തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍, ടി.എച്ച്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ് )എസ്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വെബ്‌സൈറ്റിലൂടെ ഫലം അറയാന്‍ സാധിക്കും.
www.keralaresults.nic.in
www.keralapareekshabhavan.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in.
www.result.itschool.gov.in
എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാവും.
രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്'എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്നു മണി മുതല്‍ ലഭ്യമാകും.

0 Comments