-പ്രൊഫ.വി.മുഹമ്മദലി
ശ്രുതിമധുരവും ആസ്വാദ്യകരവുമായ അറബി സാഹിത്യത്തിന്റെ വളർച്ചയും വികാസവും വളരെ ലളിതമായ രീതിയിൽ വരച്ചുകാട്ടുകയാണ് എഴുത്തുകാരൻ.ജാഹിലിയ്യ കാലഘട്ടം മുതൽ അബ്ബാസിയ്യ കാലഘട്ടം വരെയുള്ള അറബ് സാഹിത്യത്തിന്റെ ഒഴുക്കാണ് ഈ പുസ്തകത്തിലുള്ളത്.ശ്രീ.കെ.വി.എം പന്താവൂർ തർജുമ ചെയ്ത അറബി കവിതാ ഭാഗങ്ങൾ ഈ പുസ്തകത്തിന്റെ പല ഭാഗങ്ങളിൽ കാണാനാകും .ഇസലാമിന് മുമ്പുള്ള കാലഘട്ടം, അതിൽ പിന്നെ മുഅല്ല ഖാത്ത് (ഏഴു കവികളുടെ കവിതാ സമാഹാരം), എന്ത് ആരെല്ലാം എന്നൊക്കെ പ്രതിപാദിക്കുന്നു .അതു പോലെ എറ്റവും വലിയ സാഹിത്യ ഗ്രന്ഥമായ ഖുർആന്റെ ക്രോഡീകരണവും, ഹദീസിനെ കുറിച്ച് മൊക്കെ വിശാലമായിട്ടില്ലെങ്കിലും ഒരു തികഞ്ഞ അവബോധം വായനക്കാരന് നൽകാൻ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ അമവി-അബ്ബാസി കാലഘട്ടത്തിലെ സാഹിത്യ ചുവട് വെപ്പുകൾ അതെപടി അനുവാചകന് നൽകുന്നു. അറബ് സാഹിത്യത്തെ മനസ്സിലാക്കാൻ വേണ്ടി അന്വേഷിക്കുന്ന വിജ്ഞാന ദാഹിക്ക് ഇത് നല്ലൊരു തണുപ്പ് ജലമാണ്.


അഫ്സൽ കൈപ്പുറം