ഫഹദ് കെസ് കാട്ടൂര്‍


കേരള സാഹിത്യത്തിലേക്ക് മയ്യഴി കഥയുമായി കടന്നു വന്ന എം.മുകുന്ദന്റെ പ്രശസ്ഥ നോവലാണ് 224 പേജുകളുള്ള " കുട നന്നാക്കുന്ന ചോയി" എന്നത് . നോവലിന്റെ പേരിൽ നിന്നു തന്നെ നമുക്ക് പ്രധാന കഥാപാത്രത്തെ പിടി കിട്ടും. ചോയിയും, മാധവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അവർ തമ്മിലുള്ള മാനസിക ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുട നന്നാക്കൽ തൊഴിലായി സ്വീകരിച്ച ചോയി ഒരു ദിവസം ഫ്രാൻസിലേക്ക് കപ്പൽ കയറിയ സന്ദർഭത്തിൽ കുടുംബക്കാരും, നാട്ടുകാരും, ജനപ്രതിനിധികളും, സുന്ദരികളുമെല്ലാം അവിടെ ഉണ്ടായിട്ടും പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ കയ്യിൽ ചോയി ഒരു ലക്കോട്ട് ( കത്ത്) വെച്ചു കൊടുത്തു. ആരേ കാന്നിക്കരുത്, ആര് ചോയിച്ചാലും കൊടുക്കരുത് നല്ലോണം സൂചിച്ച് വെക്കണം മരണശേഷം മാത്രം വായിക്കാൻ പാടുള്ളൂ എന്ന് ചോയി അവനോട് പറഞ്ഞു. പിന്നീട് ആ ലക്കോട്ടിനെ തുടർന്നാണ് കഥ മുന്നേട്ടു പോകുന്നത്. ആ ലക്കോട്ടിന്റെ കാര്യം നാട്ടിൽ പട്ടാവുകയും എല്ലാവരും അതിൽ എന്താണെന്ന് അറിയാനായി അവനെ പ്രലോഭിപ്പിക്കുകയും ചെയ്തു. പക്ഷേ മാധവൻ ആരോടും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. സ്വന്തത്തോടു പ്പോലും. അതിനിടെ രണ്ടാമത്തെ ലക്കോട്ട് ചോയി മാധവന് അയക്കുകയും അത് ജനപ്രതിനിധി തട്ടിയെടുക്കുകയും ചെയ്തു. മാധവന്റെ പെങ്ങൾ ലക്കോട്ടിൽ എന്താണെന്ന് അറിയാനായി പല പ്രാവശ്യം ശ്രമിച്ചു നടന്നില്ല. മാധവിയമ്മായി അവനെ വീട്ടീൽ കൊണ്ടുപോയി പല നിലക്കും പ്രലോഭിപ്പിച്ചു പക്ഷേ അവൻ മുട്ടുകുത്തിയില്ല. ഫ്രാൻസിൽ നിന്നും ചോയിയുടെ പണമെത്തി പെങ്ങളുടെ വിവാഹം നടന്നു, വിട് നന്നാക്കി. അവസാനം ചോയി ഫ്രാൻസിൽ നിന്നും വന്നില്ല ....... അവനെ കൊണ്ടുവന്നു പെട്ടിയിലാക്കി.ആ സമയത്ത് മുഴുവൻ നാട്ടുകാരും മാധവനെ വളഞ്ഞു ആ ലക്കോട്ടിൽ എന്താണെന്ന് അറിയാനായി. എല്ലാവരും പറഞ്ഞു"ലക്കോട്ട് ലക്കോട്ട് " "വായിക്കടാ മാധവാ"  അവൻ അത് തുറന്നു  എന്തായിരുന്നു ആ ലക്കോട്ടിൽ ഉള്ളത്.....???