മൃദുല ഭവാനി

നീതിക്കും വയലന്‍സിനും ഇടയില്‍ ഒരു ഗ്രേ ഏരിയ ഉണ്ടെന്നാണ് ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത്. 
അതില്‍ ഡീഹ്യൂമനൈസ് ചെയ്യപ്പെട്ട, ചൂഷണത്തിന് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരാണ് ഉള്ളത്. ''ഉറുമ്പിനെ ചവിട്ടിക്കൊന്നുകഴിഞ്ഞാല്‍ ഉറുമ്പ് കൊല്ലപ്പെട്ടകാര്യം ഉറുമ്പ് അറിയാറില്ലല്ലോ'' എന്ന മട്ടില്‍ വയലന്‍സിനെ ന്യായീകരിക്കുന്നവര്‍ക്ക് എത്തിനോക്കാന്‍ പറ്റാത്ത, എത്തിനോക്കിയാലും കണ്ടാലും ഒന്നും മനസ്സിലാവാത്ത ആളുകള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ആ ഏരിയയിലെ കാര്യങ്ങളെപ്പറ്റി പറയുന്നവര്‍ വളരെ വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നവരും ഹൃദയം കൊണ്ട് മാത്രം കാര്യങ്ങളെ നേരിടുന്നവരും ആകുന്നു. അവര്‍ അക്രമകാരികളാകുന്നു.
 സ്വന്തം സ്വത്വം മുറിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കുമ്പോള്‍ അവര്‍ സ്വന്തം ദേഹത്ത് പറ്റുന്ന മണ്ണിന്റെ കണക്ക് പറയുന്നു. രാജ്യം കണ്ടുകൊണ്ടിരിക്കുന്ന നാടകമാണത്. 
അവിടെ സംസ്‌കൃതം കലര്‍ന്ന മലയാളത്തില്‍ സൈദ്ധാന്തിക ലേഖനങ്ങളെഴുതുന്നവരുടെ ഇന്റലക്ച്വല്‍ മാസ്റ്റര്‍ബേഷനും ന്യൂനപക്ഷ വിരുദ്ധതയും അല്ല ഉള്ളത്. കാലങ്ങളായുള്ള നീതിനിഷേധത്തിന്റെ ഡോക്യുമെന്റ്‌സ് ആണ്. അതിനെപ്പറ്റി ബോധ്യമുള്ളവര്‍ നടത്തുന്ന പോരാട്ടങ്ങളാണ് ഉള്ളത്. ഇത്രയേ പറയാനുള്ളൂ. കൂടുതല്‍ വഴിയേ വരും.