മുഫീദ് ഉണ്ണിയാല്‍

ഹിജാബ് അവകാശമാണ്...
സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം തുടങ്ങിയവയുടെ വിപരീത ദിശയിൽ മതം, മുത്വലാഖ്‌, ഹിജാബ്, പർദ്ദ തുടങ്ങിയ പദസഞ്ചയങ്ങളെ പ്രതിഷ്ഠിക്കുന്ന നവലിബറൽ വ്യാഖ്യാന കുബുദ്ധികളോട് ഒരിക്കൽക്കൂടി രാജിയാവാൻ ഫസൽഗഫൂർ തിരഞ്ഞെടുത്ത സമയം ഏതായാലും കൊള്ളാം.
ആഗോളതലത്തിൽ ഹിജാബും ഇരുണ്ട മൂടുപടവും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോൾ എല്ലാംകൊണ്ടും കാടടച്ചു വെടിവെക്കാൻ പറ്റിയ സമയം തന്നെ.
ഹിജാബും പർദ്ദയും മുത്വലാഖും എല്ലാം ഒക്കെപാടെ കണ്ടുകെട്ടി മതത്തെ ഒന്നാകെ മാമോദിസ മുക്കി നവീകരിച്ചു പുതിയ നവോഥാനം ഉണ്ടാക്കാനാണ് ടിയാന്റെ വ്യഗ്രത.
കൂട്ടത്തിൽ ഇതിലെല്ലാം എന്നും ഒരുപിടി മുന്നിൽ നിൽക്കുന്ന കൊചാപ്പന്റെ മുറിഫത്വയും.
അടിപൊളി.
എന്നാലും എന്റെ ഗപൂർ ഡോക്ടറെ.. ഒന്ന് ചോദിക്കട്ടെ
നാട്ടിലെ സ്കൂളുകളും ക്ലാസ്സ്‌ മുറികളും മറയാക്കിയാണ് ലൈംഗിക പീഡനങ്ങളും ലഹരിമരുന്ന് ഉപയോഗവും വലിയ തോതിൽ വ്യാപിക്കുന്നത് എന്ന് എല്ലാർക്കും അറിവുള്ളതാണ്.
നമ്മുടെ നാട്ടിലെ മൊത്തം സ്കൂളുകളും ക്ലാസ്സ്മുറികളും അടച്ചുപൂട്ടിയാണോ ടിയാൻ ഇതിന് പരിഹാരം കാണുന്നത്?
അതാണോ ഡോക്ടറെ അതിന്റ പരിഹാരം?
അല്ലല്ലോ..?
ഇഷ്ടമുള്ളത് കഴിക്കാനും ഉടുക്കാനും അനുവർത്തിക്കാനും അവകാശമുള്ള ഈ രാജ്യത്ത് ഞാൻ ഇതിനൊന്നും ആരേം അനുവദിക്കില്ല എന്നുള്ള നിന്റെ ഈ ധാർഷ്ട്യം ഈ രാജ്യത്തെ നിയമവ്യവസ്ഥത്തെ വെല്ലുവിളിക്കലല്ലേ?..
പിന്നെ ആളെ തിരിച്ചറിയാത്തതിന്റെ കലിപ്പ്..
അങ്ങാടീൽ പലജാതി വസ്ത്രം ധരിച്ച പല ജാതി ആൾക്കാർ ഉണ്ടാകും. അവരുടെയൊക്കെ അടിവസ്ത്രം പൊക്കി ടോർച്ചടിച്ചുനോക്കി ബോധ്യപ്പെട്ടാൽ മാത്രം ഉറക്കം വരുള്ളൂ എന്നാണെങ്കിൽ അത്തരക്കാർ തല്ക്കാലം വീട്ടിലിരിക്കുന്നതാകും നല്ലത്.
അത് അസുഖം വേറെയാണ്.
അതവിടെ നിക്കട്ടെ
നാട്ടിലെ പെങ്ങന്മാരുടേം പെണ്ണുങ്ങളുടേം മാനത്തിന്റേം അവകാശത്തിന്റേം മൊത്തം കുത്തക അനന്തരമായി കിട്ടിയ വലിയൊരു പുരോഗമനവാദ വിദ്യാർത്ഥി പ്രസ്ഥാനം ഉണ്ടല്ലോ നമ്മുടെ നാട്ടിൽ.
എന്തോന്നാ മക്കളെ അതിന്റ പേര്..?
നാടുനീളെ ഫ്ലാഷ്മോബും കളിച് വത്തക്കസമരവും നടത്തി പെങ്ങൻമാരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്ന ആങ്ങളമാർക്കെന്തേ ഇപ്പൊ വായിൽ നാക്കില്ലാതായോ..?
എന്നും വിശ്വാസിപക്ഷത്തു നിൽക്കുന്ന ഈ അങ്ങളമാരെന്തേ അവരുടെ പെങ്ങമ്മാരുടെ മതം അനുശാസിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണത്തിന് വേണ്ടി ചെറുവിരൽ പോലും അനക്കാത്തത്..?
#അതോ എതിർചേരിയിൽ മതവും മതനിയമങ്ങളും വരുമ്പോ മാത്രമാണോ ഈ #വികാരത്തള്ളിച്ച..?
അതുംപോരാത്തതിന് ഇതാ ഇവിടെ വേറെ ഒരെണ്ണം. ഒരു ഓന്ത് ഈശ്വർ
(Rahul eashwar)
പുള്ളി വല്ല്യ നവോധാനപ്രിയനാണ്.
ഹിജാബ് തിരസ്കരിച്ചു സ്ത്രീ ശാക്തീകരണ നവോഥാന പ്രക്രിയയിൽ പങ്കാളിയാകണം പോലും.
ശബരിമലയിൽ ആചാരസംരക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോ എന്തേയ് ഈ നവോഥാന മോഹങ്ങൾ ഒന്നും കണ്ടില്ല.?
ശബരിമലയിലെ ആചാരസംരക്ഷണ ഘട്ടത്തിൽ ഇതുപോലൊരു പോസിറ്റീവ് സ്റ്റെപ് ആയിരുന്നു പ്രേരണകുമാരിയും എടുത്തത്.
എന്നാപറ്റി രാഹുലെ?
അന്ന് ഉണ്ടാർന്ന വിപ്ലവവീര്യമൊക്കെ ഇപ്പൊ ചോർന്നുപോയോ?
(അതോ നേരത്തെ പറഞ്ഞ കൂട്ടരേ പോലെ എങ്ങാൻ ആന്നോ? . )
മതത്തിന്റെ നിയമങ്ങൾ താനാരിഴ കീറി ചർച്ചചെയ്യും മുമ്പ് പൗരന്റെ മൗലികാവകാശത്തിന്റെ മേലുള്ള ഈ കടന്നുകയറ്റത്തെ നിലക്ക് നിർത്താൻ നോക്കണം.
തുറക്കുന്നത് അവകാശമാണെങ്കിൽ അത് മറക്കാനും അവകാശമുണ്ട്.
ഞങ്ങളുടെ രാജ്യം അത് ഉറപ്പ് നൽകുന്നുണ്ട്.
നിലപാട് അത് തന്നെയാണ്.
#ഇത് കേരളമാണ് ഗപ്പൂരേ..
#ഓർത്താൽ നന്ന്..