ജമീല്‍ അഹ്മദ് സി.പി
രാക്ഷസീയഭാവം പൂണ്ട പിശാചായും പ്രവാചക സമാനനായ അമാനുഷികനായും ജിന്നയെ ലോകം വിശകലനം ചെയ്യുമ്പോൾ ,അദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണ -ദോഷ വിശേഷണങ്ങളും ചരിത്രകാരൻ ഇതിൽ പഠനവിധേയമാക്കുന്നു.
സ്വതന്ത രാഷ്ട്ര രൂപീകരണത്തിനും, ബ്രിട്ടീഷ് വൽക്കരണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ തേജോ - മനസ്കതയുള്ള പ്രവർത്തനം പിന്നീട്, വർഗീയ പര ചിന്തകളിലേക്കും സ്വരാഷ്ട്ര അവകാശബോധത്തിലേക്കും തള്ളിയിടപ്പെട്ടപ്പോൾ "ഇന്ത്യക്കാരൻ" എന്ന ഉറച്ച ബോധത്തോടെ ജിന്ന പ്രവർത്തിച്ചത് സരളതയോടെ ഇതിൽ പരാമർശിക്കുമ്പോഴും, ഗാന്ധിജിയുടെ നേതൃത്വത്തിൽ വന്ന ഭൂരിപക്ഷത്തെ അംഗീകരിക്കുന്നതിലും സംഘബോധം ഉറപ്പിക്കുന്നതിലും ജിന്നക്ക് പറ്റിയ വീഴ്ചയും ദൗർബ്യങ്ങളും ചരിത്രകാരൻ വിശദീകരിക്കുന്നതിലൂടെ "ജിന്ന'' എന്ന വ്യക്തിയുടെ ഇരു-പുറ ജീവിതങ്ങളും നമുക്ക് മുന്നിൽ ലഭ്യമാവുന്നു..
അനുകൂലികളേക്കാൾ കൂടുതൽ വിരോധികളായിരുന്ന സമയത്ത് , എം.സി വടകരയുടെ പ്രയോഗം പോലെ "ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്ന ഗോളുകൾ " പോലെ നുണബോംബുകളുടെ മാലപ്പടക്കങ്ങൾ ജിന്നക്കെതിരെ പൊട്ടിത്തെറിച്ച സമയത്തും, ആ യുഗപുരുഷന്റെ ആത്മവീര്യവും ദേശീയതാ ബോധവും ഇവിടെ ശ്രദ്ധേയമാവുകയാണ്.
പിൻപറ്റാവുന്ന മാതൃകകൾ ഒട്ടേറെയാണ്. വ്യക്തി ജീവിതത്തിന്റെ വിശാല തക്കും, സാമൂഹിക ഉത്തരവാദിത്വത്തിന്റെ വെണ്മക്കും ഈ പുസ്തകം പ്രചോദകമാവുന്നതോട് കൂടെ, ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലെ സംഭവ - വികാസങ്ങളും നമുക്ക് ലഭ്യമാവുന്നു.

0 Comments