ബാങ്ക് ഒഴികെ എല്ലാ ശബ്ദങ്ങളും പള്ളിക്ക് അകത്ത് നിൽക്കും വിധം ക്രമീകരിക്കണം.. പള്ളിയുടെ പരിസരങ്ങളിൽ താമസിക്കുന്ന അമുസ്ലീംങ്ങൾ, പഠിക്കുന്ന കുട്ടികൾ, ഉറങ്ങുന്ന കുഞ്ഞുങ്ങൾ, അവശതയുള്ള പ്രായമായവർ, മറ്റ് അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, അങ്ങനെ പള്ളിയിലെ നിയന്ത്രണമില്ലാത്ത ശബ്ദങ്ങൾ കൂടുതൽ ആളുകൾക്കും ശബ്ദമലിനീകരണം തന്നെയാണ്.. 
ബാങ്ക്  പുണ്യമുള്ളതും അതുപോലെ ജനങ്ങളെ അറിയിക്കുന്നതിനും കൂടി ഉള്ളതാണ്. പക്ഷെ ദിക്റും, സ്വലാത്തും, ദുആയും, ഖുർആൻ പാരായണവും, ഒക്കെ അല്ലാഹുവിലേക്ക് മാത്രം സമർപ്പിക്കേണ്ടതാണ്, അത് പള്ളിക്ക് പുറത്ത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല.. 

എന്നാലും, പള്ളിക്ക് പുറത്ത് ആരെങ്കിലും കേട്ടിട്ട് അതിൻ്റെ പുണ്യം കിട്ടിക്കൊള്ളട്ടെ എന്ന് വിചാരിച്ചാലും, അതിനേക്കാൾ കൂടുതൽ ആളുകൾ അതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്..!
പള്ളികൾ അല്ലാഹുവിൻ്റേതാണ്, അവനുള്ള ആരാധനകൾ സമർപ്പിക്കുവാൻ നിർമ്മിച്ച സ്ഥലമാണ്. അല്ലാഹുവിനോടുള്ള ആരാധനകൾ, അവൻ്റെ മറ്റ് പടപ്പുകളെ ബുദ്ധിമുട്ടിച്ചും, അവരുടെ ശാപവാക്കും പേറിയിട്ട് വേണോ നിർവ്വഹിക്കാൻ.. അങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള ഏത് ആരാധനയാണ് അല്ലാഹു സ്വീകരിക്കുക.!

കോടതിയിൽ സമീപിച്ചാൽ ആർക്കും ഈ അനാവശ്യ ശബ്ദത്തിനെതിരെ സ്റ്റേ വാങ്ങാവുന്നതാണ്, പക്ഷെ ആരും അതിന് മുതിരില്ല.. പള്ളികൾ പോലെ മറ്റ് മത ആരാധനാലയങ്ങൾ അനേകം വർദ്ധിച്ച് വരുന്നുണ്ട്.. സർക്കാരിൻ്റേയോ, കോടതിയുടേയോ ഉത്തരവ് വരും മുമ്പ്തന്നെ ഒരു തുടക്കമെന്നോണം നമ്മുടെ പള്ളികളിലെ ശബ്ദങ്ങൾ നിയന്ത്രിച്ചാൽ വളരെ നല്ലത്.. മഹല്ല് ഭാരവാഹികൾ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടാൽ ഈ ബഹുസ്വര ഇന്ത്യയിൽ നമ്മുടെ സമുദായം സമൂഹത്തിന് മാതൃക ആവുകയും, മറ്റു മതസ്തർക്ക് ഒരു പ്രചോതനം നൽകുകയും ചെയ്യും..