സാബിത് പി.കെ
"The Absence of Evidence is the Evidence of Absence " എന്ന പമ്പരവിഡ്ഢിത്തം നിറഞ്ഞ വാചകം കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥം തീർത്തും വ്യത്യസ്ഥത പുലർത്തുന്നുണ്ട് .കാരണം രവി ചന്ദ്രൻ സി  എന്ന ഗ്രന്ഥകർത്താവ് വ്യഖ്യാതനായ റിച്ചാഡ് ഡോക്കിൻസ് എന്ന  നിരീശ്വരവാദിയുടെ വളരെ  പ്രശസ്തവും വേറിട്ട ചിന്തകളിലേക്ക് ക്ഷണിക്കുന്നതുമായ " The God Delusion "എന്ന കൃതിയുടെ പഠനവും വിശകലനവുമാണ് ഇതിലൂടെ നമുക്ക് സമർപ്പിക്കുന്നത്. The God Delusion എന്ന കൃതി പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം തന്നെ 15 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത് എന്നത് ഈ കൃതിയുടെ പ്രാധാന്യവും വർദ്ധിപ്പിക്കുന്നു. തീർത്തും പൊള്ളയായ വാദങ്ങൾ ഉന്നയിച്ച് ദൈവനിരാസം ജനങ്ങളിൽ ജനിപ്പിക്കാനാണ് രവിചന്ദ്രൻ ശ്രമിക്കുന്നത് .ദൈവ വിശ്വാസികൾക്ക് ഈ ഗ്രന്ഥം വായനക്ക് വിധേയമാക്കാമെങ്കിലും സ്വന്തം വിശ്വാസങ്ങളിൽ നിന്ന് തെന്നി മാറാതെ സൂക്ഷമത പുലർതേണ്ടിയിരിക്കുന്നു. വിശ്വ വ്യഖ്യാതരായ ഒരു പാട് പേരുടെ ജീവിത മത സാഹചര്യങ്ങളെ ഈ ഗ്രന്ഥം സംക്ഷിപ്തമാക്കി നമ്മുടെ മുന്നിൽ വെക്കുന്നുണ്ട്.
The Next Russel എന്നറിയപ്പെടുന്ന ഡാൻഡെനറ്റ് സൂചിപ്പിക്കുന്നത് പോലെ വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്നവരാണ് (Believing in Believing) ഭൂരിപക്ഷവും വ്യക്തിപരമായ തെളിവ് അവർക്കില്ല ഇതിനെ അടിവരയിട്ട് വ്യക്തമാക്കുന്നുമുണ്ട് ഈ ഗ്രന്ഥം
 റിച്ചാഡ് ഡോക്കിൻസ് പറയുന്നത് അമേരിക്കയിലെ വേൾഡ് ട്രൈഡ് സെന്റർ തകർന്നതിന് പിന്നിൽ മതമെന്ന ആശയമാണെന്നും മതമില്ലായിരുന്നുവെങ്കിൽ തീവ്രവാദവും മറ്റും ഇല്ലാതാകുമായിരുന്നുവെന്നുമാണ് .ഈ ഒരു പശ്ചാത്തലത്തിലാണ് ഇദ്ദേഹം മതവിഭ്രാന്തിയുമായി രംഗത്ത് വരുന്നതും. മതമാണ് തീവ്രവാദത്തിന്റെ മാതാവ് എന്നും മത സൂര്യൻ കത്തി നിൽക്കുന്നിടത്ത് മത തീവ്രവാദo ഒരിക്കലും അസ്തമിക്കില്ല എന്നും അവർ വാദിക്കുന്നു.
The Next Russel എന്നറിയപ്പെടുന്ന ഡാൻഡെനറ്റ് സൂചിപ്പിക്കുന്നത് പോലെ വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്നവരാണ് (Believing in Believing) ഭൂരിപക്ഷവും വ്യക്തിപരമായ തെളിവ് അവർക്കില്ല ഇതിനെ അടിവരയിട്ട് വ്യക്തമാക്കുന്നുമുണ്ട് ഈ ഗ്രന്ഥം.
ഈ ഗ്രന്ഥത്തിൽഎന്റെ ചിന്തയെ കുഴക്കിയ ഒരു വാദമെന്നത് ഇതാണ് എന്തെന്നാൽ " ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ച് കൊണ്ട് പെരുമാറുന്ന ഒരാൾക്ക് മനോവിഭ്രാന്തി ഉണ്ടെന്ന് നാം പറയും സങ്കൽപ്പങ്ങളുടെ ലോകത്താണയാൾ ജീവിക്കുന്നത് .മനോവിഭ്രാന്തി കാണിക്കുന്നയാളെ ഭ്രാന്തനെന്ന് വിളിക്കാൻ സമൂഹം മടിക്കുന്നില്ല ,പക്ഷേ ഒരു സമൂഹത്തിന് മുഴുവൻ മനോവിഭ്രാന്തിയുണ്ടായാൽ അതിനെ മത വിശ്വാസമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു ,, അനുവാചകർക്കും ഇതൊരു വേറിട്ട വായനയായിരിക്കും.
സി രവിചന്ദ്രൻ പറയുന്നത് പ്രശസ്തയായ ഡച്ച് എഴുത്തുകാരി "അയൻഹിർസി അലി "യുടെ വ്യഖ്യാതമായ "The infidel " എന്ന കൃതിയും "The nomad " എന്ന ജെയിംസ് സ്വാല്ലോയുടെ കൃതിയും പിന്നീട് റിച്ചാഡ് ഡോക്കിൻസിന്റെ "The God Delusion " ഉം ആധുനിക കാലത്ത് ചലനം സൃഷ്ടിച്ച മുഖ്യ രചനകളാവുന്നു.
"lMAGINE N0 RELIGION "മതരഹിതമായ ഒരു ലോകം സങ്കൽപ്പിക്കാം എന്ന പരസ്യചിത്രം ഒരു പാട് കോലിളക്കം സൃഷ്ടിച്ചതാണ് .വേൾഡ് ട്രൈഡ് സെന്റർ ഭീകരാക്രമണ പശ്ചാത്തലത്തിൽ ഈ പരസ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റി.അമേരിക്കയിലെ ആ ബിൽഡിങ്ങും ആകാശക്കാഴ്ച്ചയുമായിരുന്നു പരസ്യചിത്രം .പ്രമുഖ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റിനെ ഗ്രന്ഥകാരൻ പ്രതി പാതിക്കുന്നുണ്ട് "മതം ഒഴിച്ച് നിർത്തി ശാസത്രത്തിന് മുന്നേറാനാവില്ല ശാസ്ത്രത്തെ അവഗണിക്കുന്ന മതം അന്ധമായിരിക്കും" ഈ വാക്കിന് പുറമെ സ്വന്തം കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് "വ്യക്തി ദൈവമെന്ന ആശയം തന്നെ എനിക്കന്യമാണ്, മാത്രമല്ല അത് തീരെ അപക്വമാണ് ,, എന്നായിരുന്നു .
സി രവിചന്ദ്രന്റെ ഇങ്ങനെ ഒരു കൃതി ഒരു വിദ്യാർത്ഥി എന്ന നിലയിൽ നാം നിരീക്ഷണബുദ്ധ്യാ വായിക്കൽ വളരെ അനിവാര്യമാണ് നീശ്വരവാദികളിൽ നിന്ന് ഏതെല്ലാം രീതിയിലുള്ള ഒളിയമ്പുകളാണ് മതങ്ങൾക്ക് നേരെ വരുന്നതെന്ന് മനസ്സിലക്കാൻ ഈ ഗ്രന്ഥം ഉപകാരപ്പെടും