തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് പി.ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഫലപ്രഖ്യാപനം നടത്തും. ടെക്‌നിക്കല്‍, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
 www.dhsekerala.gov.in
 www.keralaresulst.nic.in
 www.prd.kerala.gov.in
 www.resulst.itschool.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. iExam മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ആപ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 2033 പരീക്ഷാ കേന്ദ്രങ്ങളിലായി 459617 പേരാണ് പരീക്ഷ യെഴുതിയത്