കാശ്മീരിന് സമാനമായ പ്രത്യേകാധികാരം നിലവില്‍ ഹിമാചല്‍ പ്രദേശിനും സിക്കിമിനും ലഭിച്ചുകൊണ്ടിരിക്കുന്നു. അത് നീക്കം ചെയ്യാനുള്ള നടപടികള പ്രക്ഷോഭത്തെത്തുടര്‍ന്ന് ഗവണ്‍മെന്റിന് മുന്‍പ് മാറേണ്ടി വന്നിട്ടുണ്ട്. അതെല്ലാം മറച്ച് വെച്ച് പ്രത്യേക താല്‍പര്യമെടുക്കുന്നത് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തികരിക്കാനെന്ന് വ്യക്തം.
മുത്തലാഖിന്റെ പേരില്‍ മുസ്ലിം പുരുഷനെ ജയിലിലാക്കും. ഭരണകൂടം മുസ്ലിം യുവതയെ യു.പി.എ.പിയെ ചുമത്തി ഭീകരവാദിയാക്കി സ്വത്തും സമ്പത്തും തട്ടും. വ്യാജ ഏറ്റമുട്ടലുകള്‍ നടക്കുന്ന, തീവ്രവാദ ഭീകരവാദ ആരോപണങ്ങളില്‍ വിചാരണ തടവുകാരാക്കി മുസ്ലിംകളെ തടങ്കിലിലയക്കുന്ന നാട്ടില്‍ ഇനിയും വെളിച്ചം പ്രതീക്ഷിക്കരുത്. സംവരണമെടുത്തു കളഞ്ഞ് വിദ്യഭ്യാസവും അധികാരവും അവര്‍ കൈമുതലാക്കും.
മറ്റൊരു ഗുജറാത്ത് മോഡല്‍ വംശീയതയെക്കുറിച്ച് ആരും ഇനി സംസാരിക്കേണ്ട. അധികാരഘടനയിലെ ആയുധം കൊണ്ട് അവര്‍ മുസ്ലിമിനെ ഉന്മൂലനം ചെയ്യും. എന്നാല്‍ അവര്‍ ജീവനൊടുക്കുക മാത്രമല്ല ജീവച്ഛവമാക്കി തലമുറകളെ നിഷ്‌കാസനം ചെയ്യും. അതാണ് അമിത് ഷായുടെ പദ്ധതി.
ഒരു ഭാഗത്ത് സംഘപരിവാരം അഴിച്ചുവിട്ട് ഭരണകൂട സ്‌പോണ്‍സേഡുകള്‍ തെരുവില്‍ പാവപ്പെട്ട മുസ്ലിമിനെയും ദളിതനെ അടിച്ചു കൊല്ലുന്നു. ജനാധിപത്യത്തിന്റെ വൃത്തിക്കെട്ട ഭൂരിപക്ഷാധിപത്യത്തിലെത്തിയ പാര്‍ട്ടി സഭയുടെ ഇരു മുറിയിലും അവര്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. അതെ ഒരു വലിയ വിപത്ത്, അത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കാലങ്ങളോളം അനുഭവിക്കാനുണ്ട്. രാഷ്ട്രീയാധികാരം നല്‍കാതെ, സാമൂഹീക നീതി നിഷേധിച്ച് സമുദായത്തെ ചുട്ടെടുക്കും.
