രുപേഷ് കുമാര്‍
ന്നാവായിലെ പെണ്‍കുട്ടി ബി ജെ പി നേതാവിനെതിരെ കേസ് കൊടുക്കുമ്പോള്‍ അത് ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ റേപ്പ് കല്‍ച്ചറിനെതിരെ ഉള്ള പോരാട്ടമാണ്. ആരുടെ കുടിലും പോക്കാമെന്നും ആരെയും കഴുവേറ്റാം എന്നും ആരെയും തല്ലിക്കൊല്ലാമെന്നുമുള്ള ജാതി ഹിന്ദുവിന്റെ ധാര്‍ഷ്ട്യത്തിനുമെതിരെയുള്ള പോരാട്ടം.  കേരളത്തിലെ കണ്ണൂരില്‍ പതിമൂന്നുപേരെ കൊന്നാല്‍ പോലും ഒരു ശിക്ഷയും അനുഭവിക്കേണ്ടിയിരുന്നിട്ടില്ലാത്ത ബ്രാഹ്മണര്‍ ജീവിച്ച ഇടമായിരുന്നു. അവിടത്തെ മാടായിപ്പാറയില്‍ അടിമക്കച്ചവടം നടത്തുകയും കഴുവേറ്റുകയും ചെയ്ത ചരിത്രമുണ്ട്. അവിടെ ഇപ്പൊ കോളേജ് അധ്യാപകരൊക്കെ പിള്ളേരേം കൊണ്ടു കുറുഞ്ഞി പൂത്തോ എന്നു നോക്കാന്‍ പോവലാണ് പണി.ഹിന്ദു കൊന്നാല്‍ അതിനെതിരെ പ്രതികരിച്ചാല്‍ ഉന്‍മൂലനം തന്നെയാണ് ഹിന്ദുത്വത്തിന്റെ സ്ട്രാറ്റജി.  അത് ഇരകളാക്കിയും കുറ്റവാളികളാക്കിയും കൊല പലതരത്തിലും അവര്‍ നടത്തും.  ഡല്‍ഹിയിലെ പെണ്‍കുട്ടി പീഡനത്തിന് വിധേയപ്പെട്ടു കൊല്ലപ്പെട്ടപ്പോള്‍ കൊലപാതകം ചെയ്തവരെ വൃഷണം മുറിച്ചെടുത്തും വെടിവെച്ചും കൊല്ലണം എന്നു അലറി വിളിച്ചവരും ഗോവിന്ദ ചാമിക്ക് വധശിക്ഷ വിധിക്കണം എന്നു വിധി കല്പിച്ചവരും ഉന്നാവയില്‍  മിണ്ടാതിരിക്കും.  കാരണം ഇവിടെ ഉന്നവയിലെ പെണ്‍കുട്ടി പോരാടിയത് ഹിന്ദുത്വത്തിനെതിരെ ആയതു കൊണ്ടാണ്. സീരീസ് ഓഫ് െ്രെകം ആ കുട്ടിയുടെ നേരെ നടന്നിട്ടുണ്ടെങ്കിലും ഒരുത്തനും മെഴുകുതിരി കത്തിക്കുകയോ തെരുവിലിറങ്ങുകയോ ചെയ്യില്ല. കാരണം ഇവിടെ ക്രിമിനല്‍ ഹിന്ദുത്വമാണ്. 

ഇതേ ലോജിക്ക് തന്നെയാണ് രാമന്റെ പേരിലുള്ള മുസ്ലീം ബാലന്റെ  കൊലപാതകത്തിലും സംഭവിക്കുന്നത്.  രാമന്‍ എന്ന മിത്ത് തന്നെ നിര്‍മ്മിക്കപ്പെട്ടു ആഘോഷിക്കപ്പെട്ടത് ഇവിടത്തെ കീഴാള സംസ്‌കാരങ്ങളെ കുറ്റവാളിവത്കരിച്ച് അവരുടെ വംശീയമായി തന്നെ ഉന്‍മൂലനം ചെയ്യാനാണെന്നത് സംശയമില്ലാത്ത കാര്യമാണ്. രാവണനെ കൊന്നാലും ബാലിയെ കൊന്നാലും  ഹിഡുംബിയെ  രാമനെ ഇവിടത്തെ ദേശീയത 'മര്യാദ രാമനായി' ആഘോഷിക്കും. അത് ഏറ്റവും വലിയ ഇന്റര്‍നെറ്റ് വികാസത്തിന്റെ കാലത്ത് പലതരത്തിലുള്ള ആത്മീയതകളും മിത്തുകളും അപരങ്ങളായി ഉണ്ടായാലും അവയുടെ ഒക്കെ മുകളില്‍ രാമനെ തിരിച്ചു കൊണ്ടു വന്നു പ്രസംഗിക്കും. അവിടെ സുനില്‍ പി ഇളയിടം ഒക്കെ 'എന്റെ രാമന്‍ ഇങ്ങനെ അല്ല 'എന്നു പറഞ്ഞു അശ്ലീലമായി നിലവിളിക്കും. ടേക്ക് ഇറ്റ് ആന്‍ഡ് കൗണ്ട് ഇറ്റ്, രാമന്‍ എന്ന ഹിന്ദു മിത്തിനെ തിരിച്ചു കൊണ്ടു വരുന്നതില്‍ പ്രധാന പങ്കു വഹിച്ച ഗീബല്‍സ് എന്നായിരിക്കും പുതിയ പിള്ളേര്‍ സുനില്‍ പി ഇളയിടത്തെ വായിക്കുക.  പിന്നെ,  സുധാകരന്‍ മന്ത്രി രാമായണം വായിച്ച് പോസ്റ്റുകള്‍ ഇടും. ഇവരൊക്കെ മാത്രമല്ല ഇന്ത്യന്‍ സമൂഹം അതിന്റെ ദേശീയത, ഹിന്ദുത്വം എത്ര വംശീയത കാണിച്ചാലും എത്ര കൊലകള്‍ ചെയ്താലും എത്ര എത്ര റേപ്പുകള്‍ ചെയ്താലും ഉള്ളിന്റെ  ഉള്ളിലെ ഹിന്ദുത്വത്തില്‍ അഭിരമിക്കും. ഉന്നാവയിലെ പെണ്‍കുട്ടി ഇനി മരണപ്പെട്ടാലും ഇവിടെ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല.  കാരണം ഇന്ത്യന്‍ ദേശീയതയില്‍ ഭൂരിഭാഗത്തിലും വംശീയമായ ഒരു ഹിന്ദു കിടന്നു അഭിരമിക്കുന്നുണ്ട്.

എല്ലാ ഭീകരതയെക്കാളും വലിയ വംശീയതയാണ് ഈ സമൂഹത്തിന്റെ ഉള്ളിന്റെ  ഉള്ളില്‍ തിളയ്ക്കുന്ന ഹിന്ദുത്വം