ഷമീർ കെ. മുണ്ടോത്ത്‌ 

'ഒഡിഷയിലെ മോദി' എന്ന വിശേഷണത്തിനു എന്ത്‌ കൊണ്ടും യോഗ്യനാണു ലാളിത്യത്തിന്റെ പര്യായമെന്ന് സോഷ്യൽ മീഡിയയും സംഘി നിഷ്കുകളും പരിചയപ്പെടുത്തുന്ന പ്രതാപ്‌ സാരംഗി എന്ന പുതിയ കേന്ദ്രമന്ത്രി.

 1999-ഇൽ ഓസ്ട്രേലിയൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയ്നെയും അദ്ദേഹത്തിന്റെ രണ്ട്‌ കുഞ്ഞുങ്ങളെയും ബജ്രംഗ്‌ദൾ ചുട്ടുകൊന്നപ്പോൾ സംസ്ഥാന കോർഡിനേറ്ററായിരുന്ന വ്യക്തിയാണു ഈ പ്രതാപ്‌ സാരംഗി. ഒഡീഷയിൽ കൃസ്ത്യൻ വിഭാഗങ്ങൾക്കും മതപ്രചാരകർക്കും നേരെ നടന്നിട്ടുള്ള ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയിരുന്നത്‌ ഇയാളായിരുന്നു. ഈ ആകെമണങ്ങളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഈ സംഘ്‌ പരിവാർ നേതാവിന്റെ പേരിലുണ്ട്‌. മുളക്കുടിലിൽ നിന്നും കേന്ദ്രമന്ത്രിപദത്തിലെത്തിയ നിസ്വാർത്ഥ സേവകനാക്കി ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിക്കുന്ന പ്രതാപ്‌ സാരംഗിയെ പറ്റിയുള്ള ബിബിസി വാർത്ത കൂടി വായിച്ച്‌ നോക്കൂ.

https://www.bbc.com/news/world-asia-india-48470039