ജമീൽ അഹ്മദ് സി.പി
ത്യമായ ചരിത്രത്തിന്റെ മഹത്തരമായ  അദ്ധ്യായമാണ് ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ..ഇന്ത്യാ രാജ്യത്തിന്റെ സംസ്കാരത്തോട് കൂറു പുലർത്തി മഹദ് സംഭാവനകൾ രാജ്യത്തിന് സമർപ്പിച്ച മുസ്‌ലിം സമുദായത്തിന്റെ പൈതൃകം തമസ്കരിക്കാൻ  ബോധപൂർവ്വമായ കൈകടത്തലുകളും തിരുത്തിക്കുറിക്കലുകളും ഹിജണ് അജണ്ടകളായി ചിലരുടെ അണിയറകളിൽ  പ്രവർത്തനം സജീവമായിക്കൊണ്ടിരിക്കുന്ന നവ സാഹചര്യത്തിൽ ഇ അഹമ്മദ് സാഹിബ് രചിച്ച ഈ പുസ്തകം കാലികമായി വളരെ പ്രാധാന്യമർഹിക്കുന്നു...

വിദ്യാഭ്യാസ മുന്നേറ്റത്തോടു കൂടി വിപ്ലവ മുദ്രാവാക്യം ഉയർത്തി മുസ്ലിമിന്റെ മുന്നേറ്റത്തിന് മറുവായന പകർന്ന സർ സയ്യിദും,ദാർശനിക ചിന്തകളോടെ ഇസ്ലാമികാധ്യാപനവും രാജ്യ സ്നേഹവും പഠിപ്പിച്ച അല്ലാമാ ഇഖ്ബാലും തിരി കൊളുത്തിയ നവോത്ഥാനത്തിന്റെ കഥയാണ് ഇതിൽ ഉൾക്കൊണ്ടത്....പുറമെ,ദേശാഭിമാന ബോധത്തിന്റെ സുന്ദര വഴികൾ ഇന്ത്യൻ ജനതക്ക് തെളിയിച്ചു കൊണ്ട് സാമൂഹ്യ പ്രതിപദ്ധതയുടെ തെളിമയാർന്ന വീചികളിലേക്ക് ജനമനസ്സുകളെ കൈപിടിച്ച മൗലാനാ മുഹമ്മദലിയുടെ ത്യാഗ മനോഭാവങ്ങളും പ്രവർത്തന സന്നദ്ധതയുമാണ് ഇതിൽ അടങ്ങിയത്..

ഉൾക്കാഴ്ചയുടെ ചിന്താധാരകൾ കൊണ്ട് ഉത്തമ ജനാധിപത്യബോധവും രാഷ്ട്രീയ മുന്നേറ്റ ചിന്തകളും സിരയിലലിഞ്ഞ മുഹമ്മദലി ജിന്നയുടെ അർപ്പണ ബോധങ്ങളും ഇതിൽ അടങ്ങുന്നതോടെ ഇന്ത്യൻ മുസ്ലിമിന്റെ ഗതകാല ചരിത്ര സത്യങ്ങൾ നമുക്ക് ലഭിക്കുകയാണ്..

ലളിതമായ ഭാഷയിലൂടെ ചരിത്രത്തിന്റെ ഉന്നത മേഖലകളിലേക്ക് വായനക്കാരന്റെ ശ്രദ്ധ തിരിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്..

തുർക്കിയുടെ രാഷ്ട്രീയ സാഹചര്യങ്ങളും ബ്രിട്ടന്റെ ക്രൂരഹത്യകളും ലോക മഹായുദ്ധത്തിന്റെ വ്യാപ്തിയും ഉൾക്കൊള്ളിക്കുന്നതോട് കൂടി,ഇതിൽ അടങ്ങിയ നേതാക്കളുടെ ജീവിത സാഹചര്യങ്ങളിലേക്കും വായനക്കാരനെ കൊണ്ട് പോയിട്ടുണ്ട്....