന്നോട്ടുപോക്കിന് ഗുണാകരമായിരിക്കും എന്നുതോന്നുന്നു.

വിപിൻ ദാസ് പറയുന്നതിങ്ങനെ......

" ഞാൻ ജീവിതത്തിൽ ആദ്യമായാണ് പോലിസിൽ ഒരു പരാതി നൽകുന്നത്. എൻറെ പൊളിറ്റിക്കൽ ഐഡൻറിറ്റി എന്താണെന്നാണ് അവർ ചികയുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി സ്പെഷ്യൽ ബ്രാഞ്ച് പോലിസ് ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഒരാൾ മാത്രമല്ല വിളിക്കുന്നത്. ഇംഫാൽ ടാക്കീസിൻറെ പരിപാടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചത് ആരാണ്?. താടി വെച്ച സുഹൃത്തുക്കൾ ആരാണ്?? മാവോവാദി ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നത് ആരാണെന്നൊക്കെയാണ് അവർക്കറിയേണ്ടത്. കറുത്തവനാണെന്ന തരത്തിൽ തന്നെയാണ് പോലിസ് ചോദ്യങ്ങൾ ആരാഞ്ഞത്. ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വ വാദികൾക്കെതിരേ നീങ്ങിയാൽ ഇതായിരിക്കും അവസ്ഥയെന്നാണ് എന്നെ ചിന്തിപ്പിക്കുന്നത്."



കടപ്പാട് : കീ ബോര്‍ഡ് ജേര്‍ണല്‍