ഒരു ഭാഗത്ത് ഇസ്‌ലാമിക പണ്ഡിതനായ ഉവൈസ് അമാനി തോന്നയ്ക്കൽ. മറുഭാഗത്ത് 24ന്യൂസ് ചാനൽ അവതാരകൻ അരുണും ട്രാൻസ്‌ജെന്റർ ദമ്പതികളായ സൂര്യയും ഇഷാനും ഒരുപിടി ചോദ്യങ്ങളും
യൂനുസ് ഖാൻ
സൂര്യയുടെ ശരീരഭാഷയിൽ നിന്ന് അടർത്തിമാറ്റിയ രണ്ടുമിനിറ്റ് ക്ലിപ്പും കൊണ്ട് ട്രോൾ ഗ്രൂപ്പിലെ സൗജന്യചിന്തകർ കഷ്ടപ്പെട്ട് "ഉസ്താദിനെ തോൽപ്പിച്ചേ" എന്ന് ഓടിനടന്ന് പറഞ്ഞപ്പോഴേ കരുതി ബാക്കി 55 മിനിട്ടും അവതാരകനും സൂര്യയും തേഞ്ഞൊട്ടിയതിന്റെ കലിപ്പാകുമെന്ന്. കണക്കുകൂട്ടൽ തെറ്റിയില്ല എന്ന് മാത്രമല്ല അങ്ങേയറ്റം പ്രകോപനപരവും മോശമായ അംഗവിക്ഷേപങ്ങളും ഗോഷ്ടിമുദ്രകളും കാണിച്ചിട്ടും ഇമാം പ്രസന്നവദനനായി ശാന്തമായാണു ചർച്ചയിൽ ഉടനീളം മറുപടി പറഞ്ഞത്.
ഒരാഴ്ച കൊണ്ട് ഒരു മില്യൺ പേർ കണ്ട യൂട്യൂബ് വീഡിയോയിലെ കമന്റുകൾ വീണ്ടും ഞെട്ടിച്ചു. എഫ് ബിയിൽ നിന്ന് വിഭിന്നമായി ജാതിമതഭേദമന്യേ എല്ലാവരും പിന്തുണയ്ക്കുന്നത് ഇമാമിനെയാണു.
അരുൺ വളരെ കാര്യമായി തന്നെ സൂര്യയെ സഹായിച്ചുനോക്കിയിട്ടുണ്ട്. പാവം ഇഷാനാണെങ്കിൽ എന്താണു തനിക്ക് യഥാർത്ഥത്തിൽ വേണ്ടത് എന്ന് പറഞ്ഞുകൊടുക്കാനും പറ്റുന്നില്ല. ആദ്യം ജുമാ നിസ്കരിക്കണമെന്ന് പറയുന്നു. പിന്നീട് അത് പ്രശ്നമില്ല, പള്ളീൽ പേരും ലിംഗവും മാറ്റിക്കിട്ടിയാൽ മതി എന്നു പറയുന്നു. നിലവിൽ പുരുഷനായ സ്ഥിതിയ്ക്ക് അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അംഗമാകുന്നതിനു മതപരമായ തടസ്സമൊന്നുമില്ലെന്ന് ഇമാം പറയുമ്പോൾ ഇഷാം 'എനിക്ക് ഇമാം പറയുന്നത് അത്ര വിശ്വാസമില്ല' എന്നുപറഞ്ഞ് നൈസായി സ്കിപ് ആകുന്നുമുണ്ട് പാവം.
"ലിംഗനിർണ്ണയത്തിനു സെൽഫ് ഡിക്ലറേഷൻ മാത്രം മതിയെന്ന് സുപ്രീം കോടതി പറഞ്ഞു" എന്ന് ഉച്ചത്തിൽ തള്ളി സൂര്യ വിഷയം മാറ്റുമ്പോൾ അവതാരകൻ മനപൂർവ്വം കണ്ണടച്ച് ശരി വച്ച്‌കൊടുക്കുന്നു. ( ജില്ലാ മജിസ്ട്രേറ്റ്, സ്ക്രീനിംഗ് കമ്മിറ്റി, മെഡിക്കൽ ടീം / സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് ഇങ്ങനെ എല്ലാം ചേർന്ന സമിതിയുടെ സാക്ഷ്യം വേണമെന്ന വിധിയുടെ ഭാഗം അരുണും മുക്കി). ഉടൻ ഇമാം "ഞാൻ ഇനിമുതൽ ഒരു സ്ത്രീയാണെന്ന് പറഞ്ഞാൽ സ്ത്രീയുടെ അവകാശങ്ങളും പരിഗണനകളും നിയമപരമായി ലഭിയ്ക്കുമോ?" എന്ന് ചോദിച്ചു. ഉടൻ സൂര്യ "അത് പിന്നെ, ഒരാൾ വെറുതെ സ്ത്രീയാണെന്ന് പറയില്ലല്ലോ. അതിനിവിടെ ട്രാൻസ്‌ജെന്റർ സമിതികൾ ഇല്ലെ? അതിന്റെ പ്രൊജീജുവേഴ്സ് ഇല്ലെ?" എന്ന് പറഞ്ഞ് ചമ്മുന്നുണ്ട്. അപ്പൊൾ ഇമാം "അത് തന്നെയല്ലെ ഞാൻ ആദ്യം പറഞ്ഞത്?" എന്ന് ചോദിക്കുമ്പോൾ അവതാരകൻ വീണ്ടും വിഷയം മാറ്റുന്നു. (ഒരു മണിക്കൂറുണ്ട്, സമയമുള്ളവർ കാണുക - https://youtu.be/IekocajRc34)
എന്തായാലും ഇമാമിന്റെ ക്ഷമ സമ്മതിച്ചിരിയ്ക്കുന്നു.
ട്രാൻജെന്റർ എന്ന നിലയിൽ ഇഷാനും സൂര്യയും അനുഭവിക്കുന്ന പ്രശ്നങ്ങളോട് അനുതപിയ്ക്കുന്നു. ഒപ്പം ബഹുമാനം ഒരു ഗിവ് & ടേക്ക് പോളിസി ആണെന്നുകൂടി ഓർമ്മിപ്പിയ്ക്കുന്നു.
ഉവൈസ് അമാനിയ്ക്ക് ഒരു ബിഗ് സലാം. റെസ്‌പെക്റ്റ്

