ജബ്ബാർ ചുങ്കത്തറ 

ണം ആഘോഷിക്കരുതെന്ന് പറഞ്ഞാൽ ലിബറൽസ് തൂക്കിക്കൊല്ലുമെന്ന് കേട്ട്. ഓണസദ്യ കഴിക്കേണ്ടവർക്ക് അത് കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അത് കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. ആർക്കെങ്കിലും മതവിശ്വാസ പ്രകാരം ഓണം ആചരിക്കാമെങ്കിൽ വേറെ ചിലർക്ക് വിശ്വാസത്തിന്റെ ഭാഗമായി അതിൽ നിന്ന് വിട്ട് നിൽക്കാനുള്ള അവകാശവുമുണ്ട്. അത് രണ്ടും ഈ രാജ്യത്തെ ഭരണഘടനയനുസരിച്ചാണ്. സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വശം നിങ്ങൾക്ക് മനസിലാവാത്തത് ലിബറലിസത്തിന്റെ സഹജമായ മതവിരുദ്ധത കൊണ്ടാണ്. നാട്ടാര് മുഴുവൻ ഓണമാഘോഷിക്കുന്നത് കണ്ട് ഒരു വിശ്വാസിക്ക്‌ കലിയിളകുന്നത് പോലെ തന്നെയാണ് അതിൽ നിന്ന് വിശ്വാസികളോട് വിട്ട് നിൽക്കണമെന്ന് പറയുന്നത് കേൾക്കുമ്പോൾ ലിബറലുകൾക്ക് കലിയിളകുന്നതും.

ബഹുസ്വര സമൂഹത്തിൽ ഇത്തരം പ്രസ്താവനകൾ പാടുണ്ടോയെന്ന് ചോദിച്ചാൽ ബഹുസ്വര സമൂഹം എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കാനുള്ള ഹൃദയ വിശാലത കാണിച്ചാൽ മതി.

അതിലടങ്ങിയിരിക്കുന്ന ജാതീയതയുടെ പേരിൽ ഓണത്തിൽ നിന്നും വിട്ട് നിൽക്കുന്ന സമൂഹങ്ങളുണ്ട് കേരളത്തിൽ. അത് പോലെ വിശ്വാസം കാരണം വിട്ടുനിൽക്കേണ്ടവർക്ക് അതിനും സാധിക്കുമാറ് ബഹുസ്വര സ്വഭാവം കാണിച്ചാൽ മതി. ബഹുസ്വരത മതനിരാസം മാത്രമല്ലല്ലോ. അപ്പൊ ലിബറൽസ് കുറച്ചൂടെ മാനസിക വിശാലത കാണിക്കൂ, ഒരു പൊതുസമൂഹത്തിൽ ജീവിക്കുമ്പോൾ സഹിഷ്ണുത പുലർത്തൂയെന്നാണ് എനിക്ക് പറയാനുള്ളത്.