ജുറൈസ് പൂതനാരി
ഇവിടെ എത്തിയപ്പോൾ ആദ്യം തന്നെ എന്റെ എത്നിക് മൈൻഡ് ശ്രദ്ധിക്കപ്പെട്ടത് ഇവിടത്തെ നിഖാബിട്ട പെണ്ണുങ്ങളെ ആയിരുന്നു. ഇസ്ലാമിന്റെ വസ്ത്ര ധാരണയിലുള്ള പൂർണ രൂപം ഇവിടത്തെ പെണ്ണുങ്ങളിൽ കാണാൻ സാധിക്കും. ഇവിടത്തെ പെണ്ണുങ്ങൾക്കെന്താ ഇതൊന്നും ഒരു പ്രശ്നമായി തോന്നാത്തത് എന്ന ഒരു ചിന്ത എന്നെ പലപ്പോഴും അലട്ടിയിരുന്നു. കാരണം ഒരിക്കലും ഏതൊരു സൗന്ദര്യമുള്ള സ്ത്രീയും തന്റെ ശരീരം മൊത്തം മൂടാൻ ആഗ്രഹിക്കില്ലല്ലോ (ഇമാൻ ഉള്ളവൾ ഒഴികെ). കഴിഞ്ഞ രണ്ട് മാസം മുമ്പ് നിഖാബിട്ട സ്ത്രീകളെ കുറിച്ചുള്ള പഠനത്തിൽ (ഇത് വരെ പബ്ലിഷ് ആയിട്ടില്ല, കുറച്ചുംകൂടി വെയിറ്റ് ചെയ്യണം) ഹൈദറാബാദിലെ പെണ്ണുങ്ങൾക്ക് ഒരു ഇടവും വന്നില്ല. അതിലെ കൂടുതൽ റെഫറെൻസും പാശ്ചാത്യ രാജ്യമായിരുന്നു.
എന്തുകൊണ്ട് ഇവരെല്ലാരും ഒരേപോലെ യാതൊരു പിണക്കവുമില്ലാതെ തന്റെ മുഖം മറക്കുന്നു എന്ന എന്റെ മുന്നിൽ നിന്ന ആ ചോദ്യത്തിന് ഞാൻ സിമ്പിൾ ആയി കണ്ടതിയ ഒരു മറുപടി "അത് ഇവിടത്തെ ഇസ്ലാമിന്റെ വളർച്ച കാരണത്താൽ തന്നെ ആയിരിക്കും, എല്ലാവരും സ്വന്തം ഇഷ്ട പ്രകാരം ഹിജാബും നിഖാബും ഒക്കെ ധരിക്കുന്നത് എന്നായിരുന്നു" പക്ഷെ ആയിടക്കാണ് ഇവിടെ വർക്ക് ചെയ്യുന്ന ഒരു സുഹൃത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് താൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിലും ഇങ്ങനെ പർദ്ദയും നിഖാബും ഇട്ട സ്ത്രീകൾ വരാറുണ്ട് എന്നും ഓഫീസിലെത്തിയാൽ അവർ ആദ്യം തന്നെ ബാത്‌റൂമിൽ പോയി ഡ്രസ്സ് മാറ്റി ഇനി എവിടെയും കാണാൻ ബാക്കയില്ലാത്ത രീതിയിലുള്ള ഡ്രസ്സ് ധരിച്ച് ഓഫീസിൽ ഇരിക്കും എന്നത്. അതിന് പുറമെ തിരിച്ച് വീട്ടിലേക്ക് തന്നെ പോകുമ്പോൾ പർദ്ദ ഇടാൻ മറക്കില്ല എന്നതും. അപ്പൊ ഇവരൊക്കെ ശരിക്കും വീട്ടിൽ നിന്നുള്ള അമിതമായ നിർബന്ധിപ്പിക്കൽ കാരണത്താലാണ് (ചിലർ) ഇങ്ങനെ നിഖാബിട്ട് പുറത്തിറങ്ങുന്നത് എന്ന് അവർ മനസ്സിലാക്കി തന്നു.
അങ്ങനെ ആണെങ്കിൽ എനിക്ക് തോന്നുന്നത് ഇവിടെ വന്ന് ആ കാതറിൻ ബുള്ളോക്ക് ഒക്കെ ഒരു ഇത്നോഗ്രാഫിക് ഫീൽഡ് സ്റ്റഡി നടത്തുകയാണങ്കിൽ നിഖാബിടുന്ന നൂറിൽ നാൽപ്പത് ശതമാനമെങ്കിലും സ്ത്രീകൾ വീട്ടിലെ പ്രഷർ കാരണാതാലായിരിക്കുംനിഖാബിടുന്നത് എന്ന് കാണാൻ സാധിക്കുമായിരിക്കും.