യൂനുസ് ഖാന്‍

ചോദ്യം കേട്ടാല്‍ തോന്നുക ഇന്ത്യയിലെ മുസ്‌ലിംകളെല്ലാം മൃഗങ്ങളെ അറുത്ത് ഓരോ ഹിന്ദുവിന്റെയും വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചതിന്റെ പേരിലാണു ഇപ്പോഴും നൂറുകണക്കിനു മുസ്ലിംകളെ ഹിന്ദുമതത്തിലെ ചില തീവ്രവാദികള്‍ തല്ലിക്കൊല്ലുന്നത് എന്നാണ്.

പശു എന്ന മൃഗത്തിനെ 'ദൈവ'മാക്കി അതിന്റെ പേരുപറഞ്ഞ് തൊപ്പിയും താടിയും വച്ചവരെ മുഴുവന്‍ തല്ലിക്കൊല്ലുകയും അതിനെ ഭരണകൂടം ന്യായീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഇവന്മാര്‍ ഈ വിഡ്ഢിച്ചോദ്യം ചോദിക്കുന്നത്.
ഈ ചോദിക്കുന്നവര്‍ പന്നിയെയോ നായയെയോ കൊന്നുതിന്നുന്നതിനെ ആരും ഇന്നോളം ചോദ്യം ചെയ്തിട്ടില്ല എന്ന് പറയുന്നവനും കേള്‍ക്കുന്നവനും നന്നായി അറിയാം. പക്ഷെ ഇങ്ങനെ ലോജിക്കില്‍ സംസാരിച്ചാല്‍ പിന്നെ മുസ്‌ലിംകളുടെ രക്തം കാണുമ്പോഴുള്ള രതിമൂര്‍ച്ച തങ്ങള്‍ക്ക് പുറത്തറിയിക്കാന്‍ പറ്റില്ലല്ലോ.

'ബോലോ ജയ് ശ്രീരാം' എന്ന് പറഞ്ഞ് വഴിലൂടെ നടന്നുപോകുന്ന പാവപ്പെട്ട മുസ്‌ലിംകളെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുന്ന ഹിന്ദുത്വഭീകരതയെ ന്യായീകരിക്കാന്‍ പുതിയ ചോദ്യം അവര്‍ റെഡിയാക്കി വച്ചിട്ടുണ്ട്. 'അല്ലാഹു അക്ബര്‍ പറയാമെങ്കില്‍ ജയ് ശ്രീരാം പറഞ്ഞൂടെ?' എന്ന്.

എത്ര പിതൃശൂന്യമായ ഇന്റര്‍പ്രിറ്റേഷന്‍.

ഏതെങ്കിലും ഹിന്ദു സ്വയം ജയ് ശ്രീരാം പറഞ്ഞതിനാണൊ ഇപ്പോള്‍ പ്രശ്‌നമുണ്ടായിരിക്കുന്നത്?
അല്ലെങ്കില്‍ ഏതെങ്കിലും ഹിന്ദുവിനെ തല്ലിച്ചതച്ച് തക്ബീര്‍ വിളിപ്പിച്ചതിനാണോ ഇപ്പോള്‍ പ്രതികരണവുമായി വന്നിരിയ്ക്കുന്നത്?
രണ്ടുമല്ല; തൊപ്പിയും താടിയും അറബിപ്പേരുമുള്ളവനെ അതിക്രൂരമായി മര്‍ദ്ദിച്ചു മൃതപ്രായനാക്കിയിട്ട്  'പറയെടാ ജയ് ശ്രീരാം' എന്ന് കുരയ്ക്കുന്ന മാനസികരോഗത്തെയും ആദര്‍ശപാപ്പരത്തത്തെയുമാണു എതിര്‍ക്കേണ്ടി വരുന്നത്.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഏത് ഹിന്ദുദൈവത്തിന്റെ പേരാണോ ഉപയോഗപ്പെടുത്തിയത് അതേ പേരുപറഞ്ഞാണ് ഇന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ നെറികെട്ട മതരോഗികള്‍ വന്നിരിക്കുന്നത് എന്നത് ഒരിക്കലും ആകസ്മികമാവാന്‍ വഴിയില്ല.

നിങ്ങള്‍ പന്നിയെ തിന്നുകൊള്ളൂ, ആരും തടയില്ല. ഞങ്ങള്‍ക്ക് ബീഫ് കഴിക്കണം, ആരും ആ പരിസരത്ത് വന്നേക്കരുത്.

നിങ്ങള്‍ ജയ്ശ്രീരാം പറഞ്ഞുകൊള്ളൂ, ആര്‍ക്കും പരാതിയില്ല. ഞങ്ങളും അതേറ്റ് പറയണമെന്ന് ഒരിക്കലും നിര്‍ബന്ധിക്കരുത്.

ഞങ്ങള്‍ നിങ്ങളോട് തക്ബീര്‍ പറയാന്‍ നിര്‍ബന്ധിക്കുന്നില്ല. കാരണം ഞങ്ങള്‍ക്ക് നിങ്ങളേക്കാള്‍ ബോധ്യമുണ്ട്.

അല്ലാഹു അക്ബര്‍!

അല്ലാഹുവാണത്യുന്നന്‍ !