ആക്കാസ് പാലത്തിങ്ങൽ 

ലയാള സിനിമയെ വേറിട്ട വഴികളിലൂടെ യാത്ര നടത്തിയ സംവിധായകനാണ് ആശിഖ് അബു. എടുക്കുന്ന ചിത്രത്തോടും, വിഷയ സമീപനങ്ങളോടും  നീതി പുലർത്തുക ഇദ്ധേഹത്തിന്റെ പ്രത്യേകതയാണ്.
അടുത്തകാലത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിശ്ചലമാക്കിയ രോഗമായിരുന്നു നിപവൈറസ്. മലയാളിയുടെ മനസ്സും ശരീരവും ഒരു പോലെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിയ ഏതാനും ദിവസങ്ങൾ.
ഉറ്റവരും ഉടയവരും കൂടപ്പിറപ്പുകളെല്ലാം അകറ്റി നിർത്തുന്ന മാരക രോഗം.
ഡെഡ് ബോഡി പോലും സന്നദ്ധ സേവകർ അടക്കം ചെയ്യേണ്ടി വന്ന ദുരന്തമുഖങ്ങൾ.
ആ കഥ ആശിഖ് അബു മലയാളസിനിമയിലേക്ക് കൊണ്ടുവരികയാണ്.കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.
വൈറസ് എന്ന് നാമകരണം നടത്തിയ ചിത്രത്തെ
ഇതിലെ കഥാപാത്രങ്ങളാണ്  വിത്യസ്തമാക്കുന്നത്.
മലയാളസിനിമയിൽ   ഒരു മഹാനടൻ, സൂപ്പർ സ്റ്റാർ എന്ന വേഷസങ്കൽപ്പങ്ങൾക്കപ്പുറത്ത് മലയാളി ഹൃദയത്തിൽ ചേർത്തുനിർത്തുന്ന കുറച്ച് വ്യക്തികളുണ്ട്, അവരിലൂടെയാണ് ചിത്രം സ്ക്രീനിലെത്തുന്നത്.
ഒരു റിയലിസ്റ്റിക് സ്റ്റോറി.
ഒരു വലിയ ദുരന്തത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവന കഥപറയുകയാണ് ചിത്രം.
ആശിഖ് അബു ചിത്രങ്ങളോട് ഒരു വിഭാഗമാളുകൾ എന്നും ഡാർക്ക്റൂം തിരക്കഥകൾ തയ്യാറാക്കാറുണ്ട്.
വൈറസിനെതിരെയും അത്തരം മീഡിയവർക്ക് നടക്കുന്നുണ്ട്. എത്ര തന്നെ മാറ്റി നിർത്തിയാലും ആശിഖ് അബു  പ്രേക്ഷകരെ നിരാശപ്പെടുത്താറില്ല.
ഇതൊരു സാമൂഹിക പ്രതിബന്ധതയുള്ള ചിത്രമാണ്.
കേരളം അതിജീവിച്ച മഹാദുരന്തത്തിന്റെ കഥ.