അബൂബക്കർ കെ കെ
ഭാരതാംബയുടെസംസ്കാര  വ്യവഹാരങ്ങളിൽ നിന്ന് സെമിറ്റിക് പ്രവാചകന്മാരുടെ  സന്ദേശങ്ങളും ഏകദൈവ വിശ്വാസത്തിന്റെ സാംഗത്യവും ഖനനം ചെയ്തെടുക്കുന്ന ഗവേഷണ കൃതിയാണ് ഐ.പി.എച്ച് പബ്ലിഷ് ചെയ്ത് ഈ പുസ്തകം അനുവാചകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.ഭാരതീയ സംസ്കൃതിയുടെ ഉൾതുടിപ്പ  ശുദ്ധ ഏകദൈവ വിശ്വാസ ധാരയിൽ നിന്ന് പ്രാഭുത്ഭവിച്ചതാണന്ന് ഗ്രന്ഥകാരൻ സംശയലേശ്യമന്യേ സമർത്ഥിക്കുന്നു. ഭാരതീയ ദർശനം ഏകദൈവ വിശ്വാസത്തിൽ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിച്ച് വഴിപിഴച്ച്  പ്രയാണം ചെയ്തതാണ്. ഈ വാദത്തിന് ഉപോദ്ബലകമായി പ്രാക്തനമായ പുരാണ ഗ്രന്ഥങ്ങളിലെയും വേദഗ്രന്ഥങ്ങളിലേയും ശ്ലോകങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ഉദാഹരണമായി ഋഗ്വേദത്തിലെ ഏകശിലാമുഖം പ്രദ്യോതിപ്പിക്കുന്ന  ശ്രദ്ധിക്കുക.
ഭാരതീയ മത സങ്കൽപ്പങ്ങൾ ബ്രാന്മണ്യത്തിന്റെ പൂണൂലിൽ ബന്ധിതമാകയാൽ മുസ്ലിം ചരിത്രകാരന്മാർക്ക ദാർശനികപഠനം ദുർഘടമായിരുന്നു
ത്വമേഗംശരണ്യം ത്വമേഗം വരണ്യം
ത്വമേഗം ജഗത്കാരണം വിശ്വരൂപം
ത്വമേഗം ജഗത് കർതൃ പാതൃ ബ്രഹത്
ത്വമേഗം പരം നിശ്ചലം നിർവി കൽപം
ത്വമേഗം എന്ന പദത്തിന്റെ വിവക്ഷ ഏകം എന്നതാണ്. കൃത്യവും യഥോചിതവുമായ തെളിവുകളുടെ പിൻബലത്തോടെയാണ് തന്റെ  ഗവേഷണ നിരീക്ഷണങ്ങൾ പ്രകാശിപ്പിക്കുന്നത്. ഭാരതീയ ദർശനങ്ങളോട് ഇസ്ലാമിക പരിപ്രേക്ഷ്യത്തെ ചേർത്ത് വെച്ച് അക്കാദമിക്ക് സ്വ ഭാവത്തോടു കൂടെ ദർശങ്ങൾക്കിടയിലെ സാധർമ്മ വൈ ധർമ്മ്യങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. പ്രവാചകന്മാർ അവതാരങ്ങളാക്കുമോ എന്ന സന്ദേഹം നിഴലിക്കുന്ന ഉപര്യുക്ത ദാർശനിക വ്യവഹാരങ്ങളിലെ സാധർമ്യങ്ങളെയും വൈധർമ്മ്യങ്ങളെയും സവിസ്ത രം വിസ് തരിക്കുന്നു. ഒരു മുന്നറീപ്പുകാരൻ കടന്നുവരാത്ത സമൂഹവും കഴിഞ്ഞ് പോയിട്ടില്ല എന്ന ഖുർആനിക പ്രോക്തത്തിന്റെ സാധൂകരണത്തിന് അവതാരങ്ങൾ പ്രവാചകന്മാരാണന്ന് അനുമാനിക്കാം ശക്തി യുക്തമായ തെളിവുകൾ അന്യമാണെങ്കിലും. പക്ഷേ, അവതാര സങ്കൽപ്പങ്ങളുടെ സൂക്ഷ്മതലങ്ങളിൽ പ്രവാചക അവതാര സാധർമ്മ്യം വൈരുദ്ധ്യമായി രൂപാന് തരം പ്രാപിക്കുന്നു. അവതാരം ദൈവത്തിന്റെ കേവലരൂപ ജന്മ മോ പരകായപ്രവേശനമോ ആണെന്നിരിക്കെ ദ്വന്ദ സമന്വയം സാധൂകരണത്തിന് വിധേയമാകുന്നില്ല.
ജാതീയ വീക്ഷണത്തിൽ ബ്രാഹ്മണ വൈശ്യ ക്ഷത്രിയന്മാരല്ലാത്തവർ ശൂദ്രന്മാരാണന്നും അവർക്ക് വേദ പഠനം  കുറ്റകരമാണന്നും അവരെ ഭ്രഷ്ട കൽപിക്കണമെന്നുള്ള പൊതുബോധം നിലനിന്നിരുന്ന പരിസ്ഥിതിയിൽ  മതതത്വങ്ങളുടെ അന്തർലീനമായ വസ്തുതകളെ ബഹിസ്ഫുരണം ചെയ്യാൻ സാധിച്ചില്ല
 ഭാരതീയ മതങ്ങളുടെ തായ് വേരുകൾ ചെന്നെത്തിച്ചേരുന്നത് സാബി മതത്തിലാണന്നും അത് നൂഹ് നബി പ്രബോധനം ചെയ്ത ഇസ്ലാമതമാണന്നും കൃതിയിൽ സമർത്ഥിക്കുന്നു. ഭാരതീയ മതാനുഷ്ഠാനാചാരങ്ങങ്ങൾ പര്യവേക്ഷണം ചെയ്യാൻ മുസ്ലിം ചരിത്രകാരന്മർ പരിശ്രമിച്ചിട്ടില്ലെന്നും ആകയാൽ ഭാരതമത സങ്കൽപ്പങ്ങളിലെ ഇസ്ലാമിക ചൈതന്യം പ്ര ദ്യോതിപിക്കാൻ കഴിയാതെ പോയി എന്നും അദ്ധേഹം പരിതപിക്കുന്നു. അൽ ബിറൂനിയെ പോലെയുള്ള വളരെ വിരളമായ ചരിത്രപണ്ഡിത ശിരോമണികൾ മാത്രമാണ് അത്തരം ശ്ലാഘനീയ ദൗത്യനിർവ്വഹണത്തിന് അഹമഹമികയാ മുന്നോട്ടു വന്നത്. ഭാരതീയ മത സങ്കൽപ്പങ്ങൾ ബ്രാന്മണ്യത്തിന്റെ പൂണൂലിൽ ബന്ധിതമാകയാൽ മുസ്ലിം ചരിത്രകാരന്മാർക്ക ദാർശനികപഠനം ദുർഘടമായിരുന്നു. ജാതീയ വീക്ഷണത്തിൽ ബ്രാഹ്മണ വൈശ്യ ക്ഷത്രിയന്മാരല്ലാത്തവർ ശൂദ്രന്മാരാണന്നും അവർക്ക് വേദ പഠനം  കുറ്റകരമാണന്നും അവരെ ഭ്രഷ്ട കൽപിക്കണമെന്നുള്ള പൊതുബോധം നിലനിന്നിരുന്ന പരിസ്ഥിതിയിൽ  മതതത്വങ്ങളുടെ അന്തർലീനമായ വസ്തുതകളെ ബഹിസ്ഫുരണം ചെയ്യാൻ സാധിച്ചില്ല എന്ന് നിരീക്ഷിക്കുന്നു. ചുരുക്കത്തിൽ ഏകദൈവ വിശ്വാസ ക്രമത്തിൽ നിന്ന് മാനുഷിക ക്രയവിക്രയങ്ങളാൽ ബഹുദൈവ വിശ്വാസ സങ്കൽപത്തിലേക്കും ബിംബപൂജ യിലേക്കും നിപതിക്കുകയായിരുന്നു ആർഷ സംസ്കൃതിയുടെ ഉള്ളടക്കം. ഭാരതത്തിൽ ഉയിർ കൊണ്ട് ഉരവം പ്രാപിച്ച അനവധി നിരവധി സംസ്കാരങ്ങളോട് സംവേദനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളിലെ ആധാന പ്രധാനങ്ങളുടെ  പ്രതിക്രിയകളുടെയും ഉപോദ്പന്നമായി കലർപ്പുള്ള ഒരു നവ സംസ്കൃതി രൂപപ്പെടുകയും അനന്ത രം മൂലമതത്തിന്റെ ദരശനങ്ങളെ തമസ്‌കരിക്കപ്പെടുകയും കാലാന്തരേണ ഏകത്വം ബഹുത്വമാവുകയും അഭൂതപൂർവ്വമായ ആചാര അനുഷ്ഠാനങ്ങളുടെ കേതാരഭൂമിയായി ഭാരതദർശനങ്ങൾ അനുരൂപപ്പെടുകയാണുണ്ടായത്. പൗരോഹിത്യഹിതങ്ങളും ഇവ്വിശയകമായി അഭേദ്യബന്ധം പുലർത്തുന്നു.  കൊളോണിയൽ ചരിത്രകാരന്മാർ ഭാരതീയ ദർശനങ്ങൾ വേദവും പുരാണവുമാണെന്ന് ചരിത്രവൽക്ക രിച്ച്  ബ്രഹസ്പതിയുടെ ചാർവ്വാക ദർശനങ്ങൾ പോലെയുള്ള നാസ്തിക ഭൗതിക ദർശനങ്ങളെ കറുപ്പു പൂശിയതാനെന്നും ഭാരതീയ മതങ്ങളുടെ പ്രാക്തന രൂപങ്ങൾ ദൈവനിരാസമാണന്നുമുള്ള  ഇടതുപക്ഷ ബുദ്ധിജീവികളുടെ  ചരിത്ര വക്രീകരണത്തിനുള്ള പൂരണം കൂടിയാണ് ഈ കൃതി.