ഷമീര്‍ കെ മുണ്ടോത്ത്‌

സ്ലാമിസ്റ്റ്‌ രാഷ്ട്രീയം സിനിമയിലൂടെ കടത്തി വിട്ടു, ആഷിക്ക്‌ അബുവിന്റെ മേൽ പതിച്ച ഹുകുമത്‌ ഇസ്ലാമി ( അതെന്താണാവോ :P)എന്നൊക്കെയാണു പാർട്ടി സൈബർ വെട്ടുകിളികളുടെ വൈറസ്‌ സിനിമക്കെതിരായ ഒരു പ്രധാന വിമർശനം.
അല്ല ചെങ്ങായ്മാരേ എന്താണു സിനിമയിലൂടെ കടത്തി വിടാൻ ശ്രമിച്ച മൗദൂദിസ്റ്റ്‌ / ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയം.?
ഇതൊക്കെയാണു നിങ്ങൾ സിനിമയിൽ കണ്ട ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയമെങ്കിൽ അതീ കാലഘട്ടം ആവശ്യപ്പെടുന്നതാണു. മലയാളസിനിമയുടെ സവർണ്ണചരിത്രം മുസ്ലിം ഗെട്ടോകളോടും മുസ്ലിം കഥാപാത്രങ്ങളോടും ചെയ്ത അനീതിക്കും അപരവൽക്കരണങ്ങൾക്കുമെതിരായ ഒരു ചെറിയ പ്രായശ്ചിത്തം പോലുമാവില്ല
നിപ്പ ബാധിച്ച്‌ മരണപ്പെട്ട കഥാപാത്രത്തിന്റെ മുസ്ലിം ഐഡന്റിറ്റിയെ സംശയത്തിന്റെ മുനയിൽ നിർത്തുകയും അതിനെ തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച 'കേന്ദ്ര'സ്വാധീനമുള്ള കഥാപാത്രങ്ങൾ സിനിമയിൽ ഉൾക്കൊള്ളിച്ചതോ?. അതോ മലയാളസിമകളിലെ ക്ലീഷേകൾക്ക്‌ വിരുദ്ധമായി കള്ളനോട്ട്‌ സംഘത്തിൽ ഒരു മേനോൻ തറവാട്ടിൽ ജനിച്ചയാൾ പ്രത്യക്ഷപ്പെടുന്നതോ? അതോ അഞ്ച്‌ സിം ഉണ്ടായാലെന്താ ഓൻ തീവ്രവാദിയാകുമോ എന്ന് ചോദിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥാപാത്രത്തിലാണോ നിങ്ങൾ ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയം കണ്ടത്‌. ?

ഇതൊക്കെയാണു നിങ്ങൾ സിനിമയിൽ കണ്ട ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയമെങ്കിൽ അതീ കാലഘട്ടം ആവശ്യപ്പെടുന്നതാണു. മലയാളസിനിമയുടെ സവർണ്ണചരിത്രം മുസ്ലിം ഗെട്ടോകളോടും മുസ്ലിം കഥാപാത്രങ്ങളോടും ചെയ്ത അനീതിക്കും അപരവൽക്കരണങ്ങൾക്കുമെതിരായ ഒരു ചെറിയ പ്രായശ്ചിത്തം പോലുമാവില്ല അതെങ്കിലും. ആറാം തമ്പുരാനും മേജർ മഹാദേവനുമപ്പുറം ഉയരാത്തത്‌ മലയാളസിനിമയുടെ പൊതുബോധം മാത്രമല്ല പാർട്ടി അനുയായികളുടെ സവർണ്ണബോധവും കൂടിയാണെന്ന് വ്യക്തമാവുന്നത്‌ നിങ്ങളുടെ ഇത്തരം പ്രതികരണങ്ങളിലൂടെയാണു.

തീർച്ചയായും നിങ്ങളുടെ പ്രതീക്ഷക്കൊത്ത്‌   ആരോഗ്യമന്ത്രിയുടെ പ്രവർത്തങ്ങൾക്ക്‌ അനാവശ്യമായ ഹൈപ്പ്‌ നൽകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്‌. അതെങ്ങനെ ആണു നിങ്ങൾ ഇസ്ലാമിസ്റ്റ്‌ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നത്‌. സിനിമയിലെ ഏറ്റവും അരോചകമായി തോന്നിയ ഒരു സീൻ ക്ലൈമാക്സിലെ ടീച്ചറമ്മയുടെ നീളൻ പ്രസംഗമാണു. അത്തരം സീനുകൾ സിനിമയിലുടനീളം നിങ്ങളാവശ്യപ്പെടുന്നത്‌ പോലെ കുത്തി നിറച്ചിരുന്നെങ്കിൽ ആഷിക്ക്‌ അബുവിന്റെ ഏറ്റവും പറമബോറൻ സിനിമകളിൽ ഒന്നായേനെ വൈറസ്‌.