ജമീല്‍ അഹ്മദ് സി.പി

റക്കച്ചവടിന്റെ ആലസ്യത്തിൽ നല്ലൊരുറക്കം സ്വപ്നം കണ്ടാണ് ഇതിന്റെ വായന തുടങ്ങിയത്.മറിക്കുന്ന പേജുകളുടെ എണ്ണം കൂടുന്തോറും ആകാംക്ഷയുടെ താളുകളിലേക്ക് യു എ ഖാദർ സൽക്കരിച്ചപ്പോൾ  സ്വപ്നം കണ്ട ഉറക്കം പിണങ്ങി പോയിരുന്നു... മരമില്ലിലെ കൂലിക്കാരൻ അവറാച്ചനും ഭാര്യ മറിയയും ,ക്ഷീണിച്ചു ശോഷിച്ച ലാസറും വായനക്കാരന്റെ മനം കവരുമ്പോൾ വായനോത്സാഹത്തിന്റെ മിച്ചഭൂമി ഉന്മാദം കൊണ്ടു...

സരള ഭാഷയുടെ അന്തരീക്ഷത്തോടെ സുന്ദര രീതിയിൽ നോവലിസ്റ്റ് ഇവിടെ അവതരിപ്പിച്ചത് വയറൊട്ടിയവന്റെ റോദനങ്ങളും നിറഞ്ഞവന്റെ രോഷങ്ങളുമാണ്..പണക്കാരന്റെ അഹന്തതയും വിശ്വാസിയുടെ അഹംഭാവവുമാണ്..മത ചിന്തയുടെ പൊട്ടത്തരങ്ങളും മതമില്ലാത്തവന്റെ പ്രകടനങ്ങളുമാണ്...അയൽവാസിയുടെ സ്നേഹവും സൗഹൃദ ബന്ധങ്ങളുടെ കടപ്പാടുകളും ഇതിൽ ലയിച്ചു ചേരുമ്പോൾ പാരസ്പര്യത്തിന്റെ സൽബോധങ്ങൾ മനസ്സിനെ ഉണർത്തിയെങ്കിലും ,വരികളിലുയരുന്ന ദീന രോദനങ്ങൾ അവയെ മായ്ച്ചു കളയുകയാണ്..

ആകാംക്ഷയുടെ അതിൽവരമ്പുകളിലൂടെ ഈ നോവൽ വായനക്കാരനെ വഴി നടത്തുമ്പോഴും ഏറിയ നോവൽ സമാഹാരങ്ങൾ പോലെ വായനക്കാരന്, വരാനിരിക്കുന്നത് എന്താണെന്ന് നമുക്ക് പ്രവചന-ചിന്തകൾക്ക് സാധിക്കുന്നു..ഏറിയ സ്ഥലങ്ങളിലും അതാണ് സംഭവിക്കുന്നതും..

എന്നാൽ,,നോവലിന്റെ അന്ത്യഭാഗം എത്തിപ്പെടുന്നത് നമ്മുടെ ചിന്തകൾക്കുമപ്പുറത്തെ ദാരുണ അവസ്ഥയിലേക്കാണെന്നത് കൊണ്ട് വിത്യസ്തതയുടെ കുരിശിലേക്ക് നമുക്ക് എത്തിനോട്ടം സാധ്യമാവുന്നു