ഫൈസൽ നീലഗിരി
ശഹീദ് സയ്യിദ് ഖുതുബിന്റെ സഹോദരനായ മുഹമ്മദ് ഖുതുബ് ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സുപരിചതനായ ചിന്തകനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ കൃതികളിലൊന്നായ " ശുബുഹത്തുന് ഹവ്‌ലൽ ഇസ്ലാമിന്റെ " മലയാള വിവർത്തനമാണ് തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പേരിൽ പ്രൊഫസർ കെ.എ. സിദ്ധീഖ് ഹസൻ രചിച്ചിട്ടുള്ളത്. പ്രധാനമായും ഇസ്ലാമിനെ തെറ്റിദ്ധരിച്ചവർക്കുള്ള ഒരു മറുപടിയും കൂടിയാണ് ഈ പുസ്തകം . ഒരുഭാഗത്ത് എതിർപ്പുകളെയും പ്രശ്നങ്ങളെയും നേരിടേണ്ടിവരുന്ന ഇസ്ലാം മറുഭാഗത്ത് ഗുരുതരമായ തെറ്റിദ്ധാരണകൾക്കും പാത്രമാവുകയാണ്. ഇതിനെല്ലാം കാരണം ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതകളാണ്. ഇസ്ലാമിൻറെ യഥാർത്ഥമുഖം അനാവരണം ചെയ്യുന്നതോടൊപ്പം സാമ്രാജ്യശക്തികളും മുസ്ലിം വിരുദ്ധരായ ഓറിയന്റലിസ്റ്റു -മോഡേണിസ്റ്റുകളും നടത്തിവരുന്ന ആരോപണങ്ങൾക്ക് ശക്തിയുക്തമായി മറുപടി നൽകുകയാണ് ഈ പുസ്തകം.ഇസ്ലാമും കമ്മ്യൂണിസവും ആദർശ വാദവും വർഗീയതയും തമ്മിലുള്ള വ്യത്യാസത്തെയും കൂടി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
മുഹമ്മദ് ഖുതുബ്
വിവർത്തനം : പ്രാഫ. കെ.എ. സിദ്ധിഖ് ഹസൻ

0 Comments